ചുണ്ടിലെ കറുപ്പു നിറം: വരാനുള്ള കാരണങ്ങളും വീട്ടിൽ ചെയ്യാവുന്ന പരിഹാര മാർഗങ്ങളും Understanding the Causes of Dark Lips and Home Remedies
‘‘നല്ല വലിയാണല്ലോ? ചുണ്ടൊക്കെ കറുത്തിരിക്കുന്നല്ലോ...?’’ എന്നുള്ള കമന്റുകൾ കേട്ട് മടുത്തോ? സിഗരറ്റിന്റെ ഏഴയലത്തു കൂടി പോകാഞ്ഞിട്ടും ചുണ്ടു ഇരുണ്ടിരിക്കുന്നതു കൊണ്ടു മാത്രം ഈ കമന്റ് എപ്പോഴും കേൾക്കേണ്ടി വന്നാൽ ആർക്കും മടുക്കും. ചുണ്ടുകൾ ഇരുണ്ടു പോകാൻ പല കാരണങ്ങൾ ഉണ്ട്. അതൊരൊറ്റരാത്രി കൊണ്ടുണ്ടാകുന്ന

‘‘നല്ല വലിയാണല്ലോ? ചുണ്ടൊക്കെ കറുത്തിരിക്കുന്നല്ലോ...?’’ എന്നുള്ള കമന്റുകൾ കേട്ട് മടുത്തോ? സിഗരറ്റിന്റെ ഏഴയലത്തു കൂടി പോകാഞ്ഞിട്ടും ചുണ്ടു ഇരുണ്ടിരിക്കുന്നതു കൊണ്ടു മാത്രം ഈ കമന്റ് എപ്പോഴും കേൾക്കേണ്ടി വന്നാൽ ആർക്കും മടുക്കും.
ചുണ്ടുകൾ ഇരുണ്ടു പോകാൻ പല കാരണങ്ങൾ ഉണ്ട്. അതൊരൊറ്റരാത്രി കൊണ്ടുണ്ടാകുന്ന കാര്യമല്ല. കാരണം കണ്ടെത്തി അവ പരിഹരിക്കുക എന്നതാണ് ചുണ്ടിന്റെ പ്രശ്നം ശമിപ്പിക്കാനുള്ള ആദ്യ പടി. ചുണ്ടു ഇരുണ്ടു പോകാനുള്ള ചില പൊതു കാരണങ്ങൾ നോക്കാം.
∙ സ്ഥിരമായി വെയിൽ കൊള്ളുന്നത്
ചുണ്ടുകൾക്ക് പ്രകൃതിദത്തമായി മെലാനിനോ സൂര്യനെ ചെറുക്കാനുള്ള കവചമോ ഇല്ല. അതിനാൽ തന്നെ സ്ഥിരമായി വെയിൽ കൊള്ളുന്നത്... അൾട്രാ വയലറ്റ് രശ്മികൾ ഏൽക്കുന്നതൊക്കെ ചുണ്ടുകളിൽ കറുത്ത പാടുകളും കരുവാളിപ്പും ഉണ്ടാക്കും.
∙ നിർജ്ജലീകരണം എന്ന ഒളിയമ്പ്
ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ചുണ്ടുകളിൽ ഈർപ്പം നിലനിർത്തുന്ന തരം വസ്തുക്കൾ പുരട്ടാത്തതും ഒക്കെ ചുണ്ടിനെ ഇരുണ്ടതാക്കും...
∙ മോശം ശീലങ്ങൾ
പുകവലി, സ്ഥിരമായുള്ള ചായ/കാപ്പി കുടി, അമിതമായി കൃത്രിമ മധുരപലഹാരങ്ങൾ കഴിക്കുക ഒക്കെ ചുണ്ടിന്റെ നിറത്തിനു മങ്ങൽ ഏൽപ്പിക്കും.
∙ മോശം ലിപ് കെയർ വസ്തുക്കൾ
ഗുണനിലവാരമില്ലാത്ത ലിപ്സ്റ്റിക്കും ലിപ്ബാമും ഒക്കെ സ്ഥിരമായി ഉപയോഗിക്കുക വഴി നിങ്ങൾ ചുണ്ടിന്റെ ആരോഗ്യം ക്ഷയിപ്പിച്ചു കളയുന്നു.
∙ സ്ഥിരമായ സംരക്ഷണ രീതിയില്ലാത്തത്
ചുണ്ടുകളെ പരിപാലിക്കുന്ന സ്ഥിരമായൊരു രീതിയില്ലെങ്കിലും വൃത്തിയാക്കൽ കൃത്യമല്ലെങ്കിലും മൃതകോശങ്ങളും മെയ്ക്കപ്പിന്റെ അംശവും ഒക്കെ അടിഞ്ഞ് ചുണ്ടുകൾ നിറം കെടാം.
∙ ജനിതക മാറ്റവും ഹോർമോൺ വ്യതിയാനും കൊണ്ടും
ചിലയാളുകൾക്ക് സ്ഥിരമായി ഇരുണ്ട ചുണ്ടുകളാണ്. അതിനു പിന്നിൽ ജനിതകപരമായ വ്യത്യാസങ്ങളും ഹോർമോണിൽ വരുന്ന ഏറ്റക്കുറവുകളുമാകാം.
വീട്ടിൽ ചെയ്യാം പരിഹാരം.
– തേനും പഞ്ചസാരയും കൂട്ടിയിളക്കിയ മിശ്രിതം കൊണ്ട് ചുണ്ടുകൾ പതിയെ ഉരസി മൃതകോശങ്ങൾ മാറ്റുക. ഇത് ആഴ്ച്ചയിൽ 2–3 തവണ ചെയ്യാം. ചുണ്ടുകൾ പൊട്ടുന്നത്ര ശക്തിയിലാവരുത് ഉരസൽ.
– എസ്.പി.എഫ്. 30 എങ്കിലും ഉള്ള ലിപ് ബാം സ്ഥിരമാക്കാം.
– ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് ശീലമാക്കാം.
– ബീറ്റ്റൂട്ട് ചിരകിയതോ അതിന്റെ നീരോ 10–15 മിനിറ്റു നേരത്തേക്ക് ചുണ്ടിൽ പുരട്ടാം. ഇത് കരുവാളിപ്പു കുറച്ച് ചുണ്ടിന് തുടിപ്പു നൽകും.
– നാരാങ്ങാ നീരും തേനും ചേർത്ത് നന്നായി യോജിപ്പിച്ചിട്ടു ചുണ്ടിൽ പുരട്ടാം.
– കിടക്കും മുൻപ് സ്ഥിരമായി അൽപം വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടി മസാജ് ചെയ്യാം.
– പാൽപ്പാടയിൽ അൽപം കസ്തൂരി മഞ്ഞളിട്ട് അതു ചുണ്ടിൽ പുരട്ടി 10 മിനിറ്റ് നേരം വച്ചിട്ട് കഴുകി കളയാം. ഇത് ആഴ്ച്ചയിൽ 5 ദിവസം ചെയ്താൽ തന്നെ നല്ല വ്യത്യാസം വരും.
– കറ്റാർ വാഴയുടെ ജെൽ ചുണ്ടിൽ പുരട്ടി വയ്ക്കുന്നത് കരുവാളിപ്പു കുറച്ച് ചുണ്ടുകളെ ആരോഗ്യകരമാക്കി വയ്ക്കും.
– റോസാപ്പൂവിന്റെ ഇതളുകൾ അരച്ചതിലേക്ക് അൽപം പാലും ചേർത്ത് ചുണ്ടിൽ പുരട്ടാം. ഇത് കരുവാളിപ്പു കുറച്ച് ചുണ്ടുകളെ മനോഹരമാക്കും.