വെയിങ് മെഷീനിലെ അക്കം കണ്ടു ഗംഗ ഒന്നു ഞെട്ടി. ഇക്കണക്കിനു പോയാൽ സെഞ്ച്വറി അടിക്കാൻ അധിക നാളുകൾ വേണ്ടി വരില്ല. രോഗങ്ങളും കടന്നുകൂടും. അവൾക്ക് ആശങ്കയും ദേഷ്യവും ഒപ്പം വ ന്നു. തിരിഞ്ഞുനിന്നു റൂം മേറ്റായ ഇന്ദുവിനോടു പറഞ്ഞു; ‘‘എനിക്കു ശരീരഭാരം കുറയ്ക്കണം. പ ക്ഷേ, വ്യായാമം ചെയ്യാനും വയ്യ, ഇഷ്ടമുള്ള ആഹാരം

വെയിങ് മെഷീനിലെ അക്കം കണ്ടു ഗംഗ ഒന്നു ഞെട്ടി. ഇക്കണക്കിനു പോയാൽ സെഞ്ച്വറി അടിക്കാൻ അധിക നാളുകൾ വേണ്ടി വരില്ല. രോഗങ്ങളും കടന്നുകൂടും. അവൾക്ക് ആശങ്കയും ദേഷ്യവും ഒപ്പം വ ന്നു. തിരിഞ്ഞുനിന്നു റൂം മേറ്റായ ഇന്ദുവിനോടു പറഞ്ഞു; ‘‘എനിക്കു ശരീരഭാരം കുറയ്ക്കണം. പ ക്ഷേ, വ്യായാമം ചെയ്യാനും വയ്യ, ഇഷ്ടമുള്ള ആഹാരം

വെയിങ് മെഷീനിലെ അക്കം കണ്ടു ഗംഗ ഒന്നു ഞെട്ടി. ഇക്കണക്കിനു പോയാൽ സെഞ്ച്വറി അടിക്കാൻ അധിക നാളുകൾ വേണ്ടി വരില്ല. രോഗങ്ങളും കടന്നുകൂടും. അവൾക്ക് ആശങ്കയും ദേഷ്യവും ഒപ്പം വ ന്നു. തിരിഞ്ഞുനിന്നു റൂം മേറ്റായ ഇന്ദുവിനോടു പറഞ്ഞു; ‘‘എനിക്കു ശരീരഭാരം കുറയ്ക്കണം. പ ക്ഷേ, വ്യായാമം ചെയ്യാനും വയ്യ, ഇഷ്ടമുള്ള ആഹാരം

വെയിങ് മെഷീനിലെ അക്കം കണ്ടു ഗംഗ ഒന്നു ഞെട്ടി. ഇക്കണക്കിനു പോയാൽ സെഞ്ച്വറി അടിക്കാൻ അധിക നാളുകൾ വേണ്ടി വരില്ല. രോഗങ്ങളും കടന്നുകൂടും. അവൾക്ക്  ആശങ്കയും ദേഷ്യവും ഒപ്പം വ ന്നു. തിരിഞ്ഞുനിന്നു റൂം മേറ്റായ ഇന്ദുവിനോടു പറഞ്ഞു;

‘‘എനിക്കു ശരീരഭാരം കുറയ്ക്കണം. പ ക്ഷേ, വ്യായാമം ചെയ്യാനും വയ്യ, ഇഷ്ടമുള്ള ആഹാരം പാടേ ഉപേക്ഷിക്കാനും വയ്യ. വൈകുന്നേരം മധുരമിട്ടൊരു കാപ്പി കുടിച്ചില്ലെങ്കിൽ എന്റെ ക്രമസമാധാന നില ത ന്നെ തകരും. അതുകൊണ്ടു ഷുഗർ കട്ട് എ ന്ന ഐഡിയ വേണ്ട. ഇനി പറയൂ എങ്ങനെ ഭാരം കുറയ്ക്കും? എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്ന കമന്റ് നിരോധിച്ചിരിക്കുന്നു.’’

ADVERTISEMENT

ഇന്ദു: എന്നാൽ, നടപടിയാകുമെന്നു തോന്നണില്ല മോളെ എന്നു പറയാം.

ഗംഗ : ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് മാത്രമെടുത്ത് ഒരു വ്യായാമവുമില്ലാതെ നടി വിദ്യാ ബാലൻ വണ്ണം കുറച്ചല്ലോ. നടൻ മാധവൻ ശരീരഭാരം കുറച്ചപ്പോൾ പറഞ്ഞിട്ടുണ്ടല്ലോ ‘I only ate food that was good for my body. No Exercise. No running, No surgery, No medication, Nothing’ എന്ന്. അപ്പോൾ എന്റെ കാര്യവും നടപടിയാകും.

ADVERTISEMENT

ഇന്ദു : അതിനു നിന്റെ ശരീരത്തിന് എ ന്താ വേണ്ടതെന്നു നിനക്കറിയില്ലല്ലോ. ‘നീ ആരാണ്’ എന്നു നിനക്കറിയില്ലെങ്കിൽ നീയൊരു ന്യൂട്രീഷനിസ്റ്റിനോടു ചോദിക്ക്.അപ്പോൾ അവരു പറഞ്ഞു തരും നിനക്കു ചേരുന്ന ഡയറ്റ് പ്ലാന്‍.

ഗംഗ : എന്നാൽ, ഞാനൊരു ന്യൂട്രീഷനിസ്റ്റിനോടു സംസാരിക്കട്ടെ.

ADVERTISEMENT

ഭക്ഷണവും ഭക്ഷണരീതിയും

വ്യായാമമില്ലാതെ ഭക്ഷണത്തിലൂടെ മാത്രം ശരീരഭാരം കുറയ്ക്കാൻ കഴിയുമോ ?

തീർച്ചയായും കഴിയും.

ഓരോ വ്യക്തിയുടെയും പ്രായം, ശാരീരിക അവസ്ഥ, ദൈനംദിന ജീവിതം തുടങ്ങിയവ പരിഗണിച്ചു ഭക്ഷണക്രമീകരണം നടത്തുന്നതിലൂടെ ശരീരഭാരം ആരോഗ്യകരമായി കുറയ്ക്കാനാകും. ഒപ്പം ജീവിതശൈലിയിലും അല്ലറചില്ലറ മാറ്റങ്ങൾ വേണ്ടി വരും. ഓട്ടോ ഇമ്യൂൺ രോഗങ്ങൾ ഉള്ളവർക്കു വ്യായാമവും ഒപ്പം വേണ്ടി വരും.

ഒരു മാസം കൊണ്ട് എത്ര കിലോ വരെ കുറയ്ക്കാനാകും എന്നതാണു പലരുടെയും അടുത്ത സംശയം. അതും വ്യക്തിഗതമാണ്. എന്തുതന്നെയായാലും  ഒരു മാസം കൊണ്ടു നാലര കിലോ വരെയേ ഭാരം കുറയ്ക്കാവൂ. അതാണ് ആരോഗ്യകരമായ വെയ്റ്റ് ലോസ് യാത്ര.

വണ്ണം കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന ഒന്നായി മാത്രം ഭക്ഷണക്രമത്തെ കാണരുത്. ദഹനവ്യവസ്ഥ മെച്ചപ്പെടുത്താൻ, ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാൻ, പ്രതിരോധശക്തി മെച്ചപ്പെടുത്താൻ, ഹോർമോണൽ അസന്തുലിതാവസ്ഥ വരാതിരിക്കാൻ.... തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളിലെല്ലാം ഭക്ഷണത്തിന്റെ റോൾ ചെറുതല്ല. മനസ്സിന്റെ സന്തോഷവും ആരോഗ്യവും നിലനിർത്തുന്നതിലും ആഹാരം മെയിന്‍ റോളിലാണ്. ഭക്ഷണക്രമം ശരിപ്പെടുത്തുന്നതിലൂടെ ഓജസ്സും തേജസ്സുമുള്ള  ഗംഗയായി മുന്നോട്ടു പോകാനാകും.

ഡയറ്റ് ഏതു വേണം ?

എനിക്ക് ഏതു ഡയറ്റാകും ഇണങ്ങുക ? കീറ്റോ ? ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ? ആന്റി ഇൻഫ്ലമേറ്ററി ?

എല്ലാ ‍ഡയറ്റ് പ്ലാനും എല്ലാവർക്കും ഇണങ്ങില്ല. ഇതു മനസ്സിലാക്കാത്തതാണു പ്രധാനപ്രശ്നം.  

ഉദാഹരണമായി കീറ്റോ ഡയറ്റ് തന്നെയെടുക്കാം. കാർബോഹൈഡ്രറ്റിന്റെ അളവു വളരെ കുറച്ചു പ്രോട്ടീനും കൊ ഴുപ്പും കഴിക്കുന്ന ഡയറ്റ് രീതിയാണിത്. മധുരം ഒഴിവാക്കേണ്ടതിനാൽ മധുരമേറിയ പഴങ്ങൾ പോലും കഴിക്കരുത്. ബ്രോക്‌ലി, ഇലക്കറികൾ, കൂൺ, തക്കാളി എന്നിങ്ങനെ ചില പച്ചക്കറികള്‍ കഴിക്കാം. രക്തത്തിൽ യൂറിക് ആസിഡ് കൂടുതലുള്ള ഒരാൾ പ്രോട്ടീൻ അമിതമായടങ്ങിയ കീറ്റോ ഡയറ്റ് പിന്തുടർന്നാൽ ആരോഗ്യം താറുമാറാകും.

പതിവായി ഗ്രീൻ സ്മൂത്തി കുടിക്കുന്നതു നല്ലതാണെന്നു പല റീലുകളും കാണാറില്ലേ? യൂറിക് ആസിഡ് ഉള്ള വ്യക്തി ഒരാഴ്ച തുടർച്ചയായി ഗ്രീൻ സ്മൂത്തി കുടിച്ചാൽ അതു ദോഷകരമാകും.

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതി മെച്ചമാണ് എന്നു പറയാം. 16 മണിക്കൂർ ഭക്ഷണം കഴിക്കാതിരിക്കുകയും എട്ടു മണിക്കൂർ മാത്രം ഭക്ഷണം കഴിക്കുകയും  ചെയ്യുന്ന രീതിക്കാണു പൊതുവേ പ്രചാരം. ഭക്ഷണം കഴിക്കുന്ന എട്ടു മണിക്കൂറിൽ എന്തു കഴിക്കുന്നു എന്നതു പ്രധാനമാണ്. ആരോഗ്യകരമായവ വേണം കഴിക്കാൻ.

ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് എന്ന പേരു പുതിയതാണെന്നേയുള്ളൂ. ആശയം പതിവായുള്ളതു തന്നെ. എന്താണോ ശരീരത്തിനു മോശം എന്ന് ഇത്രയും നാൾ പറഞ്ഞുകൊണ്ടിരുന്നത് അവ തന്നെയാണ് ഇൻഫ്ലമേഷൻ ഉണ്ടാക്കുന്ന ആഹാരവും.

ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് നല്ലത്

അപ്പോ, ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് എല്ലാവർക്കും ഇണങ്ങേണ്ടതല്ലേ?

ഈ ഡയറ്റിനെ കുറിച്ചു വിവരിച്ചപ്പോൾ വിദ്യാ ബാലൻ പറഞ്ഞ മറ്റൊന്നുണ്ട്. അവർക്കു പാലക്കും ചുരയ്ക്കയും യോജിക്കില്ലായിരുന്നു എന്ന്...

ദോഷകാരിയായ ഘടകങ്ങൾ എത്തുമ്പോഴുള്ള ശരീരത്തിന്റെ പ്രതികരണമാണ് ഇൻഫ്ലമേഷൻ. ചില ആഹാരം ശരീരത്തിൽ നീർവീക്കം ഉണ്ടാക്കിയേക്കാം.

സോസേജ് പോലുള്ള പ്രോസസ്ഡ് ഫൂഡ്, നിറവും പ്രിസർവേറ്റീവ്സും ചേർത്ത ആഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ, മധുരം അമിതമായി അടങ്ങിയവ, വ റുത്തുതും പൊരിച്ചതുമായവ, മൈദ ചേരുന്നവ, കാർബണേറ്റഡ് ഡ്രിങ്ക്സ്, അമിതമായ റെഡ് മീറ്റ്... ഇവയെല്ലാമാണു ശരീരത്തിന് ഇൻഫ്ലമേഷൻ ഉണ്ടാക്കുന്ന ഭക്ഷണം.

നീര് ഉണ്ടാക്കാത്തവയാണ് ആന്റി ഓക്സിഡന്റ് സമ്പുഷ്ടമായ ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ചെറുമീനുകളും നട്സുമെല്ലാം. മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി എന്നിവയിലും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.

ധാന്യങ്ങൾ കഴിക്കുമ്പോൾ തവിടുള്ളവയാണു കഴിക്കേണ്ടത്. കാരണം, ഇവയിൽ ഗ്ലൈസീമിക് ഇൻഡെക്സ് കുറവാണ്. രക്തത്തിലെ ഷുഗർനില പെട്ടെന്ന് ഉയർത്തില്ല. പെട്ടെന്ന് ഉയരുന്ന ഗ്ലൈസീമിക് ഇൻഡെക്സ് ഉള്ള ആ ഹാരവും നീർക്കെട്ട് ഉണ്ടാക്കിയേക്കാം.

ചുരയ്ക്കയും ഇലക്കറിയായ പാലക്കും നല്ലതാണ്. പ ക്ഷേ, വിദ്യാ ബാലന്റെ ശരീരത്തിനു യോജിക്കുന്നുണ്ടായിരുന്നില്ല. അതാണ് പറഞ്ഞത് ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ്. അരിയും ഉഴുന്നും വരെ ശരീരത്തിന് ഇണങ്ങാത്തരും അലർജിയുണ്ടാകുന്നവരും ഉണ്ട് എന്നു മനസ്സിലാക്കുക. ശരീരത്തിന്റെ പ്രതികരണങ്ങൾ നമുക്കു വിലയിരുത്താവുന്നതേുള്ളൂ.

പതിവായി കഴിക്കുന്നവയും  ട്രിഗറിങ് ഫൂഡ്സ് എന്നു തോന്നുന്നവയും എഴുതിയിടാം. ഇതിൽ ഓരോന്നു വീതം രണ്ടാഴ്ച കഴിക്കാതിരുന്നശേഷം വീണ്ടും കഴിക്കാം. അ പ്പോഴറിയാം അവ ശരീരത്തിന് ഇണങ്ങുന്നുണ്ടോ ഇല്ലയോ എന്ന്.

രക്തപരിശോധനയും ജീവിതശൈലിയും

ആദ്യം നമുക്കു രക്തപരിശോധന നടത്തി ഉള്ളിലുള്ള കാര്യങ്ങൾ മനസ്സിലാക്കാമല്ലേ.

അതേ. ഏറെ പ്രധാനപ്പെട്ട കാര്യമാണത്.

രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോൾ നിലയും പരിശോധിക്കുന്നതിൽ തീരുന്നില്ല ടെസ്റ്റുകൾ. ഹീമോഗ്ലോബിൻ അടക്കമുള്ള ബ്ലഡ് കൗണ്ട്, തൈറോയ്ഡ്, കിഡ്നി, ലിവർ എന്നിവയുടെ പ്രവർത്തനം, അയൺ, വൈറ്റമിൻ ഡി, ബി12 എന്നിവയുടെ അളവ്, സിആർപി തുടങ്ങിയവും പരിശോധിച്ചു വിലയിരുത്തണം. ശരീരത്തിൽ നീർക്കെട്ടുണ്ടെങ്കിൽ കരൾ ഉൽപാദിപ്പിക്കുന്ന പ്രോട്ടീനാണു സിആർപി പരിശോധനാഫലത്തില്‍ പ്രശ്നങ്ങളുണ്ടെങ്കിൽ ഡോക്ടറെ കണ്ടു ചികിത്സ തേടുകയും വേണം.

ഹൈപ്പോതൈറോയിഡിസം ഉണ്ടെങ്കിൽ ഗോതമ്പു വേണ്ട, അരിയാഹാരം കഴിക്കാൻ നിർദേശിക്കും. പാൽ അധികം കുടിക്കേണ്ട എന്നും കാലറിയുടെ അളവു കുറയ്ക്കാനും പറയും.  ഇതേസമയം പ്രമേഹമുള്ളവരോടും  പ്രമേഹനില ബോർഡർ ലൈനിൽ നിൽക്കുന്നവരോടും അരിയാഹാരം നിർത്തി ഗോതമ്പും മില്ലറ്റും കഴിക്കാൻ നിർദേശിക്കും. ലിവർ, കിഡ്നി പ്രശ്നങ്ങളുള്ളവരുടെ ഡയറ്റിൽ പ്രോട്ടീൻ കുറയ്ക്കും.

ജീവിതശൈലിയും കൃത്യമാകണം. ഏഴ്– എട്ടു മണിക്കൂര്‍ തുടർച്ചയായി ഉറങ്ങണം. ഉറങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുൻപ് അത്താഴം കഴിക്കുന്നതാണു ദഹനത്തിനു നല്ലത്. ഉറക്കത്തിനിടയിൽ പുളിച്ചുതികട്ടലും ഉണ്ടാകില്ല. 25 കിലോയ്ക്ക് ഒരു ലീറ്റർ എന്ന അളവിൽ വെള്ളം കുടിക്കണം (ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുക്കണം). സന്ധികളുടെ സുഗമമായ ചലനത്തിനും ശരീരത്തിലാകെ ഓക്സിജൻ എത്തിക്കുന്നതിലും വെള്ളം പങ്കു വഹിക്കുന്നുണ്ട്.

രക്തപരിശോധനാഫലം നോർമലായതോടെ ഗംഗയ്ക്ക് ആശ്വാസവും ആവേശവുമായി.

മധുരം കഴിച്ചോളൂ, പക്ഷേ...

ബ്ലഡ് ടെസ്റ്റ് എല്ലാം നോർമലായ സ്ഥിതിക്കു ഡയറ്റ് പ്ലാൻ തുടങ്ങാല്ലേ... വൈകുന്നേരം പഞ്ചസാരയിട്ടൊരു കാപ്പി വേണം, കുഴപ്പമുണ്ടോ...

എന്തു കുഴപ്പം ? മധുരം വേണ്ടെന്നു വയ്ക്കേണ്ട.

പഞ്ചസാര പൂർണമായി ഒഴിവാക്കുന്നതല്ലേ നല്ലത് എ ന്നു ചോദിച്ചാൽ ഉത്തരം അതെ എന്നു തന്നെയാണ്. പക്ഷേ, വൈകുന്നേരം പഞ്ചസാരയിട്ടൊരു കാപ്പി കുടിക്കുമ്പോൾ മനസ്സിന് ഉന്മേഷം കിട്ടുന്നുണ്ടെങ്കില്‍ അതു വേണ്ടെന്നു വയ്ക്കേണ്ട. മാനസികസമ്മർദമുണ്ടാക്കുന്ന സാഹചര്യങ്ങളിലൂടെയാണു മിക്കവരും കടന്നു പോകുന്നത്. അതിനൊപ്പം ഇഷ്ടമുള്ള ആഹാരം പാടേ ഉപേക്ഷിച്ചുള്ള ഡയറ്റ് പ്ലാനിന്റെ സമ്മർദം കൂടി വേണോ...

ശരീരഭാരം കുറയുന്നതിനു തടസ്സം നിൽക്കുന്നതാണു സ്ട്രെസ്. മാനസിക സമ്മർദത്തിലാകുമ്പോൾ അമിതമായി കോർട്ടിസോൾ ഹോർമോൺ ഉൽപാദിക്കപ്പെടും. ഇതു ശരീരത്തിൽ കൊഴുപ്പടിയാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടാനുമിടയാക്കും.

അതുകൊണ്ട് ഇഷ്ടഭക്ഷണം മാറ്റി വ ച്ചു ടെൻഷനടിക്കേണ്ട. പകരം അളവു കുറയ്ക്കാം. ദിവസം ഒരു കപ്പ് കാപ്പി മാത്രം കുടിക്കുക. മധുര പലഹാരം, ഐസ് ക്രീം, കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ ഇവ ഒഴിവാക്കാം. ഇന്ന് ഒരു ഗുലാബ് ജാമുൻ കഴിച്ചുവെന്നിരിക്കട്ടെ.

ഇനിയുള്ള മൂന്നു ദിവസം ഒരു മധുരവും കഴിക്കില്ലെന്നു തീരുമാനിക്കുക. മധുരം കഴിച്ചില്ലല്ലോ എന്ന ടെൻഷനും ക ഴിച്ചു പോയല്ലോ എന്ന ആവലാതിയും വേണ്ട.

ചിലതു കൂട്ടണം, ചിലതു കുറയ്ക്കണം

ഇപ്പോ ടെക്നിക് പിടികിട്ടി, എല്ലാ ഭക്ഷണത്തിന്റെയും അളവു കുറച്ചാൽ മതിയല്ലേ?

അല്ല. കുറയ്ക്കേണ്ടതും കൂട്ടേണ്ടതുമായ ഭക്ഷണമുണ്ട്.

കാർബോഹൈഡ്രേറ്റിന്റെ അളവു കുറയ്ക്കുക. പ്രോട്ടീൻ അളവു കൂട്ടുക. നല്ല കൊഴുപ്പ് മിതമായ അളവിൽ കഴിക്കുക. നാരിന്റെ അംശം കൂട്ടുക. ആ വശ്യത്തിനു വെള്ളം കുടിക്കുക. ദിവസവും ഏതെങ്കിലും ഒരു പഴം കഴിക്കണം. വേണ്ട വൈറ്റമിനുകളും മിനറൽസും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

എല്ലാ നേരത്തെയും ആഹാരത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രമിക്കണം. കോശനിർമാണത്തിനും ശരീരത്തിലെ കേടുപാടുകൾ നികത്തുന്നതിനും സഹായിക്കുന്ന പ്രോട്ടീൻ ശരീരഭാരം കുറയുമ്പോൾ പേശീകോശങ്ങളെ നിലനിർത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്. മറ്റൊരു മെച്ചം പ്രോട്ടീൻ കഴിച്ചാൽ പെട്ടെന്നു വിശക്കില്ല. രാവിലെ രണ്ടു ദോശയും ചമ്മന്തിയും കഴിക്കുന്നതിനു പകരം ഒരു ദോശയും ചമ്മന്തിയും ഓംലെറ്റും കഴിക്കാം. പ്രോട്ടീൻ ആദ്യമേ കഴിച്ചാൽ ബാക്കി ഭക്ഷണം അധികം കഴിക്കാൻ തോന്നില്ല. ഇത്തരത്തിൽ ഭക്ഷണം നിയന്ത്രിച്ചു കാലറിയുടെ അളവു കുറയ്ക്കാം.

പ്രൊസസ്ഡ് ഫൂഡ്, നിറവും പ്രസർവേറ്റീവ്സും ചേർത്തവ, മധുരം അമിതമായി അടങ്ങിയ ആഹാരവും പാനീയങ്ങളും, വറുത്തതും പൊരിച്ചതുമായവ, മൈദ ചേരുന്നവ, ബേക്കറി പലഹാരങ്ങൾ എന്നിവ ഉപേക്ഷിക്കുക.

നാടൻ മതിയെന്നേ...

ഒലിവ് ഓയിലിൽ പാചകം ചെയ്യൂ... ചിക്കൻ ബ്രെസ്റ്റ് ബേക്ക് ചെയ്തു കഴിക്കൂ, ഗ്രീൻ സാലഡ് പതിവാക്കൂ എന്നൊന്നും പറയല്ലേ... പഴ്സ് കാലിയാകും. ബജറ്റ് ഫ്രണ്ട്‌ലി ആയ നാടൻ വിഭവങ്ങൾ നിലനിർത്തിയുള്ള ഡയറ്റ് പറ്റുമോ?

സാമ്പാർ മുതൽ അവിയൽ വരെ സിക്സ് പാക് അല്ലേ...

ഉച്ചഭക്ഷണം ഒരു പ്ലേറ്റിൽ ഒരു ചെറിയ തവി ചോറ്. നാല് – അഞ്ച് പീസ് ചിക്കനും അൽപം ഗ്രേവിയും, ബാക്കി ഭാഗത്തു പച്ചക്കറി തോരൻ.  ഇത്രയും മതി.

അവിയല്‍, തോരൻ, എരിശ്ശേരി, പുളിശ്ശേരി, സാമ്പാർ, മീൻ കറി, ചിക്കൻ കറി... ഇവയിലെല്ലാം പോഷകങ്ങളുണ്ട്. നമ്മുടെ ശരീരത്തിനു യോജിക്കുന്നതുംപരമ്പരാഗത ഭക്ഷണമാണ്.

ആരോഗ്യകരമായ ശരീരഭാരത്തിൽ എത്തുന്നതിനൊപ്പം തന്നെ പ്രധാനമാണ് ആ ഭാരം നിലനിർത്തിക്കൊണ്ടു പോകുക എന്നതും. അതിനു പ്രായോഗികമായതും നാടൻ ഡയറ്റാണ്.

ഏറെ നേരമെടുത്തുള്ള നമ്മുടെ പാചകരീതിക്കു കുക്കിങ് പോയിന്റ് കൂടുതലുള്ള വെളിച്ചെണ്ണയാണു നല്ലത്. വെളിച്ചെണ്ണയിലുള്ള മീഡിയം ചെയ്ൻ ട്രൈഗ്ലിസറൈഡ്സ് (MCT) ചീത്ത കൊഴുപ്പ് എരിച്ചു കളയാൻ ഒരു പരിധിവരെ സഹായിക്കുകയും ചെയ്യും. പക്ഷേ, അധിക അളവിൽ വേണ്ട. ഓർക്കേണ്ട ചിലത്,

∙ പച്ചക്കറികൾ അമിതമായി വേവിച്ചു നിറവും ഗുണവും കളയേണ്ട.

∙ മീനും  ചിക്കനുമൊന്നും എണ്ണയിൽ മുക്കി പൊരിക്കേണ്ട. അൽപം എണ്ണയിൽ മൊരിയിച്ചെടുക്കുക.

∙ മെഴുക്കുപുരട്ടി പേരു പോലെ മെഴുക്ക് (എണ്ണമയം) പുരട്ടിയെടുത്താൽ മതി. എണ്ണയിൽ ഉലർത്തിയെടുക്കേണ്ട.

∙ മീനും ചിക്കനും മുൻഗണന നൽകുക. വല്ലപ്പോഴും മതി പോർക്കും ബീഫും. കറി വച്ചു കഴിക്കുന്നതാണ് നല്ലത്.

∙ പ്രോട്ടീൻ ഇറച്ചിയിലും മീനിലും മുട്ടയിലും മാത്രമല്ല പയർ, പരിപ്പ്, കടല എന്നിവയിലുമുണ്ട്.

∙ വാഴച്ചുണ്ടിലും വാഴപ്പിണ്ടിയിലും ചേമ്പിൻ താളിലും നാരിന്റെ പൂരമല്ലേ... ഇടയ്ക്ക് ഇവ കഴിക്കാം.

∙ വള്ളിച്ചീര, സാമ്പാർ ചീര, വേലിച്ചീര, സുന്ദരിച്ചീര... നാടൻ ചീരകളെ തോരനാക്കാം. മുരിങ്ങയിലയും കഴിക്കാം.

നല്ല കൊഴുപ്പും നാരുകളും

നല്ല കൊഴുപ്പും നാരും വളരെ പ്രധാനമാണെന്നു പറഞ്ഞല്ലോ.... അവയെങ്ങനെ ലഭിക്കും ?

അത് എളുപ്പമല്ലേ...

നല്ല കൊഴുപ്പു ചീത്ത കൊഴുപ്പിനെ എരിച്ചു കളയാൻ സഹായിക്കും. ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും ഹോർമോണുകളുടെ സന്തുലിതാവസ്ഥയ്ക്കും ഇതു വേണം. നട്സും സീഡ്സുമാണ് നല്ല കൊഴുപ്പിന്റെ മികച്ച സ്രോതസ്സുകൾ. ഡയറ്റിൽ ഇത്തിരി പൈസ പൊടിക്കേണ്ടി വരിക ഇവരുടെ കാര്യത്തിലാണ്.  പക്ഷേ, അധിക അളവിൽ വേണ്ടതല്ല ഇവ.

ദിവസവും അഞ്ചു–10 നട്സ് കഴിച്ചാൽ മതി. കശുവണ്ടിപ്പരിപ്പ്, വോൾനട്ട്, ബദാം, പിസ്ത എന്നിവയിലേതും കഴിക്കാം. നിലക്കടലയും  നല്ലതാണ്. ഫ്ലാക്സ് സീഡ്, ചിയ സീഡ്, സൺഫ്ലവർ സീഡ്, മത്തൻ വിത്ത് എന്നിവയിലേതെങ്കിലും ഒരു വലിയ സ്പൂൺ മാത്രമേ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

 പഴങ്ങൾ, പച്ചക്കറികൾ, നട്സ്, സീഡ്സ്, മുഴുധാന്യങ്ങൾ, പയറുപരിപ്പു വർഗങ്ങൾ എന്നിവയാണു ഫൈബർ നിറഞ്ഞവ. ഇത്തരം ഭക്ഷണം കഴിച്ചാൽ പെട്ടെന്നു വിശക്കില്ല. നാരുകൾ ദഹനനാളത്തെ ഉത്തേജിപ്പിക്കും. കുടലിലൂടെ ഭക്ഷണം ചലിപ്പിക്കുന്നതിനും വൻകുടലിലെ തടസ്സങ്ങൾ നീക്കുന്നതിനും നാരുകൾ വേണം. രക്തത്തിലെ പഞ്ചസാര നില സ്ഥിരപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭാരം കൈവരിക്കുന്നതിനും ഇതു സഹായകമാണ്.

ഗട്ട് ഹെൽത് ഇത്രത്തോളം പ്രധാനമോ ?

എന്താണ് ഗട്ട് ഹെൽത് ?

If GUT is good, everything is good

ദഹനവ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നുണ്ട് എങ്കിൽ ഗട്ട് നല്ലതാണ് എന്നു വേണം മനസ്സിലാക്കാൻ.

ബ്രെയ്ൻ–ഗട്ട് ആക്സിസ് എന്നൊന്നുണ്ട്. ടെൻഷൻ വരുമ്പോൾ വയറിനു അസ്വസ്ഥത അനുഭവപ്പെടാറില്ലേ, അത് ആമാശയവും തലച്ചോറും തമ്മിലുള്ള ഈ ആശയവിനിമയ ശൃംഖല ഉള്ളതുകൊണ്ടാണ്.

ദഹനം  മെച്ചമായാൽ തലച്ചോറിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചമാകും. മൂഡ് സ്വിങ്സും വിഷാദവും അകലും. പ്രതിരോധ ശക്തി മെച്ചപ്പെടും, അവയവങ്ങളുടെ പ്രവർത്തനം സുഗമമാകും, ചർമം സുന്ദരമാകും.

ഗട്ട് ബാക്ടീരിയകളാണ് ദഹനവ്യവസ്ഥയെ ഉഷാറാക്കി നിലനിർത്തുന്നത്. ഈ ബാക്ടീരിയകള്‍ ഉള്ള ഭക്ഷണമാണ് പ്രോ ബയോട്ടിക്. തൈര്, മോര് എന്നിവ കഴിക്കാം. ദിവസവും കാൽ കപ്പ് തൈര് ആഹാരശീലത്തിൽ ഉൾപ്പെടുത്താം.

ഗട്ട് ബാക്ടീരിയയ്ക്കു വളരാനുള്ള സാഹച‌ര്യം ഒരുക്കുന്ന പ്രീ ബയോട്ടിക് ഭക്ഷണങ്ങളുമുണ്ട്. വെളുത്തുള്ളി,  സവാള  എന്നിവ പ്രീ ബയോട്ടിക് ആണ്. ഇത്തരം ഭക്ഷണത്തിനൊപ്പം  നാരുകളും വെള്ളവും ചേരുമ്പോൾ ദഹനസംവിധാനം ഉഷാറാകും.  

ആ ധാരണ തെറ്റാണ്

ഒരു വ്യായാമവും വേണ്ടല്ലോ അല്ലേ? സ്കിന്‍ സാഗിങ് ഉണ്ടാകുമോ ?

ആരോഗ്യകരമായി വണ്ണം കുറയ്ക്കാൻ വ്യായാമം കൂടിയേ തീരൂ എന്ന ധാരണ വേണ്ട.

ഒരാൾ വ്യായാമം ചെയ്യുകയേ വേണ്ട എന്നോ വർക്കൗട്ട് മോശമാണെന്നോ ഒരിക്കലും പറയില്ല. അതു ശരിയുമല്ല. വണ്ണം കുറയ്ക്കാൻ വ്യായാമം കൂടിയേ തീരൂ എന്ന ധാരണ വേണ്ട എന്നു മാത്രം.

പക്ഷേ, ശാരീരികമായി ആക്ടീവ് ആയിരിക്കണം. ഓഫിസ് ജോലി ചെയ്യുന്നവർ ഓരോ മണിക്കൂറിലും എഴുന്നേറ്റ് വാട്ടർ പ്യൂരിഫയർ വരെ നടന്നു പോയി വെള്ളം കുടിച്ചുവ  രാം. എട്ടു ഗ്ലാസ് വെള്ളം കുടിച്ചു, എട്ടു വട്ടം നടപ്പുമായി. ലിഫ്റ്റ് ഉണ്ടെങ്കിൽ കൂടി കോണിപ്പടികൾ കയറാം. വണ്ടി അൽപം ദൂരെ പാർക് ചെയ്ത് ഓഫിസിലേക്കു നടക്കാം.

വീട്ടിൽ പൂന്തോട്ടപരിപാലനവും കൃഷിയും തുടങ്ങാം. ഒരു പാട്ടിനൊപ്പം ശരീരം ചലിപ്പിക്കാൻ നൃത്തമറിയണം എന്നൊന്നുമില്ല. ഭക്ഷണം കഴിച്ചാലുടൻ കിടക്കരുത്. ഇ ത്തരം കാര്യങ്ങൾ ഡയറ്റിനൊപ്പം പാലിക്കാം.

പൊണ്ണത്തടിയുള്ളവർ മെലിയുമ്പോൾ ചർമം അയഞ്ഞു തൂങ്ങാൻ സാധ്യതയുണ്ട്. വ്യായാമത്തിനൊപ്പം ഡയറ്റ് പിന്തുടരുമ്പോൾ സ്കിൻ സാഗിങ് താരതമ്യേന കുറ     വായിരിക്കും എന്നേയുള്ളൂ. വലിയ വ്യത്യാസമൊന്നുമില്ല.

ഒരു ദിവസത്തെ നാടൻ മെനു

എട്ടു മണിക്ക് ബ്രേക് ഫാസ്റ്റ് : ഒരു ഇടിയപ്പം + വെജിറ്റബിൾ സ്റ്റ്യൂ + ഒരു മുട്ട ബുൾസ് ഐ

11 മണിക്ക് : ഒരു പേരയ്ക്ക

ഒരു മണിക്ക് ലഞ്ച് : ഒരു തവി കുത്തരിച്ചോറ് + തൈര് ചേർത്ത വെള്ളരിക്ക പച്ചടി + ചെറുപയർ മെഴുക്കുപുരട്ടി + മുരിങ്ങയില–കാരറ്റ് തോരൻ

നാലു മണിക്ക് : ഒരു പിടി നിലക്കടല + കാപ്പി

ഏഴു മണിക്ക് അത്താഴം : അഞ്ചു കഷണം ചിക്കൻ + അവിയൽ + ഒരു മാമ്പഴം

ശരീരഭാരത്തിന് അനുപാതമായ വെള്ളം ഒരു ദിവസം കുടിക്കണം

നാടൻ മെനു കൂടുതൽ പോഷകപ്രദമാക്കാൻ

∙ മില്ലറ്റ് വിഭാഗത്തിൽ വരുന്ന റാഗി ചേർത്ത് ഇടിയപ്പം, ദോശ, ചപ്പാത്തി എന്നിവ തയാറാക്കാം. അത്താഴത്തിന് റാഗി കുറുക്കിയതിൽ ഈന്തപ്പഴവും നട്സും സീഡ്സും പഴങ്ങളും ചേർത്തടിച്ചു കുടിക്കാം.

∙ ജോവർ, പേൾ മില്ലറ്റ്, ഫോക്സ് ടെയ്ൽ മില്ലറ്റ്, കോ ഡോ മില്ലറ്റ് എന്നിങ്ങനെ മില്ലറ്റുകൾ പലതരമുണ്ട്. ചോറിനു പകരം ഇവ കഴിക്കാം. പച്ചക്കറികൾ ചേർത്തു മില്ലറ്റ് ഫ്രൈഡ് റൈസും ഉപ്പുമാവുമുണ്ടാക്കാം.

∙ കാരറ്റ്, ബീറ്റ്റൂട്ട്, ചീര എന്നിവ അരച്ചു ചേർത്ത് ഇ ഡ്ഡലിയും ചപ്പാത്തിയും ഡയറ്റും കളർഫുൾ ആക്കാം.

∙ അരിയും ഉഴുന്നും ചേർത്തുള്ള ദോശയ്ക്ക് ഇടയ്ക്കു വിശ്രമം നൽകി ചെറുപയർ ദോശ പരീക്ഷിക്കാം. പച്ചക്കറിയും ചീരയും ചേർത്ത് ഗോതമ്പ് ഒറോട്ടി ഉണ്ടാക്കാം.

∙ മുളപ്പിച്ചവയ്ക്കു പോഷകം കൂടുതലാണ്. പതിവു കറികളിൽ പയറും കടലയും റാഗിയും മുളപ്പിച്ചു ചേർക്കാം.

∙  തൈരിൽ ചിയ സീഡും ഫ്ലാക്സ് സീഡും പഴങ്ങള്‍ അരിഞ്ഞതും ചേർത്തു കഴിക്കാം.

ഡയറ്റിങ്ങിൽ ശ്രദ്ധിക്കാൻ

എഴുന്നേൽക്കുമ്പോൾ എന്തു കുടിക്കണം?

രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. കറുവാപ്പട്ട, ജീരകം എന്നിവയിട്ടു തിളപ്പിച്ച വെള്ളവും നാരങ്ങാനീരും തേനും ചേർത്ത വെളളവുമൊക്കെ കുടിക്കുന്നവരുണ്ട്. ഓരോന്നിന്റെയും ഗുണം ശരീരത്തിനു ലഭിക്കും എന്നതിനപ്പുറം ശരീരഭാരം നിയന്ത്രിക്കണമെങ്കിൽ ശരിയായ ഡയറ്റും ഒപ്പം വേണം. റീലുകളിൽ വൈറലായ കുമ്പളങ്ങ ജ്യൂസ് ദഹനത്തിനു നല്ലതാണ്. നെല്ലിക്കാ ജ്യൂസ് വൈറ്റമിൻ സി കലവറയാണ്. ഇവയും ഡയറ്റിന്റെ ഭാഗമായി കുടിക്കുക. എല്ലാ ദിവസവും കുടിക്കേണ്ടതുമില്ല.

ആഹാരത്തോടുള്ള കൊതി അകറ്റാൻ

ഭക്ഷണത്തിന്റെ അളവു കുറയ്ക്കുമ്പോൾ ആഹാരത്തോടുള്ള ആഗ്രഹം കൂടാം. ഓരോ ദിവസവും എന്തു കഴിക്കും എന്നു തലേന്നു തന്നെ തീരുമാനിക്കുക. അതു മാത്രം കഴിക്കുക. കൊതിയുള്ള ഭക്ഷണം കണ്ണെത്തുന്നിടത്തു വ യ്ക്കാതിരിക്കുക.

പോഷകം ലഭിക്കാൻ

അയണിന്റെ ഗുണം ശരിയായി ലഭിക്കാൻ വൈറ്റമിൻ സി വേണം. പരിപ്പും പയറും  കടലയും ത ക്കാളിയിട്ടു കറി വയ്ക്കാം. കാൽസ്യം ആഗീരണം ചെയ്യപ്പെടാൻ വൈറ്റമിൻ ഡി വേണം. മുട്ടയും പാലും കഴിക്കാം. മഗ്‌നീഷ്യത്തിന്റെ ഫലം ശരിയായി ലഭിക്കാൻ വൈറ്റമിൻ ബി 6 വേണം. ഏത്തപ്പഴവും ബദാമും ചേർത്തു സ്മൂത്തി തയാറാക്കാം.

സംശയങ്ങളകന്ന മനസ്സോടെ ഇന്നു മുതൽ ഗംഗ           മാറ്റത്തിലേക്കു ചുവടു വയ്ക്കുകയാണ്.                        

The Power of Diet: Fueling Your Body for Weight Loss:

Healthy weight loss can be achieved through dietary changes and lifestyle adjustments, focusing on nutrient-rich foods and mindful eating habits. Understanding individual body needs and consulting with professionals are crucial steps in creating a sustainable and effective weight management plan.