ചുളിവുകളും പാടുകളും മാറി മുഖം തിളങ്ങും; ഏതു ചര്‍മത്തിനും റോസ് വാട്ടർ ബെസ്റ്റാണ്!
ചർമ്മസംരക്ഷണത്തിൽ റോസ് വാട്ടറിനുള്ള പ്രാധാന്യം വളരെ വലുതാണ്. ഏതുതരം ചർമ്മത്തിനും അനുയോജ്യമായ റോസ് വാട്ടർ ചർമ്മത്തിന് ഈർപ്പം നൽകുകയും സുഷിരങ്ങൾ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ആന്റി ബാക്ടീരിയൽ ഗുണങ്ങളും മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും അകറ്റാൻ സഹായിക്കുന്നു. രാത്രി ഉറങ്ങുന്നതിന് മുൻപ് റോസ് വാട്ടർ പുരട്ടുന്നത് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും യുവത്വം നിലനിർത്താനും ചുളിവുകൾ തടയാനും ഏറെ ഉത്തമമാണ്.

ചർമകാന്തി മെച്ചപ്പെടുത്താൻ ഏറ്റവും മികച്ച ഒന്നാണ് റോസ് വാട്ടർ. മിക്ക സൗന്ദര്യക്കൂട്ടുകളിലും ഒഴിച്ചുകൂടാനാകാത്ത ഒരു ചേരുവ. ഇത് ചർമത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്. കൂടാതെ ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മത്തെ മൃദുലമാക്കാനും ചുളിവുകള്‍ നീക്കം ചെയ്യാനും സഹായിക്കും. ഏതുതരം ചര്‍മത്തിനും റോസ് വാട്ടര്‍ അനുയോജ്യമാണ്.
നിറം വര്‍ധിപ്പിക്കാന്‍
രാത്രി ഉറങ്ങുന്നതിന് മുന്‍പ് മുഖത്ത് റോസ് വാട്ടര്‍ മുഖത്ത് പുരട്ടുന്നത് ഒരു ശീലമാക്കൂ. നിറം വർധിപ്പിക്കാൻ ഇത് സഹായിക്കും. മുഖം നന്നായി കഴുകി തുടച്ചതിന് ശേഷം റോസ് വാട്ടർ മുഖത്ത് തേച്ച് ഉറങ്ങാവുന്നതാണ്. രാവിലെയാകുമ്പോൾ മുഖം നല്ല സോഫ്റ്റായി വരുകയും ചെയ്യും.
പാടുകൾ അകറ്റാം
റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമത്തിലെ ചുവന്ന പാടുകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. ഏതെങ്കിലും ഉത്പന്നങ്ങൾ ചർമത്തിൽ അലർജി ഉണ്ടാക്കുന്നുണ്ടെങ്കിൽ, റോസ് വാട്ടർ പുരട്ടുന്നത് ഇത്തരം അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും. കൂടാതെ മുഖക്കുരു, ചര്‍മത്തിലെ കറുത്ത പാടുകള്‍ തുടങ്ങിയവ അകറ്റാന്‍ കോട്ടണ്‍ തുണി കൊണ്ട് റോസ് വാട്ടറില്‍ മുക്കി മുഖം ഇടയ്ക്കിടെ തുടയ്ക്കുന്നത് ഉത്തമമാണ്.
യുവത്വം നിലനിർത്താൻ
യുവത്വം നിലനിർത്താനും വാർധക്യം മൂലമുണ്ടാകുന്ന വരകളും ചുളിവുകളും ഒരു പരിധി വരെ തടയാനും റോസ് വാട്ടർ പതിവായി ഉപയോഗിക്കുന്നത് കൊണ്ട് സാധിക്കും. ഇതിന്റെ മോയ്‌സ്ചറൈസിങ് ഗുണങ്ങൾക്ക് ചുളിവുകളുടെ രൂപത്തെ കുറയ്ക്കാനും ചുളിവുകൾ അകറ്റാനുമുള്ള കഴിവുണ്ട്. കൂടാതെ ഒരു ദിവസം എത്ര തവണ വേണമെങ്കിലും മുഖത്ത് റോസ് വാട്ടർ പുരട്ടാവുന്നതാണ്.