മുഖ സൗന്ദര്യം കൂട്ടും ജോലൈന്‍; ഷാര്‍പ്പ് ആന്‍ഡ് സെക്സി ലുക്കിന് 9 വ്യായാമങ്ങള്‍
മുഖ സൗന്ദര്യത്തില്‍ സുപ്രധാനമായ ഒന്നാണ് താടിയെല്ലിന്റെ (Jawline) ഘടന. അതുകൊണ്ടു തന്നെ ജോലൈന്‍ ഷാര്‍പ്പാക്കാന്‍ ബൊട്ടോക്സ് പോലുള്ള കുത്തിവയ്പ്പുകള്‍ എടുക്കുന്നവര്‍ ഉണ്ട്. സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്മാരിലും താടിയെല്ലിന്റെ ആകൃതി പ്രധാനമാണ്. നേരിയ ജോലൈന്‍ ആത്മവിശ്വാസം കൂട്ടുന്നതിനൊപ്പം മുഖത്തിന്റെ
മുഖ സൗന്ദര്യത്തില്‍ സുപ്രധാനമായ ഒന്നാണ് താടിയെല്ലിന്റെ (Jawline) ഘടന. അതുകൊണ്ടു തന്നെ ജോലൈന്‍ ഷാര്‍പ്പാക്കാന്‍ ബൊട്ടോക്സ് പോലുള്ള കുത്തിവയ്പ്പുകള്‍ എടുക്കുന്നവര്‍ ഉണ്ട്. സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്മാരിലും താടിയെല്ലിന്റെ ആകൃതി പ്രധാനമാണ്. നേരിയ ജോലൈന്‍ ആത്മവിശ്വാസം കൂട്ടുന്നതിനൊപ്പം മുഖത്തിന്റെ
മുഖ സൗന്ദര്യത്തില്‍ സുപ്രധാനമായ ഒന്നാണ് താടിയെല്ലിന്റെ (Jawline) ഘടന. അതുകൊണ്ടു തന്നെ ജോലൈന്‍ ഷാര്‍പ്പാക്കാന്‍ ബൊട്ടോക്സ് പോലുള്ള കുത്തിവയ്പ്പുകള്‍ എടുക്കുന്നവര്‍ ഉണ്ട്. സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്മാരിലും താടിയെല്ലിന്റെ ആകൃതി പ്രധാനമാണ്. നേരിയ ജോലൈന്‍ ആത്മവിശ്വാസം കൂട്ടുന്നതിനൊപ്പം മുഖത്തിന്റെ
മുഖ സൗന്ദര്യത്തില്‍ സുപ്രധാനമായ ഒന്നാണ് താടിയെല്ലിന്റെ (Jawline) ഘടന. അതുകൊണ്ടു തന്നെ ജോലൈന്‍ ഷാര്‍പ്പാക്കാന്‍ ബൊട്ടോക്സ് പോലുള്ള കുത്തിവയ്പ്പുകള്‍ എടുക്കുന്നവര്‍ ഉണ്ട്. സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്മാരിലും താടിയെല്ലിന്റെ ആകൃതി പ്രധാനമാണ്. നേരിയ ജോലൈന്‍ ആത്മവിശ്വാസം കൂട്ടുന്നതിനൊപ്പം മുഖത്തിന്റെ ആകർഷണവും വർധിപ്പിക്കുന്നു. സര്‍ജറിയും ബൊട്ടോക്സും ഇല്ലാതെ തന്നെ താടിയെല്ലിന്റെ ഘടനയില്‍ മാറ്റം വരുത്താന്‍ ചില വ്യായാമങ്ങള്‍ കൊണ്ട് സാധിക്കും.
വീട്ടില്‍ ചെയ്യാവുന്ന ജോലൈന്‍ വ്യായാമങ്ങള്‍
1. മ്യൂവിങ് (Mewing)
നിങ്ങളുടെ നാവ് വായയുടെ മുകളില്‍ തട്ടിക്കുക. കുറഞ്ഞത് 15 സെക്കൻഡ് നേരമെങ്കിലും അങ്ങനെ പിടിക്കുക. ഈ വ്യായാമം 10 തവണ, അല്ലെങ്കിൽ കുറഞ്ഞത് 3 തവണ ഒരു ദിവസം ആവർത്തിക്കുക. നാവിന്റെ വഴക്കം വർധിപ്പിക്കുക എന്നതാണ് ഈ വ്യായാമത്തിന്റെ ലക്ഷ്യം. നാവ് സ്വാഭാവികമായും വായയുടെ മുകളിൽ സ്പർശിക്കണം.
2. സ്വരാക്ഷരങ്ങൾ (Vowel Sounds)
നിങ്ങൾക്ക് കഴിയുന്നിടത്തോളം വായ തുറക്കുക. വായ തുറക്കുമ്പോൾ 'ഓ' എന്നും തുടർന്ന് 'ഇ' എന്നും പറയും. അത് ഉച്ചരിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ മുകളിലും താഴെയുമുള്ള പല്ലുകളില്‍ സ്പർശിക്കരുത്. 15 ന്റെ മൂന്നു സെറ്റുകൾ ചെയ്യുക. ഈ വ്യായാമം മുഖത്തും താടിയെല്ലിലും ഉള്ള വിവിധ പേശികളെ ദൃഢമാക്കും.
3. വായ തുറക്കുകയും അടയ്ക്കുകയും ചെയ്യുക
വായ തുറന്നുപിടിച്ച് താഴത്തെ താടിയെല്ല് മുകളിലേക്കും താഴേക്കും 3 മിനിറ്റ് വരെ ചലിപ്പിക്കുക. ദിവസത്തിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുക. നടക്കുമ്പോഴോ, ഇരിക്കുമ്പോഴോ, പാചകം ചെയ്യുമ്പോഴോ മറ്റെവിടെയെങ്കിലും പോകുമ്പോഴോ ഇത് ചെയ്യാം. ഈ വ്യായാമം സാവധാനത്തില്‍ ചെയ്യണം.
മുഖത്തേക്ക് കൂടുതൽ രക്തം പമ്പ് ചെയ്യുന്നതോടെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ഈ വ്യായാമം ഉപകരിക്കും. പെട്ടെന്ന് ഫലം കിട്ടാന്‍ സ്ട്രെച്ചിങ് അമിതമാക്കരുത്. വ്യായാമം ചെയ്യുമ്പോൾ മുഖത്തിന്റെ ബാക്കി ഭാഗം അമര്‍ത്തിപ്പിടിക്കരുത്. അയഞ്ഞ ചര്‍മ്മം ദൃഢമാക്കി മുഖത്ത് ചുളിവുകൾ വരുന്നത് ഒഴിവാക്കാന്‍ ഈ വ്യായാമം നല്ലതാണ്.
4. കഴുത്ത് തിരിക്കുക (Curl Your Neck up)
നാവ് വായയുടെ മുകളില്‍ മുട്ടിച്ചുകൊണ്ട് കമിഴ്ന്നു കിടക്കുക. താടി നെഞ്ചിലേക്ക് കൊണ്ടുവന്ന് തല തറയിൽ നിന്ന് ചെറുതായി ഉയർത്തുക. ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ യഥാസ്ഥാനത്ത് തുടരുക. 10 തവണയായി 2 സെറ്റുകൾ ചെയ്യുക. കഴുത്തിലെ പേശികളെ ദൃഢമാക്കാന്‍ ഈ വ്യായാമം ഉപകരിക്കും.
5. കോളർബോൺ ബാക്കപ്പ് വ്യായാമം (Collarbone Backup Exercise)
നിന്നു കൊണ്ടോ ഇരുന്നു കൊണ്ടോ ഈ വ്യായാമം ചെയ്യാം. തല നേരെ വച്ച ശേഷം പുറകിലേക്കും മുന്നോട്ടും ചലിപ്പിക്കുക. 10 തവണ വീതം 3 സെറ്റുകൾ ചെയ്യുക.
6. പ്ലാറ്റിസ്മ സ്ട്രെച്ചുകൾ (Platysma Stretches)
കൈകള്‍ പുറകിലേക്ക് ചേര്‍ത്തുപിടിച്ച ശേഷം തല മുകളിലേക്കും താഴേക്കും കൊണ്ടുവരുക. 10 സെറ്റുകളായി 5 തവണ ചെയ്യുക. ഈ വ്യായാമം താടിയെല്ല് മുതൽ തോൾ വരെയുള്ള പേശികളെ കരുത്തുറ്റതാക്കുന്നു.
7. റെസിസ്റ്റന്‍സ് വ്യായാമം (Resistance Exercise)
നിങ്ങൾ ഇരിക്കുകയാണെങ്കിൽ കൈമുട്ടുകൾ മേശപ്പുറത്ത് വയ്ക്കുക. എന്നിട്ട് മുഷ്ടി എടുത്ത് താടിയെല്ലിനടിയിൽ വയ്ക്കുക. ഏകദേശം 5 സെക്കൻഡ് നേരത്തേക്ക് മുഷ്ടികളില്‍ ബലം നല്‍കി വായ തുറക്കുക, സാധാരണ നിലയിലേക്ക് കൊണ്ടുവരുക. 10 തവണ ഇങ്ങനെ ആവർത്തിക്കുക. ഈ വ്യായാമം താടിയെല്ലിലെ പേശികളെ ശക്തിപ്പെടുത്തുന്നു.
8. താടിയെല്ല് ഫ്ലെക്സ്/ചിൻ ലിഫ്റ്റുകൾ (Jaw Flex/Chin Lifts)
സുഖകരമായി നിന്നു കൊണ്ടോ, ഇരുന്നു കൊണ്ടോ ഈ വ്യായാമം ചെയ്യാം. കണ്ണുകൾ മേൽക്കൂരയിലേക്ക് നോക്കിക്കൊണ്ട് തല പിന്നിലേക്ക് ചരിക്കുക. കഴിയുന്നിടത്തോളം സീലിങ്ങില്‍ മുഖം നേരെ വരുന്ന രീതിയില്‍ നില്‍ക്കാം. ചെവികൾക്ക് സമീപമുള്ള പേശികളിൽ ചെറിയ ബലം അനുഭവപ്പെടും. ഏകദേശം 5 മുതൽ 7 സെക്കൻഡ് വരെ ഇങ്ങനെ നില്‍ക്കുക, തുടർന്ന് വിശ്രമിക്കുക.
വായയ്ക്ക് ചുറ്റും, താടിയെല്ലിനു താഴെയും, കഴുത്തിൽ എല്ലാ പേശികളും ചുരുങ്ങുന്നത് അനുഭവപ്പെടും. ഈ വ്യായാമം നിങ്ങളുടെ കവിൾ, ചുണ്ട്, താടിയെല്ല്, കഴുത്ത് പേശികളെ ശക്തിപ്പെടുത്തുന്നു.
9. നാവ് ചുരുട്ടുക (Tongue Curl)
നാവ് പുറത്തേക്ക് നീട്ടുക. ശേഷം നാവ് ഒരുമിച്ച് ഉരുട്ടി മൂന്നു സെക്കൻഡ് നേരത്തേക്ക് പിടിക്കുക. 10 തവണ ഇങ്ങനെ ചെയ്യുക.