‘ചോറിനേക്കാളിഷ്ടം ഓട്സ്, ഒഴിവാക്കാനാകാത്ത വിഭവം സ്വീറ്റ് പൊട്ടറ്റോ..’; നമിതയുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് Namitha Pramod Reveals Her Fitness Secrets
Actress Namitha Pramod, recognized for her consistently fresh appearance, has revealed her approach to fitness and diet in a recent interview. While not a strict dieter, she maintains a conscious awareness of her food consumption, having given up milk and tea due to digestive problems and now favoring healthier options. Her diet prioritizes foods that are beneficial for her stomach and body, avoiding excessive spices, and she has a preference for fish over chicken and oats over rice, often creating blended oat and fruit shakes. A notable part of her dinner routine is a pumpkin soup. Fitness is a shared passion within her family, with Namitha and her parents engaging in joint weight training and boxing sessions, motivated by her mother's past as a roller skating and gymnastics athlete.

എപ്പോള്‍ കണ്ടാലും പുതുമുഖ നായികയെ പോലെ ഫ്രഷ് ലുക്കാണ് നടി നമിത പ്രമോദിന്... ആരോഗ്യ കാര്യത്തിലും ഫിറ്റ്നസിലും കരിയറിലുമെല്ലാം ഒരുപോലെ ശ്രദ്ധ പുലര്‍ത്തുന്ന നമിത 2025 ജൂലൈയില്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫിറ്റ്നസ് രഹസ്യം പങ്കുവച്ചപ്പോള്‍..
നമിതയുടെ ഫിറ്റ്നസ് മന്ത്ര
ഡയറ്റ് ചെയ്യാൻ ഇഷ്ടമില്ലെങ്കിലും ഡയറ്റ് കോൺഷ്യസാണ്. ചായ കുടിക്കാതെ ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥയായിരുന്നു ഒരു വർഷം മുൻപു വരെ. പക്ഷേ, വയറിനു ചില പ്രശ്നങ്ങൾ വന്നതോടെ പാലും ചായയും നിർത്തി. ഇപ്പോൾ കട്ടൻ പോലുമില്ല. വയറിനും ശരീരത്തിനും ചേരുന്ന വിഭവങ്ങളാണു മെനുവിൽ. മസാല അധികമുള്ളവ ഇല്ലേയില്ല.
മീനാണു ചിക്കനേക്കാൾ ഇഷ്ടം. ചോറിനേക്കാളിഷ്ടം ഓട്സും. റോൾഡ് ഓട്സും പഴങ്ങളും ഈത്തപ്പഴവുമൊക്കെ മിക്സിയിൽ അടിച്ചു ഷാർജ ഷേക്ക് പോലെ കുടിക്കും. പിന്നെ, ഒഴിവാക്കാനാകാത്ത വിഭവം സ്വീറ്റ് പൊട്ടറ്റോ ആണ്. ധാരാളം പച്ചക്കറികളും കഴിക്കും. രസമുള്ള ഒരു വിഭവമുണ്ട് എന്റെ അത്താഴത്തിൽ, മത്തങ്ങ സൂപ്പ്. മത്തങ്ങയും ഉള്ളിയും വെളുത്തുള്ളിയും ഉപ്പിട്ടു കുക്കറിൽ വേവിക്കും. ബ്രോക്‌ലിയോ ചിക്കനോ വേണ്ടവർക്ക് അതും ചേർക്കാം. വെന്ത ശേഷം കുറച്ചു തേങ്ങാപ്പാലു കൂടി ചേർത്താൽ ഡിന്നർ റെഡി.
ശരീരം നന്നായി നോക്കുന്ന കാര്യത്തിൽ അമ്മയും അച്ഛനും ഞാനും തമ്മിൽ മത്സരമുണ്ടെന്നു തന്നെ പറയാം. കുട്ടിക്കാലത്തു റോളർ സ്കേറ്റിങ് താരമായിരുന്നു അമ്മ. ജിംനാസ്റ്റിക്സും പരിശീലിച്ചിട്ടുണ്ട്. നന്നായി യോഗയും ചെയ്യും. ഇപ്പോൾ ഞങ്ങൾ ഒന്നിച്ചാണു ജിമ്മിൽ വെയ്റ്റ് ട്രെയ്നിങ്ങും ബോക്സിങ്ങും പരിശീലിക്കുന്നത്. അച്ഛനും വർക് ഔട്ട് മുടക്കാറില്ല.
നമിതയുടെ അടുക്കള വിശേഷങ്ങൾ പറയൂ...
അമ്മ വീട്ടിൽ ഇല്ലാത്തപ്പോഴും എനിക്കു വേണ്ടി സ്പെഷ ൽ വിഭവങ്ങൾ വേണമെന്നു തോന്നുമ്പോഴുമൊക്കെയാണ് അടുക്കളയിൽ കയറാറ്. തോരനും അവിയലും സാമ്പാറുമൊക്കെയാണു മെനു. എന്തൊക്കെ പച്ചക്കറികൾ എങ്ങനെയൊക്കെ അരിയണമെന്നും എങ്ങനെ പാചകം ചെയ്യണമെന്നുമൊക്കെ വിശദമായി അമ്മ വോയ്സ് നോട്ട് അയക്കും. അങ്ങനെ കലക്ട് ചെയ്തു വച്ച ഒരു ഫോൾഡർ തന്നെയുണ്ടു ഫോണിൽ.