‘‘ഓ അവൾക്കൊന്നും കഴിക്കാൻ പറ്റില്ലെന്നേ... എന്തു കഴിച്ചാലും വയറിളകും അല്ലെങ്കിൽ വയറ്റിൽ നിന്നും പോകില്ല!’’ ഇന്ന് നമുക്കെല്ലാവർക്കും കൂടിയൊരു ഡിന്നറിന് പോയാലോ എന്നു ടീം ലീഡ് പറഞ്ഞതും മേഘയെ നോക്കി സുഹൃത്തുക്കളുടെ കമന്റ് എത്തി. പൊട്ടിച്ചിരിക്കും ബഹളത്തിനും ഇടയിൽ അനു വന്ന് മേഘയോട് പറഞ്ഞു ‘‘എഡോ...

‘‘ഓ അവൾക്കൊന്നും കഴിക്കാൻ പറ്റില്ലെന്നേ... എന്തു കഴിച്ചാലും വയറിളകും അല്ലെങ്കിൽ വയറ്റിൽ നിന്നും പോകില്ല!’’ ഇന്ന് നമുക്കെല്ലാവർക്കും കൂടിയൊരു ഡിന്നറിന് പോയാലോ എന്നു ടീം ലീഡ് പറഞ്ഞതും മേഘയെ നോക്കി സുഹൃത്തുക്കളുടെ കമന്റ് എത്തി. പൊട്ടിച്ചിരിക്കും ബഹളത്തിനും ഇടയിൽ അനു വന്ന് മേഘയോട് പറഞ്ഞു ‘‘എഡോ...

‘‘ഓ അവൾക്കൊന്നും കഴിക്കാൻ പറ്റില്ലെന്നേ... എന്തു കഴിച്ചാലും വയറിളകും അല്ലെങ്കിൽ വയറ്റിൽ നിന്നും പോകില്ല!’’ ഇന്ന് നമുക്കെല്ലാവർക്കും കൂടിയൊരു ഡിന്നറിന് പോയാലോ എന്നു ടീം ലീഡ് പറഞ്ഞതും മേഘയെ നോക്കി സുഹൃത്തുക്കളുടെ കമന്റ് എത്തി. പൊട്ടിച്ചിരിക്കും ബഹളത്തിനും ഇടയിൽ അനു വന്ന് മേഘയോട് പറഞ്ഞു ‘‘എഡോ...

‘‘ഓ അവൾക്കൊന്നും കഴിക്കാൻ പറ്റില്ലെന്നേ... എന്തു കഴിച്ചാലും വയറിളകും അല്ലെങ്കിൽ വയറ്റിൽ നിന്നും പോകില്ല!’’ ഇന്ന് നമുക്കെല്ലാവർക്കും കൂടിയൊരു ഡിന്നറിന് പോയാലോ എന്നു ടീം ലീഡ് പറഞ്ഞതും മേഘയെ നോക്കി സുഹൃത്തുക്കളുടെ കമന്റ് എത്തി. പൊട്ടിച്ചിരിക്കും ബഹളത്തിനും ഇടയിൽ അനു വന്ന് മേഘയോട് പറഞ്ഞു ‘‘എഡോ... താനിതു വച്ചോണ്ടിരുന്ന് തമാശ കളിക്കാതെ ഡോക്ടറെ കാണ്. തന്റെ ഗട്ട് ഹെൽത്ത് ഓകെയാണോ എന്നൊക്കെയൊന്ന് നോക്കി പരിഹാരം കാണൂ.’

നമ്മളിൽ പലർക്കും വയറിനോടനുബന്ധിച്ച് പല പ്രശ്നങ്ങളും വരാറുണ്ട്. അതൊക്കെ നമ്മൾ നിസ്സാരമെന്ന് പറഞ്ഞ് അവഗണിക്കാറുമുണ്ട്. എന്നാൽ പലപ്പോഴും ഇവ മോശം ഗട്ട് ഹെൽത്തിന്റെ ലക്ഷണളാണ്, അവ നമുക്ക് മുന്നറിപ്പുകൾ തരികയാണ് ചെയ്യുന്നത്. എന്നും പുറത്തു നിന്നുള്ള ഭക്ഷണം, സ്ഥിരമായി സമയക്രമം തെറ്റി കഴിക്കുക, അമിതമായി വറുത്തതും പൊരിച്ചതും മസാലയടങ്ങിയതുമായ ഭക്ഷണ സാധനങ്ങൾ കഴിക്കുക, കൃത്യമായി ഉറങ്ങാത്തത്, മാനസിക സമ്മർദ്ദം തുടങ്ങി പലതും ഗട്ടിന്റെ ആരോഗ്യം മോശമാക്കും..

ADVERTISEMENT

എന്തൊക്കൊണ് പ്രധാന ലക്ഷണങ്ങൾ‌?

∙ ദഹന സംബന്ധമായ പ്രശ്നങ്ങൾ

ADVERTISEMENT

കൂടെക്കൂടെയുള്ള വയറു വേദന, വയർ വീത്തു വരിക, ഗ്യാസ് വരിക, നെഞ്ചെരിച്ചിൽ, തുടർച്ചായുള്ള വയറിളക്കമോ മലബന്ധമോ.

∙ പ്രതിരോധ ശേഷി മോശമാകുക

ADVERTISEMENT

പെട്ടന്ന് പനി, ചുമ പോലുള്ളവ വരിക. മിക്ക അണുബാധയും നിങ്ങളെ ബാധിക്കുക.

∙ മാനസികാരോഗ്യ പ്രശ്നങ്ങൾ

ഉത്കണ്ഠ, വിഷാദം, ചിന്താശേഷി മന്ദീഭവിക്കുന്ന ബ്രെയിൻ ഫോഗ് പോലുള്ളവ അലട്ടുക.

∙ ഇൻഫ്ലെമേഷനുകൾ അലട്ടുക

വീക്കം, നീർക്കെട്ട് പോലുള്ളവ സ്ഥിരമായി വരിക.

∙ ചര‍്‍മ പ്രശ്നങ്ങൾ

മുഖക്കുരു, ചെറിച്ചിലും പാടുകളും വരുന്ന എക്സിമ, ചെതുമ്പലുകൾ പോല ചർമം മാറുന്ന സോറിയാസിസ് മുതലായവ അലട്ടുക.

∙ ശരീര ഭാരത്തിൽ വ്യതിയാനം

അപ്രതീക്ഷിതമായി വണ്ണം കൂടുകയോ കുറയുകയോ ചെയ്യുക.

∙ ഉറക്കപ്രശ്നങ്ങൾ

സമാധാനപരമായി ദീർഘനേരത്തേക്ക് ഉറങ്ങാൻ സാധിക്കാതിരിക്കുക.. എപ്പോഴും അസ്വസ്ഥമായ ഉറക്കം കാരണം ക്ഷീണം വരിക.

ഗട്ട് മോശമായാൽ ഇങ്ങനെ പലർക്കും പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ വന്നു ചേരാം. 

ഡയറ്റിൽ വേണം പ്രോബയോട്ടിക്സ്

ഗട്ടിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ബാക്ട്ടീരിയകളെ പ്രോബയോട്ടിക്സ് എന്നാണ് വിളിക്കാറ്. ഇവയെ നിലർത്താൻ സഹായിക്കുന്ന ചില ലളിത ഭക്ഷണസാധനങ്ങൾ അറിഞ്ഞു വച്ച് അവ സ്ഥിരമായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗട്ടിനെ മെച്ചപ്പെടുത്തും.

1. തൈര്. മധുരം ചേർക്കാതെ കഴിക്കുന്ന തൈരും യോഗേട്ടും ഗട്ടിന്റെ ഉത്തമ ചങ്ങാതിമാരാണ്.

2. മോരും വെള്ളം. എളുപ്പം ദഹിക്കുന്ന മോരും വെള്ളം ഇടയ്ക്കിടെ കുടിക്കാം.. ഇത് ആസിഡിറ്റി പ്രശ്നങ്ങൾ കുറയ്ക്കാൻ ഉത്തമമാണ്.

3. പിക്കിൾഡ് ഫൂഡ്. വിനാഗിരി ഒഴിക്കാതെ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും. ഇവ പ്രോബയോട്ടിക്കുകളെ വളരാൻ സാഹായിക്കും. 

4. പഴങ്കഞ്ഞി. പ്രകൃതിദത്തമായ പ്രോബയോട്ടിക്സിന്റെ കലവറയാണ് ഇത്.  പോഷകങ്ങളെ ശരീരത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യാനും പഴങ്കഞ്ഞി സഹായിക്കും... 

5. കൊംബുച്ച. പ്രോബയോട്ടിക്സിന്റേയും ആന്റീ ഓക്സിഡന്റുകളുടേയും വിളനിലമാണ് ഈ പുളിപ്പിച്ച പാനീയം. പലരും ഇന്നിത് വീടുകളിൽ ഉണ്ടാക്കിയെടുക്കുന്നുണ്ട്. പല കടകളിലും സൂപ്പർമാർക്കറ്റുകളിലും 200 രൂപയിൽ താഴേയുള്ള വിലയ്ക്ക് ഇവ ലഭിക്കും. 

6. ടേപാഷേ. നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ പൈനാപ്പിൾ തോലും നടുഭാഗവും(കൂഞ്ഞിൽ)  കൊണ്ടുണ്ടാക്കാവുന്ന ഈ പാനീയവും പ്രോബയോട്ടിക്കുകളാൽ സമ്പന്നമാണ്.

English Summary:

Gut health is crucial and often overlooked, with digestive issues, low immunity, and even mental health problems being potential signs of an unhealthy gut. Incorporating probiotic-rich foods like yogurt, buttermilk, fermented vegetables, and traditional dishes like pazhankanji can significantly improve your digestive system's well-being.