മില്ലെറ്റുകളുടെ മറ്റെന്തു ഗുണങ്ങൾ പറയും മുൻപേ എടുത്തു പറയേണ്ട ഒന്നാണ് അവ വെന്തു വരാൻ കുറച്ചു സമയമേ എടുക്കൂ എന്നത്. മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടുന്ന ചോറിനെ ചെറുതായിട്ടൊന്ന് തള്ളിപ്പറഞ്ഞിട്ട് മില്ലെറ്റിനോട് സ്വൽപം കൂറു കാണിക്കാൻ ആളുകൾക്ക് ഇനി ഇച്ചിരി ഉത്സാഹം കൂടും.

മില്ലെറ്റുകളുടെ മറ്റെന്തു ഗുണങ്ങൾ പറയും മുൻപേ എടുത്തു പറയേണ്ട ഒന്നാണ് അവ വെന്തു വരാൻ കുറച്ചു സമയമേ എടുക്കൂ എന്നത്. മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടുന്ന ചോറിനെ ചെറുതായിട്ടൊന്ന് തള്ളിപ്പറഞ്ഞിട്ട് മില്ലെറ്റിനോട് സ്വൽപം കൂറു കാണിക്കാൻ ആളുകൾക്ക് ഇനി ഇച്ചിരി ഉത്സാഹം കൂടും. ആരോഗ്യത്തോടെയിരിക്കാൻ ഇച്ചിരി ഉത്സാഹിക്കുന്നത് നല്ലതാ... 

വളരെ ചെറിയ ഗ്ലൈസീമിക് ഇൻഡെക്സ് മാത്രമുള്ള മില്ലെറ്റുകൾ നാരുകളാൽ സമ്പുഷ്ടമാണ്. പ്രമേഹരോഗികളും ഡയറ്റ് ശീലീക്കുന്നവരും ഇതു കഴിക്കുന്നതിന്റെ ഗുണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്ന് ഉയരില്ല എന്നതാണ്. ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാര നിയന്ത്രിക്കാനും, കുറച്ചു കഴിച്ചാൽ തന്നെ നിറവ് തോന്നിക്കാനും ഒക്കെ ഉത്തമമാണ്.

ADVERTISEMENT

അതുകൊണ്ട് തന്നെ ചോറിനു പകരമോ അതിന്റെ പാതിയളവിൽ ഒപ്പം ചേർത്തോ മില്ലെറ്റുകൾ നമ്മുടെ ഭക്ഷണരീതികളിൽ ഉൾപ്പെടുത്താം...

1. ചോറിനു പകരം മില്ലെറ്റ് പുലാവ്. മില്ലെറ്റും പച്ചക്കറികളും മുഴുവൻ മസാലകളും നെയ്യും ഉപ്പും വെള്ളവും  ചേർത്തൊരുമിച്ച് കുക്കറിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ് മില്ലെറ്റ് പുലാവ്. വേറെയൊരു കറിയുടേയും ആവശ്യമില്ലാതെ ഇതു മാത്രം കഴിക്കാമെന്നതാണ് ഗുണം.

ADVERTISEMENT

2. പല തരം ധാന്യങ്ങളും(വിവിധയിനം പരിപ്പുകൾ, പയർ, കടല) അൽപം മഞ്ഞൾപ്പൊടിയും ഉപ്പും ഒക്കെ ചേർത്തുണ്ടാക്കുന്ന മില്ലെറ്റു കിച്ഡി ഉണ്ടാക്കാം. അരിക്കു പകരം മില്ലെറ്റ് ചേർക്കുന്നതോടെ പോഷകപ്രദമായ വിഭവമായി ഇതു മാറും. അരി മുഴുവനായി മാറ്റാൻ താൽപര്യമില്ലാത്തവർക്ക് പാതി അരിയും പാതി മില്ലെറ്റും ചേർക്കാം.

3. ലെമൺ റൈസിനു പകരം ലെമൺ മില്ലെറ്റ്. ഒരു പാനിൽ കടുകും ഉഴുന്നും പൊട്ടിച്ച് അതിലേക്ക് അൽപം കപ്പലണ്ടിയും പച്ചമുളകും കറിവേപ്പിലയും ഇട്ട് വഴറ്റിവയ്ക്കാം. അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും ഉപ്പും  ചേർത്തിട്ട് വേവിച്ച മില്ലെറ്റ് ഇട്ട് ഇളക്കാം. ഇതിലേക്ക് നാരങ്ങാ നീർ ഒഴിക്കുക. സംഗതി തയ്യാർ. 

ADVERTISEMENT

4. മില്ലെറ്റ് തൈരു സാദം. വേവിച്ച് ഉടച്ച മില്ലെറ്റിലേക്ക് ആവശ്യത്തിന് ഉപ്പും അൽപം പുളിപ്പില്ലാത്ത കട്ടത്തൈരും ഒഴിച്ച് ഇളക്കുക. ഇതിലേക്ക് കായം ചേർത്ത് അൽപം ഇഞ്ചിയും ഇട്ട് കടുകു പൊട്ടിച്ച് ഒഴിക്കാം. മുകളിൽ മാതളനാരങ്ങയുടെ അല്ലികളും മല്ലിയിലയും ചേർത്ത് കഴിക്കാം.

5. ഫ്രൈഡ് മില്ലെറ്റ്. ഫ്രൈഡ് റൈസിനു പകരം മില്ലെറ്റ് ചേർക്കാം... പാനിൽ പച്ചക്കറിയും മുട്ടയും മറ്റും ഇട്ട് വഴറ്റിയ ശേഷം അൽപം മസാലയും സോയ് സോസും ടുമാറ്റോ സോസും ഉപ്പും ചേർത്തിളക്കിയിട്ട് അതിലേക്ക് വേവിച്ച മില്ലെറ്റു ചേർത്ത് ചുടാക്കിയെടുത്താൽ സ്വാദിഷ്ടമായ ഫ്രൈഡ് മില്ലെറ്റ് തയ്യാർ.

English Summary:

Millets are quick-cooking grains that offer numerous health benefits, making them an excellent alternative to rice. Their low glycemic index and high fiber content are beneficial for managing blood sugar levels, supporting heart health, and aiding in weight management, while also promoting a feeling of fullness with smaller portions.