ഗായിക ജ്യോത്സ്ന തനിക്ക് ഓട്ടിസം ഉണ്ടെന്ന വിവരം മാധ്യമങ്ങള്‍ക്കു മുന്നില്‍ പങ്കുവച്ചിരുന്നു. ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന്റെ സ്വഭാവ സവിശേഷതകളുള്ള ഹൈ മാസ്കിങ് ഓട്ടിസമാണു തനിക്കെന്നാണു ജ്യോത്സ്ന വെളിപ്പെടുത്തിയത്. ഇതോടെ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന അവസ്ഥ വീണ്ടും ചർച്ചകളിൽ നിറയുകയാണ്. എന്താണ്

ഗായിക ജ്യോത്സ്ന തനിക്ക് ഓട്ടിസം ഉണ്ടെന്ന വിവരം മാധ്യമങ്ങള്‍ക്കു മുന്നില്‍ പങ്കുവച്ചിരുന്നു. ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന്റെ സ്വഭാവ സവിശേഷതകളുള്ള ഹൈ മാസ്കിങ് ഓട്ടിസമാണു തനിക്കെന്നാണു ജ്യോത്സ്ന വെളിപ്പെടുത്തിയത്. ഇതോടെ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന അവസ്ഥ വീണ്ടും ചർച്ചകളിൽ നിറയുകയാണ്. എന്താണ്

ഗായിക ജ്യോത്സ്ന തനിക്ക് ഓട്ടിസം ഉണ്ടെന്ന വിവരം മാധ്യമങ്ങള്‍ക്കു മുന്നില്‍ പങ്കുവച്ചിരുന്നു. ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന്റെ സ്വഭാവ സവിശേഷതകളുള്ള ഹൈ മാസ്കിങ് ഓട്ടിസമാണു തനിക്കെന്നാണു ജ്യോത്സ്ന വെളിപ്പെടുത്തിയത്. ഇതോടെ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന അവസ്ഥ വീണ്ടും ചർച്ചകളിൽ നിറയുകയാണ്. എന്താണ്

ഗായിക ജ്യോത്സ്ന തനിക്ക് ഓട്ടിസം ഉണ്ടെന്ന വിവരം മാധ്യമങ്ങള്‍ക്കു മുന്നില്‍ പങ്കുവച്ചിരുന്നു. ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന്റെ സ്വഭാവ സവിശേഷതകളുള്ള ഹൈ മാസ്കിങ് ഓട്ടിസമാണു തനിക്കെന്നാണു ജ്യോത്സ്ന വെളിപ്പെടുത്തിയത്. ഇതോടെ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന അവസ്ഥ വീണ്ടും ചർച്ചകളിൽ നിറയുകയാണ്. എന്താണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന അവസ്ഥ? ഓട്ടിസം എങ്ങനെയാണു നിർണയിക്കാനാകുക? ഇത്തരം സംശയങ്ങൾക്കും ഓട്ടിസം കണ്ടെത്തിയാൽ പിന്തുടരേണ്ട ചികിത്സാരീതിയെക്കുറിച്ചും വിദഗ്ധർ നൽകുന്ന മറുപടി അറിയാം  

ഒരേ പേര് ; പല അവസ്ഥകൾ

ADVERTISEMENT

തലച്ചോർ വികസിക്കുന്നതിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന അവസ്ഥ 

ഉണ്ടാക്കുന്നത്. ആശയവിനിമയത്തിലുള്ള പ്രശ്നങ്ങൾ, സാമൂഹികമായ ഇടപെടൽ ഇവയെയാണു പ്രധാനമായി ഈ അവസ്ഥ ബാധിക്കുക. ഇത്തരം പല ലക്ഷണങ്ങള്‍ ചേർത്താണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്നു പറയുന്നത്. 

ADVERTISEMENT

ഓരോ കുട്ടിയിലും ഓരോ രീതിയിലാകും ഓട്ടിസത്തിന്റെ ലക്ഷണങ്ങളും സ്വഭാവസവിശേഷതകളും പ്രകടമാകുക. ആൺകുട്ടികളിൽ നാലു മടങ്ങു കൂടുതലായി ഈ അവസ്ഥ കാണാറുണ്ട്. കുഞ്ഞിന്റെ വളർച്ചയുടെ ആദ്യകാലഘട്ടങ്ങളിൽത്തന്നെ ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന്റെ ലക്ഷണങ്ങൾ പ്രകടമാകും. 

അവഗണിക്കരുതേ ലക്ഷണങ്ങൾ

ADVERTISEMENT

പേരു വിളിക്കുമ്പോൾ ശ്രദ്ധിക്കാതിരിക്കുക, മറ്റുള്ളവർ ആശയവിനിമയം നടത്തുമ്പോൾ കണ്ണിൽ നോക്കാതിരിക്കുക ഇവയെല്ലാം  തുടക്കത്തിലേ പ്രകടമാകാം. സംസാരം തുടങ്ങാനും വൈകും. കുട്ടികളിലെ ഭാഷാവികാസം വൈകുന്നുവെങ്കിൽ മാതാപിതാക്കൾ ശ്രദ്ധിക്കണം. 

ഇവർ ഒരേ വാക്കുകൾ ആവർത്തിക്കാനുമിടയുണ്ട്.  ചലനങ്ങളിലെ ആവർത്തനം, ദിനചര്യകൾ ഒരേപോലെ വേണമെന്നു വാശിപിടിക്കുക തുടങ്ങിയവയും പ്രകടമാകും. ശബ്ദം, ഗന്ധം, ഘടന തുടങ്ങിയവയോടുള്ള അസഹിഷ്ണുതയുണ്ടാകാം. സമപ്രായക്കാരായ കുട്ടികളുമായി ഇടപഴകാൻ ബുദ്ധിമുട്ടു കാണിക്കാം.

കഴിവതും നേരത്തേ ഈ അവസ്ഥ നിർണയിക്കുകയും കൃത്യമായ തെറപ്പി നൽകുകയും വേണം.  ഓട്ടിസം നിർണയിക്കാനും ചികിത്സ തുടങ്ങാനും  വൈകുന്നവരിൽ ബുദ്ധിമുട്ടുകളും വെല്ലുവിളികളും രൂക്ഷമാകും. െപരുമാറ്റത്തിലും പ്രശ്നങ്ങൾ പ്രകടമാകാം. 

തീവ്രമായ ഓട്ടിസമുള്ള കുട്ടികൾക്ക് ആശയവിനിമയം ഏറെ ബുദ്ധിമുട്ടാകും. ദൈനംദിന കാര്യങ്ങൾ പോലും സ്വതന്ത്രമായി ചെയ്യുക ബുദ്ധിമുട്ടാകും. ചില കുട്ടികളിൽ ബുദ്ധിപരമായ വെല്ലുവിളിയുമുണ്ടാകാം. ഇത്തരം കുട്ടികളെ ഒന്നിലേറെ െവല്ലുവിളികൾ ഉള്ള വിഭാഗത്തിലാണ് ഉൾപ്പെടുത്തുക.  

ദീർഘനാൾ ഇടപെടൽ വേണ്ട അവസ്ഥയാണ് ഓട്ടിസം. കൃത്യമായ തെറപ്പി, ഇതിനു വേണ്ടിയുള്ള യാത്രകൾ, സമയം കണ്ടെത്തൽ ഇങ്ങനെ ഏറെ കാര്യങ്ങളുള്ളതു കൊണ്ടു മാതാപിതാക്കൾ സാമ്പത്തികമായും സാമൂഹികമായും ബുദ്ധിമുട്ടു നേരിടാം. 

ഹൈ മാസ്കിങ് ഓട്ടിസം

ഓട്ടിസത്തിന്റെ സ്വഭാവസവിശേഷതകൾ മറച്ചു വയ്ക്കാൻ ശ്രമിക്കുന്ന അവസ്ഥയാണു ഹൈ മാസ്കിങ് ഓട്ടിസം എന്നറിയപ്പെടുന്നത്. തലച്ചോറിന്റെ വികസനത്തിൽ  വ്യതിയാനങ്ങളൊന്നുമില്ലാത്തവർ ന്യൂറോടിപ്പിക്കൽ എന്നാണ് അറിയപ്പെടുന്നത്. തങ്ങൾ നേരിടുന്ന വെല്ലുവിളികൾ മറച്ചുപിടിച്ചു ന്യൂറോടിപ്പിക്കലിനെപ്പോലെ പെരുമാറാനാണു ശ്രമിക്കുക. താരതമ്യേന മിതമായ ലക്ഷണങ്ങൾ മാത്രമുളളതു കൊണ്ട് ഓട്ടിസം നിർണയിക്കപ്പെടാൻ വൈകാൻ സാധ്യതയുണ്ട്.

ഓട്ടിസം നിർണയിക്കേണ്ടതെങ്ങനെ

ഓട്ടിസം നിർണയിക്കാനുളള അംഗീകൃത മാർഗരേഖകൾ, പരിശോധനാ ഉപാധികൾ (അസെസ്മെന്റ് ടൂൾ) തുടങ്ങിയവ  പ്രയോജനപ്പെടുത്തിയാണു ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുകളും ഓട്ടിസം നിർണയിക്കാൻ ശ്രമിക്കുക.  

ഇന്ത്യയിൽ RPwD 2016 നിയമത്തിലാണ്  ഓട്ടിസം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പല അവകാശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉള്ളവർക്കാണ് ഇവ ലഭിക്കുക. ഓേരാ ജില്ലയിലെയും മെഡിക്കൽ ബോർഡാണു ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നത്. 

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഇൻക്ലിൻ എന്ന അസെസ്മെന്റ് ടൂൾ പ്രയോജനപ്പെടുത്തിയാണ് ഓട്ടിസം നിർണയിക്കുക.  ഇന്ത്യൻ സ്കെയിൽ ഫോർ ഓട്ടിസം അസെസ്മെന്റ് ( ISSA ) എന്ന ടൂൾ ഭിന്നശേഷിയുടെ േതാതു നിർണയിക്കാൻ പ്രയോജനപ്പെടുത്തും. തുടർന്നാണു ജില്ലാ മെഡിക്കൽ ബോർഡ് ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുക.

നാൽപതു ശതമാനത്തിനു മുകളിൽ ഭിന്നശേഷിയുള്ളതായി കണ്ടെത്തിയാൽ  RPwD 2016 പ്രകാരമുള്ള അവകാശങ്ങൾക്ക് അർഹതയുണ്ടാകും. 

40 ശതമാനത്തിൽ താഴെയുള്ളവർക്കും പരീക്ഷകളിൽ സമയിളവു പോലെയുള്ള പല അവകാശങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യങ്ങൾ, േജാലി തുടങ്ങിയവയിൽ ഇതു കിട്ടിയെന്നു വരില്ല.  

ഉറപ്പാക്കാം കൃത്യമായ തെറപ്പി

∙ കുട്ടികളിൽ െചറിയ പ്രായം മുതൽ പലതരം തെറപ്പിനൽകേണ്ടതുണ്ട്.  ഒക്യുപേഷനൽ തെറപ്പി, സ്പീച്ച് തെറപ്പി, ക്ലിനിക്കൽ ‍സൈക്കോളജിസ്റ്റിന്റെ േസവനം. എബിഎ തെറപി  തുടങ്ങിയവ പ്രയോജനപ്പെടുത്താം. 

∙ ഈ രംഗത്തു പരിചയസമ്പത്തും വൈദഗ്ധ്യവും നേടിയ അംഗീകാരമുള്ള പ്രഫഷനൽസിന്റെ സേവനം ഉ റപ്പാക്കാൻ ശ്രദ്ധിക്കണം. ഓേരാ കുട്ടിയുടെയും അവസ്ഥയനുസരിച്ചാണു മാറ്റം പ്രകടമാകുക.  ക്യത്യമായ  തെറപ്പി നൽകിയാൽ സ്വന്തമായി കാര്യങ്ങൾ െചയ്യാനും വെല്ലുവിളികൾ അതിജീവിക്കാനും കഴിയും. 

∙ കേരളത്തിൽ വിവിധ ജില്ലകളിലെ ഏർലി ഇന്റർവെ ൻഷൻ സെന്റർ, തിരുവനന്തപുരത്തും ഷൊർണൂരുമുള്ള  െഎകോൺസ്, തിരുവനന്തപുരത്തുള്ള   നിഷ്, തൃശൂരുള്ള നിപ്മർ എന്നിവിടങ്ങളിലും വിദഗ്ധരുടെ സേവനം ലഭിക്കും.

Understanding Autism Spectrum Disorder:

Autism Spectrum Disorder (ASD) is a neurodevelopmental condition affecting communication and social interaction. Singer Jyotsna recently revealed her diagnosis of High Masking Autism, bringing renewed attention to ASD and its various manifestations. This article explores what ASD is, how it's diagnosed, and the importance of early intervention and therapy.

ADVERTISEMENT