തണുപ്പുകാലത്ത് ചർമം വരണ്ടു പോകാതിരിക്കാൻ വീട്ടിൽ തയ്യാറാക്കാവുന്ന മൂന്ന് മോയ്സ്ചുറൈസറുകൾ ഇതാ... Simple Homemade Moisturizers for Winter Skin
തണുപ്പ് വരുന്നതോടെ ചർമം വരണ്ടുണങ്ങി ജീവനില്ലാതിരിക്കുന്ന അവസ്ഥ പലരും നേരിടാറുണ്ട്. ഒരൽപം ശ്രദ്ധകൊടുക്കാൻ തയ്യാറെങ്കിൽ ജീവസ് നഷ്ടപ്പെട്ടതിനൊക്കെ പുതു ജീവൻ നൽകാനും പ്രസരിപ്പു നൽകാനും വഴിയുണ്ട്. കടയിൽ നിന്നും വാങ്ങുന്ന മോയ്സ്ചുറൈസറുകൾ പല കാരണങ്ങൾ കൊണ്ട് ഉപയോഗിക്കാൻ മടിയുള്ളവർ കാണും. എന്നാൽ

തണുപ്പ് വരുന്നതോടെ ചർമം വരണ്ടുണങ്ങി ജീവനില്ലാതിരിക്കുന്ന അവസ്ഥ പലരും നേരിടാറുണ്ട്. ഒരൽപം ശ്രദ്ധകൊടുക്കാൻ തയ്യാറെങ്കിൽ ജീവസ് നഷ്ടപ്പെട്ടതിനൊക്കെ പുതു ജീവൻ നൽകാനും പ്രസരിപ്പു നൽകാനും വഴിയുണ്ട്. കടയിൽ നിന്നും വാങ്ങുന്ന മോയ്സ്ചുറൈസറുകൾ പല കാരണങ്ങൾ കൊണ്ട് ഉപയോഗിക്കാൻ മടിയുള്ളവർ കാണും. എന്നാൽ കുട്ടികളടക്കമുള്ളവർക്ക് പുരട്ടാവുന്ന മോയ്സ്ച്യുറൈസറുകൾ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുത്താലോ.... വരൂ നോക്കാം.
1. കറ്റാർ വാഴയും ഗ്ലിസറിനും കൊണ്ടുള്ള മായാജാലം
2 ടേബിൾ സ്പൂൺ കറ്റാർവാഴയുടെ ജെല്ലി, അതിലേക്ക് 1ടീസ്പൂൺ ഗ്ലിസറിനും 4–5 തുള്ളി പനിനീരും ഗ്ലാസിലോ കുഴിവുള്ളൊരു പാത്രത്തിലേക്കോ ഇടുക. ഇത് ഒരു ഫോർക്ക് കൊണ്ട് നന്നായി ഇളക്കി ചേർത്തെടുക്കുക.. പുരട്ടിയ ശേഷവും യാതൊരു എണ്ണമയവും അവശേഷിപ്പിക്കാത്തൊരു പെർഫക്റ്റ് സ്കിൻ കെയർ ഫോർമുല തയ്യാർ.
2. വെളിച്ചെണ്ണയും തേനും ചേർന്ന് പകരും മൃദുത്വം
ഒരു പാത്രത്തിൽ തുല്യ അളവിൽ വെളിച്ചെണ്ണയും തേനും എടുത്ത് അത് ചെറുതായിട്ടൊന്ന് ചൂടാക്കാം.. സംഗതി തയ്യാർ. തണുപ്പുകൊണ്ട് നിറം മങ്ങിയ ചർമത്തിന് ഉണർവു നൽകാൻ ഇത് സഹായിക്കും..
3. വൈറ്റമിൻ ഇ എന്ന ക്വിക് ഫിക്സ്
നിങ്ങള്‍ സാധാരണ ചർമത്തിൽ പുരട്ടാറുള്ള എണ്ണ, വെളിച്ചെണ്ണയോ, നല്ലെണ്ണയോ, ഓലീവ് ഓയിലോ, ബദാം എണ്ണയോ എന്നിവയിലേതെങ്കിലും ഒന്നിലേക്ക് ഒന്നോ രണ്ടോ വൈറ്റമിൻ ഇ ക്യാപ്സ്യൂൾ പൊട്ടിച്ച് ഇടാം. എന്നിട്ട് നന്നായി ഇളക്കി ചേർത്തു വയ്ക്കാം. ഇത് രാത്രി കിടക്കും മുൻപേ ചർമത്തിൽ പുരട്ടി കിടന്നാൽ ചുളിവു വീണ ചർമം പോലും ചുളിവു മാറി മൃദുലമാകും.
കുളി കഴിഞ്ഞിറങ്ങിയ ശേഷമോ കൈയും മുഖവുമൊക്കെ കഴുകിയ ശേഷമോ ചർമത്തിൽ അൽപം ഈർപം നിലനിൽക്കെ തന്നെ വേണം മോയ്സ്ച്യുറൈസർ പുരട്ടാൻ. ഇതാണ് മോയ്സ്ചുറൈസറിനെ ചർമത്തിൽ ദീർഘനേരത്തേക്ക് ലോക് ചെയ്തു നിർത്താൻ സഹായിക്കുക.