സപ്ലിമെന്റുകൾ ഒന്നുമെടുക്കാതെ ശരീരത്തിനാവശ്യമുള്ള പ്രോട്ടീൻ അകത്താക്കാനുള്ള 4 വഴികൾ... Natural Ways to Increase Protein in Your Diet
കൂടുതൽ കൂടുതൽ ആളുകൾ ഹെൽത് കോൺഷ്യസ് ആകുന്നതോടു കൂടി പ്രോട്ടീൻ ഡയറ്റിൽ ഉൾപ്പെടുത്താനുള്ള മാർഗങ്ങളെ കുറിച്ച് ആളുകൾ ആഴത്തിൽ ചിന്തിച്ചു തുടങ്ങുന്നു. അവരവരുടെ ശരീരഭാരത്തിനനുസരിച്ച് ഓരോ കിലോഗ്രോമിനും 1.2–1.6 ഗ്രാമോളം പ്രോട്ടീൻ നമുക്ക് ഒരു ദിവസം ആവശ്യമുണ്ട്. കഴിവതും ഈ പ്രോട്ടീൻ പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ
കൂടുതൽ കൂടുതൽ ആളുകൾ ഹെൽത് കോൺഷ്യസ് ആകുന്നതോടു കൂടി പ്രോട്ടീൻ ഡയറ്റിൽ ഉൾപ്പെടുത്താനുള്ള മാർഗങ്ങളെ കുറിച്ച് ആളുകൾ ആഴത്തിൽ ചിന്തിച്ചു തുടങ്ങുന്നു. അവരവരുടെ ശരീരഭാരത്തിനനുസരിച്ച് ഓരോ കിലോഗ്രോമിനും 1.2–1.6 ഗ്രാമോളം പ്രോട്ടീൻ നമുക്ക് ഒരു ദിവസം ആവശ്യമുണ്ട്. കഴിവതും ഈ പ്രോട്ടീൻ പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ
കൂടുതൽ കൂടുതൽ ആളുകൾ ഹെൽത് കോൺഷ്യസ് ആകുന്നതോടു കൂടി പ്രോട്ടീൻ ഡയറ്റിൽ ഉൾപ്പെടുത്താനുള്ള മാർഗങ്ങളെ കുറിച്ച് ആളുകൾ ആഴത്തിൽ ചിന്തിച്ചു തുടങ്ങുന്നു. അവരവരുടെ ശരീരഭാരത്തിനനുസരിച്ച് ഓരോ കിലോഗ്രോമിനും 1.2–1.6 ഗ്രാമോളം പ്രോട്ടീൻ നമുക്ക് ഒരു ദിവസം ആവശ്യമുണ്ട്. കഴിവതും ഈ പ്രോട്ടീൻ പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ
കൂടുതൽ കൂടുതൽ ആളുകൾ ഹെൽത് കോൺഷ്യസ് ആകുന്നതോടു കൂടി പ്രോട്ടീൻ ഡയറ്റിൽ ഉൾപ്പെടുത്താനുള്ള മാർഗങ്ങളെ കുറിച്ച് ആളുകൾ ആഴത്തിൽ ചിന്തിച്ചു തുടങ്ങുന്നു. അവരവരുടെ ശരീരഭാരത്തിനനുസരിച്ച് ഓരോ കിലോഗ്രോമിനും 1.2–1.6 ഗ്രാമോളം പ്രോട്ടീൻ നമുക്ക് ഒരു ദിവസം ആവശ്യമുണ്ട്. കഴിവതും ഈ പ്രോട്ടീൻ പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ ശരീരത്തിലേക്ക് എത്തിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്. അതിനായി നിലവിലുള്ള ഡയറ്റിൽ പല തിരിമറികളും നടത്തേണ്ടതായി വന്നേക്കാം...
മസിൽ വളർത്താൻ, പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ, ശരീരത്തിന്റെ മെറ്റബോളിസം കൂട്ടാൻ, നിറവ് തോന്നിക്കാൻ ഒക്കെ നമുക്ക് കൃത്യമായ അളവിൽ പ്രോട്ടീൻ ആവശ്യമായി വരും.
എളുപ്പത്തിൽ ഇതിനൊക്കെ പരിഹാരം കാണാം എന്നവകാശപ്പെട്ടുകൊണ്ട് പല തരം പ്രോട്ടീൻ സപ്ലിമെന്റുകളും നിലവിലുണ്ടെങ്കിലും കഴിവതും പ്രകൃതിദത്തമായ രീതിയിൽ തന്നെ പ്രോട്ടീൻ കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്. ഇതാണ് നൈസർഗികമായി ശരീരത്തിലേക്ക് പ്രോട്ടീൻ ആഗിരണം ചെയ്യാൻ പറ്റിയ ആരോഗ്യകരമായ മാർഗവും.
നമുക്കാവശ്യമുള്ള പ്രോട്ടീൻ ശരീരത്തിലേക്ക് എത്തിക്കാനുള്ള നാലു വഴികൾ നോക്കാം...
1. പ്രഭാതഭക്ഷണത്തിൽ തന്നെ പ്രോട്ടീൻ ഉൾപ്പെടുത്തുക
നമ്മൾ നിലവിൽ കഴിക്കുന്ന പല പ്രഭാത ഭക്ഷണത്തില്‍ പലപ്പോഴും കാർബാണ് മുന്നിട്ടു നിൽക്കുന്നത്. ഒപ്പം കൊഴുപ്പും.. ഇതിനു പകരം പ്രോട്ടീൻ, കൊഴുപ്പ്, കാർബ് എന്നിവയുടെ സമ്മിശ്രണം വരുത്താൻ ശ്രമിക്കണം.
–പ്രഭാത ഭക്ഷണത്തിൽ മുട്ട ചേർക്കുക. പുഴുങ്ങിയോ ഓംലെറ്റായോ ചിക്കിപ്പൊരിച്ചോ ഒക്കെ കഴിക്കാം. ഇതിനൊപ്പം പച്ചക്കറികളും അൽപം ചീസും ഉൾപ്പെടുത്താം.
– മുട്ടയും ചുട്ട ഉരുളക്കിഴങ്ങും കഴിക്കുന്നതും നല്ലതാണ്. സ്പാനിഷ് ഓംലെറ്റും പരീക്ഷിക്കാം.
– കോട്ടേജ് ചീസും ഫലങ്ങളും കഴിക്കാം.
– ഗ്രീക് യോഗർട്ടിനൊപ്പം പല തരം നട്ട്സും വിത്തുക്കളും ബെറീസും ഉൾപ്പെടുത്താവുന്നതാണ്.
2. ചെറുകടികൾ പ്രോട്ടീൻ റിച്ച് ആക്കാം
വിശപ്പ് കുറയ്ക്കാനും ദിവസത്തിലുടനീളം വേണ്ട ഊർജ്ജം നിലനിർത്താനും ചെറുകടികൾ ഉപകാരപ്പെടും. പക്ഷേ, അവിടെയും എന്തു കഴിക്കുന്നു എന്നതാണ് പ്രധാനം. വറുത്തതും പൊരിച്ചതും മധുരപലഹാരങ്ങളും ബേക്കറി വസ്തുക്കളും സ്ഥിരമായി കഴിക്കുന്നത് ഗുണത്തേക്കാളെറെ ദോഷം ചെയ്യും.
ചെറുകടികൾ വേണമെന്നു തോന്നുമ്പോൾ ഹൈ–പ്രോട്ടീൻ സ്നാക്കുകൾ ശീലമാക്കാം..
– ആപ്പിൾ കഷ്ണങ്ങൾ പീനട്ട് ബട്ടറിൽ മുക്കി കഴിക്കാം
– നട്സും സീഡ്സും അൽപ്ം ചീസ് ചീവിയിട്ട് ചൂടാക്കി കഴിക്കാം
– പുഴുങ്ങിയ പച്ചക്കറികൾ പല തരം ഡിപ്പുക്കൾ ഉണ്ടാക്കി അവയിൽ മുക്കി കഴിക്കാം.
– പുഴുങ്ങിയ മീനും മറ്റും സീസങ്ങ് ചേർത്ത് കഴിക്കാം
3. ചെടികളിൽ നിന്നുള്ള പ്രോട്ടീനിന്റെ അളവു കൂട്ടാം
നിലവിലുള്ള പ്രോട്ടീനിലേക്ക് കൂടുതൽ പ്ലാന്റ്– പ്രോട്ടീൻ ചേർക്കാം. കൂടുതൽ ധാന്യങ്ങൾ, വിത്തിനങ്ങൾ എത്തിവ ഡയറ്റിൽ ചേർക്കുക
– സൂപ്പിലും സാലഡുകളിലും പല തരം ബീനുകളും ധാന്യങ്ങളും ചേർക്കാം..
– ഗ്രീൻ പീസ്, കടല, പയർ എന്നിവ ദിവസവും കഴിക്കാൻ ശ്രമിക്കുക.
– ചോറിനു പകരം കീൻവ അല്ലെങ്കിൽ ചോറും കീൻവയും പപ്പാതി എന്നിങ്ങനെ കഴിക്കാം.
4. സ്ഥിരമായി കഴിക്കുന്ന ഭക്ഷണത്തിലേക്ക് പ്രോട്ടീനെ ചേർത്തു വയ്ക്കാം
നിങ്ങൾ സ്ഥിരമായി കഴിക്കുന്ന ഡയറ്റ് പെട്ടന്ന് മാറ്റി മറിക്കുക പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെ വരുമ്പോൾ സ്ഥിരം കഴിക്കുന്ന ഭക്ഷണരീതിയിലേക്ക് പ്രോട്ടീൻ കൂടി സന്നിവേശിപ്പിക്കാനുള്ള വഴികൾ നോക്കാം...
– സാധാരണയുണ്ടാക്കുന്ന സ്മൂത്തിയിലേക്ക് ഗ്രീക്ക് യോഗേട്ട്, കോട്ടേജ് ചീസ് എന്നിവ ചേർത്തു കഴിക്കാം.. സ്വാദും ഗുണവും കൂടും.
– ഓട്ട്സ്, മില്ലെറ്റ്സ് എന്നിവയ്ക്കൊപ്പം പീനട്ട് ബട്ടർ കാഷ്യൂ പെയ്സ്റ്റ് പോലുള്ള നട്ട് ബട്ടറുകൾ ചേർക്കാം..
– ഡിപ്പുകളുടേയും സോസുകളുടേയും ഒപ്പം കടലയും മറ്റും അരച്ചുണ്ടാക്കുന്ന ഹമ്മൂസ് ചേർക്കാം..
– ചിക്കനും മാംസവും ഒക്കെയുണ്ടാക്കുമ്പോൾ എല്ലു വേവിച്ച ബോൺ–ബ്രോത്ത് കൂടി ചേർത്തു വേവിക്കുക.