പണ്ടു കാലത്ത് ഔഷധമായും ഭക്ഷണമായും ന മ്മുടെ ജീവിതത്തിന്റെ ഭാഗമായി കുറെ ചെടികളും ഉണ്ടായിരുന്നു, ഇപ്പോള്‍ കാലം മാറി. ഔഷധസസ്യങ്ങള്‍ നിറഞ്ഞ പറമ്പുകളും മരുന്ന് അറിയുന്ന മുത്തശ്ശിമാരും കുറവ്. അതുകൊണ്ടു പണ്ടു നമുക്കു ചുറ്റുമുണ്ടായിരുന്ന ചെടികളെ ഒക്കെ ഒന്നു തിരിച്ചുവിളിക്കാം. വീടുകളില്‍ നട്ടു വളര്‍ത്താന്‍

പണ്ടു കാലത്ത് ഔഷധമായും ഭക്ഷണമായും ന മ്മുടെ ജീവിതത്തിന്റെ ഭാഗമായി കുറെ ചെടികളും ഉണ്ടായിരുന്നു, ഇപ്പോള്‍ കാലം മാറി. ഔഷധസസ്യങ്ങള്‍ നിറഞ്ഞ പറമ്പുകളും മരുന്ന് അറിയുന്ന മുത്തശ്ശിമാരും കുറവ്. അതുകൊണ്ടു പണ്ടു നമുക്കു ചുറ്റുമുണ്ടായിരുന്ന ചെടികളെ ഒക്കെ ഒന്നു തിരിച്ചുവിളിക്കാം. വീടുകളില്‍ നട്ടു വളര്‍ത്താന്‍

പണ്ടു കാലത്ത് ഔഷധമായും ഭക്ഷണമായും ന മ്മുടെ ജീവിതത്തിന്റെ ഭാഗമായി കുറെ ചെടികളും ഉണ്ടായിരുന്നു, ഇപ്പോള്‍ കാലം മാറി. ഔഷധസസ്യങ്ങള്‍ നിറഞ്ഞ പറമ്പുകളും മരുന്ന് അറിയുന്ന മുത്തശ്ശിമാരും കുറവ്. അതുകൊണ്ടു പണ്ടു നമുക്കു ചുറ്റുമുണ്ടായിരുന്ന ചെടികളെ ഒക്കെ ഒന്നു തിരിച്ചുവിളിക്കാം. വീടുകളില്‍ നട്ടു വളര്‍ത്താന്‍

പണ്ടു കാലത്ത്  ഔഷധമായും ഭക്ഷണമായും ന മ്മുടെ ജീവിതത്തിന്റെ ഭാഗമായി കുറെ ചെടികളും ഉണ്ടായിരുന്നു,  ഇപ്പോള്‍ കാലം മാറി. ഔഷധസസ്യങ്ങള്‍ നിറഞ്ഞ പറമ്പുകളും മരുന്ന് അറിയുന്ന മുത്തശ്ശിമാരും കുറവ്. അതുകൊണ്ടു പണ്ടു നമുക്കു ചുറ്റുമുണ്ടായിരുന്ന ചെടികളെ ഒക്കെ ഒന്നു തിരിച്ചുവിളിക്കാം.

വീടുകളില്‍ നട്ടു വളര്‍ത്താന്‍ കഴിയുന്ന ഏതാനും ചില ചെടികളെ കുറിച്ചു മാത്രമാണ് ഇവിടെ പറയുന്നത്. ഈ ലിസ്റ്റ് അവസാനിക്കുകയില്ല. കാരണം, ഏതെങ്കിലും വിധത്തില്‍ ഔഷധ മൂല്യമുള്ളതാണു നമുക്കു ചുറ്റുമുള്ള മിക്ക ചെടികളും.  

ADVERTISEMENT

ശ്രദ്ധിക്കേണ്ട കാര്യം, രോഗിയുടെ അവസ്ഥ, വിശപ്പ്‌,  മ റ്റു രോഗാവസ്ഥകള്‍ എല്ലാം പരിഗണിച്ചാണ് ആയുര്‍വേദ ഔഷധങ്ങള്‍ നിര്‍ദേശിക്കുന്നത്. അതിനാല്‍ തന്നെ വൈദ്യ നിര്‍ദേശപ്രകാരം മാത്രം ഔഷധങ്ങള്‍ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

വേദന മാറ്റും അശോകം

ADVERTISEMENT

അതിമനോഹരമായ  ഓറഞ്ച് പുഷ്പങ്ങള്‍ കുലകളായി ഉണ്ടാകുന്ന ഇടത്തരം മരമാണ് അശോകം. പൂക്കള്‍ക്കു വേണ്ടിയും തണലിനു വേണ്ടിയും ഇതു നട്ടു വളര്‍ത്താം. 

ഗര്‍ഭാശയ രോഗങ്ങളില്‍, പ്രത്യേകിച്ചു രക്തസ്രാവം കൂടുതല്‍ ഉള്ള രോഗാവസ്ഥകളില്‍ അശോകത്തിന്റെ തൊലിയും പൂക്കളും  ഔഷധമായും ആഹാരത്തിലും ഉള്‍പ്പെടുത്തി ഉപയോഗിക്കാറുണ്ട്. വേദന കൂടുതല്‍ ഉള്ള ആര്‍ത്തവ സമയങ്ങളിലും ഉപയോഗിക്കുന്ന ഔഷധമാണിത്. മരുന്നുപയോഗം ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ചെയ്യാവൂ.    

ADVERTISEMENT

കുഴിനഖത്തിനു കറ്റാര്‍വാഴ 

കുഴിനഖത്തിനു കറ്റാര്‍വാഴ പച്ചമഞ്ഞളിന്റെ ഒപ്പം അരച്ചുപുരട്ടാം. രോഗശമനത്തിന് ഇതു സഹായകരമാകും. 

കറ്റാര്‍വാഴ ഇലയില്‍ നിന്നു ലഭിക്കുന്ന ജെല്‍ ആഴ്ചയില്‍ ഒരിക്കല്‍ തേച്ചു പിടിപ്പിച്ചു കുളിക്കുന്നതു  ചർമ സംരക്ഷണത്തിനു നല്ലതാണ്. തലയിൽ തേച്ചു പിടിപ്പിച്ചു അൽപസമയത്തിനു ശേഷം കുളിക്കുന്നതു കേശ സംരക്ഷണത്തിനും സഹായിക്കുന്നു. ആര്‍ത്തവ ദോഷങ്ങളില്‍ ഉപയോഗിക്കുന്ന കുമാര്യാസവം പോലെ ഉള്ള മരുന്നുകളില്‍ ഉൾപ്പെടുന്ന പ്രധാന ഔഷധം കൂടിയാണിത്. 

മുറിവുണക്കും നന്ത്യാർവട്ടം

വളരെയധികം കൊമ്പുകള്‍ പടര്‍ന്നു വരുന്ന നിത്യ ഹരിത സസ്യമാണ് നന്ത്യാർവട്ടം. വെളുത്ത ഹൃദ്യമായ സുഗന്ധമുള്ള പൂക്കള്‍ ഉള്ള ചെടിയാണ് ഇത്. മുറിവ് ഉണങ്ങാന്‍ ഇതിന്റെ ഇല പറിക്കുമ്പോള്‍ വരുന്ന കറ പുരട്ടാം.

നേത്രരോഗങ്ങളില്‍, കണ്ണിലെ ചൊറിച്ചില്‍ കുറക്കാന്‍ നന്ത്യാര്‍വട്ട പൂക്കള്‍ ഒരു രാത്രി ഇട്ടു വച്ച വെള്ളം കൊണ്ടു കണ്ണു കഴുകാം. 

വളംകടി മാറ്റാൻ കണിക്കൊന്ന

വിഷുവിനെ ഒാർക്കുമ്പോൾ മനസ്സിൽ വിടരുന്ന പൂവാണു കണിക്കൊന്ന. ആയുർവേദത്തിലെ പ്രധാന ഔഷധ സസ്യം കൂടിയാണിത്. 

മഴക്കാലത്ത് ഉണ്ടാകുന്ന വളംകടിയും അസ്വസ്ഥതകളും കുറയ്ക്കാൻ കണിക്കൊന്നയുടെ ഇ ല തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതും പാദം മുക്കി വയ്ക്കുന്നതും നല്ലതാണ്. പ്രമേഹം, മൂത്രത്തില്‍ പഴുപ്പ് എന്നിവയെ നേരിടാനുപയോഗിക്കുന്ന ഔഷധങ്ങളിൽ കണിക്കൊന്ന ഉപയോഗപ്പെടുത്താറുണ്ട്. 

കൃമിയകറ്റും പനികൂർക്ക 

പ്രധാന ഗൃഹൗഷധിയിലൊന്നാണു പനികൂര്‍ക്ക. ഇല അരച്ച് അഞ്ചു ഗ്രാം ഒരാഴ്ച അടുപ്പിച്ചു രാത്രി കഴിച്ചു വയറിളക്കുന്നതു കൃമി പോകാന്‍ സഹായിക്കും. ദഹനക്കുറവിനു പനികൂര്‍ക്ക അരച്ചു ചേര്‍ത്ത മുക്കുടി നാല് - അഞ്ചു ദിവസം അടുപ്പിച്ചു കഴിക്കാം. ബജിയും മോരുകറിയും ഉണ്ടാക്കുമ്പോൾ അൽപം പനികൂർക്ക ഇല കൂടി ചേർത്തോളൂ.  

ഇല ചൂടാക്കി പിഴിഞ്ഞ് എടുക്കുന്ന നീര് തേന്‍ ചേര്‍ത്തു കൊടുക്കുന്നതു കുട്ടികളിലെ പനി, ചുമ എന്നിവയ്ക്ക് ആശ്വാസമേകും. ഇല ആവി പിടിക്കാന്‍ ഉപയോഗിക്കുന്നതു മൂക്കടപ്പു മാറാന്‍ സഹായിക്കും.

ഫസ്റ്റ് എയ്ഡ് തുളസി

തുളസി നമ്മുടെ വീട്ടുമുറ്റത്തിന്റെ ഭാഗമാണ്. തുളസിനീര്  തേന്‍ ചേര്‍ത്തോ, കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തോ കഴിക്കുന്നതു ചുമ കുറയ്ക്കും. പഴുതാര, കടന്നല്‍ തുടങ്ങിയ കീടങ്ങള്‍ കടിച്ചാല്‍ പ്രഥമ ശുശ്രൂഷയായി തുളസി ഇല, പൂ വ്, പച്ചമഞ്ഞള്‍ ചേര്‍ത്തു അരച്ചു പുരട്ടാം. തുളസിയില ഇട്ട് ആവി പിടിക്കുന്നതു ജലദോഷം ശമിപ്പിക്കും. നീരിറക്കം, ശിരോചര്‍മ രോഗങ്ങള്‍ എന്നിവയ്ക്കു  തുളസിയിലയിട്ടു കാച്ചിയ എണ്ണ ഉപയോഗിക്കുന്നതു നല്ലതാണ്. 

ബലമേകും ചങ്ങലംപരണ്ട 

നാലു കോണുകള്‍ ഉള്ള തണ്ടുകളും ഹൃദയാകൃതിയിലുള്ള ഇലകളുമുള്ള  വളളിചെടിയാണു ചങ്ങലംപരണ്ട.  

ഒടിവിനും ചതവിനും ഔഷധമാണ് ഇത്. ചങ്ങലംപരണ്ട നല്ലെണ്ണയില്‍ വാട്ടിയെടുത്തു നീരെടുത്ത് മൂന്നു മില്ലി വീതം കഴിക്കുന്നത് ഒടിവ്, ചതവ് എന്നിവ ഭേദമാകാൻ സഹായിക്കും. 

ഇലയും തണ്ടും ഉണക്കിപൊടിച്ചു വച്ച് മൂന്നു ഗ്രാം വീതം കഴിക്കുന്നത്‌ എല്ലുകള്‍ ബലപ്പെടുത്താന്‍ സഹായിക്കും. വേദനയ്ക്കു പുരട്ടാനായി എണ്ണ കാച്ചി എടുക്കാനും ഉപയോഗിക്കാം.

ഗുണമേറുന്ന ചെമ്പരത്തി 

അഞ്ച് ഇതളുള്ള നാടന്‍ ചുവന്ന ചെമ്പരത്തി വീട്ടിൽ നടാം. രക്തസ്രാവം ഉള്ള പൈല്‍സ് അലട്ടുന്നവർ ചെമ്പരത്തി മൊട്ടു മോരില്‍ അരച്ചു ചേർത്തു കഴിക്കാവുന്നതാണ്. വേദനയോടു കൂടിയുള്ള ആര്‍ത്തവമുള്ളവർ രണ്ടു – മൂന്നു ചെമ്പരത്തി മൊട്ടു ചേര്‍ത്തു തിളപ്പിച്ച വെള്ളത്തില്‍ കഞ്ഞി വച്ചു കുടിക്കുന്നതു ആശ്വാസം നൽകും. ഫൈബ്രോയ്ഡ് മൂലം അമിതരക്തസ്രാവം ഉള്ളവർ രണ്ടു – മൂന്നു ചെമ്പരത്തി മൊട്ടു പാലില്‍ അരച്ചു കഴിക്കുന്നതു നല്ലതാണ്.  

ഇലയും പൂവും അരച്ചു താളിയായി തേച്ചു കുളിക്കുന്നതു  മുടിക്കു കരുത്തും അഴകും നൽകും. 

പനി മാറ്റും പവിഴമല്ലി

വെള്ളയും ഓറഞ്ചും നിറങ്ങളുള്ള, നേര്‍ത്ത സുഗന്ധമുള്ള പൂക്കള്‍ നിറഞ്ഞ ഉദ്യാന സസ്യം മാത്രമല്ല പവിഴമല്ലി. ഇതിന്റെ ഇലയുടെ നീരും ഇഞ്ചിനീരും ചേര്‍ത്തു കഴിക്കുന്നതു പനി ശമിക്കാന്‍ സഹായിക്കും. തളിരില പിഴിഞ്ഞ നീരില്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കുന്നതു കുട്ടികളുടെ കൃമിശല്യം ഒഴിവാക്കാന്‍ നല്ലതാണ്. 

ഇല നീരില്‍ സമം തേന്‍ ചേര്‍ത്ത് കുടിക്കുന്നതു ചുമ അകറ്റും. 

അസിഡിറ്റിക്ക് ശതാവരി

മനോഹരമായ വള്ളിചെടിയാണ് ശതാവരി. ഇതിന്റെ കിഴങ്ങ് ആണ് ഉപയോഗിക്കുന്നത്. ശതാവരി കിഴങ്ങിന്റെ നീര് 15 മില്ലി കഴിക്കുന്നത്‌ അസിഡിറ്റി കൊണ്ടുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാൻ സഹായകരമാണ്.  

അമിത രക്തസ്രാവം, സ്ത്രീകളിലെ വെള്ളപോക്ക്,  ചുട്ടു നീറ്റല്‍ എന്നിവ കുറയ്ക്കാന്‍ ശതാവരി നീര് പഞ്ചസാര, വെണ്ണ എന്നിവ ചേര്‍ത്തു കഴിക്കാം.  

ആയുർവേദ സ്പെഷൽ വിഭാഗം തയാറാക്കിയത്: വിശ്വനാഥൻ, അമ്മു ജൊവാസ്

Unlocking the Benefits of Local Herbal Plants:

Discover the medicinal and culinary benefits of common household plants, bringing traditional wisdom back into modern life. This guide explores various herbs you can grow at home, highlighting their specific remedies and uses, while emphasizing the importance of consulting healthcare professionals for proper treatment.

ADVERTISEMENT