സ്ത്രീകളിൽ ആർത്തവത്തിനു മുന്നോടിയായി ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെ പ്രീ മെൻസ്ട്രൽ സിൻഡ്രോം (PMS) എന്ന് പറയുന്നു, ഇത് സാധാരണയായി 30-70% സ്ത്രീകളെ ബാധിക്കുന്നു. ഇതിന്റെ തീവ്രമായ അവസ്ഥയായ പ്രീ മെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡർ (PMDD) ചികിത്സ അനിവാര്യമാണ്. ജീവിതശൈലി മാറ്റങ്ങൾ, വ്യായാമം, കൃത്യമായ ഉറക്കം, ഭക്ഷണക്രമം, പോഷകസമൃദ്ധമായ ഭക്ഷണം, കുടുംബാംഗങ്ങളുടെയും പങ്കാളിയുടെയും പിന്തുണ എന്നിവയിലൂടെ പിഎംഎസ് ലക്ഷണങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും. അമിതമായ വൈറ്റ് ഡിസ്ചാർജിന് കാരണമാകുന്ന സെർവിക്കൽ ഇറോഷൻ പ്രധാനമായും ഹോർമോൺ വ്യതിയാനം കൊണ്ടാണ് ഉണ്ടാകുന്നത്. പാപ് സ്മിയറിൽ പ്രശ്നങ്ങളില്ലെങ്കിൽ ഇത് സാധാരണയായി ചികിത്സ ആവശ്യമില്ലാത്ത അവസ്ഥയാണ്, ഹോർമോൺ നില സാധാരണമാകുമ്പോൾ തനിയെ മാറും. ആവശ്യമെങ്കിൽ ക്രയോസർജറി, ലേസർ സർജറി പോലുള്ള ലളിതമായ ചികിത്സാരീതികളിലൂടെ ഇത് മാറ്റിയെടുക്കാം.

ഭാര്യയ്ക്ക് ആർത്തവം അടുക്കുമ്പോൾ ദേഷ്യവും സങ്കടവും കൂടുതലാണ്. ഇത്തരം മൂഡ് മാറ്റം എല്ലാ സ്ത്രീകളിലുമുണ്ടാകുമെന്നാണു ഭാര്യ പറയുന്നത്. എന്തു കൊണ്ടാണിത്? എന്താണ് പരിഹാരം? രാകേഷ്, കൽപറ്റ

സ്ത്രീകളിൽ ആർത്തവത്തിനു മുന്നോടിയായി ഉണ്ടാകാവുന്ന ശാരീരികവും മാനസികവുമായ ലക്ഷണങ്ങളെയാണ് Pre Menstrual Syndrome (PMS) എന്നു പറയുന്നത്. 30-70% സ്ത്രീകളും ഒരിക്കലെങ്കിലും ഇത്തരം ലക്ഷണങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും. ഇതിൽ 10% സ്ത്രീകളിൽ ലക്ഷണങ്ങളുടെ തീവ്രത വളരെ കൂടുതലായിരിക്കും. ഇതാണ് Pre Menstrual Dysphoric Disorder (PMDD). ഇതു ചികിത്സ തേടേണ്ട അവസ്ഥയാണ്. എന്നാൽ പിഎംഎസ്, ജീവിതശൈലി മാറ്റങ്ങളിലൂടെയും കുടുംബത്തിന്റെ പിന്തുണയും പരിചരണവും കൊണ്ടു കൈകാര്യം ചെയ്യാം.

ADVERTISEMENT

മാസമുറയോട് അനുബന്ധിച്ച്, പ്രത്യേകിച്ച് അണ്ഡോ ൽപാദനം നടക്കുന്ന സമയത്തു സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവയുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പിഎംഎസിനു കാരണമാകുന്നത്. കൂടാതെ തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്റേഴ്സ് ആയ സെറോടോണിൻ, GABA (Gamma Aminobutyric Acid), ഒപിയേറ്റ്സ് എന്നിവയിലുണ്ടാകുന്ന വ്യതിയാനങ്ങളും കാരണമാകും. ഇതാണ് പ്രധാനമായും മനോനിലയിലെ മാറ്റങ്ങൾ (Mood Swings), ഉത്കണ്ഠ, വിഷാദം എന്നീ ല ക്ഷണങ്ങളിലേക്കു (Affective symptoms) നയിക്കുന്നത്. ശരീരത്തിലെ കാൽസ്യം, വൈറ്റമിൻ ഡി, ബി 6 എന്നിവയുടെ അപര്യാപ്തതയും പാരമ്പര്യഘടകങ്ങളും സാമൂഹിക ചുറ്റുപാടുമൊക്കെ പിഎംഎസിനെ സ്വാധീനിക്കാം.

ആർത്തവത്തിന് ഒന്നോ രണ്ടോ ആഴ്ച മുൻപു മുതൽ പിഎംഎസ് ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ശരീരത്തിനു ഭാരക്കൂടുതൽ അനുഭവപ്പെടുക, വീക്കം, വിശപ്പു കൂടുക, തലവേദന, ഉറക്കക്കുറവ്, ശോധനയിൽ വ്യത്യാസം, അനാവശ്യ സംഭ്രമം, വെറുതെ കരയുക, ദേഷ്യപ്പെടുക, അസ്വസ്ഥയാകുക തുടങ്ങിയവ വരാം. ചിലർക്കു മാറിടത്തിൽ വേദനയും തടിപ്പും ഉണ്ടാകാം. 

ADVERTISEMENT

പിഎംസ് ഉണ്ടാകുന്ന സമയവും ലക്ഷണങ്ങളും ഡയറിയിൽ മൂന്നു മാസത്തേക്കു കുറിച്ചിടുക. പാറ്റേൺ മനസ്സിലാക്കിയാൽ വേണ്ട രീതിയിൽ കരുതൽ നൽകാനാകും.

റിലാക്സേഷൻ വ്യായാമം ഉൾപ്പെടെ ചിട്ടയോടെയുള്ള വ്യായാമം വേണം. ഉറക്കം പ്രധാനമാണെന്നു മറക്കേണ്ട. ഭക്ഷണത്തിൽ കൂടുതൽ പ്രോട്ടീൻ ഉൾപ്പെടുത്തുക. പോഷക അപര്യാപ്തതകൾ ഉണ്ടെങ്കില്‍ പരിഹരിക്കുക. ഇതിനേക്കാളെല്ലാം പ്രധാനമാണു കുടുംബാംഗംങ്ങളുടെയും പങ്കാളിയുടെയും സഹകരണവും പിന്തുണയും.

ADVERTISEMENT

പിഎംഡിഡി ഉള്ളവർ ഭയം, ഉത്കണ്ഠ, വിഷാദം, ദേഷ്യം എന്നിവ അതിതീവ്രതയോടെയാകും പ്രകടിപ്പിക്കുക. ഡോക്ടർക്ക് ഇതു വിലയിരുത്താനാകും. പരിഹരിക്കാൻ മരുന്നുകളും കൗൺസലിങ്ങും വേണ്ടിവരും.

അടുത്തിടെയായി വൈറ്റ് ഡിസ്ചാർജ് അധികമായതിനെ തുടർന്ന് ഡോക്ടറെ കണ്ടപ്പോൾ സെർവിക്കല്‍ ഇറോഷൻ ആണെന്നു പറഞ്ഞു. എന്താണ് ഈ പ്രശ്നം? പരിഹാരമുണ്ടോ?- മഞ്ജിമ, ആറ്റിങ്ങൽ

Cervical erosion അഥവാ cervical ectropion പ്രധാനമായും ഹോ ർമോണൽ വ്യതിയാനം കൊണ്ട് ഉണ്ടാകുന്നതാണ്. ഗർഭപാത്രത്തിന്റെ യോനിക്കുള്ളിലേക്കു തള്ളി നിൽക്കുന്ന ഭാഗമാണു ഗർഭാശയഗളം (cervix). ഈ ഭാഗത്തു നിന്നാണ് കാൻസർ സ്ക്രീനിങ് ടെസ്റ്റ് ആയ Pap Smear എടുക്കുന്നത്. സെർവിക്സിന്റെ ഉള്ളിലെ ലൈനിങ് സാധാരണ ഗതിയിൽ യോനിയിലൂടെയുള്ള പരിശോധനയിൽ കാണില്ല. എന്നാൽ ഈസ്ട്രജൻ ഹോർമോൺ അമിതമായുള്ള അവസ്ഥയിൽ (ഉദാ: പ്യുബേർട്ടി‌, ഗർഭകാലം, ഗർഭനിരോധന മരുന്ന് കഴിക്കുമ്പോൾ) ഈ ലൈനിങ് പുറത്തേക്കു വളർന്ന് ചുവന്ന നിറത്തിൽ സെർവിക്സിന്റെ അറ്റം കാണപ്പെടുന്നു. വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കില്ലെങ്കിൽ കൂടി ഈ കാരണത്താൽ ചിലർക്ക് വൈറ്റ് ഡിസ്ചാർജ് അമിതമാകാം.

ചെയ്യേണ്ടതെന്തെന്നാൽ, Pap Smear എടുക്കുക. ഇതിൽ പ്രശ്നമില്ലെങ്കിൽ ചികിത്സയുടെ ആവശ്യമില്ല. ഹോർമോൺ നില സാധാരണമാകുമ്പോൾ തനിയെ ശരിയാകും. വെള്ളപോക്ക്‌ വളരെ ബുദ്ധിമുട്ടിക്കുന്നുവെങ്കിൽ cryosurgery, laser surgery തുടങ്ങിയ ലളിത മാർഗങ്ങളിലൂടെ സെർവിക്കൽ ഇറോഷൻ മാറ്റാനാകും. പാപ്‌ സ്മിയറിൽ  പ്രശ്നമുണ്ടെങ്കിൽ colposcopy, biopsy തുടങ്ങിയ ടെസ്റ്റുകൾ വേണ്ടിവരും. വൈറ്റ് ഡിസ്ചാർജിന് അണുബാധയുണ്ടോ എന്നു പരിശോധിക്കുന്നതും നല്ലതാണ്.

Understanding Pre-Menstrual Syndrome :

Pre-Menstrual Syndrome (PMS) is a common condition affecting women with physical and emotional changes due to hormonal fluctuations. Understanding and managing PMS through lifestyle changes, support, and, if necessary, medical intervention can significantly improve well-being.

ADVERTISEMENT