സൂര്യൻ അസ്തമിച്ചിട്ടും ചുട്ടുപുകയുന്ന അവസ്ഥ, എത്ര ഫാനിട്ട് ഉറങ്ങിയാലും ഉറക്കം അസ്വസ്ഥമാകുന്നു. ഉറങ്ങി എഴുന്നേൽക്കുന്നതു തന്നെ പുറം മുഴുവൻ വിയർത്തു നഞ്ഞിരിക്കും. എഴുന്നേറ്റ് ദിനചര്യകളിലേക്ക് കടക്കുമ്പോഴോ തീരെ ഉണർവില്ലാത്ത അവസ്ഥയും. ചൂടുകാലം തുടങ്ങിയപ്പോഴേക്കും നാട്ടിലെ അവസ്ഥ ഇതാണ്. കടുത്ത ചൂടു

സൂര്യൻ അസ്തമിച്ചിട്ടും ചുട്ടുപുകയുന്ന അവസ്ഥ, എത്ര ഫാനിട്ട് ഉറങ്ങിയാലും ഉറക്കം അസ്വസ്ഥമാകുന്നു. ഉറങ്ങി എഴുന്നേൽക്കുന്നതു തന്നെ പുറം മുഴുവൻ വിയർത്തു നഞ്ഞിരിക്കും. എഴുന്നേറ്റ് ദിനചര്യകളിലേക്ക് കടക്കുമ്പോഴോ തീരെ ഉണർവില്ലാത്ത അവസ്ഥയും. ചൂടുകാലം തുടങ്ങിയപ്പോഴേക്കും നാട്ടിലെ അവസ്ഥ ഇതാണ്. കടുത്ത ചൂടു

സൂര്യൻ അസ്തമിച്ചിട്ടും ചുട്ടുപുകയുന്ന അവസ്ഥ, എത്ര ഫാനിട്ട് ഉറങ്ങിയാലും ഉറക്കം അസ്വസ്ഥമാകുന്നു. ഉറങ്ങി എഴുന്നേൽക്കുന്നതു തന്നെ പുറം മുഴുവൻ വിയർത്തു നഞ്ഞിരിക്കും. എഴുന്നേറ്റ് ദിനചര്യകളിലേക്ക് കടക്കുമ്പോഴോ തീരെ ഉണർവില്ലാത്ത അവസ്ഥയും. ചൂടുകാലം തുടങ്ങിയപ്പോഴേക്കും നാട്ടിലെ അവസ്ഥ ഇതാണ്. കടുത്ത ചൂടു

സൂര്യൻ അസ്തമിച്ചിട്ടും ചുട്ടുപുകയുന്ന അവസ്ഥ, എത്ര ഫാനിട്ട് ഉറങ്ങിയാലും ഉറക്കം അസ്വസ്ഥമാകുന്നു. ഉറങ്ങി എഴുന്നേൽക്കുന്നതു തന്നെ പുറം മുഴുവൻ വിയർത്തു നഞ്ഞിരിക്കും. എഴുന്നേറ്റ് ദിനചര്യകളിലേക്ക് കടക്കുമ്പോഴോ തീരെ ഉണർവില്ലാത്ത അവസ്ഥയും. ചൂടുകാലം തുടങ്ങിയപ്പോഴേക്കും നാട്ടിലെ അവസ്ഥ ഇതാണ്. കടുത്ത ചൂടു കൊണ്ടുള്ള ശാരീരിക ബുദ്ധിമുട്ടുകളെ പറ്റി നമ്മളിൽ പലർക്കും ബോധ്യമുള്ളപ്പോഴും അതുണ്ടാക്കുന്ന മാനസിക ആഘാതങ്ങളെ നമ്മൾ മുഖവിലയ്ക്കെടുക്കാറില്ല. മുൻപെങ്ങും ഇല്ലാത്ത തരം മാനസികപിരിമുറുക്കങ്ങൾ വേനലായപ്പോഴേക്കും ജീവിതത്തിലേക്ക് വിളിക്കാതെ വന്നെത്തുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? 

വർദ്ധിച്ചു വരുന്ന പ്രകോപനാത്മകതയും ദേഷ്യവും മാനസിക സമ്മർദ്ദവും ഒക്കെ കടുത്ത ചൂടിന്റെ കൂടി ഫലമാണെന്ന് നമ്മൾ പലപ്പോഴും തിരിച്ചറിയാറും കൂടിയില്ല. എന്നിട്ടാകും സ്വയം പഴിയും മറ്റുള്ളവരെ പഴിക്കലും.

ADVERTISEMENT

പ്രശ്നങ്ങൾ പലതരം

പ്രകോപന സ്വഭാവവും ദേഷ്യവും കൂടുന്നു

ADVERTISEMENT

ചൂടു കൂടി വരുന്നതോടെ ചെറിയ കാര്യങ്ങളിൽ പോലും പ്രകോപിതരാകാനുള്ള സാധ്യത കൂടുന്നുണ്ട്. നിസ്സാരകാര്യങ്ങൾ പോലും വല്ലാതെ വിഷമിപ്പിക്കുന്ന ആളുകളും ഏറെയാണ്. അതേപോലെ തന്നെ അത്രയും നാൾ വരെ പ്രശ്നമില്ലാത്ത കാര്യങ്ങൾക്ക് പോലും ആളുകൾ തട്ടിക്കയറുന്നതും ദേഷ്യപ്പെടുന്നതും കാണപ്പെടുന്നുണ്ട്.

ഉറക്കമില്ലായ്മ മൂലമുള്ള മാനസിക പ്രശ്നങ്ങൾ

ADVERTISEMENT

രാത്രിയായാൽ പോലും ചൂടിന്റെ കാഠിന്യം കുറയാത്തതു കാരണം പലർക്കും ഉറക്കം തടസപ്പെടുന്നുണ്ട്. 

ഇടയ്ക്കിടെ എഴുന്നേൽക്കുകയോ, തീരെ ഉറങ്ങാൻ കഴിയാതെ വരികയോ, എഴുന്നേൽക്കാനുള്ള സമയത്ത് മാത്രം ഉറക്കം വരികയോ ഒക്കെയായി അതു പ്രതിഫലിക്കും. അസ്വസ്ഥമായ ഉറക്കം കഴിഞ്ഞെണീക്കുന്നവർക്ക് ഉത്കണ്ഠ, വിഷാദ ഭാവം, ജോലി/പഠനം എന്നിവയ്ക്കിടയ്ക്ക് മയക്കം തോന്നുക പോലുള്ള അവസ്ഥയൊക്കെ ഉണ്ടാകാറുണ്ട്.

സ്ട്രെസ് കൂടുന്നു

നിർജ്ജലീകരണം കാരണം കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ അളവിൽ വർദ്ധനവുണ്ടായി ആളുകൾക്ക് മാനസിക സമ്മർദ്ദം കൂടുന്നതും കണ്ടുവരുന്നു. ഒരാളെ മാനസികമായി തളർത്താൻ ഇതു മതി.

ഏകാഗ്രതയില്ലായ്മ

അമിതമായ ചൂട് തലച്ചോറിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നതു വഴി പഠനത്തിലോ ജോലിയിലോ നന്നായി ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ വരാം. പറയുന്നതും കേൾക്കുന്നതും ഒന്നും തലയിൽ കയറാതെ ബ്ലാങ്ക് ആയിപ്പോകുന്ന അവസ്ഥ പലരിലും കാണാറുണ്ട്.

സ്വീകരിക്കാം പ്രതിരോധ മാർഗങ്ങൾ

– ഒരു ദിവസത്തിൽ കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും നിർബന്ധമായി കുടിക്കുക.

– നാട്ടിൽ വേനൽക്കാലത്തു കിട്ടുന്ന പഴങ്ങൾ ധാരാളം കഴിക്കുക.

– കിടക്കുന്നതിനു മുൻപേ മേലു കഴുകുക, ജനാലകൾ നെറ്റ് അടിച്ച ശേഷം തുറന്നിടാം. കട്ടിയുള്ള കർട്ടനുകളും ബെഡ് ഷീറ്റുകളും കുഷ്യനുകളും മാറ്റാം. ഇരുട്ടത്തോ അരണ്ട വെട്ടത്തിലോ ഉറങ്ങാം. ഫോൺ സൈലന്റ് ആക്കാം. ഉറങ്ങാനുള്ള അന്തരീക്ഷം നന്നായി ഒരുക്കി, കഴിവതും ഒരേ സമയത്ത് ഉറങ്ങി ശീലിക്കുക.

– കൂടുതൽ എരിവ്, അമിത മസാലകൾ, ചായ, കാപ്പി എന്നിവ കഴിവതും ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. 

– ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കണം.

– കിടക്കും മുൻപേ തലയൊക്കെ നന്നായി മസാജ് ചെയ്തിട്ട് കിടക്കാം.

പ്രശ്നങ്ങൾ നീണ്ടു നിൽക്കുന്നുവെങ്കിൽ മാനസികാരോഗ്യ വിദഗ്ധരെ കണ്ട് നിർദേശം സ്വീകരിക്കാൻ മടിക്കരുത്.  

English Summary:

Experiencing significant discomfort due to intense heat, this article discusses how summer heat not only affects physical well-being but also leads to mental health issues like irritability, stress, and lack of concentration. It provides practical tips to combat these effects and maintain well-being during hot weather.