പ്രമേഹം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരേണ്ടതിൻ്റെ പ്രാധാന്യം ലേഖനം വ്യക്തമാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കുന്ന 'ഗ്ലൂക്കോസ് സ്പൈക്ക്' നിയന്ത്രിക്കാൻ അന്നജം കുറഞ്ഞതും നാരുകൾ കൂടുതലുള്ളതുമായ ഭക്ഷണം കഴിക്കണം. ഉയർന്ന ഗ്ലൈസെമിക് ഇൻഡെക്സുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി, തവിടോടുകൂടിയ ധാന്യങ്ങൾ, പയർവർഗങ്ങൾ, പച്ചക്കറികൾ, സ്റ്റാർച് കുറഞ്ഞ കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തണം. അമിതവണ്ണമുള്ളവർക്കും പ്രമേഹ രോഗികൾക്കും അവരുടെ അന്നജത്തിൻ്റെ അളവ് ക്രമീകരിക്കേണ്ടതുണ്ട്. തേൻ, ശർക്കര എന്നിവ പഞ്ചസാരക്ക് സമാനമായി ഗ്ലൂക്കോസ് നില വർദ്ധിപ്പിക്കുമെന്നും, പ്രമേഹം മാറ്റുമെന്ന് പറയപ്പെടുന്ന ഒറ്റമൂലികൾ ശാസ്ത്രീയമല്ലെന്നും ലേഖനം പറയുന്നു. ജീവിതശൈലി മാറ്റങ്ങൾ, വ്യായാമം, കൃത്യമായ ഉറക്കം, മാനസികസമ്മർദ്ദം ഒഴിവാക്കൽ എന്നിവ പ്രമേഹ നിയന്ത്രണത്തിന് അനിവാര്യമാണ്. മൈ പ്ലേറ്റ് രീതിയിൽ സമീകൃതാഹാരം കഴിക്കുന്നതും, ശരീരഭാരം നിയന്ത്രിക്കുന്നതും, ഗ്ലൈസെമിക് ഇൻഡെക്സ് കുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കുന്നതും പ്രമേഹം തടയാനും നിയന്ത്രിക്കാനും സഹായിക്കുമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.

പ്രമേഹം തടയാനും നിയന്ത്രിക്കാനും ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരാനും വിദഗ്ധർ നൽകുന്ന മാർഗനിർദേശങ്ങൾ അറിയാം...

ഷ്ടമുള്ള ഭക്ഷണം, അലസസുന്ദരമായ നിമിഷങ്ങൾ... ഇങ്ങനെ ജീവിതം ആഘോഷിച്ചു മുന്നേറുമ്പോഴാണ് രക്തത്തിലെ പഞ്ചസാരയുടെ നില റോക്കറ്റ് പോലെ ഉയരുന്നതു ശ്രദ്ധയിൽപ്പെടുന്നത്. അതോടെ സോഷ്യൽ മീഡിയയിൽ കണ്ട ഒറ്റമൂലികളെല്ലാം പരീക്ഷിക്കും.

ADVERTISEMENT

ഒടുവിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ട സ്ഥിതിയിലെത്തും. സ്വർണത്തിന്റെയും പെട്രോളിന്റെയും വില പോലെയാണു രക്തത്തിലെ പഞ്ചസാരയുടെ അവസ്ഥ എന്നാണു പ്രമേഹരോഗികളുടെ പരാതി. റെക്കോർഡിലെത്താനുള്ള നെട്ടോട്ടമാണ് എപ്പോഴും. കൃത്യമായ ഭക്ഷണശൈലിയിലൂടെ രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരുന്നതു തടയാനും പ്രമേഹം നിയന്ത്രിക്കാനും കഴിയും.

ഗ്ലൂക്കോസ് സ്പൈക്ക് എന്തെന്നറിയാം

ADVERTISEMENT

ഭക്ഷണം കഴിച്ചതിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് 180–200 നു മുകളിലേക്ക് ഉയരുന്ന അവസ്ഥയാണു ഗ്ലൂക്കോസ് സ്പൈക്ക്. ആരോഗ്യകരമായ ഭക്ഷണക്രമീകരണത്തിലൂടെ ഗ്ലൂക്കോസ് സ്പൈക്ക് നിയന്ത്രിക്കാനാകും.

∙ അന്നജം (കാർബോഹൈഡ്രേറ്റ്) കൂടുതലടങ്ങിയ ഭക്ഷണം ഗ്ലൂക്കോസ് സ്പൈക്കിന് കാരണമാകും. മലയാളികളുടെ ഭക്ഷണത്തിൽ അന്നജമാണു കൂടുതൽ ഉൾപ്പെടുന്നത്. സമീകൃതാഹാരം പതിവാക്കുകയാണു പരിഹാരം.

ADVERTISEMENT

∙ സമീകൃതാഹാരം ശീലിക്കുമ്പോൾ ദിവസേന ആവശ്യമായ കാലറിയിൽ 60 ശതമാനം അന്നജമാണു വേണ്ടത്. പ്രമേഹരോഗികൾ ഈ അളവ് 55–50 ശതമാനമായി കുറയ്ക്കുന്നതാണ് ആരോഗ്യകരം. അമിതവണ്ണമുള്ള പ്രമേഹരോഗികൾ 50 ശതമാനത്തിൽ താഴെയായി അന്നജത്തിന്റെ അളവ് ക്രമീകരിക്കാൻ ശ്രദ്ധിക്കണം.

∙ ഭക്ഷണം കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എത്ര പെട്ടെന്നു വർധിക്കും എന്നതിന്റെ സൂചകമാണ് ഗ്ലൈസീമിക് ഇൻഡെക്സ്. ഗ്ലൈസീമിക് ഇൻഡെക്സ് കൂടിയ അന്നജം, മധുരപലഹാരങ്ങളും പാനീയങ്ങളും, പഴച്ചാറുകൾ, ആൽക്കഹോൾ തുടങ്ങിയവ ഒഴിവാക്കുക. പകരം ഗ്ലൈസീമിക് ഇൻഡെക്സ് കുറഞ്ഞ കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് ആയ തവിടോടു കൂടിയ ധാന്യങ്ങൾ, പുറന്തോലോടു കൂടിയ പയർവർഗങ്ങൾ, മണ്ണിനു മുകളിൽ വളരുന്ന പച്ചക്കറികൾ, സ്റ്റാർച് ഇല്ലാത്ത കിഴങ്ങ് വർഗങ്ങൾ (സവാള, കാരറ്റ്, റാഡിഷ്) തുടങ്ങിയവ ഉൾപ്പെടുത്തുക.

∙ നാരുകൾ സമൃദ്ധമായ ഭക്ഷണം കഴിക്കുക.  പ്രമേഹം നിയന്ത്രിക്കാൻ ഇതു സഹായകമാണ്. കൃത്യമായ രീതിയിൽ നാരുകൾ ഉൾപ്പെടുത്തുന്നതു വിശപ്പ് നിയന്ത്രിക്കും.

അന്നജം ആഗിരണം ചെയ്യപ്പെടുന്നതിന്റെ വേഗം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗുണകരമാണ്.

അരി, ഗോതമ്പ് ഇവയിലെല്ലാം അന്നജത്തിന്റെ അളവ് കൂടുതലാണ്. മില്ലെറ്റ്, ഓട്സ് ഇവയിൽ നാരുകൾ അടങ്ങിയതിനാൽ രക്തത്തിലെ ഗ്ലൂക്കോസ് ഉയരുന്നതു നിയന്ത്രിക്കാനാകും. പുട്ട്, ചപ്പാത്തി, ദോശ ഇവയുണ്ടാക്കുമ്പോൾ 35 ശതമാനം മില്ലെറ്റ് പൊടിച്ചത് ചേർക്കാം. അന്നജമടങ്ങിയ പുട്ട്, അപ്പം, ചപ്പാത്തി തുടങ്ങിയവയ്ക്കൊപ്പം പുറന്തോ ലോടു കൂടിയ പയറോ കടലയോ കഴിക്കാം. പ്രധാനഭക്ഷണത്തിനൊപ്പം ധാരാളം പച്ചക്കറികൾ കഴിക്കണം.

∙ ഇടവേളകളിൽ കാലറി കുറഞ്ഞ ഭക്ഷണം കഴിക്കുക. പ്രധാനനേരം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാ ൻ  ഇതു സഹായിക്കും. ആവശ്യത്തിനു വെള്ളവും കുടിക്കുക. വിശപ്പ് നിയന്ത്രിക്കാനും ഗ്ലൂക്കോസ് സ്പൈക്ക് ഒഴിവാക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഈ രീതി നല്ലതാണ്.

ഒഴിവാക്കാം െതറ്റിദ്ധാരണകൾ

പഞ്ചസാരയ്ക്കു പകരം തേൻ, ശർക്കര തുടങ്ങിയവ ഉപയോ ഗിക്കുന്നതാണോ ആരോഗ്യകരം?

തേൻ, ശർക്കര തുടങ്ങിയവ പഞ്ചസാര പോലെ തന്നെ  റിഫൈൻഡ് കാർബോഹൈഡ്രേറ്റ്സ് ആണ്. ഇവ രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരാനിടയാക്കും. ക്ഷീണം തോന്നുന്ന സമയത്തോ ആഘോഷസമയങ്ങളിലോ പഞ്ചസാരയ്ക്കു പകരം ഷുഗർ സബ്സ്റ്റിറ്റ്യൂട്സ് ചേർക്കാം. ഇവ പതിവായി ഉപയോഗിക്കുന്നതു നല്ലതല്ല.

പഞ്ചസാര പൂർണമായി ഒഴിവാക്കിയാൽ രക്തത്തിലെ പഞ്ചസാര നില താഴുമോ?

രക്തത്തിലെ പഞ്ചസാരനില കുറയുമ്പോൾ പെട്ടെന്നു സാധാരണനില കൈവരിക്കാൻ അൽപം പഞ്ചസാരയോ മധുരമോ കഴിക്കാൻ പറയാറുള്ളതുകൊണ്ടാകാം ഇങ്ങ നെ കരുതുന്നത്. മരുന്നും ഇൻസുലിനും ശക്തമായി പ്രവർത്തിക്കുന്ന സമയങ്ങളിൽ  ഷുഗർ ലെവൽ താഴാൻ സാധ്യതയുണ്ട്.

ഭക്ഷണത്തിന്റെ അളവ് കുറയുക, പതിവിലും തീവ്രമായ വ്യായാമം തുടങ്ങിയവ ഷുഗർ താഴാൻ ഇടയാക്കും. അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷണത്തിൽ നിന്ന് ആവശ്യമായ ഗ്ലൂക്കോസ് ഉൽപാദിപ്പിക്കാനുള്ള കഴിവ് ശരീരത്തിനുണ്ട്. അതിനു പഞ്ചസാരയുടെ ആവശ്യമില്ല.

ഉലുവ, കറുവാപ്പട്ട, ചില ചെടികളുടെ ഇലകൾ തുടങ്ങിയവ പതിവാക്കിയാൽ പ്രമേഹം മാറുമോ?

ക്രമാതീതമായി പഞ്ചസാര കൂടുന്ന അവസ്ഥയുള്ളവരും മരുന്ന്, ഇൻസുലിൻ ഇവ ആവശ്യമായ രോഗികൾക്കും ഇവ ഗുണം ചെയ്യില്ല.

പ്രിഡയബറ്റിസ്, പ്രമേഹത്തിന്റെ തുടക്കം ഈ അവസ്ഥയുള്ളവർക്കു ചെറിയ ഗ്ലാസ് വെള്ളത്തിൽ ഇത്തരം കൂട്ടുകൾ ചേർത്തു കുടിക്കാം. കൂടുതൽ അളവിലെ ഉപയോഗം ദോഷകരമാണ്. വൃക്ക, കരൾ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഇത് ഒഴിവാക്കണം.

പ്രിഡയബറ്റിസ് പ്രമേഹമാകുന്നതു തടയാനാകുമോ?

കൃത്യമായ ജീവിതശൈലിയിലൂടെ പ്രിഡയബറ്റിസ് പ്രമേഹമാകുന്നതു തടയാനാകും. കാലറി കുറഞ്ഞ ഭക്ഷണവും വ്യായാമവും പതിവാക്കുക.

തവിടുള്ള ധാന്യങ്ങൾ പോലെയുള്ള കോംപ്ലക്സ് കാർബോഹൈഡ്രേറ്റ്, പച്ചക്കറികൾ, നാരുള്ള പഴവർഗങ്ങൾ, ചെറുധാന്യങ്ങൾ എന്നിവ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.  

അമിതവണ്ണം നിയന്ത്രിക്കാൻ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

ഉയരത്തിന് ആനുപാതികമായി ശരീരഭാരം നിയന്ത്രിക്കാ ൻ ശ്രദ്ധിക്കണം. അമിതവണ്ണമുള്ളവരുടെ  ശരീരത്തിൽ ഉ ൽപാദിക്കപ്പെടുന്ന ഇൻസുലിൻ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയാതെ വരാം.  ഇതു പ്രമേഹനിയന്ത്രണം ബുദ്ധിമുട്ടേറിയതാക്കും. അമിതഭാരവും പ്രമേഹവും നിയന്ത്രിക്കാൻ സമീകൃതാഹാരമാണ് ഉത്തമം.

 ധാന്യങ്ങൾ, മത്സ്യമാംസാദികൾ/ പയർ വർഗങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, പാൽ, പാലുൽപന്നങ്ങൾ, നട്സ് എന്നിവ ഓരോ വ്യക്തിക്കും ആവശ്യമായ കാലറിക്കനുസരിച്ചു ചിട്ടപ്പെടുത്താം. കാലറി കുറഞ്ഞതും രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതുമായ ഭക്ഷണക്രമം ശീലിക്കുക.

ഭക്ഷണത്തിലൂടെ മാത്രം പ്രമേഹം നിയന്ത്രിക്കാനാകുമോ?

ആരോഗ്യകരമായ ഭക്ഷണരീതിയോടൊപ്പം േഡാക്ടറുടെ നിർദേശപ്രകാരമുള്ള മരുന്ന്, വ്യായാമം, ശരീരഭാരം നിയന്ത്രിക്കുക, കൃത്യമായി ഉറങ്ങുക, മാനസികസമ്മർദം ഒഴിവാക്കുക ഇവയും പാലിക്കേണ്ടതുണ്ട്.കൃത്യമായ വ്യായാമം കോശങ്ങളുടെ ഇൻസുലിൻ സെൻസിറ്റിവിറ്റി കൂട്ടുകയും പേശികളെ രക്തത്തിൽ നിന്നു കൂടുതൽ പഞ്ചസാര വലിച്ചെടുക്കാൻ സഹായിക്കുകയും ചെയ്യും. ഇതു ഗ്ലൂക്കോസ് സ്പൈക്ക് കുറയ്ക്കാൻ ഗുണകരമാണ്.

നടത്തം, സൈക്ലിങ്, നീന്തൽ, സ്ട്രെങ്തനിങ് വ്യായാമം  ഇവ ശീലമാക്കുക. മുടങ്ങാതെ രക്തത്തിലെ ഗ്ലൂക്കോസ് നില പരിശോധിച്ച് ആവശ്യമെങ്കിൽ ഭക്ഷണക്രമം, വ്യായാമം, പ്രമേഹ മരുന്നുകൾ (ഡോക്ടറുടെ നിർദേശപ്രകാരം മാത്രം) എന്നിവയിൽ വേണ്ട മാറ്റങ്ങൾ വരുത്താം.

ഒഴിവാക്കണോ പഞ്ചസാര?

പഞ്ചസാരയിൽ ഊർജം അല്ലാതെ മറ്റു പോഷകങ്ങൾ ഒന്നും ഇല്ല. ഇത് ഒഴിവാക്കിയാൽ കാലറി നിയന്ത്രണം എളുപ്പമാകും. പഴച്ചാറുകൾ, മധുരമുള്ള തൈര്, ശീതളപാനീയങ്ങൾ, കുക്കീസ്, കേക്ക്, മിഠായികൾ, സംസ്കരിച്ച ഭക്ഷണം എന്നിവയിൽ പഞ്ചസാര ധാരാളം അടങ്ങിയിട്ടുണ്ട്. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ പതിവാക്കിയാൽ നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) കുറയും. ഹൃദ്രോഗ സാധ്യത വർധിക്കും. 

ഉയർന്ന അളവിൽ പഞ്ചസാര ശരീരത്തിലെത്തുന്നതിലൂടെ കരളിൽ അമിതമായി കൊഴുപ്പ് അടിയാം (ഫാറ്റി ലിവർ). കൂടുതൽ പഞ്ചസാര, രക്താതിമർദം, ശരീരഭാരം, ഹൃദയാഘാതം, സ്ട്രോക്ക് ഇവയ്ക്കുള്ള സാധ്യത വർധിപ്പിക്കും.

പോഷകങ്ങളിൽ കുറവ് വരാതെ ആരോഗ്യഭക്ഷണം

∙ പ്രമേഹം നിയന്ത്രിക്കാനും പ്രതിരോധിക്കാനും പ്രധാനഭക്ഷണത്തിൽ മൈ പ്ലേറ്റ് രീതി പിന്തുടരുന്നതാണ് ഉത്തമം. പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ, പാലുൽപന്നങ്ങൾ/ പാട നീക്കിയ പാൽ, ധാന്യങ്ങൾ എന്നിവയ്ക്കാണു മൈ പ്ലേറ്റ് രീതിയിൽ പ്രാധാന്യം നൽകേണ്ടത്. ഒരു പ്ലേറ്റിന്റെ പകുതി ഭാഗം  പച്ചക്കറികളും (400 ഗ്രാം)  പഴങ്ങളും (100ഗ്രാം) ഉൾപ്പെടുത്താം. അടുത്ത കാൽഭാഗം പയർ–പരിപ്പു വർഗങ്ങൾ / മീൻ മുട്ട, മാംസം (85 ഗ്രാം), നട്സ്, സീഡ്സ് (35 ഗ്രാം), കൊഴുപ്പ് / എണ്ണ (27 ഗ്രാം) ഇവ ഉൾപ്പെടുത്തുക. കാൽഭാഗം ധാന്യങ്ങളാണു വേണ്ടത്. ഈ രീതിയിലുള്ള സമീകൃതാഹാരം സൂക്ഷ്മപോഷകങ്ങൾ ലഭിക്കുന്നതിന് ഉപകരിക്കും. പഴങ്ങളും നട്സും ഇടവേളകളിൽ കഴിച്ചാലും മതി. 

∙ ഗ്ലൈസീമിക് ഇൻഡെക്സ് കുറഞ്ഞവയും (55ൽ താ ഴെ), ഇടത്തരം നിലയിലുള്ളവയും (55–69 അളവിനുള്ളി ൽ) ആയ ഭക്ഷണമാണ്  ആരോഗ്യകരം.

∙ ശരീരഭാരം, പ്രമേഹത്തിന്റെ അവസ്ഥ, പ്രായം തുടങ്ങിയ ഘടകങ്ങൾ കണക്കാക്കി ഓേരാ വ്യക്തിക്കും യോജിച്ച ഭക്ഷണക്രമം ഡയറ്റീഷന്റെ സഹായത്തോടെ പിന്തുടരുന്നതാണ് ഉത്തമം. 

വിവരങ്ങള്‍ക്ക് കടപ്പാട്: അനു സക്കറിയ, ചീഫ് ഡയറ്റീഷൻ, എറണാകുളം മെഡിക്കൽ സെന്റർ, കൊച്ചി. സ്വപ്ന രാജീവ്, ചീഫ് ഡയറ്റീഷൻ, റെനൈ മെഡിസിറ്റി, എറണാകുളം.  

Understanding Glucose Spikes and Healthy Eating:

Managing diabetes through a healthy diet is crucial for controlling blood sugar levels and preventing complications. Experts provide guidance on dietary choices, emphasizing complex carbohydrates, fiber, and portion control to manage glucose spikes effectively.