ശരീരം കീറിമുറിക്കാതെ പോസ്റ്റ്മോർട്ടം; എന്താണ് വെർച്വൽ ഓട്ടോപ്സി അഥവാ ഡിജിറ്റല്‍ ഓട്ടോപ്സി? അറിയാം Virtual Autopsy: A New Era in Post Mortem Examinations in Kerala
കേരളത്തിൽ ആദ്യമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ 30 കോടി രൂപ ചെലവിൽ ശരീരഭാഗങ്ങൾ കീറിമുറിക്കാതെ പോസ്റ്റ്മോർട്ടം നടത്താൻ കഴിയുന്ന വെർച്വൽ ഓട്ടോപ്സി സംവിധാനം വരുന്നു. സിടി, എംആർഐ സ്കാനുകൾ പോലുള്ള ഡിജിറ്റൽ ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ത്രിമാന ചിത്രങ്ങളിലൂടെ മരണകാരണം കണ്ടെത്താൻ സഹായിക്കുന്ന ഈ രീതി, ജർമ്മനിയിൽ 1980-കളിൽ ആരംഭിച്ചതാണ്. അന്താരാഷ്ട്ര തലത്തിൽ പല രാജ്യങ്ങളിലും വിജയകരമായി ഉപയോഗിക്കുന്ന ഈ സംവിധാനം, മൃതദേഹങ്ങളോടുള്ള അനാദരവ് ഒഴിവാക്കാനും, ബന്ധുക്കളുടെ വൈകാരിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും, മരണപ്പെട്ടവരുടെ സ്വകാര്യത സംരക്ഷിക്കാനും സഹായിക്കും. നേരിട്ടുള്ള പോസ്റ്റ്മോർട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ വേഗത്തിൽ പരിശോധന നടത്താൻ സാധിക്കുമെങ്കിലും, ആന്തരിക അവയവങ്ങളുടെ യഥാർത്ഥ നിറം തിരിച്ചറിയുന്നതിൽ ചില പരിമിതികളുണ്ട്. എങ്കിലും ക്രിമിനൽ കേസുകളിൽ ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കുന്നതിൽ ഇത് പ്രധാന പങ്ക് വഹിക്കും.

ശരീരം കീറിമുറിക്കാതെ പോസ്റ്റ്മോർട്ടം നടത്താനാകുന്ന വെർച്വൽ ഓട്ടോപ്സി സംവിധാനം കേരളത്തില്‍ ആദ്യമായി വരുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം നമ്മളെ തേടിയെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 30 കോടി ചെലവില്‍ പദ്ധതി നടപ്പാക്കുമെന്നാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചത്. യാഥാര്‍ഥത്തില്‍ എന്താണ് വെർച്വൽ ഓട്ടോപ്സി അഥവാ ഡിജിറ്റല്‍ ഓട്ടോപ്സി?
ശരീരം നോവാതെ...
സിടി അല്ലെങ്കിൽ എംആർഐ പോലുള്ള സ്കാനുകൾ വഴി ഡിജിറ്റൽ ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യശരീരം കീറിമുറിക്കാതെ ത്രിമാന ചിത്രങ്ങൾ വികസിപ്പിക്കാൻ സാധിക്കുന്ന പോസ്റ്റ്മോർട്ടം രീതിയാണ് വെർച്വൽ ഓട്ടോപ്സി. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ച് കംപ്യൂട്ടറൈസ്ഡ് രീതിയിൽ പോസ്റ്റ്മോർട്ടം നടത്തുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. സിടി സ്കാൻ, എംആർഐ സ്കാന്‍ എന്നിവയാണ് ഏറ്റവും സാധാരണമായ രീതികൾ.
ജർമ്മനിയില്‍ തുടക്കം...
1980 ൽ ജർമ്മനിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മെയിൻസിലെ ന്യൂറോ റേഡിയോളജി വിഭാഗത്തിലാണ് വെർച്വൽ ഓട്ടോപ്സി ആദ്യമായി നടത്തിയത്. 1998 ൽ ആംസ്റ്റർഡാമിലെ അക്കാദമിക് മെഡിക്കൽ സെന്ററിലെ പുരാതന മമ്മിഫൈഡ് സാമ്പിളുകളിൽ ഡിജിറ്റൽ 3D പരിശോധനയിലൂടെ മനുഷ്യന്റെയും മൃഗങ്ങളുടെയും ശരീരഘടനയുടെ വിവിധ വശങ്ങൾ വിജയകരമായി പഠിച്ചിരുന്നു. അതിനുശേഷം ബ്രിട്ടീഷ് മ്യൂസിയത്തിലും സമാനമായ പഠനങ്ങൾ നടന്നിട്ടുണ്ട്.
പോസ്റ്റ്മോർട്ടം സമയത്ത് ഗുരുതരമായ രൂപമാറ്റം സംഭവിച്ച കേസുകളിൽ വ്യക്തികളെ തിരിച്ചറിയാനും സവിശേഷതകൾ മനസ്സിലാക്കാനും വിശകലനം ചെയ്യാനും ഡിജിറ്റൽ പരിശോധന ഉപയോഗപ്രദമായിരുന്നു. നിലവിൽ സ്വിറ്റ്സർലൻഡ്, അമേരിക്ക, യുകെ, മലേഷ്യ, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ വെർച്വൽ ഓട്ടോപ്സി വിജയകരമായി ഉപയോഗിക്കുന്നുണ്ട്.
കണ്ടുനില്‍ക്കാനാകില്ല...
ഏറ്റവും വൈകാരികമായ ഒന്നാണ് പ്രിയപ്പെട്ടവരുടെ മൃതശരീരം കീറിമുറിക്കേണ്ടി വരുന്ന അവസ്ഥ. വേദനയോടെയല്ലാതെ ഉറ്റവര്‍ക്ക് അത് കണ്ടുനില്‍ക്കാനാകില്ല. അവസാന ചടങ്ങുകള്‍ നടത്താന്‍ പോലും കഴിയാത്ത അവസ്ഥയിലാകും പലപ്പോഴും മൃതശരീരങ്ങള്‍ തിരികെ ലഭിക്കുക. ഫോറൻസിക് പോസ്റ്റ്മോർട്ടത്തിന് ശേഷം ലഭിക്കുന്ന മൃതശരീരങ്ങളില്‍ മതപരമായ ചടങ്ങുകള്‍ ചെയ്യാനും പരിമിതികളുണ്ട്. ഇത്തരം പ്രശ്നങ്ങൾ മറികടക്കാനാണ് വെർച്വൽ ഓട്ടോപ്സി എന്ന ആശയം നിലവിൽ വന്നത്.
വെർച്വൽ ഓട്ടോപ്സിയില്‍ മരണപ്പെട്ടയാളുടെ അവകാശങ്ങള്‍, സ്വകാര്യത എന്നിവ സംരക്ഷിക്കപ്പെടുന്നു. മൃതദേഹത്തോടു അനാദരവ് പോലുള്ള പരാതികള്‍ക്ക് ഇട നല്‍കില്ല. വെർച്വൽ ഓട്ടോപ്സിയില്‍ ഫോട്ടോ, മൂവി മുതലായ ഡിജിറ്റൽ തെളിവുകള്‍ ഒന്നിലധികം തവണ പരിശോധിക്കാനും സാധിക്കും.
ഫോറന്‍സിക് പോസ്റ്റ്മോർട്ടത്തിനെടുക്കുന്ന സമയവും നടപടിക്രമവുമായി താരതമ്യപ്പെടുത്തുമ്പോൾ വെർച്വൽ ഓട്ടോപ്സിയില്‍ ശരീരങ്ങളുടെയും ശരീരഭാഗങ്ങളുടെയും ദ്രുതഗതിയിലുള്ള വിലയിരുത്തൽ സാധ്യമാണ്. എന്നിരുന്നാലും, വെർച്വൽ ഓട്ടോപ്സിയിലും ചില പരിമിതികളുണ്ട്. എക്സ്-റേ, സിടി, എംആർഐ എന്നിവ അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ ഇമേജിങ് രീതികൾ നൽകുന്ന ഡാറ്റയാണ് പ്രധാന പരിമിതി. ചില പ്രത്യേക കേസുകളില്‍ ആന്തരിക ശരീരാവയവങ്ങളുടെ യഥാർഥ നിറം പലപ്പോഴും ശരിയായി താരതമ്യം ചെയ്യാന്‍ പറ്റാതെ വരുന്നു. എങ്കിലും കൊലപാതകം പോലുള്ള ക്രിമിനല്‍ കേസുകളില്‍ കോടതിക്ക് മുന്നില്‍ ഡിജിറ്റല്‍ തെളിവുകള്‍ എക്കാലത്തും സംരക്ഷിക്കപ്പെടും.