‘വിട്ടുമാറാത്ത തുമ്മലും ജലദോഷവും...’; ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ? കാരണം കണ്ടെത്തി ചികിത്സ
വിട്ടുമാറാത്ത തുമ്മലും ജലദോഷവുമൊക്കെ സാധാരണ പ്രശ്നമാണല്ലോ. ഇങ്ങനെയുള്ളവരെ ഡോക്ടർമാർ പരിശോധന നടത്തി ഈസ്നോഫീലിയ ഉണ്ടോ എന്നു കണ്ടെത്താൻ നിർദേശിക്കാറുണ്ട്. കൂടാതെ യാദൃച്ഛികമായി നടത്തിയ രക്ത പരിശോധനയിൽ കാണപ്പെട്ട ഈസ്നോഫീലിയയ്ക്ക് ചികിത്സ തേടുന്നവരുമുണ്ട്. എന്നാൽ ഈസ്നോഫീലിയ ഒരു രോഗമല്ല, മറിച്ച് രോഗലക്ഷണം

വിട്ടുമാറാത്ത തുമ്മലും ജലദോഷവുമൊക്കെ സാധാരണ പ്രശ്നമാണല്ലോ. ഇങ്ങനെയുള്ളവരെ ഡോക്ടർമാർ പരിശോധന നടത്തി ഈസ്നോഫീലിയ ഉണ്ടോ എന്നു കണ്ടെത്താൻ നിർദേശിക്കാറുണ്ട്. കൂടാതെ യാദൃച്ഛികമായി നടത്തിയ രക്ത പരിശോധനയിൽ കാണപ്പെട്ട ഈസ്നോഫീലിയയ്ക്ക് ചികിത്സ തേടുന്നവരുമുണ്ട്.
എന്നാൽ ഈസ്നോഫീലിയ ഒരു രോഗമല്ല, മറിച്ച് രോഗലക്ഷണം മാത്രമാണ്. കാരണം കണ്ടെത്തിയാണു ചികിത്സ തീരുമാനിക്കേണ്ടത്.
എന്താണ് ഈസ്നോഫീലിയ?
ശ്വേതരക്താണുക്കളുടെ രണ്ടു ശതമാനത്തോളം വരുന്ന രക്താണുക്കളാണ് ഈസ്നോഫീലുകൾ. മറ്റു ശ്വേതര ക്താണുക്കളെ അപേക്ഷിച്ച് ഈസ്നോഫീലുകൾക്കു ശരീരത്തെ രോഗാണുക്കളിൽ നിന്നു സംരക്ഷിക്കാനുള്ള കഴിവു കുറവാണ്. എങ്കിലും അലർജിക്കു കാരണമായ ഘടകങ്ങളെ നിർവീര്യമാക്കുന്നതിലും പല തരത്തിലുള്ള പരാദങ്ങളിൽ നിന്നും വിരബാധയിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിൽ ഈ രക്താണുക്കൾക്കു പ്രധാന പങ്കുണ്ട്.
ഒരു മൈക്രോലീറ്റർ രക്തത്തിൽ 500ൽ കൂടുതൽ ഈ സ്നോഫീലുകൾ കാണപ്പെടുന്ന അവസ്ഥയാണ് ഈ സ്നോഫീലിയ.
അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം. ആസ്‌മ, ചുമ രോഗങ്ങൾ, ഫൂഡ് അലർജി, പൊടിപടലങ്ങളോടും പുകയോടും മറ്റുമുള്ള അലർജി ഇവയിലൊക്കെ ഈസ്നോഫീലുകളുടെ എണ്ണം കൂടാറുണ്ട്. പരാദങ്ങൾ, പല തരത്തിലുള്ള വിരകൾ ഇവയുടെ അ ക്രമണവും ഈസ്നോഫീലിയയ്ക്കു കാരണമാകാം.
കൂടാതെ റുമറ്റോയ്‍ഡ് ആർത്രൈറ്റിസ് പോലെയുള്ള സ ന്ധിവേദനകൾ, ചില ചർമരോഗങ്ങൾ, ലിംഫോമ, മറ്റ് അർബുദം ഇവയിലും ഈസ്നോഫീലിയ ഉണ്ടാകാം.
ഈസ്നോഫീലുകളുടെ ധർമങ്ങൾ
ഈസ്നോഫീലുകളുടെ തരികളിൽ കാണപ്പെടുന്ന വിവിധതരം എൻസൈമുകൾ അലർജിക്കു കാരണമായ രാസപദാർഥങ്ങളെ നിർവീര്യമാക്കുന്നു. അങ്ങനെ അലർജിയുമായി ബന്ധപ്പെട്ട ശാരീരിക പ്രതിപ്രവർത്തനങ്ങളെ ലഘൂകരിക്കുന്നു.
ഇവയുടെ മറ്റൊരു പ്രധാന ധർമം ശരീരത്തെ പരാദങ്ങളിൽ നിന്നും വിരബാധയിൽ നിന്നും സംരക്ഷിച്ചു നിർത്തുകയാണ്. ശരീരത്തെ ആക്രമിക്കാവുന്ന ഉരുളൻ വിര, നാടവിര, ഫൈലേറിയ വിര, കൊക്കപ്പുഴു തുടങ്ങിയ പരാദങ്ങളുടെ ലാർവകളെ നശിപ്പിക്കാൻ ഇവയ്ക്കു കഴിയും.
ഇതുകൊണ്ടാണ് വിരബാധയുണ്ടാകുമ്പോൾ ഈ സ്നോഫീലിയ ഉണ്ടാകുന്നത്. അല്ലാതെ ഈസ്നോഫീലുകൾ രോഗകാരണമാകുന്നതല്ല.
ശുചിത്വം പ്രധാനം
ഈസ്നോഫീലിയ ഉണ്ടെങ്കിൽ അലർജിക്കു കാരണമായ പൊടിപടലങ്ങളെ നിയന്ത്രിക്കണം. പരിസരം ശുചിയായും ഈർപ്പരഹിതമായും സംരക്ഷിക്കണം. പൊടിപടലങ്ങൾ ഒ ഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാസ്ക് ധരിക്കാം.
ഫൂഡ് അലർജിയുള്ളവർ അലർജിയുണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ ഒഴിവാക്കണം. പെൻസിലിൻ, ആസ്പിരി ൻ പോലെയുള്ള മരുന്നുകളും കാരണമാകാം.
വിരബാധയെ നിയന്ത്രിക്കാൻ വ്യക്തിശുചിത്വം പാലിക്കുക. ജന്തുക്കളുമായി ഇടപെടുമ്പോഴും ആവശ്യമായ കരുതലുകൾ എടുക്കണം. ഡോക്ടറുടെ നിർദേശപ്രകാരം അലർജിയെ നിയന്ത്രിക്കാൻ മരുന്നുകൾ കഴിക്കാം. വിര ബാധയുടെ ലക്ഷണങ്ങളുള്ളവർക്കു വിരമരുന്നു നൽകാറുണ്ട്.