തലവേദന മുതൽ അബോധാവസ്ഥ വരെ; നേരിട്ടു വെയിലേൽക്കാതെയും ഹീറ്റ് സ്ട്രോക്ക്? അറിയേണ്ടതെല്ലാം Understanding Heat Stroke: A Serious Summer Threat
വേനൽചൂട് കഠിനമാകുകയാണ്. പകൽ പൊള്ളുന്ന വെയിൽ. രാത്രി വീശിയടിക്കുന്ന ഉഷ്ണക്കാറ്റ്. വേനൽ കടുക്കുമ്പോൾ പലതരം ആരോഗ്യപ്രശ്നങ്ങളുമുണ്ടാകാം. ശരീരം അമിതമായി വിയർക്കുമ്പോൾ നഷ്ടപ്പെടുന്ന ജലാംശവും ലവണങ്ങളും ക്ഷീണവും തളർച്ചയുമുണ്ടാക്കാം. ചൂടുകാലാവസ്ഥയിൽ കുരുക്കൾ മുതൽ ഫംഗസ് ബാധ വരെയുള്ള ചർമരോഗങ്ങളും ഉണ്ടാകാം.

വേനൽചൂട് കഠിനമാകുകയാണ്. പകൽ പൊള്ളുന്ന വെയിൽ. രാത്രി വീശിയടിക്കുന്ന ഉഷ്ണക്കാറ്റ്. വേനൽ കടുക്കുമ്പോൾ പലതരം ആരോഗ്യപ്രശ്നങ്ങളുമുണ്ടാകാം. ശരീരം അമിതമായി വിയർക്കുമ്പോൾ നഷ്ടപ്പെടുന്ന ജലാംശവും ലവണങ്ങളും ക്ഷീണവും തളർച്ചയുമുണ്ടാക്കാം.
ചൂടുകാലാവസ്ഥയിൽ കുരുക്കൾ മുതൽ ഫംഗസ് ബാധ വരെയുള്ള ചർമരോഗങ്ങളും ഉണ്ടാകാം. എന്നാൽ പൊള്ളുന്ന വേനൽചൂടിൽ ഉണ്ടാകുന്ന ഏറ്റവും ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം അഥവാ ഹീറ്റ്സ്ട്രോക്ക്.
ഉടനടി തീവ്രപരിചരണം നൽകേണ്ട മെഡിക്കൽ എമർ ജൻസി കൂടിയാണിത്. പലരും കരുതുന്നതുപോലെ കഠിനമായ വെയിലേൽക്കുമ്പോൾ മാത്രമല്ല ഹീറ്റ്സ്ട്രോക്ക് ഉണ്ടാകുന്നത്. മറിച്ചു പല തരത്തിലുള്ള ദീർഘകാല ആ രോഗ്യ പ്രശ്നമുള്ളവർക്കു അത്യുഷ്ണ കാലാവസ്ഥയിൽ ആവശ്യത്തിനു വെള്ളം കുടിക്കാതെയിരുന്നാലും ശ രീര താപനില ക്രമാതീതമായി ഉയർന്നു സൂര്യാഘാതമുണ്ടാകാം.
എന്താണ് ഹീറ്റ് സ്ട്രോക്ക്?
ശരീര താപനില 40.5 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. സാധാരണയായി കടുത്ത വേനൽ ചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ അത്യധ്വാനം ചെയ്യുന്നവരിലാണു എക്സേർഷനൽ ഹീറ്റ് സ്ട്രോക്ക് ഉണ്ടാകുന്നത്. മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത ചെറുപ്പക്കാരിലാണ് ഇത്തരം സൂര്യാഘാതം കൂടുതലായി കണ്ടു വരുന്നത്. മറിച്ച് ക്ലാസിക് ഹീറ്റ് സ്ട്രോക്ക് പ്രായമായവരിലാണ് കൂടുതൽ കാണപ്പെടുന്നത്.
താപനിലയോടൊപ്പം ഈർപ്പനിലയും കൂടുക, പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം, ഉഷ്ണം വർധിപ്പിക്കുന്ന ത രത്തിലുള്ള വസ്ത്രധാരണം, ആവശ്യത്തിന് വെള്ളം കുടിക്കാതെയിരിക്കുക തുടങ്ങിയ സാഹചര്യങ്ങളാണു ക്ലാസിക് ഹീറ്റ് സ്ട്രോക്കിനു കാരണമാകുന്നത്.
തലവേദന മുതൽ അബോധാവസ്ഥ വരെ
തലവേദന, ഓക്കാനം, ഛർദി തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങളുണ്ടാകും. ക്ലാസിക് ഹീറ്റ് സ്ട്രോക്കിൽ ആളിന്റെ ചർമം ഉണങ്ങി വരണ്ടിരിക്കുമെങ്കിൽ എക്സേർഷനൽ ഹീറ്റ് സ്ട്രോക്കിൽ വിയർത്തു കുളിച്ചിരിക്കും.
സംസാരം കുറയുക, പരിസരബോധം നഷ്ടപ്പെടുക, അപസ്മാര ലക്ഷണങ്ങൾ തുടർന്ന് അഗാധമായ അബോധാവസ്ഥ (കോമ) ഉണ്ടാകാം. സാഹചര്യം മനസിലാക്കി ഉടനടി ശരീരം തണുപ്പിക്കുന്ന ചികിത്സ നൽകിയില്ലെങ്കിൽ വൃക്കകൾ, ഹൃദയം, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവർത്തനസ്തംഭനത്തെ തുടർന്നു രോഗി ഗുരുതരാവസ്ഥയിലെത്താം.
തണുപ്പിക്കൽ ചികിത്സ
വെയിലേറ്റ് അബോധാവസ്ഥയിൽ കിടക്കുന്ന വ്യക്തിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റികിടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. വസ്ത്രങ്ങൾ അഴിച്ചു മാറ്റി തണുത്തവെള്ളം കൊണ്ടു ശരീരം തുടയ്ക്കുകയോ തണുത്ത വെള്ളം സ്പ്രേ ചെയ്യുകയോ ചെയ്യുക. ഫാനുപയോഗിച്ച് ശരീരം പെട്ടെന്നു തണുപ്പിക്കുന്നതും നല്ലതാണ്.
കക്ഷത്തിലും തുടയിലും കഴുത്തിന്റെ ഇരുവശങ്ങളിലുമായി ഐസ്ക്യൂബുകൾ വച്ചും ശരീരം തണുപ്പിക്കാം. അബോധാവസ്ഥയിലായ രോഗിക്കു കുടിക്കാനോ കഴിക്കാനോ ഒന്നും കൊടുക്കരുത്. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം. രാവിലെ 11നും ഉച്ചയ്ക്കു മൂന്നിനും ഇടയ്ക്കുള്ള വെയിലേൽക്കാതിരിക്കാൻ കഴിവതും ശ്രദ്ധിക്കണം.