മൂന്നു കുപ്പി കഫ് സിറപ്പ് വാങ്ങിക്കഴിച്ചു. എന്നിട്ടും ചുമ മാറുന്നില്ല. ഈയിടെയായി സാധാരണ കേൾക്കാറുള്ള ഒരു പരാതിയാണിത്. ഓർക്കുക, ചുമ പ്രധാന രോഗലക്ഷണമാണ്. ശ്വാസകോശ പ്രശ്നങ്ങൾ മാത്രമല്ല, ആമാശയത്തെയും അന്നനാളത്തെയും ബാധിക്കുന്ന ചില പ്രശ്നങ്ങളും ക്രോണിക് സൈനസൈറ്റിസും ചില മരുന്നുകളുടെ ഉപയോഗവുമെല്ലാം

മൂന്നു കുപ്പി കഫ് സിറപ്പ് വാങ്ങിക്കഴിച്ചു. എന്നിട്ടും ചുമ മാറുന്നില്ല. ഈയിടെയായി സാധാരണ കേൾക്കാറുള്ള ഒരു പരാതിയാണിത്. ഓർക്കുക, ചുമ  പ്രധാന രോഗലക്ഷണമാണ്. ശ്വാസകോശ പ്രശ്നങ്ങൾ മാത്രമല്ല, ആമാശയത്തെയും അന്നനാളത്തെയും ബാധിക്കുന്ന ചില പ്രശ്നങ്ങളും ക്രോണിക് സൈനസൈറ്റിസും ചില മരുന്നുകളുടെ ഉപയോഗവുമെല്ലാം വിട്ടു മാറാത്ത ചുമയ്ക്കു കാരണമാകാം. 

ചുമ വന്നാലുടൻ മെഡിക്കൽ ഷോപ്പിൽ പോയി കഫ് സിറപ്പ് വാങ്ങിക്കുടിക്കുന്ന ശീലം നല്ലതല്ല. കാരണം, ചുമയ്ക്കു പിന്നിൽ അപകടകാരിയായ പല രോഗങ്ങളും ഉണ്ടെന്നു വരാം. ചുമയോടൊപ്പമുള്ള  അപായ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞു ഡോക്ടറെ കണ്ടു വിശദപരിശോധന നടത്തുകയാണു ചെയ്യേണ്ടത്.

ADVERTISEMENT

ശ്വാസനാളീരോഗങ്ങളുടെ ലക്ഷണം

സാധാരണ ജലദോഷം മുതൽ ശ്വാസകോശ അണുബാധയായ ന്യൂമോണിയ വരെയുള്ള പ്രശ്നങ്ങൾ ചുമയുണ്ടാക്കാം. സാധാരണ ജലദോഷത്തെ തുടർന്നുള്ള ചുമ പെട്ടെന്നു മാറുമെങ്കിലും ചിലരിൽ തൊണ്ട കുത്തി വരണ്ട ചുമ  ആഴ്ചകളോളം നീണ്ടുനിൽക്കാം. മൂന്നാഴ്ച വരെ നീണ്ടു നിൽക്കുന്ന ചുമ ക്രോണിക് കഫാണ്. ആസ്മ, ക്രോണിക് ബ്രോങ്കൈറ്റിസ്, അലർജി, ശ്വാസകോശ ട്യൂമറുകൾ എ ന്നിവ ക്രോണിക് കഫിന് കാരണമാകാം. കൂടാതെ ക്ഷയരോഗം, ശ്വാസകോശങ്ങളിലെ ഫംഗസ് ബാധ തുടങ്ങിയവയും നീണ്ടുനിൽക്കുന്ന ചുമയുണ്ടാക്കാം. 

ADVERTISEMENT

ചുമയോടൊപ്പം രക്തത്തിൽ കഫം കാണുന്ന അവസ്ഥ, ശരീരം മെലിയുക, വിട്ടുമാറാത്ത പനി, നെഞ്ചുവേദ ന, ശ്വാസംമുട്ടൽ തുടങ്ങിയവ ശ്രദ്ധിക്കേണ്ട അപകട സൂചനകളാണ്. അടിയന്തിരമായി ഡോക്ടറെ കാണണം. 

അതുപോലെ തന്നെ പുകവലിക്കുന്നവരുടെ ചുമയുടെ സ്വഭാവത്തിൽ മാറ്റം കണ്ടാലും ഉടൻ വൈദ്യപരിശോധന നടത്തണം.

ADVERTISEMENT

ചുമ എന്ന പൊതു രോഗലക്ഷണം

ചുമ എപ്പോഴും ശ്വാസകോശ രോഗങ്ങൾ മൂലമാകണമെ ന്നില്ല. ക്രോണിക് സൈനസൈറ്റിസിനെ തുടർന്നുണ്ടാകുന്ന പോസ്റ്റ് നേസൽ ഡ്രിപ് ചുമയുണ്ടാക്കാം. മൂക്കിലോ സൈനസുകളിലോ ഉണ്ടാകുന്ന കഫം പിന്നോട്ട് ഒഴുകി തൊണ്ടയെ അലോസരപ്പെടുത്തുന്നതുകൊണ്ടു ചുമയുണ്ടാകുന്നു. 

ആമാശയത്തിലെ ആസിഡ് കലർന്ന ഭക്ഷണാവശിഷ്ടങ്ങൾ അന്നനാളത്തിലേക്കു തികട്ടി വരുന്ന റിഫ്ലക്സ് ഡിസീസും ചുമയുണ്ടാക്കാം. ആസിഡിന്റെ സാന്നിധ്യം അന്നനാളത്തിന്റെ പാളികളിൽ അസ്വസ്ഥതയുണ്ടാക്കുന്നതാണു ചുമയ്ക്കു കാരണം. ഹൈപ്പർ െടൻഷന്റെ  ചികിത്സയ്ക്ക് ഉപയോഗിക്കുന്ന എസിഇ ഇൻഹിബിറ്റേഴ്സ് മരുന്നുകളും വിട്ടുമാറാത്ത വരണ്ട ചുമയുണ്ടാക്കും.

കഫ് സിറപ്പ് സ്വയം വാങ്ങിക്കഴിക്കല്ലേ...

കഫമുള്ള ചുമയ്ക്ക് കഫത്തെ അലിയിച്ചു പുറത്തു കളയാനുള്ള സിറപ്പാണു വേണ്ടത്. മറിച്ചു ചുമയെ അമർച്ച ചെയ്യാനുള്ള മരുന്നു വാങ്ങിക്കഴിച്ചാൽ കഫം ഉള്ളിൽ കെട്ടിക്കിടന്ന് ന്യൂമോണിയ പോലെയുള്ള പ്രശ്നങ്ങളുണ്ടാകാം. 

കഫം ഇല്ലാത്ത ചുമയ്ക്കു (ഡ്രൈ കഫ്) കഫത്തെ പുറത്തു കളയാനുള്ള സിറപ്പാണ് കഴിക്കുന്നതെങ്കിൽ ചുമ വർധിക്കാനിടയുണ്ട്. 

കഫ് സിറപ്പ് സ്വയം വാങ്ങിക്കഴിക്കുമ്പോൾ താൽക്കാലിക ആശ്വാസം കിട്ടുന്നതിനാൽ ഡോക്ടറെ കാണാൻ കാലതാമസമുണ്ടാവുകയും അടിസ്ഥാന  പ്രശ്നം വഷളാകാനുമിടയാകും. അതുകൊണ്ടുതന്നെ ചുമ മരുന്നുകൾ ഓവർ ദ കൗണ്ടർ വാങ്ങിക്കഴിക്കുന്നതു ശരിയല്ല.

When Cough Signals Serious Health Issues:

Persistent cough is a common complaint that may signal serious underlying conditions beyond simple respiratory issues. It's crucial to identify warning signs and consult a doctor rather than self-medicating with cough syrups, which can mask symptoms and worsen the problem.

ADVERTISEMENT