നാരുകളാല് സമ്പുഷ്ടം, ശടേന്ന് വണ്ണം കുറയും; ഇത് കേരളാസ്റ്റൈൽ ഹെല്‍തി പീനട്ട് സാലഡ്! Discover the Power of Peanuts: A Healthy Salad
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, പ്ലാന്റ് ബേസ്ഡ് പ്രോട്ടീനിന്റെ നല്ല സ്രോതസ്സാണ്, പലതരം വൈറ്റമിൻസും മിനറൽസും ഉണ്ട്, നാരുകളാലും സമ്പുഷ്ടം. പറഞ്ഞുവരുന്നതു നിലക്കടലയെ കുറിച്ചാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യദായകമായ നിലക്കടല കൊണ്ട് സാലഡ് തയാറാക്കിയാലോ? അതും വെള്ളരിക്കയും തേങ്ങ

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, പ്ലാന്റ് ബേസ്ഡ് പ്രോട്ടീനിന്റെ നല്ല സ്രോതസ്സാണ്, പലതരം വൈറ്റമിൻസും മിനറൽസും ഉണ്ട്, നാരുകളാലും സമ്പുഷ്ടം. പറഞ്ഞുവരുന്നതു നിലക്കടലയെ കുറിച്ചാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യദായകമായ നിലക്കടല കൊണ്ട് സാലഡ് തയാറാക്കിയാലോ? അതും വെള്ളരിക്കയും തേങ്ങ ചുരണ്ടിയതുമൊക്കെ ചേർത്ത് കേരളാസ്റ്റൈൽ സാലഡ്.
ഹെല്‍തി പീനട്ട് സാലഡ്
പച്ച നിലക്കടല – ഒരു കപ്പ് (ബ്രൗൺ തൊലിയോടു കൂടിയത്), ഉപ്പ് – പാകത്തിന്, വെള്ളരിക്ക ചെറിയ ചതുരക്കഷണങ്ങളാക്കിയത് – രണ്ടു വലിയ സ്പൂൺ, മാതള അല്ലികൾ – മൂന്നു വലിയ സ്പൂൺ, തേങ്ങ ചുരണ്ടിയത് – ഒരു വലിയ സപൂൺ, മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സപൂൺ, പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ, നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ നിലക്കടല അര മണിക്കൂർ കുതിർത്തശേഷം കുക്കറിലാക്കി പാകത്തിന് ഉപ്പും വെള്ളവും േചർത്തു രണ്ടു വിസിൽ വരും വരെ വേവിക്കുക. വെള്ളമൂറ്റിക്കളഞ്ഞ് നിലക്കടല ചൂടാറാനായി മാറ്റി വയ്ക്കുക.
∙ ചൂടാറിയശേഷം നിലക്കടല ഒരു ബൗളിലേക്കു മാറ്റി വെള്ളരിക്ക, മാതള അല്ലികൾ, മല്ലിയില, തേങ്ങ ചുരണ്ടിയത്, പച്ചമുളക് എന്നിവ ചേർത്ത് ഇളക്കിയോജിപ്പിക്കുക. ആവശ്യമെങ്കിൽ ഉപ്പു ചേർത്തു രുചി പാകപ്പെടുത്താം.
∙ വിളമ്പുന്നതിനു മുൻപ് നാരങ്ങാനീര് ചേർത്തു യോജിപ്പിക്കുക.
∙ കുരുമുളകുപൊടിയും പാകത്തിന് ചേർക്കാവുന്നതാണ്.