പെൺകുട്ടികൾക്ക് 13 വയസ്സായിട്ടും ശാരീരികമാറ്റങ്ങൾ വന്നില്ലെങ്കിലും ശാരീരികമാറ്റം വന്ന 15 വയസ്സു പിന്നിട്ട കുട്ടിക്ക് ആർത്തവം വന്നില്ലെങ്കിലും പേടിക്കണം
പെൺകുട്ടികളിൽ സാധാരണ ഗതിയിൽ പ്യുബേർട്ടി സംബന്ധിച്ച മാറ്റങ്ങൾ എട്ട് -16 വയസ്സിനിടയിലാണ് സംഭവിക്കുക. തലച്ചോറിലെ ഹൈപ്പോത്തലാമസ്, പിറ്റ്യൂറ്ററി ഗ്രന്ഥികൾ എന്നിവ കാര്യക്ഷമമാകുകയും അത് അണ്ഡാശയങ്ങളെ ഉത്തേജിപ്പിക്കുകയും (HPO Axis Maturation) ചെയ്യും. തന്മൂലം ശരീരത്തിൽ പല മാറ്റങ്ങൾ (ഉയരവും ശരീരഭാരവും കൂടുക,

പെൺകുട്ടികളിൽ സാധാരണ ഗതിയിൽ പ്യുബേർട്ടി സംബന്ധിച്ച മാറ്റങ്ങൾ എട്ട് -16 വയസ്സിനിടയിലാണ് സംഭവിക്കുക. തലച്ചോറിലെ ഹൈപ്പോത്തലാമസ്, പിറ്റ്യൂറ്ററി ഗ്രന്ഥികൾ എന്നിവ കാര്യക്ഷമമാകുകയും അത് അണ്ഡാശയങ്ങളെ ഉത്തേജിപ്പിക്കുകയും (HPO Axis Maturation) ചെയ്യും. തന്മൂലം ശരീരത്തിൽ പല മാറ്റങ്ങൾ (ഉയരവും ശരീരഭാരവും കൂടുക, മാറിടം വളർച്ച ആരംഭിക്കുക, കക്ഷത്തിലും ഗുഹ്യഭാഗങ്ങളിലും രോമം വരിക) ഉണ്ടാകുന്നു. ഇതിനെല്ലാം ശേഷം സംഭവിക്കുന്നതാണ് ആദ്യ ആർത്തവം (Menarche). ഗർഭപാത്രം പ്രത്യുൽപാദനത്തിനു സജ്ജമായി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മൂന്നു - നാലു വർഷം കൊണ്ടു സാവധാനം സംഭവിക്കുന്ന ഇക്കാര്യങ്ങളിൽ നേരിയ വ്യതിയാനം ഉണ്ടായേക്കാം.
ശാരീരിക മാറ്റങ്ങൾ സംഭവിച്ചാൽ സാധാരണ ഗതിയിൽ രണ്ടു - മൂന്നു വർഷത്തിനുള്ളിൽ ആദ്യ ആർത്തവം വരും. ശരീരത്തിൽ മാറ്റങ്ങൾ വന്ന, 15 വയസ്സു പിന്നിട്ട കുട്ടിക്ക് ആർത്തവം വന്നില്ലെങ്കിൽ ഡോക്ടറെ കാണാൻ തെല്ലും വൈകരുത്. അതേപോലെ 13 വയസ്സായിട്ടും ശാരീരിക മാറ്റങ്ങൾ വന്നില്ലെങ്കിലും ഡോക്ടറെ കാണണം.
പ്രധാനമായും എച്ച്പിഓ ആക്സിസ് പ്രവർത്തനക്ഷമമാകാൻ ഉണ്ടാകുന്ന കാലതാമസമാകാം ആർത്തവം വരാത്തതിനു കാരണം. കൂടാതെ തൈറോയ്ഡ് ഹോർമോൺ, അഡ്രീനൽ ഗ്ലാൻഡ് ഹോർമോൺ എന്നിവയുടെ ഏറ്റക്കുറച്ചിലുകളുണ്ടോ എന്നും പരിശോധിക്കണം.
അപൂർവമായി സംഭവിക്കുന്ന മറ്റു ചില കാരണങ്ങളുമുണ്ട്. ഗർഭപാത്രത്തിന്റെ വളർച്ചയിലുണ്ടാകുന്ന അപാകതകൾ, ആർത്തവരക്തം പുറത്തേക്കു പോകുന്ന വഴിയിലെ തടസ്സങ്ങൾ, പിസിഒഡി എന്നിവയുള്ളവരിലും ധാരാളം വ്യായാമം ചെയ്യുന്നവരിലും തീരെ ആഹാരം കഴിക്കാത്തവരിലും ഇങ്ങനെ സംഭവിക്കാം. അത്യപൂർവമായി കാണുന്ന ആഡ്രജൻ ഇൻസെൻസിറ്റി സിൻഡ്രമും ഒരു കാരണമാണ്.
ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു പരിശോധനകളിലൂടെയും സ്കാനിങ്ങിലൂടെയും കാരണം കണ്ടുപിടിക്കാവുന്നതാണ്, കണ്ടുപിടിക്കേണ്ടതാണ്.
വിവരങ്ങൾക്കു കടപ്പാട് : ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഗവ.മെഡിക്കൽ കോളജ്, കൊല്ലം
ഗൈനക്കോളജി സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടിയുമായി ഷീ വെൽനസ് പംക്തി. വായിക്കാം വനിതയിൽ.