‘20 വയസ്സ് മുതൽ ലിപ്പിഡ് പ്രൊഫൈൽ ടെസ്റ്റ്, ഹെൽത് ചെക്കപ്പ് തുടങ്ങാന് പ്രായം ഒരു തടസ്സമല്ല’; ആരോഗ്യം ഉറപ്പാക്കാം പരിശോധനകളിലൂടെ... The Importance of Regular Health Checkups
വർഷം തോറും നടത്തുന്ന ആരോഗ്യ പരിശോധനകൾ ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാനും രോഗങ്ങൾ നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കുന്ന ഇൻഷുറൻസ് ആണെന്നും, ഓരോ വ്യക്തിയും എപ്പോൾ, എന്ത് പരിശോധനകൾ നടത്തണമെന്നും വിശദീകരിക്കുന്ന ഒരു ലേഖനമാണിത്. ഇരുപതു വയസ്സു മുതൽ നിർബന്ധമായും ചെയ്യേണ്ട ചില പരിശോധനകളെക്കുറിച്ചും, രോഗസാധ്യതകൾ, കാരണങ്ങൾ, ലക്ഷണങ്ങൾ, ഓരോ പരിശോധനയും നടത്തേണ്ട പ്രായപരിധി എന്നിവയെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു. തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ്, കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC), ലിപ്പിഡ് പ്രൊഫൈൽ, ഇസിജി & എക്കോ, ഹീമോഗ്ലോബിൻ A1c, വൈറ്റമിൻ ഡി ടെസ്റ്റ്, കാൻസർ സ്ക്രീനിങ് ടെസ്റ്റുകൾ, സെറം ഇലക്ട്രോലൈറ്റ്സ്, ബ്ലഡ് പ്രഷർ പരിശോധന, ബി.എം.ഐ (BMI) എന്നിവയാണ് ഇതിൽ പ്രധാനമായി വിശദീകരിക്കുന്ന പരിശോധനാ രീതികൾ. ഓരോ പരിശോധനയും ശരീരത്തിന്റെ ഏതെല്ലാം പ്രവർത്തനങ്ങളെയാണ് വിലയിരുത്തുന്നതെന്നും, അവയുടെ പ്രാധാന്യമെന്തെന്നും ലേഖനം വ്യക്തമാക്കുന്നു.
വർഷം തോറും നടത്തുന്ന ആരോഗ്യ പരിശോധനകൾ ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാനും രോഗങ്ങൾ നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കുന്ന ഇൻഷുറൻസ് ആണെന്നും, ഓരോ വ്യക്തിയും എപ്പോൾ, എന്ത് പരിശോധനകൾ നടത്തണമെന്നും വിശദീകരിക്കുന്ന ഒരു ലേഖനമാണിത്. ഇരുപതു വയസ്സു മുതൽ നിർബന്ധമായും ചെയ്യേണ്ട ചില പരിശോധനകളെക്കുറിച്ചും, രോഗസാധ്യതകൾ, കാരണങ്ങൾ, ലക്ഷണങ്ങൾ, ഓരോ പരിശോധനയും നടത്തേണ്ട പ്രായപരിധി എന്നിവയെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു. തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ്, കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC), ലിപ്പിഡ് പ്രൊഫൈൽ, ഇസിജി & എക്കോ, ഹീമോഗ്ലോബിൻ A1c, വൈറ്റമിൻ ഡി ടെസ്റ്റ്, കാൻസർ സ്ക്രീനിങ് ടെസ്റ്റുകൾ, സെറം ഇലക്ട്രോലൈറ്റ്സ്, ബ്ലഡ് പ്രഷർ പരിശോധന, ബി.എം.ഐ (BMI) എന്നിവയാണ് ഇതിൽ പ്രധാനമായി വിശദീകരിക്കുന്ന പരിശോധനാ രീതികൾ. ഓരോ പരിശോധനയും ശരീരത്തിന്റെ ഏതെല്ലാം പ്രവർത്തനങ്ങളെയാണ് വിലയിരുത്തുന്നതെന്നും, അവയുടെ പ്രാധാന്യമെന്തെന്നും ലേഖനം വ്യക്തമാക്കുന്നു.
വർഷം തോറും നടത്തുന്ന ആരോഗ്യ പരിശോധനകൾ ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാനും രോഗങ്ങൾ നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കുന്ന ഇൻഷുറൻസ് ആണെന്നും, ഓരോ വ്യക്തിയും എപ്പോൾ, എന്ത് പരിശോധനകൾ നടത്തണമെന്നും വിശദീകരിക്കുന്ന ഒരു ലേഖനമാണിത്. ഇരുപതു വയസ്സു മുതൽ നിർബന്ധമായും ചെയ്യേണ്ട ചില പരിശോധനകളെക്കുറിച്ചും, രോഗസാധ്യതകൾ, കാരണങ്ങൾ, ലക്ഷണങ്ങൾ, ഓരോ പരിശോധനയും നടത്തേണ്ട പ്രായപരിധി എന്നിവയെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു. തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ്, കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC), ലിപ്പിഡ് പ്രൊഫൈൽ, ഇസിജി & എക്കോ, ഹീമോഗ്ലോബിൻ A1c, വൈറ്റമിൻ ഡി ടെസ്റ്റ്, കാൻസർ സ്ക്രീനിങ് ടെസ്റ്റുകൾ, സെറം ഇലക്ട്രോലൈറ്റ്സ്, ബ്ലഡ് പ്രഷർ പരിശോധന, ബി.എം.ഐ (BMI) എന്നിവയാണ് ഇതിൽ പ്രധാനമായി വിശദീകരിക്കുന്ന പരിശോധനാ രീതികൾ. ഓരോ പരിശോധനയും ശരീരത്തിന്റെ ഏതെല്ലാം പ്രവർത്തനങ്ങളെയാണ് വിലയിരുത്തുന്നതെന്നും, അവയുടെ പ്രാധാന്യമെന്തെന്നും ലേഖനം വ്യക്തമാക്കുന്നു.
വർഷത്തിലൊരിക്കൽ ആരോഗ്യ സ്ക്രീനിങ്ങിനായി ചെലവാക്കുന്ന ഈ തുക ആരോഗ്യ ജീവിതം ഉറപ്പാക്കുന്ന, ഇൻഷുറൻസ് ആണ് എന്നറിയുക..
ഹെൽത് ചെക്കപ് എപ്പോൾ?
ജനിച്ച നാൾ തൊട്ടു കൗമാരകാലം വരെ വിവിധ നിരീക്ഷണങ്ങളും പരിശോധനകളും കുട്ടികൾക്കു വളർച്ച സംബന്ധമായി നടത്താറുണ്ട്. ചെറിയ പ്രായമുള്ളവരിലും പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങൾ, കാൻസറുകൾ എന്നിവ കാണുന്നതിനാൽ ഹെൽത് ചെക്കപ് ചെയ്തു തുടങ്ങാൻ പ്രായം ഒരു തടസ്സമാകേണ്ട ആവശ്യമില്ല. പൊതു ആരോഗ്യ പരി ശോധന നിർബന്ധമായും ഒരു വ്യക്തി ചെയ്യേണ്ടത് ഇരുപത് വയസ്സ് മുതലാണ്. പ്രത്യേകിച്ച് കുടുംബ പാരമ്പര്യ രോഗങ്ങൾ ഉള്ളവർ.
യുകെ, യുഎസ്, എന്നീ രാജ്യങ്ങൾ നിർണയിച്ചിട്ടുള്ള നിബന്ധനകൾക്കനുസരണമായാണു ലോകമാകമാനം ആരോഗ്യ പരിശോധനകളുടെ ടെസ്റ്റുകൾ തീരുമാനിക്കപ്പെടുന്നത്.
തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ്
തൈറോയ്ഡ് ഗ്രന്ഥി എത്ര ആരോഗ്യകരമായി പ്രവർത്തിക്കുന്നു എന്ന് അളക്കാൻ ഉപയോഗിക്കുന്ന ര ക്തപരിശോധനകളുടെ പരമ്പരയാണ് തൈറോയ്ഡ് ഫ ങ്ഷൻ ടെസ്റ്റ് അഥവാ ടിഎഫ്ടി.
കഴുത്തിന്റെ ഭാഗത്തു സ്ഥിതി ചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥിയാണ് ഉപാപചയം, ഊർജ ഉൽപാദനം, മാനസികാവസ്ഥ പോലുള്ള നിരവധി ശാരീരിക പ്രക്രിയ കളെ നിയന്ത്രിക്കുന്നതിൽ സഹായിക്കുന്നത്.
T3, T4, TSH എന്നിവ ഉൾപ്പെട്ടതാണ് ടിഎഫ്ടി ടെസ്റ്റ്. തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ട്രയോഡൊഥൈറോണിൻ (T3) തൈറോക്സിൻ (T4) തൈറോയിഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്ന ഹോർമോണായ (TSH– Thyroid Stimulating Hormone) എന്നിവ രക്തപരിശോധനയിലൂടെ മനസ്സിലാക്കുന്നു.
T3, T4 എന്നിവ വേണ്ടത്ര ഉൽപാദിപ്പിക്കപ്പെടുന്നില്ലെങ്കിൽ ശരീരഭാരം ക്രമാതീതമായി വർധിക്കുക, ഊർജക്കുറവ്, വിഷാദം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ഈ അവസ്ഥയെ ഹൈപ്പോതൈറോയിഡിസം എന്നാണു പറയുക.
തൈറോയ്ഡ് ഗ്രന്ഥി അധികമായി ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നതിനെ ഹൈപ്പർതൈറോയിഡിസം എന്നു വിളിക്കുന്നു. ഇതു ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ഉയർന്ന അളവിൽ ഉത്ക്കണ്ഠയും വിറയലും വരുത്തിയേക്കാം. ചെറുപ്രായം മുതൽ തന്നെ തൈറോയ്ഡ് പലരിലും കണ്ടു വരുന്നതിനാൽ വർഷത്തിലൊരിക്കൽ ടിഎഫ്ടി ചെയ്യുന്നതു നല്ലതാണ്.
കഴുത്തിൽ വീക്കം, ആർത്തവ ക്രമക്കേട്, അമിതമായ മുടി കൊഴിച്ചിൽ, ഭാരം വല്ലാതെ കൂടുതലോ കുറവോ ആകുക, അമിത ക്ഷീണം, പ്രസവശേഷം അസ്വസ്ഥതകൾ അനുഭവപ്പെടുക, ഉത്കണ്ഠ, വിഷാദം, ഉദരപ്രശ്നങ്ങൾ, ചർമത്തിൽ വരൾച്ച എന്നിവയുണ്ടെങ്കിലും ടെസ്റ്റ് ചെയ്യുക.
പരിശോധിക്കേണ്ടത് എപ്പോൾ?
കുടുംബപാരമ്പര്യമുള്ളവരും ലക്ഷണങ്ങൾ ഉള്ളവരും ഇ രുപതു വയസ്സു മുതൽ തൈറോയ്ഡ് പരിശോധിക്കുക.
കംപ്ലീറ്റ് ബ്ലഡ് കൗണ്ട്
മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ചു പ്രാഥമിക ധാരണ ലഭിക്കുന്നതിന് ആദ്യപടിയായി നടത്തുന്ന പരിശോധനയാണ് കംപ്ലീറ്റ് ബ്ലഡ് കൗണ്ട് ടെസ്റ്റ് അഥവാ സിബിസി. പ്രധാനമായും ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കൾ (RBC), അണുബാധയെ ചെറുക്കുന്ന വെളുത്ത രക്താണുക്കൾ (WBC), രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകൾ എന്നിവ ഉൾപ്പെടുന്ന രക്ത ഘടകങ്ങളെ ഈ ടെസ്റ്റ് മുഖാന്തരം വിലയിരുത്താൻ സാധിക്കും.
ഇവയുടെ ഏറ്റക്കുറച്ചിലുകൾ വിലയിരുത്തന്നതിലൂടെ ആരോഗ്യസ്ഥിതി പ്രാഥമികമായി മനസ്സിലാക്കാനും രോഗമുണ്ടെങ്കിൽ നേരത്തേ കണ്ടെത്താനും സാധിക്കും. അണുബാധ, വിളർച്ച, ക്ഷീണത്തിന്റെ കാരണം, രക്തസ്രാവം അല്ലെങ്കിൽ രക്തം കട്ട പിടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ, വൈറ്റമിനുകളുടെ ഏറ്റക്കുറവുക ൾ എന്നിവയെക്കുറിച്ച് അറിയാനാകും. ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ഗുരുതരമാകും മുൻപേ ചികിത്സ തേടാനും ലളിതമായ ഈ പരിശോധന സഹായിക്കും.
പരിശോധിക്കേണ്ടത് എപ്പോൾ ?
ക്ഷീണം, വിളർച്ച പോലുള്ള അവസ്ഥകളിലാണു പ്രധാനമായും സിബിസി ടെസ്റ്റ് നിർദേശിക്കാറുള്ളത്. വർഷത്തിലൊരിക്കലെങ്കിലും പ്രായഭേദമന്യേ എല്ലാവരും സിബിസി ചെയ്യണം. പ്രത്യേകിച്ചും സ്ത്രീകൾ.
പ്രായം കുറഞ്ഞ സ്ത്രീകളിൽ കണ്ടു വരുന്ന വിളർച്ച, ഓട്ടോ ഇമ്യൂൺ രോഗങ്ങൾ ഇവ നേരത്തേ കണ്ടെത്താം.
ലിപ്പിഡ് പ്രൊഫൈൽ
രക്തത്തിൽ കാണപ്പെടുന്ന മെഴുകു പോലുള്ള പദാർഥങ്ങളാണ് ലിപ്പിഡുകൾ അഥവാ കൊളസ്ട്രോൾ. രക്ത പരിശോധനയിലൂടെ എച്ച്ഡിഎൽ, എൽഡിഎൽ, വിഎൽഡിഎൽ, ട്രൈഗ്ലിസറൈഡ് എന്നിങ്ങനെ നാലുവിധ കൊളസ്ട്രോളുകളുടെ അളവ് പരിശോധിക്കപ്പെടുന്നു.
നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ (എച്ച്ഡിഎൽ) ഹൃദയാരോഗ്യത്തെ പരിപോഷിപ്പിക്കുമ്പോൾ, ചീത്ത കൊളസ്ട്രോളായ ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ (എൽഡിഎൽ) ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു. രക്തത്തിൽ എൽഡി എല്ലിന്റെ തോത് അപകടകരമായ നിലയിലേക്ക് ഉയർന്നാൽ അതു രക്തധമനികളുടെ ഭിത്തിയിൽ ഒട്ടിപ്പിടിക്കുകയും രക്തക്കുഴലുകളെ ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. രക്തധമനി ഇതുമൂലം പൂർണമായി തടസ്സപ്പെ ട്ടുണ്ടാകുന്ന ബ്ലോക്കുകൾ ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കാം.
40 വയസ്സിനു ശേഷം മാത്രം പരിശോധിക്കേണ്ട ഒന്നാണ് കൊളസ്ട്രോൾ നില എന്നാണ് പലരുടെയും ധാരണ. അതു ശരിയല്ല. ശരീരത്തിൽ കൊളസ്ട്രോൾ നില കൂടുന്നതിന്റെ അനന്തര ഫലം അടുത്ത പത്തു വർഷത്തിനുള്ളിൽ മാത്രമേ സംഭവിക്കൂ. അപ്പോഴേക്കും അമിത കൊളസ്ട്രോൾ നില ശരീരത്തെ ബാധിച്ചിട്ടുണ്ടാകും എന്നതിനാലാണു നേരത്തേ തന്നെ പരിശോധിക്കേണ്ടത് ആവശ്യമായിത്തീരുന്നത്.
അനാരോഗ്യകരമായ ജീവിതശൈലിയുടെയും ഭക്ഷണശീലത്തിന്റെയും വ്യായാമമില്ലായ്കയുടെയും ഫലമായാണ് എൽഡിഎൽ ശരീരത്തിൽ കൂടുന്നത്.
പരിശോധിക്കേണ്ടത് എപ്പോൾ ?
ഇരുപത് വയസ്സു മുതൽ ലിപ്പിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യണം. ഫലം നല്ലതാണെങ്കിൽ പിന്നീട് അഞ്ചു വർഷത്തിനു ശേഷം ചെയ്താൽ മതി.
പൂർണാരോഗ്യമുള്ളയാൾ അഞ്ചു വർഷത്തിലൊരിക്കലും അമിതവണ്ണമുള്ളവർ, രോഗ പാരമ്പര്യമുള്ളവർ, പ്രമേഹ രോഗികൾ, പക്ഷാഘാതമുള്ളവർ, ഹൃദ്രോഗികൾ എന്നിവർ വർഷത്തിലൊരിക്കലും നിർബന്ധമായും ഈ ടെസ്റ്റ് നടത്തണം. കടുത്ത ഡയറ്റിങ്ങും വ്യായാമവും ചെയ്തശേഷമാകരുത് ടെസ്റ്റ് എടുക്കേണ്ടത്. ഇതു കൊളസ്ട്രോൾ താത്ക്കാലികമായി കുറവായി കാണിക്കാനിടയാകും.
ഇസിജി ആൻഡ് എക്കോ
ഹൃദയമിടിപ്പിന്റെ താളം, നിരക്ക്, വൈദ്യുത പ്രവ ർത്തനം എന്നിവ അളക്കുന്ന പരിശോധനയാണ് ഇലക്ട്രോ കാർഡിയോഗ്രാം അല്ലെങ്കിൽ ഇസിജി. ശബ്ദതരംഗങ്ങൾ ഉപയോഗിച്ചു ഹൃദയത്തിന്റെ ചിത്രങ്ങൾ നിർമിക്കുന്ന പരിശോധനയാണ് എക്കോ കാർഡിയോഗ്രാം. കൈകൾ, കാലുകൾ, നെഞ്ച് എന്നിവിടങ്ങളിൽ ഒട്ടിച്ചുവയ്ക്കാവുന്ന ചെറിയ ഇലക്ട്രോഡുകൾ ഘടിപ്പിച്ചു ഹൃദയപേശികളുടെ വൈദ്യുതപ്രവർത്തനം രേഖപ്പെടുത്തുന്നു. ഒരു സ്ക്രീനിലോ പേപ്പറിലോ ഇവ അടയാളപ്പെടുത്തുന്നതു പരിശോധിക്കുന്നു.
അസാധാരണമായ ഇസിജി ഫലങ്ങൾ ഹൃദയപേശികളുടെ തകരാറ്, ഹൃദയമിടിപ്പിന്റെ താളക്രമത്തിലുള്ള വ്യതിയാനം, ഹൃദയത്തിന്റെ വീക്കം, ഹൃദയധമനികളിലേക്കുള്ള രക്ത വിതരണത്തിന്റെ കുറവ്, മുൻപുള്ളതോ നിലവിലുള്ളതോ ആയ ഹൃദയാഘാതം എന്നിവയെ സൂചിപ്പിക്കുന്നു. നെഞ്ചുവേദന, കൈ, കഴുത്ത്, താടിയെല്ല് എന്നിവയിലേക്കു പ്രസരിക്കുന്ന വേദന, വിശദീകരിക്കാനാകാത്ത ശ്വാസതടസ്സം, തലകറക്കം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയുള്ളവർ തീർച്ചയായും ഇസിജി ടെസ്റ്റ് നടത്തണം. ഉയർന്ന കൊളസ്ട്രോൾ നില, പ്രമേഹം എന്നിവ ഉണ്ടെങ്കിൽ ആനുകാലിക ഇസിജി പരി ശോധന ഡോക്ടർ നിർദേശിച്ചേക്കാം.
ഇസിജിയിൽ വ്യതിയാനങ്ങൾ കണ്ടെത്തിയാൽ കൃത്യമായ രോഗനിർണയത്തിനായി എക്കോ ടെസ്റ്റ്, ട്രെഡ്മിൽ ടെസ്റ്റ്, ട്രോപോണിൻ ഐ ടെസ്റ്റ് എന്നിവ നിർദേശിക്കാം. എക്കോ ടെസ്റ്റ്, ട്രെഡ്മിൽ ടെസ്റ്റ് എന്നിവയിൽ വ്യതിയാനം കണ്ടാൽ നിർബന്ധമായും ആൻജിയോഗ്രാം ചെയ്യേണ്ടതായി വരാം. ഹൃദയത്തിന്റെ ഘടന നോക്കാനും ഹൃദയം എത്ര നന്നായി പ്രവർത്തിക്കുന്നു എന്നു വിശദമായി വിലയിരുത്താനും എക്കോ ടെസ്റ്റ് സഹായിക്കും. ഹൃദയ അറകളിലെ ദ്വാരങ്ങൾ, അറകളിൽ രക്തം കട്ട പിടിക്കുന്നുണ്ടോ, ഹൃദയത്തിന്റെ പുറം പാളിക്കു പ്രശ്നങ്ങളുണ്ടോ, രക്തക്കുഴലുകൾക്ക് അനാരോഗ്യമുണ്ടോ, പമ്പിങ്ങിലെ വ്യതിയാനങ്ങൾ വാൽവുകളുടെ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം എക്കോ ടെസ്റ്റിലൂടെ കണ്ടുപിടിക്കാനാകും.
പരിശോധിക്കേണ്ടത് എപ്പോൾ ?
ജനിച്ചയുടൻ കുഞ്ഞുങ്ങളിൽ എക്കോ ടെസ്റ്റ് എടുക്കാറുണ്ട്. 20 വയസ്സിനുള്ളിൽ ഒരിക്കലെങ്കിലും ഇസിജി/ എ ക്കോ ടെസ്റ്റ് എടുക്കണം. ആരോഗ്യമുള്ള വ്യക്തി 30 വയസ്സു മുതൽ അഞ്ചു വർഷത്തിലൊരിക്കൽ ഇസിജി ആൻഡ് എക്കോ ടെസ്റ്റ് ചെയ്യുന്നതു നന്നായിരിക്കും.
ചെറു പ്രായത്തിലുള്ളവർ കായിക പ്രവർത്തനങ്ങൾക്കിടയിലും ജിമ്മിൽ വർക്കൗട്ട് ചെയ്യുമ്പോഴും മറ്റും കുഴഞ്ഞു വീണു മരിക്കാനിടയാകുന്നതു ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൃത്യസമയത്തു കണ്ടുപിടിക്കപ്പെടാത്തതിനാലാണ്.
ഹൃദ്രോഗ കുടുംബചരിത്രം ഉള്ളവരും പ്രായം നാ ൽപതിലേക്ക് അടുക്കുന്നവരും എല്ലാ വർഷവും അടിസ്ഥാന ഇസിജി/എക്കോ ടെസ്റ്റ് ചെയ്യേണ്ടത് ആവ ശ്യമാണ്.
ഹീമോഗ്ലോബിൻ A1c
രക്തത്തിലെ ഗ്ലൂക്കോസിന്റെ രാസപ്രക്രിയയുടെ നിയന്ത്രണത്തെ ബാധിക്കുന്ന രോഗമാണ് പ്രമേഹം. ഇൻസുലിൻ ഹോർമോൺ രക്തത്തിൽ നിന്ന് ഊർജസ്രോതസ്സായ ഗ്ലൂക്കോസ് കോശങ്ങളിലേക്ക് ആഗിരണം ചെയ്യുന്നതിനെ സഹായിക്കുന്നു.
ശരീരത്തിന് ഇൻസുലിൻ വേണ്ടത്ര ഉൽപാദിപ്പിക്കാനും ഉപയോഗിക്കാനും കഴിയാതെ വരുന്നതാണു പ്രമേഹം. പ്രായഭേദമന്യേ പ്രമേഹ പരിശോധന അത്യന്താപേക്ഷിതമാണ്.
പ്രമേഹം പരിശോധിക്കാനും നിരീക്ഷിക്കാനും നിരവധി മാർഗങ്ങളുണ്ട്. രക്തപരിശോധനയിലൂടെയാണു പ്രമേഹ സാധ്യതയും രോഗാവസ്ഥയും കണ്ടെത്തുന്നത്. അവയിൽ ഏറ്റവും ഫലപ്രദമായ ടെസ്റ്റാണ് ഹീമോഗ്ലോബിൻ A1c അഥവാ HB A1c ടെസ്റ്റ്. ഇതിലൂടെ കഴിഞ്ഞ രണ്ടോ മൂന്നോ മാസത്തെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയാൻ സാധിക്കും.
രക്തത്തിലെ ഗ്ലൂക്കോസ് ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോഗ്ലോബിനുമായി പറ്റിനിൽക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഹീമോഗ്ലോബിൻ കൂടുതൽ ഗ്ലൂക്കോസിനാൽ പൊതിഞ്ഞിരിക്കും. HB A1c ടെസ്റ്റ് ഗ്ലൂക്കോസ് പൂശിയ ഹീമോiഗ്ലോബിനുള്ള ചുവന്ന രക്താണുക്കളുടെ ശതമാനം അളക്കുന്നു. അതുവഴി പ്രമേഹരോഗവും പ്രമേഹ സാധ്യതയും കൃത്യമായി അറിയാം.
പ്രീ ഡയബറ്റീസ് ഘട്ടം കണ്ടെത്താനും അതു പ്രമേഹത്തിലേക്ക് നീങ്ങാതിരിക്കാനും വേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങാം എന്നതാണ് HB A1c ടെസ്റ്റ് കൊ ണ്ടുള്ള ഏറ്റവും വലിയ പ്രയോജനം.
പരിശോധിക്കേണ്ടത് എപ്പോൾ ?
പ്രമേഹരോഗികളുടെ പ്രായം കുറയുന്നതും നിയന്ത്രണത്തിലല്ലാത്ത പ്രമേഹ രോഗങ്ങൾ പലവിധ സങ്കീർണതകൾക്കും മരണത്തിനും കാരണമാകുന്നു എന്നതും പ്ര മേഹവും രോഗസാധ്യതയും എത്രയും പെട്ടെന്നു കണ്ടുപിടിക്കേണ്ടണ്ടിന്റെ പ്രാധാന്യം ഉറപ്പിക്കുന്നു.
20 മുതൽ പ്രമേഹം പരിശോധിക്കണം. പൂർണ ആരോഗ്യമുള്ള 45ൽ താഴെയുള്ള വ്യക്തികൾ അഞ്ചുവർഷ ത്തിലൊരിക്കൽ HB A1c ടെസ്റ്റ് എടുക്കേണ്ടതാണ്.
പ്രമേഹ പാരമ്പര്യമുള്ളവരും അമിതവണ്ണം ഉള്ളവരും, വ്യായാമം തീരെ കുറവുള്ളവരും 45 വയസ്സിൽ താഴെയുള്ളവരും സാധാരണ ആരോഗ്യമുള്ള 45ന് മേലെ പ്രായമുള്ളവരും മൂന്നു വർഷത്തിലൊരിക്കൽ പ്രമേഹം പരിശോധിക്കണം.
മുൻപു പറഞ്ഞ നിലകളിലുള്ള 45ന് മേലെ പ്രായമുള്ളവരും പ്രീ ഡയബറ്റീസ് ഘട്ടത്തിൽ നിൽക്കുന്ന 45ൽ താഴെയുള്ളവരും എല്ലാ വർഷവും പ്രമേഹം പരിശോധിക്കണം. പ്രമേഹം നിയന്ത്രണത്തിലാണെങ്കിൽ ആറുമാസത്തിലൊരിക്കലും നിയന്ത്രണത്തിലല്ലെങ്കിൽ മൂന്നു മാസം കൂടുമ്പോഴും പരിശോധിക്കണം.
വൈറ്റമിൻ ഡി ടെസ്റ്റ്
കാരണമില്ലാത്ത ശരീര വേദന വൈറ്റമിൻ ഡിയുടെ കുറവു കാരണമാകാം. ക്ഷീണം, എല്ലുകളിൽ വേദന, പേശികൾക്കു ദുർബലത, സാധാരണ അണുബാധകൾ കൂടുക, ദന്ത വൈകല്യങ്ങൾ, മാനസിക മാറ്റങ്ങൾ എന്നിവ സംഭവിക്കുന്നതും വൈറ്റമിൻ ഡിയുടെ കുറവു മൂലമാകാം. വൈറ്റമിൻ ഡിയുടെ അളവ് മുപ്പതിന് (30ng/ml) മുകളിൽ നിലനിർത്തുന്നതാണ് ആരോഗ്യകരം. ഇരുപതിൽ (20ng/ml) താഴെയായാൽ വൈറ്റമിൻ ഡി കുറവായി കണക്കാക്കാം. രക്ത പരിശോധനയിലൂടെയാണ് വൈറ്റമിൻ ഡി ടെസ്റ്റ് നടത്തുന്നത്.
പരിശോധിക്കേണ്ടത് എപ്പോൾ ?
ലളിതമായ ഈ ടെസ്റ്റ് ഏതു പ്രായക്കാർക്കും ചെയ്യാവുന്നതാണ്. പരിശോധനാ ഫലത്തിൽ ആവശ്യത്തിൽ കുറവാണ് അളവു കാണിക്കുന്നതെങ്കിൽ ഡോക്ടറെ കണ്ടു പരിഹാരം തേടുക. സ്വയം വൈറ്റമിൻ ഡി ഗുളികകൾ വാങ്ങി കഴിക്കുന്നതും ഒരിക്കൽ ഡോക്ടർ എഴുതി തന്നതു നിർദേശമില്ലാതെ തുടരെ കഴിക്കുന്നതും ഒഴിവാക്കണം.
അമിതമായി വൈറ്റമിൻ ഡി ശരീരത്തിലെത്തുന്നത് അ സ്ഥികൾ, മൃദുവായ ശരീര കലകൾ, ഹൃദയം, വൃക്ക എന്നിവിടങ്ങളിൽ അമിതമായി കാത്സ്യം സാന്ദ്രതയ്ക്കും അതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കും വഴി വയ്ക്കും.
കാൻസർ സ്ക്രീനിങ് ടെസ്റ്റുകൾ
കാൻസർ സ്ക്രീനിങ് ടെസ്റ്റുകൾ രോഗബാധ നേരത്തേ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും വ ഴിയൊരുക്കും. കാൻസർ കോശങ്ങളുടെ സാന്നിധ്യമുണ്ടോ കാൻസറായി മാറാൻ സാധ്യതയുള്ള ശാരീരിക മാറ്റങ്ങളുണ്ടോ, കാൻസർ പടരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ടെസ്റ്റുകളിലൂടെ കണ്ടെത്തുക.
മിക്ക വ്യക്തികൾക്കും 40 വയസ്സു വരെ കാൻസർ സ്ക്രീനിങ് ടെസ്റ്റുകളുടെ ആവശ്യമില്ല. കാൻസർ കുടുംബചരിത്രമുള്ളവർ ഇരുപതു വയസ്സു കഴിയുമ്പോൾ തന്നെ സ്ക്രീനിങ് ടെസ്റ്റുകൾക്കു വിധേയരാകണം.
സ്വയം ചെയ്യാവുന്ന ശാരീരിക പരിശോധനയാണ് കാൻസറിന്റെ ആദ്യ സ്ക്രീനിങ് ടെസ്റ്റ്. അസാധാരണവും വേദനയില്ലാത്തതുമായ മുഴകൾ ശരീരത്തിലുണ്ടോ എന്നു പരിശോധിക്കുക. ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് സ്തനാർബുദത്താലാണ് എന്നതിനാൽ ചെറിയ പ്രായത്തിൽ തന്നെ പെൺകുട്ടികൾക്കു സ്തനം പരിശോധിക്കേണ്ടതിന്റെ ആവശ്യം പറഞ്ഞു കൊടുക്കുക. വട്ടത്തിൽ ചെറുതായി അമർത്തി നോക്കുകയാണു വേണ്ടത്. അസാധാരണ മുഴകൾ ഉണ്ടെന്നുതോന്നിയാൽ വിശദ പരിശോധന ചെയ്യണം.
ആർത്തവത്തെ നിരീക്ഷിക്കേണ്ടതിന്റെയും ക്രമമില്ലാത്ത ആർത്തവം, അമിത രക്തസ്രാവം എന്നിവയുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതിന്റെയും പ്രാധാന്യം പറഞ്ഞു കൊടുക്കുക. ലൈംഗികജീവിതം തുടങ്ങിയവർ ഗർഭാശയമുഖ കാൻസറിനായുള്ള ടെസ്റ്റുകൾ ചെയ്യേണ്ടതുണ്ട്. ലൈംഗിക ബന്ധത്തിനെ തുട ർന്നു രക്തസ്രാവം ഉണ്ടെങ്കിൽ ഡോക്ടറെ കണ്ടു പരിശോധിക്കണം.
രക്തപരിശോധന, പാപ്‌സ്മിയർ പരിശോധന, മാമോഗ്രാം, ജനിതക പരിശോധനകൾ എന്നിവയാണു പ്രധാന സ്ക്രീനിങ് ടെസ്റ്റുകൾ. ശ്വാസകോശ അർബുദത്തിന്റെ സ്ക്രീനിങ് ടെസ്റ്റ് ലോ – ഡോസ് കംപ്യൂട്ടഡ് ടോമോഗ്രഫി (എൽഡിസിടി) ആണ്. വൻകുടലിലെ കാൻസർ കണ്ടെത്തുന്നതിനായി മലമൂത്ര പരിശോധനകൾ, സിഗ്രമോയിഡോസ്കോപ്പി, കൊളോനോസ്കോപ്പി എന്നിവ ഉപയോഗിക്കാറുണ്ട്. അപ്പർജി ഐസ്കോപ്പി അന്നനാള ഉദര കാൻസറുകൾ കണ്ടെത്താൻ സഹായകമാണ്.
പരിശോധിക്കേണ്ടത് എപ്പോൾ?
പ്രായം 40 – 49 ആയ ആളുകൾ സ്തനാർബുദ സ്ക്രീനിങ്ങായ മാമോഗ്രാം വർഷത്തിലൊരിക്കൽ ചെയ്യണം. പ്രായം 50–74നും ഇടയ്ക്കുള്ളവർ രണ്ടു വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യണം. കാൻസർ പാരമ്പര്യമുള്ളവർക്ക് ബ്രെസ്റ്റ് മാഗ്‌നറ്റിക് റെസൊണൻസ് ഇമേജിങ് അഥവാ എംആർഐ നിർദേശിക്കപ്പെടാം.
45 വയസ്സും അതിൽ കൂടുതലും പ്രായമുള്ള പുരുഷന്മാർ വാർഷിക പ്രോസ്റ്റേറ്റ് കാൻസർ രക്തപരിശോധന നടത്തണം. ഗർഭാശയമുഖ കാൻസർ സ്ക്രീനിങ് ആയ പാപ്‌സ്മിയ ർ 21 വയസ്സു മുതൽ ആരംഭിക്കാം.
21 – 29 പ്രായമുള്ളവർ മൂന്നു വർഷത്തിലൊരിക്കലും 30 വയസ്സിൽ കൂടുതലുള്ള സജീവ ലൈംഗികജീവിതം നയിക്കുന്നവർ വർഷത്തിലൊരിക്കലും പാപ്സ്മിയർ ടെസ്റ്റ് ചെയ്യണം. 45ൽ കൂടുതൽ പ്രായമുള്ളവർ വൻകുടൽ കാൻസർ സ്ക്രീനിങ് നടത്തുന്നതു നന്നായിരിക്കും. കുടുംബ ചരിത്രമുണ്ടെങ്കിൽ 30 മുതൽ ചെയ്യാം.
സെറം ഇലക്ട്രോലൈറ്റ്സ്
രക്തത്തിൽ അടങ്ങിയിരിക്കുന്ന ലവണങ്ങളും ധാതുക്കളുമാണ് ഇലക്ട്രോലൈറ്റുകൾ പൊട്ടാസ്യം, സോഡിയം, ക്ലോറൈഡ് തുടങ്ങിയ രക്തത്തിലെ ഇലക്ട്രോലൈറ്റുകളുടെ അളവു പരിശോധിക്കുന്ന രക്ത പരിശോധനയാണ് സെറം ഇലക്ട്രോലൈറ്റ്സ് ടെസ്റ്റ്.
ആരോഗ്യകരമായ ജീവിതത്തിനു ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ ശരിയായ അളവു നിർണായക പങ്കുവഹിക്കുന്നു.
ഞരമ്പുകളുടെ ശരിയായ പ്രവർത്തനം, പേശികളു ടെ സങ്കോചവികാസം, ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ, നാഡീ സിഗ്‌നലുകളുടെ നീക്കം, വൃക്കകളുടെ അവസ്ഥ, ശ്വാസകോശ ആരോഗ്യം ഉപാപചയ പ്രവർത്തനങ്ങൾ എന്നിവയെ സഹായിക്കുന്നു.
ഹൃദയതാളം നിലനിർത്തുന്നതിലും ശരീരത്തിലെ മാലിന്യങ്ങളും വിഷ വസ്തുക്കളും പുറന്തള്ളുന്നതിലും ഇ ലട്രോലൈറ്റുകൾ പങ്കുവഹിക്കുന്നു.
ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥ അടിസ്ഥാന രോഗാവസ്ഥയെ സൂചിപ്പിക്കുന്നു. ഇലക്ട്രോലൈറ്റ് ടെസ്റ്റിലൂടെ രോഗസാധ്യത നേരത്തേ കണ്ടുപിടിക്കാൻ സാധിക്കും. ചികിത്സയുടെ ഫലപ്രാപ്തി അറിയാനും സെറം ഇലക്ട്രോലൈറ്റ് ടെസ്റ്റ് ആവശ്യമാണ്.
പരിശോധിക്കേണ്ടത് എപ്പോൾ ?
ഏതു പ്രായക്കാർക്കും സ്ഥിരമായ മെഡിക്കൽ ചെക്കപ്പിന്റെ ഭാഗമായി സെറം ഇലക്ട്രോലൈറ്റ്സ് ചെയ്യാവുന്നതാണ്.
അലസത, തലവേദന, വയറിളക്കം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഓക്കാനം, ഛർദ്ദി, വിശപ്പിൽ മാറ്റം എന്നിവയുണ്ടെങ്കിൽ ടെസ്റ്റ് ചെയ്ത് ഫലവുമായി ഡോക്ടറെ കാണുക. ടെസ്റ്റ് ഫലം വായിച്ചു മനസ്സിലാക്കി സ്വയം പരിഹാരമാർഗങ്ങൾ തേടരുത്.
ബ്ലഡ് പ്രഷർ നിയന്ത്രണത്തിലാണോ ?
ഇന്ത്യയിലെ 19.5 കോടി ജനങ്ങളെ ബാധിക്കുന്ന രോഗമാണ് രക്താതിമർദം. ലോകത്ത് 60 കോടി ആളുകൾക്കു രക്താതിമർദം ഉണ്ടെന്ന് അനുമാനിക്കുന്നു.
ആരോഗ്യത്തെയാകെ തകിടം മറിക്കുന്ന ചുഴിയാണീ രോഗം. 120/80 mm Hg എന്ന നിലയിൽ രക്താതിമർദം നിലനിർത്തേണ്ടത് ആവശ്യമാണ്. രക്താതിമർദം പല അസുഖങ്ങളിലേക്കുമുള്ള വഴി തുറക്കാം.
ഹൃദയാഘാതം, പക്ഷാഘാതം, ഓർമക്കുറവ് (വാസ്ക്കുലാർ ഡിമൻഷ്യ) കണ്ണുകളുടെ ഞരമ്പുകളുടെ അനാരോഗ്യം തുടങ്ങി മറ്റു പല രോഗങ്ങളിലേക്കും നയിക്കാം എന്നതു പ്രഷർ ആരോഗ്യകരമായി നിലനിർത്തേണ്ടതിന്റെ ആവശ്യകത ഉറപ്പിക്കുന്നു. സാധാരണ മെഡിക്കൽ ചെക്കപ്പുകളിലും ഡോക്ടർ സന്ദർശനങ്ങളിലും ക്യാംപുകളിലും രക്തസമ്മർദം പരിശോധിക്കാറുണ്ട്. അങ്ങനെ കിട്ടുന്ന ഏത് അവസരവും പ്രയോജനപ്പെടുത്താം. ഉപ്പിന്റെ അമിത ഉപയോഗം ഒഴിവാക്കണം. ഉയർന്ന രക്തസമ്മർദം കാണുകയാണെങ്കിൽ സ്ഥിര മായി നിരീക്ഷിക്കുക. ഡോക്ടറുടെ സേവനം തേടുക.
അളവുകൾ ശ്രദ്ധിക്കുക
ഉയരത്തിനനുസരിച്ചുള്ള ഭാരം നിലനിർത്തേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഉയര –ഭാര അനുപാതമായ ബോഡി മാസ് ഇൻഡക്സ് ഒരു വ്യക്തിയുടെ ഭാരം (കിലോഗ്രാമിൽ) ഉയരം (മീറ്ററിൽ) എന്നിവ കണക്കാക്കി ഭാരത്തെ ഉയരത്തിന്റെ വർഗം (മീറ്റർ സ്ക്വയർ) കൊണ്ടു ഹരിക്കുമ്പോൾ കിട്ടുന്ന സംഖ്യ കൊണ്ട് മനസിലാക്കാം.
ബിഎംഐ 25 മുതൽ 30 വരെ ആണെങ്കിൽ ശരീരഭാരം കൂടുതലാണ്. മുപ്പതിനു മുകളിൽ അമിതവണ്ണമാണ്. ഇതു പല ഗുരുതര രോഗങ്ങളിലേക്കുമുള്ള പടിവാതിലായതിനാൽ കുറയ്ക്കുക. പുരുഷന്മാരിൽ അരയുടെ ചുറ്റളവ് 94 സെന്റിമീറ്ററിന് (37 ഇഞ്ച്) മുകളിൽ പോകുന്നതും സ്ത്രീകളിൽ 80 സെന്റിമീറ്ററിന് (31 ഇഞ്ച്) മുകളിൽ പോകുന്നതും അപകടമാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.ശാലിനി ബേബി ജോൺ, സീനിയർ കൺസൽറ്റന്റ് ജനറൽ മെഡിസിൻ, രാജഗിരി ഹോസ്പിറ്റൽ, കൊച്ചി