ബാൽക്കണിയിൽ പ്രാവുകൾ കൂട്ടമായെത്തുന്നതിനു പിന്നാലെ അലർജിയും വരുന്നോ? പ്രതിവിധിയുണ്ട്... Non-Harmful Ways to Deter Pigeons from Your Home
തലക്കെട്ട് വായിച്ചിട്ട് ഉടനെയങ്ങ് പ്രാവുകളായ പ്രാവുകളെയൊക്കെ കൊല്ലാനുള്ള വഴി തെളിഞ്ഞു കിട്ടിയെന്നാണ് ഓർക്കുന്നതെങ്കിൽ ഇത് അതല്ല. ഒരു പ്രശ്നമുണ്ടാകുന്നതിനും മുൻപേ ചെയ്യാവുന്ന പ്രതിരോധ മാർഗങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്... വേനൽക്കാലം ആകുന്നതോടെ പ്രാവുകൾ കൂട്ടമായി വന്ന് പല വീടുകളുടേയും

തലക്കെട്ട് വായിച്ചിട്ട് ഉടനെയങ്ങ് പ്രാവുകളായ പ്രാവുകളെയൊക്കെ കൊല്ലാനുള്ള വഴി തെളിഞ്ഞു കിട്ടിയെന്നാണ് ഓർക്കുന്നതെങ്കിൽ ഇത് അതല്ല. ഒരു പ്രശ്നമുണ്ടാകുന്നതിനും മുൻപേ ചെയ്യാവുന്ന പ്രതിരോധ മാർഗങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്...
വേനൽക്കാലം ആകുന്നതോടെ പ്രാവുകൾ കൂട്ടമായി വന്ന് പല വീടുകളുടേയും ഫ്ലാറ്റുകളുടേയും ബാൽക്കണിയിലും ഓടിനിടയിലും ഒക്കെ കൂടുക്കൂട്ടി താമസിക്കുന്നതു കാണാം. ആർക്കും പ്രശ്നമില്ലാതെ അവയവിടെ താമസിച്ചു കൊള്ളട്ടേ എന്നു കരുതിയെങ്കിൽ അതിലിച്ചിരി പ്രശ്നമുണ്ട്. പ്രാവുകളുടെ കാഷ്ഠം വീണ് വീടും പരിസരവും വൃത്തികേടാകും, അവയുടെ കാഷ്ഠവും തൂവലുകളും മറ്റും കാരണം പലർക്കും ശ്വസന പ്രശ്നങ്ങളും അലർജിയും വരും, അഴുക്ക് അടിഞ്ഞ് പല തരം അണുബാധകളും ഒക്കെ വരാം. ഇത് കുട്ടികളെയും മുതിർന്നവരേയും പ്രായമായവരേയും ഒക്കെ ബുദ്ധിമുട്ടിലാക്കും. പ്രാവുകൾ കൂട്ടാമായെത്തി താമസം തുടങ്ങിയിട്ട് അവയെ അവിടുന്ന് മാറ്റുക പ്രയാസമുള്ള കാര്യമാണ്. പകരം പ്രാവുകൾ വരാതെ നോക്കാനുള്ള ചില എളുപ്പ വഴികൾ നോക്കാം...
1. പക്ഷികളെ തടുക്കാനുള്ള വലകൾ
പക്ഷികൾ ബാൽക്കണിയിലേക്ക് കയറാതിരിക്കാൻ പാകത്തിന് നെറ്റ് അടിക്കുന്നതാണ് ഏറ്റവും ഫലപ്രാപ്തിയുള്ള വഴി. നെറ്റ് എല്ലായിടത്തും മുറുകിയിരിക്കുന്നു എന്നും എവിടെയും തുറന്നു കിടക്കുന്നില്ലെന്നും ഉറപ്പു വരുത്തുക.
2. വെളിച്ചം പ്രതിഫലിപ്പിക്കാം
തിളക്കമുള്ള വസ്തുക്കൾ പ്രാവുകൾക്ക് ഇഷ്ടമല്ല. പഴയ സിഡികൾ, അലൂമിനിയം ഫോയിൽ, കണ്ണാടിയുള്ള അലങ്കാര വസ്തുക്കൾ, റിഫ്ലെക്റ്റീവ് ടേപ്പുകൾ എന്നിവ ബാൽക്കണിയിലും മറ്റും തൂക്കിയിടാം.
3. സ്പൈക്കുകൾ ഘടിപ്പിക്കാം
പ്രാവുകൾ വന്നിരിക്കാനിടയുള്ള ഇടങ്ങളിൽ (എ.സി. വച്ചിരിക്കുന്നിടത്ത്, ജനാലക്കമ്പികളിൽ, റെയിലിങ്ങുകളിൽ...) ഒക്കെ കൂര്‍ത്ത സ്പൈക്കുകൾ പിടിപ്പിക്കാം.. ഇവയുള്ളിടത്ത് പ്രാവുകൾക്ക് വന്നിരിക്കാനാകില്ല.
4. വൃത്തി പ്രധാനം
ധാന്യങ്ങൾ, ഭക്ഷണത്തരികൾ, ഭക്ഷ്യമാലിന്യം മുതലായവ എന്നും ബാൽക്കണിയിൽ നിന്നും നീക്കുക. പ്രാവുകളും മറ്റു പക്ഷികളും ഇവ കണ്ട് ആകൃഷ്ടരായി അകത്തേക്ക് വരാതിരിക്കും.
5. രൂക്ഷ ഗന്ധങ്ങൾ പരീക്ഷാം
പ്രാവുകൾക്ക് രൂക്ഷഗന്ധം താങ്ങാനാവില്ല. അവ വന്നിരിക്കുന്നിടത്ത് വിനാഗിരിയും വെള്ളവും ചേർത്ത ലായനി സ്പ്രേ ചെയ്യാം. വിനാഗിരിക്ക് പകരം എസെൻഷ്യൽ ഓയിലുകളോ വെളുത്തുള്ളി ചതച്ചതോ ഒക്കെ ഉപയോഗിച്ചാലും മതി.
6. ശബ്ദമുണ്ടാക്കുന്ന വസ്തുക്കൾ ഇടാം
വിൻഡ് ചൈമുകൾ, ചെറിയ മണികൾ തുടങ്ങിയ കാറ്റടിച്ചാൽ തന്നെ ശബ്ദമുണ്ടാകുന്ന തരം വസ്തുക്കൾ ബാൽക്കണിയിൽ തൂക്കിയിടാം.. ഇവ പ്രാവുകൾക്ക് വന്ന് കയറിയിരിക്കാനുള്ള പ്രേരണയില്ലാതാക്കും.
7. ഉപയോഗശൂന്യമായ ചട്ടികൾ മാറ്റാം
പ്രാവുകൾക്ക് വന്ന് താമസിക്കാൻ അനുയോജ്യമായ ഒഴിഞ്ഞ ചട്ടികൾ പാത്രങ്ങൾ ചെറിയ കുടങ്ങൾ എന്നിവ ബാൽക്കണിയിൽ നിന്നും മാറ്റാം. അതല്ലെങ്കിൽ അവയുടെ വായ മൂടി വയ്ക്കാം.