ഗർഭകാല പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നു; എന്താണ് ഇതിനു കാരണം? എങ്ങനെ നേരിടാം...
സ്ത്രീകളിൽ ഗർഭകാല പ്രമേഹം കാണുന്നതിന്റെ അനുപാതം ലോകമെമ്പാടും ഇന്ത്യയിലും വർധിച്ചുവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഗർഭാവസ്ഥയുടെ രണ്ടാം അല്ലെങ്കിൽ മൂന്നാം ത്രൈമാസത്തിലാണ് സാധാരണയായി ഈ അവസ്ഥ കണ്ടുവരുന്നത്. മറുപിള്ളയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം കൂട്ടുന്നതാണ് ഇതിന് പ്രധാന കാരണം. അമിതവണ്ണം, പാരമ്പര്യം, ഉയർന്ന മാതൃപ്രായം തുടങ്ങിയ ഘടകങ്ങൾ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. കൃത്യമായ രക്തപരിശോധനയിലൂടെ മാത്രമേ ഇത് കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ. നിയന്ത്രിച്ചില്ലെങ്കിൽ അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകാം. എങ്കിലും സമീകൃതാഹാരം, വ്യായാമം, കൃത്യമായ വൈദ്യസഹായം എന്നിവയിലൂടെ ഗർഭകാല പ്രമേഹത്തെ വിജയകരമായി പ്രതിരോധിക്കാൻ സാധിക്കും.
സ്ത്രീകളിൽ ഗർഭകാല പ്രമേഹം കാണുന്നതിന്റെ അനുപാതം ലോകമെമ്പാടും ഇന്ത്യയിലും വർധിച്ചുവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഗർഭാവസ്ഥയുടെ രണ്ടാം അല്ലെങ്കിൽ മൂന്നാം ത്രൈമാസത്തിലാണ് സാധാരണയായി ഈ അവസ്ഥ കണ്ടുവരുന്നത്. മറുപിള്ളയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം കൂട്ടുന്നതാണ് ഇതിന് പ്രധാന കാരണം. അമിതവണ്ണം, പാരമ്പര്യം, ഉയർന്ന മാതൃപ്രായം തുടങ്ങിയ ഘടകങ്ങൾ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. കൃത്യമായ രക്തപരിശോധനയിലൂടെ മാത്രമേ ഇത് കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ. നിയന്ത്രിച്ചില്ലെങ്കിൽ അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകാം. എങ്കിലും സമീകൃതാഹാരം, വ്യായാമം, കൃത്യമായ വൈദ്യസഹായം എന്നിവയിലൂടെ ഗർഭകാല പ്രമേഹത്തെ വിജയകരമായി പ്രതിരോധിക്കാൻ സാധിക്കും.
സ്ത്രീകളിൽ ഗർഭകാല പ്രമേഹം കാണുന്നതിന്റെ അനുപാതം ലോകമെമ്പാടും ഇന്ത്യയിലും വർധിച്ചുവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഗർഭാവസ്ഥയുടെ രണ്ടാം അല്ലെങ്കിൽ മൂന്നാം ത്രൈമാസത്തിലാണ് സാധാരണയായി ഈ അവസ്ഥ കണ്ടുവരുന്നത്. മറുപിള്ളയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം കൂട്ടുന്നതാണ് ഇതിന് പ്രധാന കാരണം. അമിതവണ്ണം, പാരമ്പര്യം, ഉയർന്ന മാതൃപ്രായം തുടങ്ങിയ ഘടകങ്ങൾ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. കൃത്യമായ രക്തപരിശോധനയിലൂടെ മാത്രമേ ഇത് കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ. നിയന്ത്രിച്ചില്ലെങ്കിൽ അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകാം. എങ്കിലും സമീകൃതാഹാരം, വ്യായാമം, കൃത്യമായ വൈദ്യസഹായം എന്നിവയിലൂടെ ഗർഭകാല പ്രമേഹത്തെ വിജയകരമായി പ്രതിരോധിക്കാൻ സാധിക്കും.
സ്ത്രീകളിൽ ഗർഭകാല പ്രമേഹം കാണുന്നതിന്റെ അനുപാതം ലോകമെമ്പാടും വർധിച്ചു വരികയാണ്. ICMR-INDIAB-24 – പഠനപ്രകാരം ഇന്ത്യയിലെ ദേശീയ രോഗവ്യാപ്തി ( Prevalence ) 22.4 ശതമാനമാണ്. കുടുംബത്തിൽ പാരമ്പര്യമായി പ്രമേഹമുള്ളവരിലും രക്താതിമർദമുള്ളവരിലും ഗർഭകാല പ്രമേഹം കൂടുതലായി കാണുന്നുണ്ട്. സാധാരണയായി രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഈ അവസ്ഥയിൽ കാണാറില്ല. കൃത്യമായ രക്തപരിശോധനകളിൽ കൂടി മാത്രമേ ഗർഭകാല പ്രമേഹം കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ.
എന്താണ് ഗർഭകാല പ്രമേഹം (GDM)?
ഗർഭാവസ്ഥയിൽ ആദ്യമായി കണ്ടെത്തപ്പെടുന്ന, ഗർഭകാലത്ത് ആരംഭിക്കുന്നതോ ആദ്യമായി തിരിച്ചറിയപ്പെടുന്നതോ ആയ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുള്ള വർധനയാണു ഗർഭകാല പ്രമേഹം (Gestational Diabetes Mellitus – GDM) എന്ന അവസ്ഥ. ഗർഭകാലത്തിന്റെ തുടക്കത്തിൽ പലപ്പോഴും തിരിച്ചറിയാൻ കഴിയാതെ പോയ, അല്ലെങ്കിൽ പരിശോധനകൾ ഒന്നും നടക്കാത്തതു കൊണ്ടു മനസ്സിലാക്കാൻ കഴിയാത പോയ ടൈപ്പ് 2 പ്രമേഹം, മറ്റു കാരണങ്ങൾ കൊണ്ടുള്ള പ്രമേഹം എന്നിവ ഗർഭിണികളിൽ ക ണ്ടെത്താൻ സാധ്യതയുണ്ട്. ഈ തരത്തിലുള്ള പ്രമേഹത്തെ സാധാരണയായി ഗർഭകാല പ്രമേഹമായി കണക്കാക്കില്ല.
പ്രസവ കാലത്തെ സാധാരണ മൂന്നു ത്രൈമാസ കാലങ്ങളായാണല്ലോ കാണുന്നത്. സാധാരണയായി ‘രണ്ടാമത്തെയും മൂന്നാമത്തെയും ത്രൈമാസ കാലയളവുകളിലാണ് (second & third trimester) ഗർഭകാല പ്രമേഹം കാണുന്നത്.
ഗർഭകാലത്തു മറുപിള്ളയിൽ (placenta) നിന്നും മറ്റും ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം (insulin resistance) കൂട്ടും. അതിന് ആനുപാതികമായുള്ള ഇൻസുലിൻ ശരീരത്തിന് ഉത്പാദിപ്പിക്കാൻ കഴിയാതെ വരുകയും ചെയ്യുന്ന അവസ്ഥയാണു ഗർഭകാല പ്രമേഹം (GDM) വരാനുള്ള കാരണം.
ഗർഭകാല പ്രമേഹം കൂടുന്നതിനുള്ള പ്രധാന കാരണങ്ങൾ
1. അമിതവണ്ണമുള്ളവരിൽ ഗർഭകാല പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ബിഎംഐ, അരക്കെട്ടിന്റെ ചുറ്റളവ് എന്നിവ ഇതിലേക്കുള്ള സൂചനയാണ്.
2. പാരമ്പര്യമായ ഘടകങ്ങൾ.
3. സ്ത്രീകളിൽ ഗർഭധാരണത്തിനുള്ള പ്രായം കൂടുന്നത്.
4. കൂടുതൽ കൃത്യമായും ചിട്ടയായി ഉള്ള പരിശോധനകൾ വഴി എല്ലാ ഗർഭിണികളിലും തുടക്കത്തിലെ GDM കണ്ടുപിടിക്കുകയും വേണ്ട ചികിത്സ തുടങ്ങുകയും ചെയ്യുന്നു. ഇതും എണ്ണം കൂടാനുള്ള കാരണമാകാം.
ഗർഭകാല പ്രമേഹത്തിന്റെ അനന്തരഫലം.
ഗർഭകാല പ്രമേഹം കാരണം സ്ത്രീകളിലും ജനിക്കുന്ന കുഞ്ഞുങ്ങളിലും, പ്രത്യേകിച്ചു പ്രമേഹം നിയന്ത്രണവിധേയമായിട്ടില്ലെങ്കിൽ, ഹസ്വകാല ദീർഘകാല സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുണ്ട് .
∙ ഗർഭകാലത്തുള്ള ഉയർന്ന രക്തസമ്മർദം, പ്രീ-എക്ലാംപ്സിയ, എക്ലാംപ്സിയ
∙ പ്രസവസമയത്തുണ്ടാകുന്ന പ്രശ്നങ്ങൾ
∙പല കാരണങ്ങളാൽ സിസേറിയൻ പ്രസവത്തിനുള്ള സാധ്യത ഇവരിൽ കൂടുതലാണ്.
∙ മാസം തികയുന്നതിനു മുൻപേയുള്ള പ്രസവം.
∙ ഭാവിയിൽ ടൈപ്പ് 2 പ്രമേഹ സാധ്യത.
ഗർഭസ്ഥശിശുവിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ
∙ ഗർഭസ്ഥ ശിശുവിന് അമിതഭാരം.
∙ മാസം തികയുന്നതിനു മുൻപേയുള്ള ജനനം.
∙ ജനനശേഷം വരുന്ന ശ്വാസതടസ്സം.
∙ ജനിച്ച ഉടനെ രക്തത്തിലെ ഗ്ലൂക്കോസ് നില താഴുക.
ഭാവിയിൽ അമിത വണ്ണവും പ്രമേഹവും വരാനുള്ള സാധ്യത ഇവരിൽ വളരെ കൂടുതൽ ആണ്. അതുകൊണ്ടു ത ന്നെ ശരിയായ നിർണയവും കൃത്യമായ ചികിത്സയും ഇവിടെ അത്യാവശ്യമാണ്.
ഗർഭകാല പ്രമേഹ സാധ്യതയുള്ളവർ ആരെല്ലാം?
∙ അമിതവണ്ണം.
∙ 45 വയസ്സിനു മുകളിലുള്ളവർ.
∙ കുടുംബപരമായി പ്രമേഹസാധ്യത.
∙ ചില ദേശത്തിൽ ജനിച്ചവർക്കു സാധ്യത കൂടുതൽ (ഇ ന്ത്യയിലുള്ളവർക്കു വംശീയമായി -ethnicity-സാധ്യത കൂടുതൽ ആണ്.
∙ മുൻപ്രസവത്തിൽ ഗർഭകാല പ്രമേഹം വന്നവർ.
∙ ഭാരക്കൂടുതൽ ഉള്ള കുഞ്ഞിനെ പ്രസവിച്ചവർ.
∙ PMOS (പോളി എൻഡോക്രൈൻ മെറ്റബോളിക് ഒവേറിയൻ സിൻഡ്രോം) അഥവാ PCOS (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) ഉണ്ടെങ്കിൽ.
ഗർഭകാല പ്രമേഹം വരാനുള്ള സാധ്യത എങ്ങനെ തടയാം
എല്ലായിപ്പോഴും തടയാൻ കഴിയില്ലെങ്കിലും ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും വഴി ഗർഭകാല പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാം.
അതിനുള്ള നടപടികൾ എന്തെല്ലാം?
1. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക. BMI 20-23 kg/m2- ഉള്ളിൽ തന്നെ നിലനിർത്തണം
2. ശാരീരികമായി സജീവമായിരിക്കുക. വ്യായാമം പതിവാക്കുക
3. സമീകൃത ആഹാരം ശീലമാക്കുക
4. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ നേരത്തേ പരിശോധിക്കുക. ചികിത്സിച്ചു നിയന്ത്രണവിധേയമാക്കുക
5. ഗർഭധാരണം നേരത്തെ തീരുമാനിച്ചു കൃത്യമായ പരിശോധനകളും രോഗനിർണയവും ആവശ്യമെങ്കിൽ ചികിത്സയുമെടുത്തു ഗർഭകാല പ്രമേഹം നിയന്ത്രണവിധേയമാക്കുക.
പരിശോധനയും രോഗനിർണയവും എങ്ങനെ?
GDM രോഗനിർണയ മുൻകൂർ പരിശോധന (screening): ഗർഭകാല പ്രമേഹം പതിവു സമയോചിതമായ പരിശോധനയിലൂടെ കണ്ടെത്തണം. പ്രാരംഭമാസങ്ങളിലോ ഗർഭധാരണത്തിനു മുൻപോ പ്രമേഹം ഉണ്ടോ എന്നു സാധാരണ രക്ത ഗ്ളൂക്കോസ് പരിശോധനയിലൂടെ കണ്ടെത്തണം. ഗർഭാവസ്ഥയിലല്ലാത്തവരിൽ ഉള്ള അളവുകൾ ഇവിടെ ബാധകമാണ്. അതുകൊണ്ടു ഓരോ ഗർഭിണിയും ഗർഭാവസ്ഥ തിരിച്ചറിയുമ്പോളുള്ള ആദ്യ പരിശോധനയിൽ തന്നെ രക്തപരിശോധന ചെയ്തു പ്രമേഹം നേരത്തെ ഇല്ല എന്ന് ഉറപ്പുവരുത്തണം. HbA1C ≥ 6.5 % ഉണ്ടെങ്കിൽ പ്രമേഹം ഉള്ളതായി കണക്കാക്കി ചികിത്സ തുടങ്ങണം.
ഈ സമയത്ത് A1C 5.7 to 6.4 % ആണെങ്കിൽ ഗർഭിണി അല്ലാത്തവരിൽ പ്രമേഹ പൂർവാവസ്ഥ (Prediabetes) ആ ണെന്നു മനസ്സിലാക്കണം . അവർക്കു GDM വരാനുള്ള സാധ്യത കൂടുതൽ ആണ്. അതുകൊണ്ടു തന്നെ സമീകൃതാഹാരവും നടപ്പു പോലുള്ള ചെറിയ വ്യായാമവും തുടങ്ങുന്നത് ഗർഭകാല പ്രമേഹത്തിലേക്കു പോകുന്നത് ഒരു പരിധി വരെ തടയാൻ സഹായിക്കും.
സാധാരണ ഗർഭകാല പ്രമേഹ നിർണയ പരിശോധന 24 - 28 ആഴ്ചകളിൽ ചെയ്യണം. എന്നാൽ, നമ്മുടെ സ്ത്രീകൾക്കു പ്രമേഹ സാധ്യത കൂടുതൽ ആയതിനാൽ 14-20 ആഴ്ചകളിൽ തന്നെ ചെയ്യുന്നത് രോഗം നേരത്തേ തിരിച്ചറിയാൻ സഹായിക്കും.
ഗർഭകാല പ്രമേഹ പരിശോധന രീതികൾ
ഡയബെറ്റീസ് ഇൻ പ്രഗ്നൻസി സ്റ്റഡി ഗ്രൂപ്പ് ഇന്ത്യ (DIPSI) മാനദണ്ഡങ്ങൾ: 75 ഗ്രാം ഗ്ളൂക്കോസ് ഗർഭിണി ആശുപത്രിയിൽ എത്തുന്ന സമയത്തു കൊടുക്കും. അതിനു മുൻപത്തെ ഭക്ഷണം എന്തായാലും പ്രശ്നമില്ല. രണ്ടു മണിക്കൂറിനു ശേഷം രക്തത്തിലെ ഗ്ളൂക്കോസ് (പ്ലാസ്മ ഗ്ളൂക്കോസ്) പരിശോധിക്കും. ആ അളവ് ≥140 mg/dL ആണെങ്കിൽ ഗർഭകാല പ്രമേഹം ഉള്ളതായി സ്ഥിരീകരിക്കുന്നു.
ഇതിന്റെ പ്രയോജനങ്ങൾ: ഒറ്റ ആശുപത്രി സന്ദർശനത്തി ൽ തന്നെ പരിശോധന നടത്താം. രാത്രി ഉപവസിച്ചു വരേണ്ടതില്ല. സാമ്പത്തികമായും ഈ രീതി നല്ലതാണ്.
One-step strategy (ADPSG) മാനദണ്ഡങ്ങൾ: രാത്രി 8 മണിക്കൂർ ഉപവാസത്തിനു ശേഷം 75-g OGTT, ചെയ്യും.
വെറും വയറ്റിലും, ഒന്ന് രണ്ടു മണിക്കൂർ ഇടവേളയിലും ഗ്ലൂക്കോസ് കഴിച്ച ശേഷം രക്ത ഗ്ലൂക്കോസ് പരിശോധന ചെയ്യും. പരിശോധനാഫലം വെറുംവയറ്റിൽ 92 mg/dL, ഒരു മണിക്കൂർ കഴിഞ്ഞുള്ളത് 180 mg/dL, രണ്ടു മണിക്കൂർ കഴിഞ്ഞുള്ളത് 153 mg/dL. ഇതിൽ ഏതെങ്കിലും ഒരു അളവ് കൂടുതലാണെങ്കിൽ ഗർഭകാല പ്രമേഹമുള്ളതായി സ്ഥിരീകരിക്കും.
ഗർഭകാല പ്രമേഹം ചികിത്സ
ഭക്ഷണക്രമീകരണം: പച്ചക്കറികളും പഴവർഗങ്ങളും പയറു വർഗങ്ങളും മത്സ്യം, അധികം കൊഴുപ്പു കൂടാത്ത ഇറച്ചി, തവിടു കളയാത്ത ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ഭക്ഷണക്രമം ആരോഗ്യകരവും കുഞ്ഞിന്റെ വളർച്ചയ്ക്ക് അനുയോജ്യവുമാണ്. ഈ സമയത്തു കഠിനമായ ഭക്ഷണം നിയന്ത്രണം പറയാറില്ല. ഇത് അമിതവണ്ണം കുറക്കാനുള്ള സമയവുമല്ല.
എങ്കിലും നമ്മുടെ തൂക്കത്തിലും കുഞ്ഞിന്റെ ഓരോ മാസത്തിനും അനുസൃതമായ വളർച്ചാനിരക്കിലൂടെയും (വയറിന്റെ സ്കാൻ വഴി മനസ്സിലാക്കാം) നമുക്ക് ആവശ്യമായ അളവിൽ ഉള്ള ഭക്ഷണം മാത്രമേ കഴിക്കാവൂ.
ഗർഭിണിയാകുമ്പോഴും പ്രസവം കഴിഞ്ഞും കൂടുതലായി ഭക്ഷണം കഴിക്കുന്നതും കൊഴുപ്പു കൂടുതൽ കഴിക്കുന്നതും അമിതവണ്ണത്തിനും ഭാവിയിൽ പ്രമേഹത്തിനും കാരണമാകാം. അതുകൊണ്ടുതന്നെ ഗർഭകാല പ്രമേഹം കുറച്ചു നാളുകളുടെ രോഗമല്ല, ഭാവിയിലെ നല്ല ആരോഗ്യത്തിനായുള്ള കരുതിവയ്പ്പു കൂടെയാണ് എന്ന് ഓർമ വേണം
ഏകദേശം രണ്ടാഴ്ചയോളമുള്ള ജീവിത ശൈലി മാറ്റത്തിനു ശേഷവും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണവിധേയമായില്ലെങ്കിൽ രക്ത ഗ്ലൂക്കോസ് നിയന്ത്രണത്തിനായി ഇൻസുലിൻ ആണ് ഉപയോഗിക്കുന്നത്. ഗർഭകാലത്ത് ഉപയോഗിച്ച് ഏറ്റവും പരിചയം ഉള്ളതും സുരക്ഷിതവുമായതുമാ മരുന്നാണ് ഇൻസുലിൻ. ഇൻസുലിൻ പല തവണയായി കുത്തിവച്ച് ഓരോ സമയത്തും ഉള്ള രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രണത്തിലാക്കണം. ടൈപ്പ് 1 / ടൈപ്പ് 2 പ്രമേഹമുള്ളവരിൽ പ്രത്യേകിച്ചും ഹൈപോഗ്ലൈസീമിയ ഒഴിവാക്കാനും ശ്രദ്ധിക്കണം.
PCOS രോഗത്തിന് മെറ്റ്ഫോമിൻ ഗുളിക കഴിക്കുന്നവരോടു ഗർഭിണിയായതിനു ശേഷമുള്ള ആദ്യ മൂന്നു മാസം അത് തുടരാൻ നിർദേശിക്കാറുണ്ട്.
ഇൻസുലിൻ പമ്പ്, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റം (CGMS) എന്നിവ ഉപയോഗിക്കുന്നവർ ഡോക്ടറുടെ കൃത്യമായ പരിചരണത്തിലായിരിക്കണം.
കൃത്യമായ രീതിയിൽ ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം ചെയ്യുന്നത് ഗർഭകാല പ്രമേഹ സാധ്യതയോടൊപ്പം പ്രസവകാലത്തുള്ള അമിത രക്തസമ്മർദവും അതുകൊണ്ടുള്ള സങ്കീർണതകളും വരാതിരിക്കാൻ സഹായിക്കും. ഏതു തരത്തിലുള്ള വ്യായാമമാണു നല്ലത് എന്ന് ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കണം. ഓരോ പ്രാവശ്യവും ഭക്ഷണ ശേഷം 10-15 മിനിറ്റ് നടക്കുന്നതും ഗ്ലൂക്കോസ് നിയന്ത്രണത്തിന് സഹായമാകും
ജീവിതകാലം മുഴുവൻ ഇൻസുലിൻ എടുക്കേണ്ടി വരുമോ?
ഗർഭകാലത്തെ പ്രമേഹ നിയന്ത്രണമാണ് ഇൻസുലിൻ നൽകുന്നതിന്റെ ഉദ്ദേശ്യം. പ്രസവശേഷം ഗ്ലൂക്കോസ് നിയന്ത്രണത്തിലായാൽ ഇൻസുലിൻ ആവശ്യമില്ല.
ഗർഭകാല പ്രമേഹമുള്ളവർക്ക് ബ്ലഡ് ഗ്ലൂക്കോസ് മോണിറ്ററിങ് എങ്ങനെ ചെയ്യണം?
ഗ്ലൂക്കോസ് പരിശോധന: ഒരു പ്രാവശ്യം ഗർഭകാല പ്രമേഹം നിർണയിച്ചാൽ കൂടുതൽ കൃത്യമായി ഗ്ലൂക്കോസ് മോണിറ്റർ ഉപയോഗിച്ച് തന്നെ ഗ്ലൂക്കോസിന്റെ അളവു നിർണയിക്കണം.
പ്രസവശേഷം ഗർഭകാല പ്രമേഹം വന്നവർക്കുള്ള ഭക്ഷണക്രമവും വ്യായാമരീതികളും എന്തായിരിക്കണം?
മുലയൂട്ടുന്നതു ഗർഭകാല പ്രമേഹം ഉണ്ടായിട്ടുള്ളവർക്കു അമിതവണ്ണം വരാതിരിക്കാനും പ്രമേഹം തടയാനും സ ഹായിക്കുന്നു. ഭക്ഷണ ക്രമവും പ്രധാനമാണ്. അമിതവണ്ണം പ്രമേഹവും ഹൃദയരോഗങ്ങളും വരാൻ കാരണമാകും. പ്രസവശേഷം കൂടുന്ന ശരീരഭാരം പിന്നീടു നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകും. കൃത്യമായ വ്യായാമം ചെയ്യണം.
പ്രസവശേഷം എന്തെങ്കിലും പരിശോധന ആവശ്യമാണോ?
പ്രസവശേഷം ആറ് ആഴ്ചക്കു ശേഷം ശരിയായ രീതിയിൽ രക്തത്തിലെ ഗ്ലൂക്കോസ് പരിശോധന ചെയ്തു പ്രമേഹം ഏതു തരത്തിലുള്ളതാണെന്നു തീരുമാനിക്കണം. ഗർഭകാല പ്രമേഹം ആയിരുന്നെങ്കിൽ ഈ പരിശോധനാ സമയത്ത് രക്തത്തിലെ ഗ്ലൂക്കോസ് സാധാരണ നിലയിൽ ആവും. പ്രമേഹം ഉണ്ടെങ്കിൽ അനുയോജ്യമായ ചികിത്സ തുടരണം. പ്രീഡയബെറ്റിസ് ആണെങ്കിൽ വർഷത്തിൽ ഒരിക്കലും, നോർമൽ ആണെങ്കിൽ മൂന്നു വർഷത്തിൽ ഒരിക്കലും പ്രമേഹപരിശോധന ചെയ്യണം.
ഗർഭകാല പ്രമേഹത്തിന്റെ പ്രത്യേകത
∙ ഗർഭകാലത്താണ് ആദ്യമായി കണ്ടുപിടിക്കുന്നത്.
∙ സാധാരണ കുഞ്ഞു ജനിക്കുന്നതോടെ മാറുന്നു.
∙ പ്ലാസന്റ അഥവാ മറുപിള്ളയിൽ നിന്നുള്ള ഹോർമോണുകൾ ഇതിനു കാരണമാണ്.
∙ പ്രമേഹം നിയന്ത്രണവിധേയമല്ലെങ്കിൽ അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നം ഉണ്ടാകാം.
∙ കൃത്യമായ രക്തപരിശോധനകളിൽ കൂടി മാത്രമേ കണ്ടുപിടിക്കാൻ സാധ്യമാകുകയുള്ളൂ.
∙ ഭാവിയിൽ ടൈപ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്
∙ അതുകൊണ്ടുതന്നെ താൽക്കാലികമായി വരുന്ന പ്രമേഹം ആണെങ്കിലും ദീർഘകാല പരിശോധനകൾ വളരെ പ്രാധാന്യമുള്ളതാണ്.
∙ ജീവിതശൈലീ നിയന്ത്രണം വഴി അമ്മയിലും കുഞ്ഞിലും ഭാവിയിൽ വരാവുന്ന അമിതവണ്ണവും പ്രമേഹവും പ്രതിരോധിക്കാൻ സാധ്യമാണ്
Credits: Dr. ചാന്ദ്നി ആർ, പ്രഫസർ ഓഫ് മെഡിസിൻ, മലബാർ മെഡിക്കൽ കോളേജ്, കോഴിക്കോട്