42 വയസ്സുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയറായ അഖിലിന് കമ്പ്യൂട്ടർ ജോലിയുടെ ഭാഗമായി വലതുകൈയിൽ അനുഭവപ്പെട്ട വേദനയും തരിപ്പും കാർപൽ ടണൽ സിൻഡ്രോം (CTS) ആണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ഉള്ളംകൈയിലെ കാർപൽ ടണലിൽ മീഡിയൻ നാഡിക്ക് സമ്മർദ്ദം ഏൽക്കുന്നതു മൂലമുണ്ടാകുന്ന ഈ അവസ്ഥയിൽ തള്ളവിരൽ, ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരലിന്റെ പകുതി എന്നിവിടങ്ങളിൽ മരവിപ്പ്, തരിപ്പ്, കത്തൽ എന്നിവ അനുഭവപ്പെടാം. ഇത് ദൈനംദിന ജോലികൾ, ഗിറ്റാർ വായിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെ ബാധിക്കുകയും, ചികിത്സിക്കാതെ വിട്ടാൽ കൈത്തണ്ടയിലെ പേശികൾക്ക് ബലഹീനതയും ക്ഷയവും സംഭവിക്കുകയും ചെയ്യും. അമിതവണ്ണം, തൈറോയിഡ് പ്രശ്നങ്ങൾ, സന്ധിവാതം, പ്രമേഹം, തുടർച്ചയായ കമ്പ്യൂട്ടർ ഉപയോഗം, ആവർത്തന സ്വഭാവമുള്ള ജോലികൾ എന്നിവ CTS-ന് കാരണമാകാം. നാഡീ ചാലക പഠനങ്ങൾ (Nerve conduction studies) വഴി ഇത് രോഗനിർണയം നടത്താം. ബി വിറ്റാമിനുകൾ, ന്യൂറോപ്പതി മരുന്നുകൾ, ഫിസിയോതെറാപ്പി, സ്റ്റിറോയിഡ് ചികിത്സ, ശസ്ത്രക്രിയ എന്നിവയാണ് പ്രധാന ചികിത്സാ രീതികൾ. രോഗലക്ഷണങ്ങൾ തീവ്രമാകുമ്പോഴും, പേശി ബലഹീനത അനുഭവപ്പെടുമ്പോഴും ശസ്ത്രക്രിയ ശുപാർശ ചെയ്യുന്നു. ശരിയായ സമയത്തുള്ള ചികിത്സയിലൂടെ മികച്ച ഫലം നേടാനാകും.

അഖിൽ 42 വയസ്സ് കഴിഞ്ഞ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ജോലിക്കു ശേഷം തിരികെ വീട്ടിലേക്കു കാറോടിച്ചു എത്തുമ്പോൾ വലതുകൈയിൽ വേദനയും തരിപ്പും അനുഭവപ്പെടുന്നത് അഖിൽ ശ്രദ്ധിക്കാൻ തുടങ്ങി. കൈ പഴയതു പോലെയാകാന്‍ അദ്ദേഹത്തിന് തന്റെ തള്ളവിരലും ചൂണ്ടുവിരലും നടുവിരലും തുടർച്ചയായി ചലിപ്പിക്കേണ്ടതായി വന്നു. കമ്പ്യൂട്ടറിൽ ജോലി ചെയ്യുമ്പോഴാണ് വേദനയും തരിപ്പും കൂടുന്നതായി കണ്ടു തുടങ്ങിയത്. 

ഇത് സാവകാശം അഖിലിന്റെ മറ്റു ദൈനംദിന കാര്യങ്ങളിൽ ബുദ്ധിമുട്ട് സൃഷ്ടിക്കാൻ തുടങ്ങി. അത്യാവശ്യം ഗിറ്റാർ വായിക്കുമായിരുന്നു അഖിലിന് കൈവേദന മൂലം ഇടയ്ക്കിടെയുള്ള പ്രാക്ടീസിനോട് വിട പറയേണ്ടതായി വന്നു. വേദനയും തരിപ്പും തന്നെ വല്ലാതെ വിഷമിപ്പിക്കുന്നു എന്ന് മനസ്സിലായപ്പോൾ അഖിൽ ഡോക്ടറിന്റെ സഹായം തേടി. തുടർന്നുള്ള ചികിത്സയിൽ അഖിലിന് കാർപൽ ടണൽ സിൻഡ്രോം ആണെന്ന് സ്ഥിരീകരിച്ചു. 

ADVERTISEMENT

എന്താണ് കാർപൽ ടണൽ സിൻഡ്രോം?

കാർപൽ ടണൽ സിൻഡ്രോം എന്നത് വളരെ സാധാരണമായി വ്യക്തികളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഉള്ളംകൈയ്യുടെ  അടിഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ശരീരഘടനയാണ് കാർപൽ ടണൽ. റ്റെൻഡനുകളും മീഡിയൻ നാഡി എന്നറിയപ്പെടുന്ന നാഡിയും കാർപൽ  ടണലിനു താഴെ കടന്നുപോകുന്നു. തള്ളവിരൽ, ചൂണ്ടുവിരൽ, നീണ്ട വിരൽ, മോതിരവിരലിന്റെ പകുതി എന്നിവയ്‌ക്ക് മീഡിയൻ നാഡി സംവേദനക്ഷമത നൽകുന്നു. കനാലിന്റെ വലിപ്പം കുറയുകയോ അല്ലെങ്കിൽ ഫ്ലെക്‌സർ റ്റെന്റനുകൾക്കു ചുറ്റുമുള്ള ലൂബ്രിക്കേഷൻ ടിഷ്യുവിന്റെ വീക്കത്തിന്റെ വലിപ്പം കൂടുകയോ ചെയ്യുക വഴി മീഡിയൻ നാഡിക്കു കംപ്രഷൻ സംഭവിക്കുന്നു.

ADVERTISEMENT

കാർപൽ ടണൽ എൻട്രാപ്‌മെന്റ് സിൻഡ്രോമിന്റെ മുഖമുദ്രയായ ന്യൂറോപതിക് ലക്ഷണങ്ങൾ (Neuropathic symptoms) ആയ  തള്ളവിരൽ, ചൂണ്ടുവിരൽ, നീണ്ട വിരൽ, മോതിരവിരലിന്റെ പകുതി  എന്നിവയിൽ മരവിപ്പ്, തരിപ്പ് അല്ലെങ്കിൽ കത്തുന്ന സംവേദനങ്ങൾ എന്നിവ രോഗിക്ക് അനുഭവപ്പെടുന്നു. ചികിത്സിച്ചില്ലെങ്കിൽ കൈയുടെ   പേശികളിൽ ബലഹീനതയും അട്രോഫിയും സംഭവിച്ചെന്ന് വരാം.

CTS - ന്റെ മിക്ക കേസുകളുടെയും കാരണങ്ങൾ അജ്ഞാതമാണ്. അമിതവണ്ണം, ഗർഭനിരോധന മരുന്നുകളുടെ ഉപയോഗം, ഹൈപ്പോതൈറോയിഡിസം, സന്ധിവാതം, പ്രമേഹം, ആഘാതം എന്നിവ ഉൾപ്പെടുന്ന കൈത്തണ്ടയിലെ മീഡിയൻ ഞരമ്പിൽ സമ്മർദ്ദം ചെലുത്തുന്ന ഏത് അവസ്ഥയുമായും കാർപൽ ടണൽ സിൻഡ്രോം ബന്ധപ്പെട്ടിരിക്കുന്നു. കമ്പ്യൂട്ടറിൽ നിരന്തരമായി ജോലി ചെയ്യുക, അല്ലെങ്കിൽ അമിതമായ ബലം, വൈബ്രേഷൻ എന്നിവ നേരിടേണ്ടി വരുന്നതും കാരണമാവാം.

ADVERTISEMENT

കാർപൽ ടണൽ സിൻഡ്രോം ബാധിച്ച വ്യക്തിയുടെ പ്രതിദിന പ്രവർത്തനങ്ങൾ

താറുമാറാകും എന്നത് ഒരു വാസ്തവം തന്നെയാണ്. കാർപൽ ടണൽ സിൻഡ്രോം, ഒരു ഷർട്ടിന്റെ ബട്ടൻസ് ഇടുന്നതു മുതൽ ഒരു കുപ്പിയുടെ അടപ്പു തിരിച്ചു അടക്കുന്നത് പോലെയുള്ള ലളിതമായ ജോലികൾ പോലും പൂർത്തിയാക്കുന്നത് ബുദ്ധിമുട്ടാക്കും. സ്ഥിരമായി ആവർത്തിച്ചുള്ള ജോലികൾ ചെയ്യുന്നവർക്കും ഈ രോഗം ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഏത് തരത്തിലുള്ള ജോലികൾക്ക് കാർപൽ ടണൽ സിൻഡ്രോം ഉണ്ടാകാം?

. ധാരാളം ടൈപ്പിംഗ് ആവശ്യമുള്ള ഓഫീസ് ജോലികൾ.

. ധാരാളം കീബോർഡിംഗ് അല്ലെങ്കിൽ ഡാറ്റ എൻട്രി ആവശ്യമായ സാങ്കേതിക ജോലികൾ.

. നിർമ്മാണ പ്ലാന്റ് അസംബ്ലി ലൈൻ തൊഴിലാളികൾ.

. ക്ലീനിംഗ് പ്രൊഫഷണലുകൾ.

. ചിത്രകാരന്മാർ.

. നിർമാണത്തൊഴിലാളികൾ മുഖ്യമായും കൈയ്യിൽ ചുറ്റികയും കൈത്തണ്ടയിൽ വൈബ്രേറ്റ് ചെയ്യുന്ന മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നവർ.

. ഡ്രൈവർമാർ

ഇങ്ങനെയുള്ള വ്യക്തികൾക്കാണ് ഇത് കൂടുതലായും കാണപ്പെടുന്നത്.

കൂടാതെ, അടുക്കള ജോലികൾ ചെയ്യുമ്പോൾ, പ്രത്യേകിച്ച് പച്ചക്കറികൾ മുറിക്കുന്നത് പോലുള്ള ജോലികളിൽ സ്ത്രീകൾ പലപ്പോഴും ഈ പ്രശ്നത്തെക്കുറിച്ച് പരാതിപ്പെടുന്നു.

കൈത്തണ്ടയുടെ നിരന്തരമായ പിരിമുറുക്കം മൂലം ഇരുചക്രവാഹനങ്ങൾ കൂടുതലായി ഓടിക്കുന്നവരിലും ഇത് കൂടുതലാണ്.

ഒരു വ്യക്തിയുടെ മെഡിക്കൽ പശ്ചാത്തലത്തിന്ടെയും ശാരീരിക പരിശോധനയുടെയും അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ CTS - ബാധിതരായ വ്യക്തികൾക്ക് നാഡീ ചാലക പഠനങ്ങളും ( Nerve conduction studies)  ഇലക്ട്രോമിയോഗ്രാഫിയും  ഉപയോഗിച്ച് ഇലക്ട്രോ ഡയഗ്നോസ്റ്റിക് പരിശോധനകൾ നടത്താവുന്നതാണ്. ഇലക്ട്രോ ഡയഗ്നോസ്റ്റിക് ടെസ്റ്റിംഗ് എന്നത് മീഡിയൻ നാഡിയിലെ ചാലക വേഗതയെ കൈയ്യിൽ വിതരണം ചെയ്യുന്ന മറ്റ് ഞരമ്പുകളിലെ ചാലകവുമായി താരതമ്യം ചെയ്യുക എന്നതാണ്. CTS ലെ പോലെ മീഡിയൻ നാഡി കംപ്രസ് ചെയ്യുമ്പോൾ, അത് മറ്റ് ഞരമ്പുകളെ അപേക്ഷിച്ച് പ്രവർത്തനം കുറയുന്നു.

കാർപൽ ടണൽ സിൻഡ്രോം ചികിത്സകൾ എപ്രകാരം:

പൊതുവായി അംഗീകരിക്കപ്പെട്ട ചികിത്സകളിൽ ഇവ ഉൾപ്പെടുന്നു:

. കാർപൽ ടണൽ സിൻഡ്രോം തടയാൻ സഹായിക്കുന്ന മാർഗ്ഗങ്ങളായി ബി വിറ്റാമിനുകൾ , ചില ന്യൂറോപ്പതി മരുന്നുകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

. മീഡിയൻ നാഡി ഗ്ലൈഡിംഗ് വ്യായാമങ്ങൾ, ടെൻഡൺ ഗ്ലൈഡിംഗ് വ്യായാമങ്ങൾ, അൾട്രാസൗണ്ട് തെറാപ്പി അല്ലെങ്കിൽ ശക്തിപ്പെടുത്തൽ വ്യായാമങ്ങൾ പോലുള്ള ചില ഫിസിയോതെറാപ്പികൾ ഒരു പരിധി വരെ സഹായിക്കും..

. സ്റ്റിറോയിഡുകൾ ഒന്നുകിൽ വായിലൂടെയോ അല്ലെങ്കിൽ പ്രാദേശികമായി കുത്തിവയ്ക്കുകയോ ചെയ്യാൻ കഴിയും.

. പ്രമേഹം,  ഹൈപ്പോതൈറോയിഡിസം, പോളിന്യൂറോപ്പതി, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയവ അത്യധികം മുൻകരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

. ഗര്ഭകാലത്ത് വ൪ദ്ധിക്കുന്ന CTS  സ്പ്ലിന്റ് കൊണ്ട് ഒരു പരിധി വരെ നിയന്ത്രിക്കാം 

. ആവർത്തിച്ചുള്ള സമ്മർദ്ദം ഒഴിവാക്കുക.

. എർഗണോമിക് ഉപകരണങ്ങളുടെ ഉപയോഗം (റിസ്റ്റ് റെസ്റ്റ്, മൗസ് പാഡ്) ഒരു പതിവാക്കുക.

. ജോലിക്കിടയിൽ ശരിയായ ഇടവേളകൾ എടുക്കുക.

. കീബോർഡ് ഇതരമാർഗങ്ങൾ, അതായതു ഡിജിറ്റൽ പേന, വോയ്സ് റെക്കഗ്നിഷൻ, ഡിക്റ്റേഷൻ എന്നിവ ഉപയോഗിച്ച് ജോലിയിൽ മാറ്റം വരുത്തുക.

. തിരശ്ചീന കാർപൽ ലിഗമെന്റിന്റെ കംപ്രഷൻ, ശസ്ത്രക്രിയയിലൂടെ റിലീസ് ചെയ്യുക.

നിരന്തരമായ അല്ലെങ്കിൽ സ്ഥിരമായ (ഇടയ്ക്കിടെയുള്ളതല്ല) മരവിപ്പ്, പേശി ബലഹീനത, അല്ലെങ്കിൽ അട്രോഫി എന്നിവ ഉണ്ടാകുമ്പോൾ, Night സ്പ്ലിന്റ് ഇടയ്ക്കിടെയുള്ള ലക്ഷണങ്ങളെ നിയന്ത്രിക്കുന്നില്ലെങ്കിൽ ശസ്ത്രക്രിയ ചെയ്യേണ്ടതായി വരുന്നു. തിരശ്ചീന കാർപൽ ലിഗമെന്റിന്റെ റിലീസ് "കാർപൽ ടണൽ റിലീസ്" ശസ്ത്രക്രിയ എന്നാണ് അറിയപ്പെടുന്നത്. കൃത്യസമയത്ത് ചെയ്താൽ കാർപൽ ടണൽ റിലീസിന്റെ വിജയ നിരക്ക് 95%-ൽ കൂടുതലാണ്.

നേരത്തെയുള്ള ശസ്ത്രക്രിയ ആവശ്യമായ സാഹചര്യങ്ങൾ

- സ്ഥിരമായ മരവിപ്പ്

- തള്ളവിരലിന്റെ പേശി ക്ഷയം

- കൈകളുടെ ബലഹീനത ക്രമേണ വർദ്ധിക്കുന്നു

- എൻ‌സി‌എസിൽ നാഡിയുടെ കടുത്ത കംപ്രഷൻ

- 6-12 ആഴ്ചകൾക്കുള്ളിൽ മരുന്ന് ചികിത്സയ്ക്ക് ആശ്വാസം ലഭിച്ചില്ലെങ്കിൽ

ശസ്ത്രക്രിയയ്ക്കു ശേഷം ഫിസിയോതെറാപ്പി നാഡീ പ്രവർത്തനങ്ങൾ വീണ്ടെടുക്കാൻ സഹായിക്കും. എപ്പോഴും ഓർക്കുക പ്രാരംഭ ഘട്ടത്തിൽ ശരിയായതും ശാസ്ത്രീയവുമായ ചികിത്സ മികച്ച ഫലം നൽകുന്നു.

എഴുത്ത്: Dr. Arun Oommen, Neurosurgeon

Understanding Carpal Tunnel Syndrome:

Carpal Tunnel Syndrome is a common condition where the median nerve, which runs from the forearm into the palm, gets compressed at the wrist. This compression can cause numbness, tingling, and weakness in the hand, significantly impacting daily activities and the ability to perform tasks like typing or playing an instrument.

ADVERTISEMENT