ഓണം കഴിയുമ്പോൾ ശരീരഭാരം കൂടുന്നതിനെയും മറ്റു ആരോഗ്യ പ്രശ്നങ്ങളെയും നേരിടാൻ സഹായിക്കുന്ന ഡിടോക്സ് ഭക്ഷണരീതികളെക്കുറിച്ചാണ് ഈ ലേഖനം വിശദീകരിക്കുന്നത്. ഓണസദ്യയ്ക്ക് മുമ്പും ശേഷവും പിന്തുടരാൻ കഴിയുന്ന ചില കാര്യങ്ങൾ, ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കാനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും സഹായിക്കും. ധാരാളം പഴങ്ങളും പച്ചക്കറികളും നാരുകളുള്ള ഭക്ഷണങ്ങളും കഴിക്കുക, കാർബോഹൈഡ്രേറ്റുകളും അനാരോഗ്യകരമായ കൊഴുപ്പുകളും കുറയ്ക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, മോര്, തൈര് തുടങ്ങിയ പ്രോബയോട്ടിക് ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക, കൂടാതെ വ്യായാമം ചെയ്യുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. പ്രമേഹമുള്ളവർ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

ഓണം കഴിയുമ്പോൾ ശരീരഭാരം കൂടുന്നതിനെയും മറ്റു ആരോഗ്യ പ്രശ്നങ്ങളെയും നേരിടാൻ സഹായിക്കുന്ന ഡിടോക്സ് ഭക്ഷണരീതികളെക്കുറിച്ചാണ് ഈ ലേഖനം വിശദീകരിക്കുന്നത്. ഓണസദ്യയ്ക്ക് മുമ്പും ശേഷവും പിന്തുടരാൻ കഴിയുന്ന ചില കാര്യങ്ങൾ, ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കാനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും സഹായിക്കും. ധാരാളം പഴങ്ങളും പച്ചക്കറികളും നാരുകളുള്ള ഭക്ഷണങ്ങളും കഴിക്കുക, കാർബോഹൈഡ്രേറ്റുകളും അനാരോഗ്യകരമായ കൊഴുപ്പുകളും കുറയ്ക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, മോര്, തൈര് തുടങ്ങിയ പ്രോബയോട്ടിക് ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക, കൂടാതെ വ്യായാമം ചെയ്യുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. പ്രമേഹമുള്ളവർ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

ഓണം കഴിയുമ്പോൾ ശരീരഭാരം കൂടുന്നതിനെയും മറ്റു ആരോഗ്യ പ്രശ്നങ്ങളെയും നേരിടാൻ സഹായിക്കുന്ന ഡിടോക്സ് ഭക്ഷണരീതികളെക്കുറിച്ചാണ് ഈ ലേഖനം വിശദീകരിക്കുന്നത്. ഓണസദ്യയ്ക്ക് മുമ്പും ശേഷവും പിന്തുടരാൻ കഴിയുന്ന ചില കാര്യങ്ങൾ, ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കാനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും സഹായിക്കും. ധാരാളം പഴങ്ങളും പച്ചക്കറികളും നാരുകളുള്ള ഭക്ഷണങ്ങളും കഴിക്കുക, കാർബോഹൈഡ്രേറ്റുകളും അനാരോഗ്യകരമായ കൊഴുപ്പുകളും കുറയ്ക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, മോര്, തൈര് തുടങ്ങിയ പ്രോബയോട്ടിക് ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക, കൂടാതെ വ്യായാമം ചെയ്യുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. പ്രമേഹമുള്ളവർ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

ഓണം കഴിയുമ്പോഴും ആരോഗ്യമുറപ്പാക്കാൻ ഡിടോക്സ് ഭക്ഷണരീതി പിന്തുടർന്നോളൂ...

ണമെത്തുമ്പോൾ വയറും മനസ്സും നിറയെ സദ്യയുണ്ണണം. ഓണം കഴിയുമ്പോഴേക്കും ആധിയേറും. വണ്ണം  കൂടുമോ? രക്തത്തിലെ പഞ്ചസാരനിലയും കൊളസ്ട്രോൾ നിലയും പരിധി കൂടുമോ. ഈ ആശങ്കയോടെ എങ്ങനെയാണ് ആസ്വദിച്ചു സദ്യ കഴിക്കുക?  ഓണത്തിനു സദ്യ വേണ്ടെന്നു വയ്ക്കേണ്ട.  തിരുവോണത്തിനു മുൻപും ശേഷവും  ഈ ഡിടോക്സ് രീതികൾ പരീക്ഷിച്ചോളൂ. പായസവും കൂട്ടി ആസ്വദിച്ചു കഴിക്കാം ഓണസദ്യ.

ADVERTISEMENT

ഒരുങ്ങിക്കോളൂ ഓണമായി...

ദഹനവ്യവസ്ഥ ശുദ്ധീകരിക്കാനും ദഹനം മെച്ചപ്പെടാനുമുള്ള ഭക്ഷണക്രമമാണു ഡിടോക്സ് ഡയറ്റ്. ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടാൻ ഈ ഭക്ഷണരീതി ഗുണകരമാണ്. അമിതവണ്ണം, ശരീരത്തിലെ നീർക്കെട്ട് ഇവ കുറയാനും ഡിടോക്സ് ഡയറ്റ് പ്രയോജനപ്പെടുമെന്നു വിദഗ്ധ പഠനങ്ങൾ പറയുന്നു.

ADVERTISEMENT

∙ തിരുവോണത്തിനു സദ്യ കഴിക്കേണ്ടതല്ലേ. ഇതിനു മുൻപുള്ള ദിവസങ്ങളിൽ  ഭക്ഷണം  ക്രമീകരിച്ചോളൂ.  കാർബോഹൈഡ്രേറ്റ് (അന്നജം) അടങ്ങിയ ഭക്ഷണം  പരമാവധി ഒഴിവാക്കുകയോ  കുറഞ്ഞ അളവിൽ കഴിക്കുകയോ െചയ്യണം. പഞ്ചസാര, മൈദ തുടങ്ങിയവ പരമാവധി ഒഴിവാക്കിക്കോളൂ.

∙ ധാരാളം പഴങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തണം. രക്തത്തിലെ പഞ്ചസാര നില ഉയരാൻ സാധ്യതയുളളവർ ദിവസം 100– 150 ഗ്രാം പഴങ്ങൾ മാത്രമേ കഴിക്കാവൂ. പച്ചക്കറികൾ ധാരാളം കഴിക്കാം. ഇവയിൽ നാരുകൾ സമൃദ്ധമാണ്. പ്രോട്ടീനും നാരുകളുമടങ്ങിയ പരിപ്പും പയർവർഗങ്ങളും കഴിച്ചോളൂ.

ADVERTISEMENT

∙ ആരോഗ്യകരമായ കൊഴുപ്പ് ഭക്ഷണത്തിലുൾപ്പെടുത്തണം. നട്സ്, സീഡ്സ് ഇവ കഴിക്കാം.  ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീൻ കൊളസ്ട്രോൾ നില നിയന്ത്രിക്കാനും കുറയാനും ഉപകരിക്കും.

∙ ഉപ്പ് അമിതമായി അടങ്ങിയ ഭക്ഷണം ഒഴിവാക്കണം.

∙ ഓണനാളുകൾക്കു മുൻപുള്ള ദിവസങ്ങളിൽ പത്തു – പന്ത്രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക. ധാരാളം വെള്ളം കുടിക്കുന്നതു ദഹനം മെച്ചപ്പെടുത്തും. ദഹനം കൃത്യമായാൽ ഓണസദ്യ കഴിക്കുക എളുപ്പമാകും.

∙ അമിതമായി എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭ ക്ഷണം കുറച്ചു ദിവസത്തേക്കു വേണ്ടെന്നു വച്ചോളൂ. കറി വച്ചോ ഗ്രിൽ ചെയ്തോ തയാറാക്കുന്ന നോൺവെജ് വിഭവങ്ങൾ കഴിച്ചാൽ മതി.

∙ഓണത്തിനു രണ്ടു ദിവസം മുൻപു മുതൽ കട്ടി കുറഞ്ഞ ആഹാരം കഴിക്കാൻ ശ്രദ്ധിച്ചോളൂ. ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണം ഒഴിവാക്കാം.

∙ മോരുംവെള്ളം ഇഷ്ടം പോലെ കുടിച്ചോളൂ. തൈരും ഭക്ഷണത്തിലുൾപ്പെടുത്താം. പ്രോബയോട്ടിക് ഭക്ഷണമായ ഇവ വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഉത്തമമാണ്.

∙ ഭക്ഷണക്രമത്തിനൊപ്പം വ്യായാമവും വേണം. വ്യായാമം ചെയ്തു  ശരീരം സജ്ജമാക്കിയില്ലെങ്കിൽ ഓണത്തിനു ശേഷം െകാളസ്ട്രോളും രക്തത്തിലെ പഞ്ചസാരനിലയും  കൂടാനിടയുണ്ട്. ആയാസമില്ലാത്ത വ്യായാമം ചെയ്യാം. കുറച്ചുദൂരം നടക്കുന്നതു പോലും ഗുണകരമാണ്.

ഓണനാളിൽ

∙  ഓണസദ്യ  വാരിവലിച്ചു കഴിക്കരുതേ. ഓേരാ ഉരുളയും മെല്ലെ ചവച്ചരച്ചു കഴിക്കുക. മനോനിറവോടെ  കഴിക്കുന്ന ഈ രീതി  (മൈൻഡ്ഫുൾ ഈറ്റിങ് ശൈലി) പിന്തുടർന്നാൽ അമിതമായി ഭക്ഷണം കഴിക്കാൻ തോന്നില്ല. വയറിനും മനസ്സിനും ഗുണകരമാണ് ഈ ശൈലി.

∙ സദ്യ കഴിച്ച ശേഷം അൽപം രസം കുടിച്ചോളൂ. ദഹനം മെച്ചപ്പെടാൻ രസം ഉത്തമമാണ്.

∙ സദ്യ കഴിയുമ്പോൾ പത്തു മിനിറ്റ് നടന്നോളൂ. ഭക്ഷണം കൃത്യമായി ദഹിക്കട്ടെ.

∙ ഉച്ചയ്ക്കു സദ്യ കഴിച്ചല്ലോ. ഒരു നേരം മതി സദ്യ. രാത്രിഭക്ഷണത്തിൽ പായസവും മധുരമുള്ള കറികളും ഒഴിവാക്കാൻ ശ്രദ്ധിക്കണം.

ഓണസദ്യ കഴിച്ച ശേഷം

∙ സദ്യയുണ്ടു കഴിഞ്ഞാൽ  കാര്യം തീർന്നെന്നു കരുതരുത്. തുടർന്നുള്ള ദിവസങ്ങളിലും ഡിടോക്സ് രീതികൾ പിന്തുടരണം. നന്നായി വെള്ളം കുടിക്കാൻ മറക്കരുതേ. പ ത്തു മുതൽ 12 ഗ്ലാസ് വരെ വെള്ളം കുടിച്ചോളൂ.

∙ ഓണം കഴിഞ്ഞുള്ള ദിവസങ്ങളിൽ കട്ടി കുറഞ്ഞ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. പച്ചക്കറികൾ, പഴങ്ങൾ, സൂപ്പ് തുടങ്ങിയവ ഭക്ഷണത്തിലുൾപ്പെടുത്താം. ഇവ  വിശപ്പ് കുറയാൻ നല്ലതാണ്.

∙ അമിതമായി എണ്ണ, മധുരം, ഉപ്പ് തുടങ്ങിയവ ചേർത്ത വിഭവങ്ങൾ ഒഴിവാക്കണം.

∙ സദ്യയുണ്ട ശേഷം ബാക്കി വരുന്ന വിഭവങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ കഴിക്കുന്നതാണോ ശീലം? ഇഷ്ടവിഭവങ്ങളായാലും ആരോഗ്യകരമായ രീതിയിൽ വേണം ഇവ പിന്നീടുള്ള ദിവസങ്ങളിൽ കഴിക്കേണ്ടത്.

∙ ചോറു മിച്ചമുണ്ടോ? കഞ്ഞിയായി കുടിച്ചോളൂ. കട്ടി കുറഞ്ഞ  ആഹാരമായ കഞ്ഞി ദഹനം മെച്ചപ്പെടാൻ നല്ലതാണ്. ഒപ്പം ചെറുപയറോ പച്ചടിയോ കൂട്ടാം. സദ്യയിൽ  ബാക്കിയായ േതാരനും കഴിച്ചോളൂ. പോഷകങ്ങളടങ്ങിയ തോ രൻ ആരോഗ്യകരമാണ്. കൂട്ടുകറിയാണോ മിച്ചം വന്നത്? ധൈര്യമായി കഴിച്ചോളൂ. കടലയും ചേനയും നേന്ത്രക്കായയും ചേർന്ന കൂട്ടുകറിയിൽ പ്രോട്ടീനും നാരുകളും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.  

∙ മിച്ചം വന്ന പച്ചമോര് കുടിച്ചോളൂ. കുറച്ചു കറിേപ്പില, ഇഞ്ചി എന്നിവ ചേർത്തു കുടിക്കുന്നതു കൂടുതൽ നല്ലതാണ്. ദഹനത്തിനു ഗുണകരമാണ് ഈ പാനീയം.

∙  ആയാസമില്ലാത്ത രീതിയിലുള്ള വ്യായാമം തുടർന്നോളൂ. നടക്കുകയോ േയാഗ പരിശീലിക്കുകയോ െചയ്യാം. ദഹനം മെച്ചപ്പെടാനും രക്തയോട്ടം കൂടാനും ഇത്തരം ലളിതമായ വ്യായാമങ്ങൾ സഹായിക്കും.

∙ ഡിേടാക്സ് ഡയറ്റ്   അമിതമാകുന്നതോ  ദീർഘകാലം പിന്തുടരുന്നതോ ആരോഗ്യകരമല്ല. ശരിയായ രീതിയിൽ ഈ ഭക്ഷണക്രമം  പാലിച്ചില്ലെങ്കിൽ പോഷകങ്ങളുടെ അപര്യാപ്തതയുണ്ടാകാം. ഡോക്ടറുടെയോ വിദഗ്ധ ഡയറ്റീഷന്റെയോ നിർദേശം തേടിയ ശേഷം കൃത്യമായ രീതിയിൽ ഡിേടാക്സ് ഡയറ്റ് പിന്തുടരുന്നതാണ് ഉത്തമം.

പ്രമേഹമുണ്ടോ? വേണം കരുതൽ

പ്രമേഹവും  കൊളസ്ട്രോളുമുളളവർ  രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ ഇവയുടെ നില ക്രമാതീതമായി ഉയർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുക.

∙ പ്രമേഹവും കൊളസ്ട്രോളുമുള്ളവർ  ചോറിന്റെ  അളവു കുറച്ചു കറികൾ കൂടുതൽ കഴിക്കുക. ഉപ്പേരി, അച്ചാർ, പപ്പടം തുടങ്ങിയവ അമിതമാകാതെ നോക്കുക.

∙ പായസവും കുറഞ്ഞ അളവിൽ മതി. പ്രമേഹമുള്ളവർ സദ്യയ്ക്കൊപ്പം പായസം കഴിക്കുന്നത് ഒഴിവാക്കുന്നതാണു നല്ലത്. സദ്യ കഴിച്ച് അര മണിക്കൂറോ ഒരു മണിക്കൂറോ ശേഷം കുറഞ്ഞ അളവിൽ പായസം കുടിക്കാം. ഇങ്ങനെ ചെയ്യുന്നതു രക്തത്തിലെ പഞ്ചസാര നില പെട്ടെന്നു  കൂടുന്നതു തടയാൻ സഹായിക്കും.

കുടിക്കാം ഡിടോക്സ് ഡ്രിങ്ക്

∙ ജിഞ്ചർ ടീ – ഒരു കപ്പ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഒന്നോ രണ്ടോ ചെറിയ കഷണം  ഇഞ്ചി നീളത്തിലരിഞ്ഞതു ചേർത്ത ശേഷം ചെറുതീയിലാക്കണം. അഞ്ച്– ഏഴു മിനിറ്റിനു ശേഷം തീയണയ്ക്കുക. ഒരുകപ്പിലേക്ക് അരിച്ചെടുക്കാം.   

∙ മിന്റ് ടീ – കാൽകപ്പ് പുതിനയില വൃത്തിയാക്കി  ഒരു പാത്രത്തിലേക്ക് ഇടുക. ഇതിലേക്ക് ഒരു കപ്പ് തിളച്ച വെള്ളം ഒഴിക്കുക. അഞ്ച് – ഏഴു മിനിറ്റിനു ശേഷം അരിച്ചെടുക്കണം. ആവശ്യമെങ്കിൽ നാരങ്ങാ നീര് ചേർക്കാം.

∙ ഗ്രീൻ ടീയിലേക്ക് അൽപം മിന്റ് ടീ ചേർത്തു  കുടിക്കാം. ദഹനം മെച്ചപ്പെടും.

∙ നാരങ്ങാവെള്ളത്തിൽ കുറച്ചു സാലഡ് വെള്ളരി അരിഞ്ഞിട്ടോളൂ. പിറ്റേന്ന് ഈ പാനീയം കുടിക്കാം. 

∙ കരിക്കിൻവെള്ളം കുടിക്കുന്നതു നല്ലതാണ്. പ്രമേഹമുള്ളവർ ഇത് ഒഴിവാക്കുക.

വിവരങ്ങൾക്കു കടപ്പാട്: സൂസൻ ഇട്ടി, ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്, ആസ്‌റ്റർ മെഡ്സിറ്റി, എറണാകുളം

Post Onam Detox: Reclaim Your Health After the Feast:

Detox diet tips can help manage health concerns after the Onam feast, focusing on cleansing the digestive system and improving overall well-being. By incorporating plenty of fruits, vegetables, lean proteins, and healthy fats while reducing carbohydrates, sugar, and unhealthy fats, individuals can mitigate potential weight gain and imbalances in blood sugar and cholesterol levels. Hydration through ample water and probiotic-rich foods like buttermilk and yogurt is crucial, alongside mindful eating practices and moderate exercise, even after the festivities conclude. Special considerations are advised for those with diabetes, emphasizing portion control and avoiding excessive sweets and fried items, with detox drinks like ginger and mint tea offering additional digestive support.

ADVERTISEMENT