ആർത്തവ സമയത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. വജനിസ്മസ് പോലുള്ള ആരോഗ്യപ്രശനങ്ങളില്ലാത്തവരും കപ്പ് ഉപയോഗിക്കാൻ ഭയമില്ലാത്തവരും ഒക്കെ ഇന്ന് തെറ്റിധാരണകൾ അകറ്റി കപ്പ് ജീവിതത്തിന്റെ ഭാഗമാക്കി കഴിഞ്ഞു മഴയത്തു പോലു കപ്പ് വച്ച് നടക്കാം, നീന്താം, ഇടയ്ക്കിടെ പാഡ് മാറ്റണമെന്ന

ആർത്തവ സമയത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. വജനിസ്മസ് പോലുള്ള ആരോഗ്യപ്രശനങ്ങളില്ലാത്തവരും കപ്പ് ഉപയോഗിക്കാൻ ഭയമില്ലാത്തവരും ഒക്കെ ഇന്ന് തെറ്റിധാരണകൾ അകറ്റി കപ്പ് ജീവിതത്തിന്റെ ഭാഗമാക്കി കഴിഞ്ഞു

മഴയത്തു പോലു കപ്പ് വച്ച് നടക്കാം, നീന്താം, ഇടയ്ക്കിടെ പാഡ് മാറ്റണമെന്ന ചിന്തയില്ലാതെ ദീർഘദൂരയാത്രകൾ ചെയ്യാം തുടങ്ങി പല ഗുണങ്ങളും കൊണ്ട് കപ്പ് സ്ത്രീകളുടെ ഏറ്റവും പ്രിയങ്കരമായ വസ്തുവായി ഒപ്പമുണ്ട്. എന്നിരുന്നാലും കപ്പ് വൃത്തിയാക്കുന്ന കാര്യത്തിൽ പലർക്കും സംശങ്ങളുണ്ട്.

ADVERTISEMENT

കപ്പ് അണുവിമുക്തമാക്കേണ്ട വിധം

ആർത്തവത്തിന് മുൻപും ശേഷവും കപ്പ് അണുവിമുക്തമാക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം. അണുവിമുക്തമാക്കാൻ യാതൊരു രാസവസ്തുക്കളുടേയും ആവശ്യമില്ലെന്ന് ഓർക്കാം..

ADVERTISEMENT

∙ കപ്പ് മുങ്ങാൻ പാകത്തിലുള്ളൊരു കുഴിഞ്ഞ പാത്രത്തിൽ വെള്ളമെടുക്കുക. അതിലേക്ക് കപ്പ് ഇട്ടിട്ട് വെള്ളം തിളയ്ക്കാൻ അനുവദിക്കുക.

∙ തിള വന്നാൽ ഉടനെ തീയണയ്ക്കാതെ 3–5 മിനിറ്റ് നേരം വരെ കപ്പ് ഇട്ട വെള്ളം വെട്ടിത്തിളയ്ക്കാൻ അനുവദിക്കുക.

ADVERTISEMENT

∙ വെള്ളത്തിൽ നിന്നെടുത്ത കപ്പ് ആർത്തവശേഷം അതു വന്ന ആതേ സാറ്റിൻ/കോട്ടൺ ബാഗിൽ തന്നെ സൂക്ഷിക്കാം.

ആർത്തവ സമയത്ത് കപ്പ് ഓരോ തവണയുമെടുത്ത് രക്തം കളഞ്ഞിട്ട് സാധാരണ വെള്ളം ഉപയോഗിച്ച് ഒന്നു– രണ്ടു തവണ നന്നായി കഴുകിയാൽ മതി. കപ്പ് വെയ്ക്കും മുൻപേ കൈകളും പ്രത്യേകിച്ച് വിരലിനറ്റവും നഖവും ഒക്കെ സോപ്പം വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകാനും മറക്കരുത്.

ഇളകാത്ത കറയും ഇളക്കാൻ വഴിയുണ്ട്

ഒരു കപ്പ് പത്തു വർഷം വരെ ഉപയോഗിക്കാമെങ്കിലും കുറച്ചു നാൾ കഴിയുമ്പോഴേക്കും അതിൽ ഇളകാത്ത കറയും നിറം മങ്ങലും വരുന്നത് കാണാം..എത്ര നന്നായി കഴുകി ഉപയോഗിച്ചാലും ഇത്തരത്തിലുള്ള കറകൾ കപ്പിൽ വരാറുണ്ട്. ഇതു കളയാൻ: 

– കുഴിവുള്ളൊരു പാത്രത്തിൽ കപ്പ് ഇട്ടിട്ട് അതിലേക്ക് അര  ടീസ്പൂൺ ഓക്സിജൻ ബൂസ്റ്റർ ഇടുക. അതിലേക്ക് ചൂടു വെള്ളം ചൂടാക്കിയത് ഒഴിക്കാം. കപ്പ് മുങ്ങാൻ പാകത്തിന് വെള്ളമെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എന്നിട്ടൊന്ന് നന്നായി കലത്തി 40 മിനിറ്റു നേരം അടച്ചു വയ്ക്കാം.

– ശേഷം ഒരു ചെറിയ ബ്രഷ് ഉപയോഗിച്ച് ഉരച്ച് കപ്പിലെ പാടുകൾ നീക്കാം. വളരെ എളുപ്പത്തിൽ കറ ഇല്ലാതാകും.

– ശേഷം ഇളം ചൂടുവെള്ളം കൊണ്ട് രണ്ട് മൂന്ന് തവണ കപ്പ് കഴുകാം. പാടുകളും കറയുമൊക്കെ പോയി കപ്പ് തീർത്തും വൃത്തിയാകും.

ഇതല്ലാതെ മറ്റൊരു വഴി കൂടിയുണ്ട്. തുല്യ ഭാഗം വെള്ളവും തുല്യം ഹൈഡ്രജൻ പെറോക്സൈഡും ഇട്ട് ഇളക്കി അതിൽ കപ്പ് മുക്കി വയ്ക്കാം. 40 മിനിറ്റിനു ശേഷം ഉരസി ചെറുചൂടുവെള്ളം കൊണ്ട് കപ്പ് കഴുകിയെടുക്കാം. 

ADVERTISEMENT