ഒരു പൂവ് വിരിയുംപോലെ മനോഹരമാണ് ഓരോ കുഞ്ഞിന്റെയും ജനനം. പിറവിക്കായി അതുവരെയും കാത്തു കാത്തിരുന്ന ആകാംക്ഷയുടെ കണ്ണുകൾ സന്തോഷത്തിലേക്കു മിഴി ചിമ്മുന്ന സമയം. അമ്മയെയും വീട്ടുകാരെയും സംബന്ധിച്ചിടത്തോളം പ ലവിധത്തിലുള്ള ആശങ്കകളുടെയും ആകുലതകളുടെയും ദിവസങ്ങൾ പക്ഷേ, വരാനിരിക്കുന്നതേയുള്ളൂ. ‘കുഞ്ഞിന്റെ തൂക്കം

ഒരു പൂവ് വിരിയുംപോലെ മനോഹരമാണ് ഓരോ കുഞ്ഞിന്റെയും ജനനം. പിറവിക്കായി അതുവരെയും കാത്തു കാത്തിരുന്ന ആകാംക്ഷയുടെ കണ്ണുകൾ സന്തോഷത്തിലേക്കു മിഴി ചിമ്മുന്ന സമയം. അമ്മയെയും വീട്ടുകാരെയും സംബന്ധിച്ചിടത്തോളം പ ലവിധത്തിലുള്ള ആശങ്കകളുടെയും ആകുലതകളുടെയും ദിവസങ്ങൾ പക്ഷേ, വരാനിരിക്കുന്നതേയുള്ളൂ. ‘കുഞ്ഞിന്റെ തൂക്കം

ഒരു പൂവ് വിരിയുംപോലെ മനോഹരമാണ് ഓരോ കുഞ്ഞിന്റെയും ജനനം. പിറവിക്കായി അതുവരെയും കാത്തു കാത്തിരുന്ന ആകാംക്ഷയുടെ കണ്ണുകൾ സന്തോഷത്തിലേക്കു മിഴി ചിമ്മുന്ന സമയം. അമ്മയെയും വീട്ടുകാരെയും സംബന്ധിച്ചിടത്തോളം പ ലവിധത്തിലുള്ള ആശങ്കകളുടെയും ആകുലതകളുടെയും ദിവസങ്ങൾ പക്ഷേ, വരാനിരിക്കുന്നതേയുള്ളൂ. ‘കുഞ്ഞിന്റെ തൂക്കം

ഒരു പൂവ് വിരിയുംപോലെ മനോഹരമാണ് ഓരോ കുഞ്ഞിന്റെയും ജനനം. പിറവിക്കായി അതുവരെയും കാത്തു കാത്തിരുന്ന ആകാംക്ഷയുടെ കണ്ണുകൾ സന്തോഷത്തിലേക്കു മിഴി ചിമ്മുന്ന സമയം.

അമ്മയെയും വീട്ടുകാരെയും സംബന്ധിച്ചിടത്തോളം പ ലവിധത്തിലുള്ള ആശങ്കകളുടെയും ആകുലതകളുടെയും ദിവസങ്ങൾ പക്ഷേ, വരാനിരിക്കുന്നതേയുള്ളൂ.

ADVERTISEMENT

‘കുഞ്ഞിന്റെ തൂക്കം കുറയുന്നുണ്ടോ? പാല് ശരിക്കും കുടിക്കുന്നില്ലേ? ഇടയ്ക്കു പാല് ചെറുതായി ഛർദ്ദിക്കുന്നതു പ്രശ്നമാണോ? കുഞ്ഞു രാത്രി ഉറങ്ങാത്തത് എന്തുകൊണ്ടാകും?’ എന്നൊക്കെയുള്ള സംശയങ്ങൾ പതിയെ  അമ്മമാരുടെ ഉറക്കം കെടുത്താൻ തുടങ്ങും.

ആയുർവേദത്തിന്റെ മൗലികമായ കാഴ്ചപ്പാടു പ്രധാനമാകുന്നതും ഇതേ ഘട്ടത്തിലാണ്.

ADVERTISEMENT

ആയുർവേദത്തിലെ അഷ്ട അംഗങ്ങളിൽ (8 branches)  പ്രധാനപ്പെട്ട ഒന്നാണു ബാലചികിത്സ അഥവാ കൗമാരഭൃത്യം. ആയുർവേദത്തിലെ ബാലചികിത്സയുടെ ആദ്യഭാഗം ജനന സമയം മുതൽ കുഞ്ഞുങ്ങളുടെ പ്രതിരോധശക്തി മെച്ചപ്പെടുത്തൽ ആണെങ്കിൽ, രണ്ടാമത്തെ ഭാഗം കുട്ടികളിലെ രോഗങ്ങൾക്കുള്ള ചികിത്സയാണ്. അമ്മയിൽ നിന്നു കിട്ടുന്ന ആന്റിബോഡികളാണ് ആദ്യഘട്ടത്തിൽ ഒരു പരിധിവരെ പ്രതിരോധ വ്യവസ്ഥയെ സംരക്ഷിക്കുന്നത്. അതുപോലും മാസങ്ങൾ കഴിയുമ്പോൾ ഇല്ലാതാകും.  

അമ്മയുടെ മുലപ്പാൽ തന്നെയാണു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം പ്രതിരോധശക്തിയെ സജീവമാക്കി നിർത്തുന്ന പ്രധാനഘടകം. മുലപ്പാലിൽ പ്രോട്ടീനും കൊഴുപ്പും വൈറ്റമിനുകളും മാത്രമല്ല, പ്രതിരോധശക്തിയെ മെച്ചപ്പെടുത്തുന്ന ആന്റിബോഡികളും ധാരാളമുള്ളതിനാൽ  ആദ്യ ആറുമാസം മുലപ്പാൽ തന്നെയാണ് ആഹാരവും ഔഷധവുമായി മാറേണ്ടത്.

ADVERTISEMENT

കുഞ്ഞിന്റെ നിലനിൽപ്പിനും ദേഹപുഷ്ടിക്കും ആദ്യത്തെ ആറുമാസം മുലപ്പാൽ തന്നെ മതി എന്ന് ആയുർവേദം പറയാനുള്ള കാരണവും ഇതുതന്നെയാണ്.

(മാതുരേവ പിബേത് സ്തന്യം  

തധ്യലം ദേഹപുഷ്ടയെ....)

മുലപ്പാലിന്റെ  ഗുണനിലവാരം ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. അതുകൊണ്ടു തന്നെ ഗർഭധാരണത്തിന് ഒരുങ്ങുംമുൻപേ അമ്മയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക കരുതൽ വേണം. കുഞ്ഞിന്റെ ആരോഗ്യപ്രതിരോധശക്തി വർധിപ്പിക്കാനുള്ള ആയുർവേദ മാർഗങ്ങൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചെയ്യാൻ പ്രത്യേ  കം ശ്രദ്ധിക്കുക. കുഞ്ഞിന്റെ പ്രതിരോധശക്തി മെച്ചപ്പെടുത്താൻ പലവിധത്തിലുള്ള ഔഷധയോഗങ്ങളുണ്ട്. ഉര മരുന്നുകൾ, സ്വർണപ്രാശം, പ്രകാരയോഗങ്ങൾ തുടങ്ങി പൊതുവേ നാട്ടിൽ  ജനപ്രിയമായിട്ടുള്ള  ഇത്തരം പ്രയോഗ കൽപനകളൊക്കെ, പ്രതിരോധശക്തി മെച്ചപ്പെടുത്തും.  

സ്വർണപ്രാശവും ഉരമരുന്നുകളും

സ്വർണത്തിന്റെ നാനോ പാർട്ടിക്കിൾസ് (gold nano particles-GNP) പ്രതിരോധശക്തി വർധിപ്പിക്കാൻ സഹായകരമാണ് എന്നുള്ള ഗവേഷണഫലങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. വേദകാലം മുതലേ ഇക്കാര്യം ഭാരതീയർക്ക് അറിയാമായിരുന്നു. ബുദ്ധിവർധനയ്ക്കും രോഗപ്രതിരോധശേഷിക്കും സ്വർണം സഹായകരമെന്ന് ആയുർവേദം പറയുന്നു.

സ്വർണവും ബ്രഹ്മി, ശംഖുപുഷ്പി പോലുള്ള നിരവധി  ഔഷധങ്ങളും കൂടി ചേർത്തു വിവിധങ്ങളായ ഔഷധ യോഗങ്ങൾ പ്രചാരത്തിലുണ്ട്. അവയുടെ ഉപയോഗത്തെയാണു സ്വർണപ്രാശനം എന്നു പൊതുവേ പറയുന്നത്.

അരിഷ്ടങ്ങളായും തുള്ളി മരുന്നുകളായും  ചൂർണങ്ങളായും ഭസ്മങ്ങളായുമൊക്കെ പല ഔഷധപ്രകൃതത്തിൽ സ്വർണപ്രാശം രൂപപ്പെടുത്താം. ഇത് ഓരോ കുട്ടിക്കും വേണ്ടത് ഓരോ തരത്തിലാണ്. ഡോക്ടറുടെ നിർദേശമനുസരിച്ചു മാത്രം ഒൗഷധയോഗങ്ങൾ സ്വീകരിക്കുക.

കുഞ്ഞു ജനിച്ച ശേഷം ഒരു മാസം മുതൽ ഇത്തരം ഔഷധങ്ങൾ കൊടുക്കാമെങ്കിലും എത്ര കാലം ഏത് അ ളവിൽ നൽകണമെന്നതു പൂർണമായും ഡോക്ടറുടെ  നിർദേശപ്രകാരം  മാത്രം ആയിരിക്കണം.

ഇതേ കാര്യം തന്നെയാണ് ഉരമരുന്നുകളുടെ കാര്യത്തിലും പറയാനുള്ളത്.  ഒരു മാസം മുതൽ കുഞ്ഞുങ്ങൾക്ക് ചെറിയ അളവിൽ ഉരച്ചു കൊടുക്കുന്ന ഔഷധങ്ങൾ എന്ന നിലയിലാണ് ഈ പേരു തന്നെ വരാൻ കാരണം. വളരെ അശാസ്ത്രീയമായ രീതിയിൽ മരുന്നുകൾ സ്വന്തം നിലയിൽ തന്നെ തിരഞ്ഞെടുത്തു തോന്നുന്ന അളവിൽ ഉപയോഗിക്കുന്ന പ്രവണതയും നാട്ടിലുണ്ട്. അതുകൊണ്ടാണ് ബാല ചികിത്സയിൽ വൈദഗ്ധ്യമുള്ള ആയുർവേദ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉരമരുന്നു കുഞ്ഞുങ്ങൾക്കു നൽകാൻ പാടുള്ളൂ എന്നു പറയുന്നത്.

പ്രതിരോധത്തിന്റെ മതിൽ

കൈക്കുളങ്ങര രാമ വാരിയർ എഴുതിയ ആരോഗ്യ കല്പദ്രുമം എന്ന  ബാല ചികിത്സാഗ്രന്ഥത്തിലാണ് പ്രതിരോധശക്തി  വർധിപ്പിക്കുന്ന ഇത്തരം യോഗങ്ങളെക്കുറിച്ച് വിവരിക്കുന്നത്. പ്രാകാരം എന്ന വാക്കിനർഥം മതിൽ എന്നാണ്. മതിൽ വീടിനെ കള്ളന്മാരിൽ നിന്നു രക്ഷിക്കുംപോലെ ഇത്തരം ഔഷധയോഗങ്ങൾ കുഞ്ഞിനെ വ്യാധികളിൽ നിന്ന് സംരക്ഷിക്കുന്നു എന്ന ഉപമ കൂടി ഈ ഗ്രന്ഥത്തിൽ കാണാം.

ഒന്നാം മാസം മൂന്നാം മാസം ആറാം മാസം ഒരു വയസ്സ്  എന്നിങ്ങനെ 12 വയസ്സ് വരെ, ആധുനിക വാക്സിനേഷൻ ഷെഡ്യൂളുകൾ പോലെ നിശ്ചിതമായ ഇടവേളകളിലാണ് ഇത്തരം ഔഷധങ്ങൾ നൽകുന്നത്.

കുഞ്ഞിന്റെ രോഗപ്രതിരോധ ശക്തി കൃത്യമായ ഇടവേളകളിൽ മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്ന വ്യത്യസ്ത ഔഷധ കൽപനകൾ ആണു പ്രാകാര യോഗത്തെ വ്യത്യസ്തമാക്കുന്നത്. ചെറിയ ഔഷധ യോഗങ്ങളാണ് എന്നതുകൊണ്ടു തന്നെ  ഉപയോഗക്രമവും ലളിതമാണ്.  

അളവിലും ഗുണനിലവാരത്തിലും മികച്ചതായ മുലപ്പാലിന്റെ  ഉപയോഗത്തോടൊപ്പം, സ്വർണപ്രാശം ഉരമരുന്നുകൾ, പ്രാകാരയോഗങ്ങൾ എന്നിവയൊക്കെ ഡോക്ടറുടെ നിർദേശപ്രകാരം സ്വീകരിച്ചാൽ കുട്ടികളുടെ ആരോഗ്യപൂർണമായ വളർച്ചയും വികാസവും ഉറപ്പുവരുത്താം.

 വളരുന്ന കുട്ടികളുടെ ആരോഗ്യജീവിതം ഉറപ്പുവരുത്താൻ ജീവിതശൈലിക്കു വലിയ പ്രാധാന്യമുണ്ട്. സൂക്ഷ്മ മൂലകങ്ങളുടെ കുറവും വൈറ്റമിൻ അപര്യാപ്തതയും കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നല്ല ഭക്ഷണശീലങ്ങൾ ചെറുപ്പം മുതലേ കുട്ടികൾക്കു പരിചയപ്പെടുത്തുക എന്നത് പ്രധാന ദൗത്യമായി രക്ഷിതാക്കൾ ഏറ്റെടുക്കേണ്ട കാലം കൂടിയാണിത്.

സമയത്ത് ആഹാരം കഴിക്കുക പ്രധാനമാണ്.  രാവിലെ കൃത്യമായി ബ്രേക്ഫാസ്റ്റ് കഴിക്കാത്തതുകൊണ്ട് ചെറുപ്പത്തിൽ തന്നെ കുട്ടികൾ പലതരം ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കപ്പെടാം. രാത്രി വൈകിയുള്ള ഉറക്കം, രാവിലെ ഉണരാൻ മടി. പിന്നെ, ബ്രേക്ഫാസ്റ്റ് കഴിക്കാതെയും കഴിച്ചെന്നു വരുത്തിയും സ്കൂൾ ബസ് പിടിക്കാനുള്ള ഓട്ടം. അത്തരം രീതികൾ  സമകാലിക കാഴ്ചകളാണ്.  കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണവും കളികളും ചെറുവ്യായാമങ്ങളുമൊക്കെ വേണം ആരോഗ്യകരമായി വളരാൻ. അതുകൊണ്ടു തന്നെ ശരിയായ ഭക്ഷണശീലം കുട്ടികളിൽ വളർത്താൻ രക്ഷിതാക്കാൾ പ്രത്യേക ശ്രദ്ധ പുലർത്തണം.    

അലട്ടുന്ന അലർജി

വിട്ടുമാറാത്ത അലർജിയാണ്, ഈയടുത്ത കാലത്തു നമ്മുടെ നാട്ടിൽ കുട്ടികളെ അലട്ടുന്ന പ്രധാനരോഗങ്ങളിലൊന്ന്. ചില കുട്ടികളിൽ അലർജി തുമ്മലായും മൂക്കൊലിപ്പായും മാത്രം കാണുമ്പോൾ, മറ്റു ചിലരിൽ, ഒരു പടി കൂടി കടന്നു, ചുമയും ശ്വാസംമുട്ടുമായി പരിണമിക്കുന്നു.

കുറെ പേരിൽ ഇത് അഡിനോയ്ഡ് ഗ്രന്ഥിയുടെ വീക്കത്തിനു കാരണമായി കൂടുതൽ സങ്കീർണമാകുന്നു.

ആര്‍ട്ടികേറിയ (Urticaria) പോലെയുള്ള ചൊറിച്ചിൽ ഉണ്ടാക്കുന്ന ത്വക്കു രോഗങ്ങൾ ആയാണു ചില കുട്ടികളിൽ അതു പ്രകടമാവുന്നത്.

അടുത്തകാലത്ത് അലർജി പ്രശ്നങ്ങൾ കുട്ടികളിൽ ഇത്രയും അ ധികമാവാൻ കാരണം എന്തെന്ന വിലയിരുത്തലിനു വലിയ പ്രസക്തിയുണ്ട്. ഒരുപക്ഷേ, കൊറോണയ്ക്കു ശേഷം, പ്രതിരോധശക്തിയിൽ കാതലായ താളപ്പിഴക ൾ വന്നതു തന്നെയാവണം ഈ രീതിയിൽ കുട്ടികളിൽ അലർജി രോഗങ്ങൾ വ്യാപകമാകുന്നതിന്റെ കാരണം എന്ന് അനുമാനിക്കാം. അന്തരീക്ഷ മലിനീകരണവും മറ്റൊരു കാരണമാണ്.  

അതുപോലെ പ്രധാനപ്രശ്നമാണ് ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങൾ. മിക്ക കുട്ടികളും, പലതരം ഫാസ്റ്റ് ഫൂഡു കളുടെ ആരാധകരാണ്. അതേസമയം ഇത്ര കനത്തിൽ ഉള്ള ആഹാരം ദഹിക്കാനാവുന്നത്ര വിശപ്പ് പല കുട്ടികൾക്കും ഇല്ല താനും. വീട് - സ്കൂൾ എന്ന രണ്ടിടങ്ങൾ വിട്ട്, കാര്യമായ കളിയോ വ്യായാമമോ ഇല്ലാത്ത സമകാലിക സാഹചര്യങ്ങൾ കൂടിയാകുമ്പോൾ അലർജികൾക്കുള്ള കളം ഒരുങ്ങുകയായി.

പൊതുവേ വിശപ്പില്ലാത്ത സമയം, ദഹിക്കാൻ പ്രയാസമായ ഇത്തരം വിഭവങ്ങൾ കൂടി ചെല്ലുന്നതോടെ, കുട്ടികളിൽ വിവിധ ദഹന പ്രശ്നങ്ങൾ കാണാൻ തുടങ്ങുന്നു.

രാത്രി വൈകി ഭക്ഷണം കഴിക്കുക കൂടി ചെയ്യുന്നതോടെ ദഹനപ്രക്രിയ ഒന്നുകൂടി മാന്ദ്യത്തിലാവും. കൃത്യമായി പറഞ്ഞാൽ, ഇത്തരം ആഹാര ശീലങ്ങളാണു ക്രമേണ ഇവരെ അലർജിയിലേക്കു നയിക്കുന്നത്. ഇത്തരം അലർജികളെ ‘രക്ത ദുഷ്ടി’ എന്ന നിലയിലാണ് ആയുർവേദം കാണാറുള്ളത്.

അലർജിയുടെ ആന്റിബോഡി ടെസ്റ്റ് ആയ IgE രക്തത്തിൽ വളരെ ഉയർന്ന അളവു കാണിക്കുന്നത് അതിന്റെ പ്രത്യക്ഷ  ഉദാഹരണമാണ്. പൊതുവേ  300 നുള്ളിൽ നിൽക്കേണ്ട igE ആന്റിബോഡി വാല്യൂ പല കുട്ടികളിലും 6000-7000 ഒക്കെ വരെ കാണാറുണ്ട്.

ദഹന വ്യവസ്ഥയെ ശക്തിപ്പെടുത്തണം. രക്തദുഷ്ടി അകറ്റണം. ശമന ഔഷധങ്ങൾ കൊണ്ടോ  ചെറിയ വിരേചനൗഷധങ്ങൾ കൊണ്ടോ ഒക്കെ ഇവ ഇല്ലായ്മ ചെയ്യണം. രക്തത്തിലെ IgE യുടെ തോതു ക്രമേണ കുറഞ്ഞു വരും. ലക്ഷണങ്ങൾക്ക് അനുസരിച്ച് ആയുർവേദത്തിലെ പീനസ ചികിത്സ കൂടി വേണ്ടി വരാം.  

അലർജി ഉള്ള എല്ലാവരിലും IgE ഉയർന്നു കാണണമെന്നുമില്ല. ഒപ്പം, അലർജിയുടെ ചികിത്സയോടൊപ്പം, അനുബന്ധ രോഗാവസ്ഥകളായി പലരിലും കാണാറുള്ള, അഡിനോയ്ഡും ആസ്മയും പോലെയുള്ള രോഗങ്ങൾ കൂടി, ചികിത്സിക്കുന്നതോടെ രോഗമുക്തി ഉറപ്പു വരുത്താം.

രക്ഷിതാക്കൾക്കു ക്ഷമയും ശ്രദ്ധയും ഉണ്ടെങ്കിൽ, ഇത്തരം അലർജി സംബന്ധമായ രോഗാവസ്ഥകൾ മുളയിലെ നുള്ളി കളയാം. കൂടുതൽ സങ്കീർണമായ അവസ്ഥകളിലേക്കു വളരാതെ തടയാം. ഇടതടവില്ലാതെ തുമ്മിയും ചുമച്ചും കഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾ, അസുഖം പൂർണമായി മാറാതെ വളരുമ്പോൾ ഭാവിയിലും ആരോഗ്യപ്രശ്നങ്ങൾ വരാം.

കുട്ടികളിലെ അഡിനോയ്ഡ് വീക്കം

സർജറി ചെയ്യാതെ തന്നെ ആയുർവേദ ചികിത്സകൊണ്ട് പൂർണമായി മാറ്റാൻ കഴിയുന്ന ചില അസുഖങ്ങളുണ്ട്. അ ങ്ങനെയുള്ള രോഗങ്ങളിൽ ഒന്നാണ് അഡിനോയ്ഡ് ഗ്രന്ഥി വീക്കം. (Benign hypertrophy of adenoid). നാസാദ്വാരത്തിന് ഉള്ളിലും  പുറകിലുമായി കാണുന്ന ലിംഫോയ്ഡ് ഗ്രന്ഥിയാണ് അഡിനോയ്ഡ്.

മൂക്കിലൂടെ ഉള്ളിൽ പ്രവേശിക്കുന്ന വൈറസിനെയും ബാക്ടീരിയയെയും ട്രാപ്പ് ചെയ്യുന്നത് ഉൾപ്പെടെ, രോഗപ്രതിരോധത്തിൽ വലിയ പങ്കുള്ള ഗ്രന്ഥിയാണിത്.

അലർജി കൊണ്ടും നീർവീക്കം കൊണ്ടും കുട്ടികൾക്ക് ഈ ഗ്രന്ഥിയുടെ വീക്കം വളരെ സാധാരണമാണ്. ശ്രദ്ധിച്ചു നോക്കിയാൽ തന്നെ  കുട്ടികളിൽ  അഡിനോയ്ഡ് വീക്കം വന്നിട്ടുണ്ടോ എന്ന് അറിയാൻ പറ്റും. മുഖം കൂർത്തു മുന്നോട്ടു തള്ളി വരിക,  നിർവികാരമായ സവിശേഷ മുഖഭാവം ഇവയൊക്കെ  പ്രത്യക്ഷത്തിൽ തന്നെ പ്രകടമാകുന്ന ലക്ഷണങ്ങളാണ് (Adenoid face).

രാത്രി, ശ്വാസം വലിക്കാൻ ബുദ്ധിമുട്ടി വായ തുറന്നു കിടക്കുക, ഇടയ്ക്കിടയ്ക്കു ചെവിയിൽ അണുബാധ വരിക, ഉറക്കം തടസ്സപ്പെടുക, തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ അഡിനോയ്ഡ് ഗ്രന്ഥിക്ക് വീക്കം ഉണ്ടോ എന്നു പരിശോധിക്കണം.

അഡിനോയ്ഡ് ഗ്രന്ഥി വീങ്ങി 80 ശതമാനത്തിലധികമാകുന്ന അവസ്ഥയെത്തുമ്പോൾ പൊതുവേ ഡോക്ടർമാർ സർജറിയാണു നിർദേശിക്കാറുള്ളത്. എന്നാൽ, തുടക്കത്തിലേ ചികിത്സിച്ചാൽ സർജറി കൂടാതെ തന്നെ ഇതു പൂർണമായും മാറ്റാവുന്ന ചികിത്സാരീതികൾ ആയുർവേദത്തിലുണ്ട്.

തലയിൽ തേക്കുന്ന എണ്ണയും ചെറിയ ചില ആഹാര  മാറ്റങ്ങളും ആയുർവേദത്തിൽ പറയുന്ന പീനസ- ഗ്രന്ഥി ചികിത്സയും കൊണ്ടു രോഗം മാറ്റാൻ കഴിയും.  സർജറി ചെയ്തു കഴിഞ്ഞവരിലും  ചില സങ്കീർണതകൾ കണ്ടുവരാറുണ്ട്. അതുകൊണ്ടു തന്നെ തുടക്കത്തിലേ വിദഗ്ധ ആയുർവേദ പരിഹാരം തേടാവുന്നതാണ്. കൃത്യമായി മരുന്നു കഴിക്കുകയും പഥ്യം പാലിക്കുകയും ചെയ്താൽ ഒരു മാസം കൊണ്ടു തന്നെ അഡിനോയ്ഡ് വീക്കം പരിഹരിക്കാം.

മാറാത്ത വയറുവേദന

ചില കുട്ടികളെ നിരന്തരം അലട്ടുന്ന പ്രശ്നമാണ് അതി കഠിനമായ വയറുവേദന. ഒപ്പം ഛർദി, വയറിളക്കം, പനി എന്നിവ കൂടെയുണ്ടെങ്കിൽ അതു  മീസെൻട്രിക് ലിംഫഡിനൈറ്റിസ് (mesentric lymphadinitis.) ലക്ഷണമാണോയെന്നു പ രിശോധിക്കേണ്ടതുണ്ട്.

 ആമാശയത്തിലെ, മിസെൻട്രി  എന്ന ഭാഗത്തു പലവിധം അണുബാധകളോടുള്ള പ്രതികരണം എന്ന നിലയിൽ കഴലകൾ (ലിംഫ് നോഡ്‌സ്) വീങ്ങുന്ന അസുഖമാണിത്. ആധുനിക ഔഷധങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സകൊണ്ടു പെട്ടെന്നു രോഗം ശമിക്കുമെങ്കിലും അധികം വൈകാതെ   ഇത്തരം ലക്ഷണങ്ങൾ പുനരവതരിക്കുന്നതാണു കാണാറുള്ളത്.

ആമാശയത്തിലെ കഴലകൾ  വീങ്ങുന്നതിന്റെ അടിസ്ഥാന കാരണം  കുട്ടിയുടെ ദീർഘകാലമായി നിലനിൽക്കുന്ന ദഹന പ്രശ്നങ്ങൾ തന്നെയാണ്. നിരന്തരമായി ഭക്ഷണത്തിന്റെ സമയക്രമം പാലിക്കാതിരിക്കുക, ഫാസ്റ്റ് ഫൂഡുകളുടെ അമിത  ഉപയോഗം എന്നിവയെല്ലാം  ഇതിനു കാരണമാണ്. കാലക്രമേണ ദഹനവൈഷമ്യങ്ങൾ ഉണ്ടാക്കി വിഷാംശങ്ങൾ അടിഞ്ഞുകൂടുന്ന ഒരു പ്രക്രിയ സൃഷ്ടിക്കപ്പെടുന്നതു തന്നെയാണ്  അടിസ്ഥാന കാരണം.

അഗ്നി മാന്ദ്യം എന്ന് ആയുർവേദം പറയുന്ന ഈ അവസ്ഥയെ ദീപന പാചന സ്വഭാവമുള്ള ചൂർണ ഔഷധങ്ങ ൾ കൊണ്ടും അരിഷ്ടങ്ങൾ കൊണ്ടുമൊക്ക സമയോചിതമായി ചികിത്സിക്കുകയാണെങ്കിൽ  തിരിച്ചുവരവില്ലാത്ത വിധം ശമനം ഉണ്ടാക്കാനാകും.      

 വരണ്ട ചർമവും കരപ്പനും

കുഞ്ഞുങ്ങളിൽ ജനനം മുതലോ ജനിച്ച് ഏതാനും മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷമോ വരണ്ട  ഉയർന്നുനിൽക്കുന്ന ശൽക്കങ്ങളോടുകൂടിയ തൊലിയും, ചൊറിച്ചിലും ഒക്കെയായി കാണുന്ന  ഒരു രോഗാവസ്ഥയാണ് ഇത് അടോപ്പിക്ക് ഡെർമടൈറ്റിസ്.

ആയുർവേദത്തിൽ പൊതുവേ ഇതിനെ കരപ്പൻ എന്ന രോഗാവസ്ഥയായിട്ടാണ് കാണാറുള്ളത്. മുഖത്തും കവിളുകളിലും ശലഭ ചിറകുൾക്കു സമാനമായ രീതിയിൽ വരണ്ട  ത്വക്ക് കാണുന്നത് ഇതിന്റെ സവിശേഷ ലക്ഷണമായി മനസ്സിലാക്കണം.

കുട്ടികളുടെ കയ്യുകളുടെയും കാലുകളുടെയും മടക്കുകളിൽ  ഉൾപ്പെടെ ദേഹമെമ്പാടും  ഇത്തരം വരണ്ട ശൽക്കങ്ങൾ  കാണാനാവും. കുടുംബത്തിൽ നിലനിൽക്കുന്ന അലർജിയുടെ ചരിത്രം തന്നെയാണു പലപ്പോഴും ഈ രോഗത്തിന്റെ പശ്ചാത്തലമായി കാണാറുള്ളത്. അസുഖത്തിന്റെ തുടക്കത്തിൽ അലർജിക്കും ചൊറിച്ചിലിനും ഉള്ള ചികിത്സ തന്നെയാണ് ചെയ്യേണ്ടത്.  അതിനുശേഷം, വരണ്ട ത്വക്കിന്റെ ഘടന പരിഹരിക്കുന്നതിനു വേണ്ടി  സ്നിഗ്ദമായ, (oily) ചികിത്സാക്രമങ്ങൾ ചെയ്യണം. ഇത്തരം അവസ്ഥകളിൽ തൊലിപ്പുറം പുരട്ടുന്നതിന് അനുയോജ്യമായ ധാരാളം കേര തൈലങ്ങ ൾ ആയുർവേദം നിർദേശിക്കുന്നുണ്ട്.

ശരീരത്തിന് അകത്തും സ്നിഗ്ദമായ പ്രയോഗങ്ങ ൾ തന്നെയാണ് ആവശ്യമുള്ളത്. ഔഷധങ്ങൾ ഇട്ടു കാച്ചിയ നെയ്യുകളാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ദീർഘകാലം നിലനിൽക്കുന്ന ഒരു അസുഖമാണ് എ  ന്നതുകൊണ്ട് തന്നെ, തുടർച്ചയും കൃത്യമായ അവലോകനവും ഇവിടെ അനിവാര്യമാണ്.

കൃത്യതയോടെയും  ആവശ്യമായ ക്ഷമയോടെയും സമീപിച്ചാൽ നല്ല രീതിയിൽ മാറ്റിയെടുക്കാനാവുന്ന ഒരു അസുഖം കൂടിയാണിത്.

കോവിഡിനു ശേഷം മങ്ങുന്ന ഓർമ  

കോവിഡാനന്തര കാലഘട്ടം വിചിത്രമായ ഒട്ടേറെ ആ രോഗ്യപ്രശ്നങ്ങളുടെ പിറവികൾക്കു വഴിയൊരുക്കിയിട്ടുണ്ട്. അലർജിയും കഫക്കെട്ടും തുടങ്ങി, ദഹനസംബന്ധമായ പ്രശ്നങ്ങളും മാംസപേശികളിലെ വിട്ടുമാറാത്ത നീർക്കെട്ടും ഒക്കെയായി അതു പകർന്നാട്ടം നടത്തുന്നു.

കുട്ടികളെ ബാധിക്കുന്ന രോഗങ്ങളിലും കോവിഡിന്റെ സ്വാധീനം പ്രകടമാണ്. കോവിഡ് മാറിയശേഷം ദീർഘകാലം തുടരുന്ന ബുദ്ധിമുട്ടുകൾ (Long covid) കുട്ടികളെ ഏതൊക്കെ തരത്തിൽ ബാധിച്ചുവെന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നതേയുള്ളൂ.

മുതിർന്നവരിൽ പലർക്കും അനുഭവപ്പെട്ട ബ്രെയി ൻ ഫോഗ് പോലുള്ള അവസ്ഥ കുട്ടികളിലും കാണുന്നുണ്ട്. ചിന്തിക്കാനും ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കാനുമുള്ള തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ബ്രെയിൻ ഫോഗ് പലരിലും കോവിഡിന്റെ അനന്തരഫലമാണ്.  

മറ്റ് സാധാരണ ജലദോഷപ്പനി വൈറസുകളിൽ നിന്നു വ്യത്യസ്തമായി, കൊറോണ വൈറസിനുള്ള ഒരു പ്രധാന പ്രത്യേകത, അതിനു തലച്ചോറിലെ നാഡീ   കോശങ്ങളെ ബാധിക്കാനാകും എന്നതാണ്. തന്നെയുമല്ല, രക്തകുഴലുകളിൽ നീർവീക്കമുണ്ടാക്കാൻ ഈ വൈറസിന് കഴിയും. ഇതുമൂലം, തലച്ചോറിലേക്കുള്ള ചെറിയ രക്തക്കുഴലുകൾക്ക് അടവുണ്ടാകുന്നു.

തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞ്, ഓ ക്സിജൻ അപര്യാപ്തത (Hypoxia) വരികയും അതു വഴി  ന്യൂറോൺ കോശങ്ങളുടെ പ്രവർത്തനം മന്ദസ്ഥായിയിൽ ആകുന്നതും കൊണ്ടാണ്, ബ്രെയിൻ ഫോഗ് എന്നൊക്കെ വിളിക്കുന്ന ലക്ഷണങ്ങൾ ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങൾക്കു തുടക്കത്തിലെ ആമ പാചന ഔഷധങ്ങൾക്കു ശേഷം ‘മേധ്യ’ങ്ങളായ ആയുർവേദ ഔഷധങ്ങളും രസായനങ്ങളും ഒക്കെയാണു  കുട്ടികൾക്കു നൽകേണ്ടത്. ‘മേധ്യ രസായനങ്ങൾ’ എന്ന വിഭാഗത്തിൽ വരുന്ന ഒരുപാട് ഔഷധങ്ങളെ ഒറ്റയ്ക്കും കൂട്ടായും രസായന വിധിപ്രകാരമായുമൊക്കെ ഈ അവസ്ഥകളിൽ ഫലപ്രദമായി ഉപയോഗിക്കാനാവും.

അശ്വഗന്ധ, ബ്രഹ്മി, മുത്തിൾ, ശംഖു പുഷ്പി, ചിറ്റമൃത് എന്നിവയൊക്കെ ബുദ്ധിവികാസത്തിന് ഉപയോഗപ്പെടുത്താവുന്ന മേധ്യ രസായനത്തിൽ ഉൾപ്പെടുന്ന ഔഷധങ്ങളാണ്.

ഇത്തരം ഔഷധങ്ങൾ അടങ്ങിയ അരിഷ്ടങ്ങളും ലേഹ്യങ്ങളും ഘൃത യോഗങ്ങളുമൊക്കെ ഡോക്ടറുടെ നിർദേശപ്രകാരം പ്രയോജനപ്പെടുത്താം.

Credits: ഡോ. ഷാബു. എ., മെഡിക്കല്‍ ഓഫിസര്‍, മാത്തൂർ ഗവ. ആയുർവേദ ഡിസ്പെന്‍സറി, പാലക്കാട്. ഡോ. അശ്വതി എസ്. , മെഡിക്കല്‍ ഓഫിസര്‍, ത്വക് രോഗ വിഭാഗം സ്പെഷലിസ്റ്റ്‌ ഗവ.ആയുർവേദ ഹോസ്പിറ്റൽ, വെങ്ങാനൂർ, തിരുവനന്തപുരം. ഡോ നിഷ കെ., മെഡിക്കല്‍ ഓഫിസര്‍, കുഴൂര്‍, ഗവ :ആയുര്‍വേദ ഡിസ്പെന്‍സറി, തൃശൂര്‍.       

Boosting Children's Immunity Naturally:

Ayurveda offers holistic approaches to enhance children's immunity and manage various health concerns, focusing on natural methods and individualized treatments. From strengthening the immune system with breastfeeding and specialized herbal preparations to addressing common ailments like allergies and adenoid issues, Ayurvedic practices provide a gentle yet effective path for healthy child development.

ADVERTISEMENT