പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിന്റെ യാഥാര്ഥ്യം ഇതാണ് Sweet Potato and Diabetes: Separating Fact from Fiction
മധുരക്കിഴങ്ങ് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതു വിശ്വസിച്ച് ഒരു നേരത്തെ ഭക്ഷണം മധുരക്കിഴങ്ങാക്കിയവർ വരെ ഉണ്ട്. മധുരക്കിഴങ്ങിൽ ഫൈബറും പ്രമേഹമുള്ളവർക്കു ഗുണകരമായ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്നതു ശരി തന്നെ. എന്നാൽ മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതു വിശ്വസിച്ച് ഒരു നേരത്തെ ഭക്ഷണം മധുരക്കിഴങ്ങാക്കിയവർ വരെ ഉണ്ട്. മധുരക്കിഴങ്ങിൽ ഫൈബറും പ്രമേഹമുള്ളവർക്കു ഗുണകരമായ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്നതു ശരി തന്നെ. എന്നാൽ മധുരക്കിഴങ്ങ് സ്ഥിരമായി കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതല്ല.
കാരണം പേരിൽ തന്നെ മധുരമുള്ളതുപോലെ കിഴങ്ങു വർഗങ്ങളിൽ അന്നജത്തിന്റെ അളവും കൂടുതലാണ്. ഇവ വിഘടിച്ച് ഗ്ലൂക്കോസായി മാറുന്നതിനെ തുടർന്നു രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും വർധിക്കും. അതുകൊണ്ട് മധുരക്കിഴങ്ങ് പ്രിയമുള്ളവർ മറ്റു വിഭവങ്ങളോടൊപ്പം ഏറെ ശ്രദ്ധയോടെ മിതമായി കഴിക്കുന്നതാണു നല്ലത്.
മധുരക്കിഴങ്ങ് കഴിക്കേണ്ടതെങ്ങനെ?
ഓരോ ഭക്ഷണപദാർഥത്തിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്താനുള്ള ശേഷിയാണു ഗ്ലൈസീമിക് ഇൻഡക്സ് (ജിഐ). ജിഐ കുറഞ്ഞ വിഭവങ്ങളാണ് പ്രമേഹരോഗികൾക്ക് നല്ലത്. ഗ്ലൈസീമിക് ഇൻഡക്സ് 70ൽ അധികമാണെങ്കിൽ (കപ്പ, ഉരുളക്കിഴങ്ങ്) പ്രമേഹരോഗികൾ ഒഴിവാക്കണം. 56നും 69 നും ഇടയ്ക്കാണെങ്കിൽ മിതമായ ഗ്ലൈസീമിക് ഇൻഡക്സ് എന്നു പറയുന്നു. 55ൽ കുറവാണെങ്കിൽ കുറഞ്ഞ ജിഐ. ഇതാണ് പ്രമേഹരോഗമുള്ളവർക്കു നല്ലത്.
പാകം ചെയ്യാത്ത മധുരക്കിഴങ്ങിന്റെ ഗ്ലൈസീമിക് ഇൻഡക്സ് 32നും 40നും ഇടയ്ക്കാണ് (കുറഞ്ഞ ജിഐ). എ ന്നാൽ പാചകം ചെയ്യുന്ന രീതിയനുസരിച്ചു മധുരക്കിഴങ്ങിന്റെ ജിഐ മാറും. നന്നായി തിളപ്പിച്ച് വേവിക്കുമ്പോൾ ഘടനയിൽ മാറ്റം വരും. ഫൈബർ നശിച്ചു പോകുന്നില്ല. തൊലിയോടു കൂടി വേവിക്കുന്നതാണു നല്ലത്.
നാരുകൾ ഗ്ലൂക്കോസിന്റെ പെട്ടെന്നുള്ള ആഗിരണത്തെ തടയുന്നതുകൊണ്ടു ഗ്ലൂക്കോസ് നില ഉയരുന്നില്ല. എന്നാൽ മധുരക്കിഴങ്ങ് ചുടുകയും വറുക്കുകയും പൊരിക്കുകയും മറ്റും ചെയ്യുമ്പോൾ ഗ്ലൈസീമിക് ഇൻഡക്സ് ഉയരുകയാണു ചെയ്യുന്നത്. ഇത്തരം പാചകരീതികൾ പ്രമേഹ രോഗിക്കു നല്ലതല്ല.
പോഷകങ്ങൾ സമൃദ്ധം
ദഹനപ്രക്രിയയ്ക്കു വഴങ്ങാത്ത നാരുകളാണു പ്രമേഹരോഗികൾക്ക് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക. 100 ഗ്രാം ഭാരമുള്ള മധുരക്കിഴങ്ങിൽ ഏകദേശം മൂന്നു ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്.
ഇവ ഭക്ഷണത്തിൽ നിന്നുള്ള ഗ്ലൂക്കോസിന്റെയും കൊഴുപ്പിന്റെയും ആഗിരണത്തെ നിയന്ത്രിക്കുന്നു. കൂടാതെ മ ധുരക്കിഴങ്ങിൽ ജീവകം സി, ജീവകം എ, ബി 6 തുടങ്ങിയ വൈറ്റമിനുകളും അയൺ, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ മൂലകങ്ങളും അടങ്ങിയിട്ടുണ്ട്.
ഇവയെല്ലാം പ്രമേഹരോഗ സങ്കീർണതകൾ നിയന്ത്രിക്കാനും ഉപകരിക്കുന്നു. കൊളസ്ട്രോളും കൊഴുപ്പുമൊന്നും മധുരക്കിഴങ്ങിൽ കണ്ടുപിടിക്കാനേ ഇല്ല എന്നതും പ്രമേഹമുള്ളവർക്കു ഗുണകരമാണ്.
മിതമാക്കണം ഉപയോഗം
മധുരക്കിഴങ്ങ് പ്രമേഹരോഗികൾക്കു മിതമായി ആഹാരത്തിൽ ഉൾപ്പെടുത്താം. തൊലിയോടു കൂടി പുഴുങ്ങുന്ന രീതിയാണ് അഭികാമ്യം.
അതിലടങ്ങിയിരിക്കുന്ന നാരുകൾ പ്രമേഹമുള്ളവരിൽ കാണപ്പെടുന്ന അമിത വിശപ്പിനെ അതിജീവിക്കാൻ ഒരുപരിധി വരെ സഹായിക്കും. കൂടാതെ ഭക്ഷണാനന്തരം രക്തത്തിലുണ്ടാകുന്ന അമിത പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഉപകരിക്കും.