വേനൽക്കാലത്ത് (ഗ്രീഷ്മകാലം) ഓജസ് അല്ലെങ്കിൽ ബലം വർധിപ്പിക്കേണ്ടതുണ്ട്. അതിൽ പ്രധാനമാണ് ആഹാരവും ജീവിതചര്യയും. ∙ ലഘുവായ മധുരരസമുള്ള ഭക്ഷണം കഴിക്കുന്നതാണു നല്ലത്. എരിവ്, മസാല, പുളി എന്നിവ തീർത്തും ഒഴിവാക്കാൻ പറ്റിയാൽ അത്രയും നന്ന്. ∙ നെയ്യ് ചേർത്ത ആഹാരം കഴിക്കുന്നതു നല്ലതാണ്. കുട്ടികൾക്കു നെയ്യ്

വേനൽക്കാലത്ത് (ഗ്രീഷ്മകാലം) ഓജസ് അല്ലെങ്കിൽ ബലം വർധിപ്പിക്കേണ്ടതുണ്ട്. അതിൽ പ്രധാനമാണ് ആഹാരവും ജീവിതചര്യയും. 

∙ ലഘുവായ മധുരരസമുള്ള ഭക്ഷണം കഴിക്കുന്നതാണു നല്ലത്. എരിവ്, മസാല, പുളി എന്നിവ തീർത്തും ഒഴിവാക്കാൻ പറ്റിയാൽ അത്രയും നന്ന്.  

ADVERTISEMENT

∙ നെയ്യ് ചേർത്ത ആഹാരം കഴിക്കുന്നതു നല്ലതാണ്. കുട്ടികൾക്കു നെയ്യ് ചേർത്തു കഞ്ഞികൊടുക്കാം, മുതിർന്നവർക്കും കഴിക്കാം. 

∙ തിളപ്പിച്ച എരുമപ്പാലിൽ ശർക്കര ചേർത്തു കഴിക്കുന്നതു വേനൽക്കാലത്ത് ആരോഗ്യപ്രദമാണ്.  

ADVERTISEMENT

∙ ഗ്രീഷ്മകാലത്ത് ആയുർവേദം ഉച്ചയുറക്കം നിഷ്കർഷിക്കുന്നു. ഉച്ചയ്ക്ക് ഉറങ്ങിയാൽ ശരീരത്തിനു ബലം കിട്ടും. 

∙ തണുത്ത വെള്ളത്തിൽ രണ്ട് നേരം കുളിക്കുക. ശേഷം ചന്ദനം ലേപനം ചെയ്യുന്നതു ശരീരം തണുപ്പിക്കും. 

ADVERTISEMENT

∙ വിയർത്ത് അഴിച്ചിട്ട വസ്ത്രങ്ങൾ കഴുകാതെ വീണ്ടും ഇടരുത്. അണുബാധയും ചൂടുകുരുവും വരും. ശുദ്ധമായ വെളിച്ചണ്ണ തേച്ചു കുളിക്കുന്നത് ചർമവരൾച്ച തടയും. 

∙ വേനൽക്കാലത്തു മനസ്സിനും സമ്മർദം  വരും. ഒഴിവാക്കാൻ ധ്യാനം, യോഗ, പ്രാർഥന, വെളുപ്പിനെയുള്ള നടത്തം ഇവ ശീലിക്കാം. 

∙ ലൈംഗികതയിൽ മിതത്വം പാലിക്കണമെന്നും ആയുർവേദം പറയുന്നു. ശരീരം ക്ഷയിച്ചിരിക്കുന്ന സമയമായതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്. 

∙ മധുരമുള്ള ചക്ക, മാങ്ങ, പനം നൊങ്ക്, വെള്ളരിക്ക, പൊട്ട് വെള്ളരി, തണ്ണിമത്തനൊക്കെ കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ നല്ലതാണ്. 

കുട്ടികളും വേനലും

വേനൽകാല അവധി എന്നു പറയുമ്പോഴേ കുട്ടികൾക്ക് അത് കളിക്കാനുള്ള സമയമാണ്. യാത്രകളും നാട്ടില്‍ പോക്കും പലതരം ക്യാംപുകളും ക്ലാസ്സുകളും ഒക്കെയായി കുട്ടികൾ രസിക്കുന്ന സമയം. ഇക്കാലത്തു നിർജലീകരണം വരാനുള്ള സാധ്യതയും ഏറെയാണ്.  ലക്ഷണങ്ങൾ അറിഞ്ഞു വയ്ക്കാം:

– ക്ഷീണം, തലവേദന

– മുൻകോപവും പിരുപിരുപ്പും

– തീരാത്ത ദാഹം

– തലകറക്കമോ അതിനു സമാനമായ അവസ്ഥയോ

– മൂത്രത്തിനു കടും നിറം

– നാക്ക്, തൊണ്ട ഒക്കെ വരളുന്ന അവസ്ഥ

– മൂത്രം കുറേ നേരമായി ഒഴിച്ചില്ലെന്ന തോന്നൽ

– ഓക്കാനം

വെയിലേറ്റ് വാടാതിരിക്കാൻ

വായുസഞ്ചാരമുള്ള വസ്ത്രം കുട്ടികളെ ധരിപ്പിക്കുക. തൊപ്പി വയ്ക്കുക, സൺഗ്ലാസസ് ഉപയോഗിക്കുക, സൺസ്ക്രീൻ പുരട്ടുക, കുട ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാം. വെള്ളം വീട്ടിൽ നിന്ന് കൊണ്ടു പോകാൻ സാധിച്ചാൽ നന്ന്. വഴിയിൽ തുറന്ന് വച്ച് വിൽക്കുന്ന തരം ഭക്ഷണവും പാനീയങ്ങളും കഴിവതും വാങ്ങി കഴിക്കരുതെന്ന് കുട്ടിയോട് പറയാം.  വീട്ടിൽ നിന്ന് ഭക്ഷണം കൊടുത്തു വിടാം. നട്ടുച്ച വെയിലത്തുള്ള കളി ഒഴിവാക്കാൻ പറയാം. ആവശ്യത്തിന് വിശ്രമിക്കാനും ശീലിപ്പിക്കാം.

Credits: ഡോ. സി.എം. ശ്രീകൃഷ്ണൻ, റിട്ടയേഡ് പ്രഫസർ കോട്ടക്കൽ ആയുർവേദ കോളജ്, ചീഫ് ഫിസിഷ്യൻ ധന്വന്തരി ആയുർവേദ ഭവൻ, നെല്ലുവായി.

ഡോ. സച്ചിദാനന്ദ കമ്മത്, സീനിയർ കൺസൽറ്റന്റ് പീഡിയാട്രീഷ്യൻ, ഇന്ദിരാ ഗാന്ധി കോ–ഓപറേറ്റീവ്, ആശുപത്രി, കടവന്ത്ര, കൊച്ചി.

Boost Your Body's Strength This Summer:

Summer health requires boosting your body's strength through diet and lifestyle changes. Prioritize light, sweet foods, embrace ghee-rich meals, and consider drinking sweetened buffalo milk for summer vitality.

ADVERTISEMENT