വേനൽക്കാലത്ത് പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നതും വീടുകളിലേക്ക് പാമ്പുകൾ കയറിച്ചെത്തുന്നതും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അതിരുകൾ ഇല്ലാതാവുന്നതിന്റെ സൂചനയാണ്. പാമ്പുവിഷത്തെ നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോടോക്സിക് (മൂർഖൻ, ശംഖുവരയൻ), രക്തചംക്രമണത്തെ ബാധിക്കുന്ന ഹീമോടോക്സിക് (അണലി) എന്നിങ്ങനെ തരംതിരിക്കാം. പാമ്പുകടിയേറ്റാൽ ലക്ഷണങ്ങൾ ഉടൻ ശ്രദ്ധിക്കുകയും കടിയേറ്റ ഭാഗം അനക്കാതെ ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തിക്കുകയും വേണം. പ്രഥമശുശ്രൂഷയിൽ രോഗിയെ ആശ്വസിപ്പിക്കുക, കടിയേറ്റ ഭാഗം അനക്കാതിരിക്കുക, വേഗത്തിൽ ആശുപത്രിയിലെത്തിക്കുക, ഡോക്ടറോട് ലക്ഷണങ്ങൾ പറയുക എന്നിവ ഉൾപ്പെടുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, രാത്രികാലങ്ങളിൽ ശ്രദ്ധിച്ച് നടക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ പാമ്പുകളെ അകറ്റാൻ സഹായിക്കും. മുറിവു വലുതാക്കുകയോ രക്തം വാർന്നുകളയാൻ ശ്രമിക്കുകയോ ചെയ്യരുത്. വിഷബാധയുണ്ടെങ്കിൽ ആന്റിവെനം മാത്രമേ ചികിത്സയുള്ളൂ, അത് ആധുനിക സംവിധാനങ്ങളുള്ള ആശുപത്രികളിൽ മാത്രമേ നൽകാവൂ.

കാടുപിടിച്ച പറമ്പുകളിലും തണുപ്പുള്ള വയൽവരമ്പുകളിലുമുള്ള ഭീഷണിയായിരുന്നു പാമ്പുകടി. എന്നാൽ, വേനൽ കനത്തതോടെ ഇന്നതു വീടിനുള്ളിലേക്ക് ഇഴഞ്ഞെത്തുന്ന മരണവാർത്തകളായി. തൃശ്ശൂർ കോടാലിയിൽ അൽജോയും തിരുവനന്തപുരം ചിറയൻകീഴിൽ ദിക്ഷനും പാമ്പുകടിയോറ്റത് വീട്ടിൽ കിടന്ന് ഉറങ്ങുമ്പോഴായിരുന്നു. ആലപ്പുഴ കായംകുളത്ത് സെലീന മരിച്ചത് രാത്രി ഏഴു മണിയോടെ പറമ്പിൽ പാർക്ക് ചെയ്ത സ്കൂട്ടര്‍ എടുക്കാൻ പോയപ്പോഴാണ്.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അതിരുകൾ  ഇല്ലാതാവുന്ന നമ്മുടെ നാട്ടിൽ പാമ്പുകടി എന്നത് ഇപ്പോൾ അപ്രതീക്ഷിതമായ ഭീഷണിയല്ല. എ പ്പോൾ വേണമെങ്കിലും ആരേയും തേടിവരാവുന്ന അപകടമാണ്. ഈ അപകടത്തെപ്പറ്റിയുള്ള അവബോധമാണ് അത് ഒഴിവാക്കാൻ വേണ്ടത്.

ADVERTISEMENT

പാമ്പുവിഷബാധ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്: നാഡീവ്യൂഹത്തെ ബാധിക്കുന്നത് –ന്യൂറോടോക്‌സിക്. ശംഖുവരയൻ, മൂർഖൻ എന്നിവയുടെ വിഷം കടിയേൽക്കുന്ന ആളുടെ നാഡീവ്യവസ്ഥയെ ബാധിക്കുന്നതാണ്. ഇവയുടെ വിഷം തലച്ചോറും ശരീരപേശികളും തമ്മിലുള്ള നാഡീബന്ധത്തെ ബാധിക്കും.    

അണലി വർഗത്തിലുള്ള പാമ്പുകളുടെ വിഷം രക്‌തപര്യയന വ്യവസ്‌ഥയെ ബാധിക്കുന്നതാണ്– ഹീമോടോക്സിക്. രംക്തചംക്രമണത്തെ ബാധിക്കുക, രക്തം കട്ടപിടിക്കുന്ന പ്രക്രിയ തകർക്കുക, ശരീരത്തിനുള്ളിലും പുറത്തേയ്ക്കും രക്തസ്രാവം ഉണ്ടാക്കുക എന്നതാണ് ഹീമോടോക്സിക് വിഷബാധയുടെ പരിണിതഫലങ്ങൾ.

ADVERTISEMENT

പാമ്പുകടിയുടെ ലക്ഷണങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അണലി: അണലിവിഷമേറ്റാൽ രക്‌തം കട്ടപിടിക്കില്ല. കടിയേറ്റ സ്‌ഥലത്തു വേദന, നീര്, നീലനിറം, രക്‌തം പൊടിയുക തുടങ്ങിയ ലക്ഷണങ്ങൾ വിഷബാധ സൂചിപ്പിക്കുന്നു. കഴലവേദനയും നീരും (Lymphnode), കടിച്ച സ്ഥലത്തു പോള പോലെ വരിക, ഛർദി, വയറുവേദന, ക്ഷീണം, നടുവേദന, മൂത്രത്തിൽ രക്തനിറം, ശരീരവേദന, കണ്ണു ചുവക്കുക, മയങ്ങിപ്പോവുക എന്നിവയും ലക്ഷണങ്ങളാണ്. രക്തം ഛർദിക്കുക, മൂക്കിൽ ചോരവരിക, ചുമച്ച് ചോര തുപ്പുക, പല്ലിൽ നിന്നു ചോര വരിക, പ്രഷർ കുറയുക തുടങ്ങിയവയും അണലി വിഷബാധയുടെ ലക്ഷണങ്ങളാണ്.  

ADVERTISEMENT

മൂർഖൻ: മൂർഖന്റെ വിഷബാധയേറ്റാൽ വേദന, നീര്, കുമിള, കണ്ണുകൾ അടഞ്ഞുപോകുക, ഇരട്ടക്കാഴ്ച, കുഴഞ്ഞ സംസാരം, വെള്ളം ഇറക്കാനുള്ള ബുദ്ധിമുട്ട്, നാക്കു മരവിക്കുക, വിയർക്കുക, ദാഹം കൂടുതൽ, ഛർദിലും വയറുവേദനയും, ശ്വാസം മുട്ടലും നീലനിറവും, ബോധക്കേട് എന്നിവയുണ്ടാകും.

ശംഖുവരയൻ, ചുരുട്ട: ശംഖുവരയൻ, ചുരുട്ട എന്നിവയുടെ വിഷത്തിന്റെ ലക്ഷണങ്ങൾ കാണാൻ താമസിക്കും. ശംഖുവരയൻ കടിച്ച സ്ഥലത്തു പാടുപോലും കാണില്ല. ശംഖുവരയൻ കടിക്കുന്നതു മിക്കവാറും തറയിൽ കിടന്നുറങ്ങുന്നവരെയാണ്. രാവിലെയാകുമ്പോഴേക്കും ആൾ അബോധാവസ്ഥയിലാകും.  കുട്ടികളിൽ പ്രത്യേകിച്ചു ശംഖുവരയന്റെ വിഷബാധ തിരിച്ചറിയാൻ പ്രയാസമാണ്.

ചേര പോലുള്ള ചില പാമ്പുകൾക്കു മനുഷ്യരെ അപായപ്പെടുത്താനുള്ള വിഷമില്ല. എങ്കിലും ഇരയെ കടിച്ച് മയക്കാനുള്ള വിഷം ഉണ്ടാകും. പാമ്പു കടിയേറ്റാൽ, കടിച്ച പാമ്പ് വിഷമില്ലാത്ത ഇനമാണെങ്കിലും വൈദ്യസഹായം തേടണം. ജീവന് അപകടമില്ലെങ്കിലും മറ്റു ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവാതിരിക്കാൻ ഇതാവശ്യമാണ്.

പ്രഥമശുശ്രൂഷ: Do it 'RIGHT'

R -റീഅഷ്വറൻസ്(Reassurance): കടിയേറ്റ രോഗിയെ സമാധാനിപ്പിക്കുക. പേടിച്ചാൽ രക്തയോട്ടം കൂടുകയും വിഷം വേഗം ശരീരത്തിൽ പടരുകയും ചെയ്യും. 70% പാമ്പുകടിയും വിഷമില്ലാത്തതായിരിക്കും. 15 ശതമാനം വിഷം കയറിയിട്ടില്ലാത്ത ഡ്രൈ ബൈറ്റ് ആയിരിക്കും.

I -ഇമ്മൊബിലൈസ്(Immobilise): കടിച്ച ഭാഗം അനക്കരുത്. കടിയേറ്റത് കയ്യിലാണെങ്കിൽ ആഭരണങ്ങളും വാച്ചും മുറുകി കിടക്കുന്ന ഡ്രസ്സും നീക്കണം.

GH - ഗെറ്റ് റ്റു ഹോസ്‌പിറ്റൽ (Get To Hospital):  കടിയേറ്റ് ഒരു മണിക്കൂറിനകം (ഗോ ൾഡൻ അവർ) ആശുപത്രിയിൽ എത്തിക്കണം. മൂന്നു മണിക്കൂറിനുള്ളിലെങ്കിലും എത്തിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്.

T – ലക്ഷണങ്ങൾ പറയുക (Tell The Doctor About The Symptoms): കണ്ണു തുറക്കാനുള്ള ബുദ്ധിമുട്ട്,കടിച്ച ഭാഗത്തുള്ള വേദന, നീലനിറം,ശ്വാസം കിട്ടാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ എന്തെങ്കിലും ഉണ്ടെങ്കിൽ ഡോക്ടറോടു പറയുക.

പാമ്പുകളെ അകറ്റാനുള്ള മാർഗങ്ങൾ

പാമ്പുകളുടെ സാന്നിധ്യം വീട്ടിലും പരിസരത്തും ഉണ്ടാവാതിരിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ സഹായിക്കും.

∙ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീടിനു ചുറ്റുമുള്ള പൊത്തുകൾ അടയ്ക്കുക.

∙ രാത്രി ചെരിപ്പു ധരിച്ചു, ടോർച്ച് അടിച്ചു നടക്കുക. തറയിൽ അമർത്തി ചവിട്ടി നടക്കുന്നതും വടി കൊണ്ട് കുത്തി ശബ്ദമുണ്ടാക്കി നടക്കുന്നതും നല്ലതാണ്. തറയിലുണ്ടാകുന്ന തരംഗങ്ങൾ തിരിച്ചറിഞ്ഞു പാമ്പ് മാറിപ്പോകും.

∙ പുല്ല് ചെത്താൻ പോകുമ്പോഴും വിറക് എടുക്കുമ്പോഴുമെല്ലാം ആദ്യം ഒരു വടി കൊണ്ട് ആ ഭാഗം അനക്കി ശബ്ദം ഉണ്ടാക്കിയ ശേഷം  മാത്രം ജോലി ആരംഭിക്കുക.  

ബാൻഡേജ് ഉപയോഗിക്കുമ്പോൾ

കടിയേറ്റ ഭാഗത്ത് ടൂർണിക്കെ കെട്ടുന്നതിലും നല്ലത് അ ധികം മുറുക്കമില്ലാതെ ഇലാസ്റ്റോ ക്രേപ്പ് ബാൻഡേജ് ചുറ്റുന്നതാണ്. ബലമായി മുറുക്കി കെട്ടിയാൽ രക്തയോട്ടം നിലച്ചു പഴുപ്പ് വ്യാപിക്കാനും ഭാഗം മുറിച്ചുകളയാനും ഇടയാകും. ആശുപത്രിയിലെത്തിയാൽ ഉടനെ ബാൻഡേജ് അഴിക്കരുത്. ആന്റിവെനം നൽകി ഏകദേശം മുപ്പതു മിനിറ്റ് കഴിഞ്ഞേ ഇത് അഴിച്ചു കളയാവൂ. ഇല്ലെങ്കിൽ വിഷം പെട്ടെന്നു ശരീരത്തിലേക്കു വ്യാപിക്കുകയും ബിപി താഴ്ന്നുപോവുകയും ചെയ്യാം.

ഒരിക്കലും ചെയ്യരുത്

∙ മുറിവു വലുതാക്കുക, കത്തി ഉപയോഗിച്ചു രക്തം വാർന്നുകളയാൻ ശ്രമിക്കുക, വായ ഉപയോഗിച്ചു വലിച്ചെടുത്തു കളയുക തുടങ്ങിയവ ചെയ്യരുത്.

∙ മുറിവു വച്ചുകെട്ടുകയോ കഴുകുകയോ ചെയ്യരുത്. കല്ല് പിടിപ്പിക്കുന്നതും ഗുണം ചെയ്യില്ല.

∙ കടിച്ച പാമ്പിനെ തപ്പി സമയം കളയരുത്.

ചികിത്സയും ആന്റിവെനവും

വിഷബാധയുണ്ടെന്നു സ്ഥിരീകരിച്ചാൽ ആന്റിവെനം മാത്രമേ ചികിത്സയുള്ളൂ. പാമ്പുവിഷം ചെറിയ അളവിൽ കുതിരയിൽ കുത്തിവച്ച ശേഷം കുതിരയുടെ രക്തത്തിലെ ഇമ്യൂണോഗ്ലോബുലിൻ വേർതിരിച്ചാണ് ആന്റിവെനം ഉണ്ടാക്കുന്നത്. പോളിവാലന്റ് ആന്റിവെനം മൂർഖൻ, അണലി, ശംഖുവരയൻ, സോ സ്കെയിൽ വൈപർ എന്നിവയ്ക്ക് ഫലപ്രദമാണ്. എന്നാൽ, ചുരട്ട, മലബാർ പിറ്റ് വൈപർ, രാജവെമ്പാല, കറുത്ത ശംഖുവരയൻ എന്നീ പാമ്പുകൾക്കുള്ള ആന്റിവെനം ഇന്ത്യയിൽ ലഭ്യമല്ല.

ആന്റിവെനത്തിനു ചൊറിച്ചിൽ, പനി, ശ്വാസം മുട്ടൽ തുടങ്ങി പല റിയാക്‌ഷനുകളും ഉണ്ടാകാം. അതിനാൽ ആധുനിക സംവിധാനങ്ങളുള്ള ആശുപത്രികളിൽ മാത്രമേ വിഷചികിത്സ സുരക്ഷിതമാകൂ.

വിവരങ്ങൾക്കു കടപ്പാട്: ഡോ.ജോസഫ് കെ ജോസഫ്, സീനിയർ ഫിസിഷൻ, നെഫ്രോളജിസ്റ്റ്, ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ, അങ്കമാലി

Essential First Aid for Snake Bites: The 'RIGHT' Approach:

Snake bite prevention and awareness are crucial as snake encounters are increasingly moving from wild areas into homes. Understanding the symptoms of different snake venoms, such as neurotoxic (cobra, kraken) and hemotoxic (viper), and knowing the correct first aid response can significantly improve outcomes.

ADVERTISEMENT