ഗൗട്ട് എന്നത് സന്ധികളെ ബാധിക്കുന്ന ഒരുതരം വാതമാണ്, ഇതിന്റെ പ്രധാന ലക്ഷണങ്ങൾ പെട്ടെന്നുണ്ടാകുന്ന കഠിനമായ വേദന, നീര്, ചുവപ്പ് എന്നിവയാണ്. സന്ധികളിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം, ഇത് പ്രധാനമായും കാലിന്റെ തള്ളവിരലിന്റെ സന്ധിയെയാണ് ആദ്യം ബാധിക്കുന്നത്. ബീഫ്, കടൽവിഭവങ്ങൾ, ബിയർ തുടങ്ങിയ പ്യൂരിൻ കൂടുതലുള്ള ഭക്ഷണങ്ങൾ യൂറിക് ആസിഡ് വർദ്ധിപ്പിക്കുന്നു. ധാരാളം വെള്ളം കുടിക്കുക, ചെറി, നാരങ്ങാനീര്, ആപ്പിൾ സിഡർ വിเนഗർ, നാരുകളുള്ള ഭക്ഷണങ്ങൾ, ഗ്രീൻ ടീ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ യൂറിക് ആസിഡ് കുറയ്ക്കാനും വേദന ലഘൂകരിക്കാനും സഹായിക്കും. ശരീരഭാരം നിയന്ത്രിക്കുന്നതും ഗൗട്ട് തടയാൻ അത്യാവശ്യമാണ്.

സന്ധികളെ ബാധിക്കുന്ന പ്രത്യേകതരം വാതം ആണ് ഗൗട്ട് . സന്ധികളിൽ പെട്ടെന്നുണ്ടാകുന്ന കഠിനമായ വേദനയും നീരും ചുവപ്പുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. കാലിന്റെ തള്ളവിരലിനു താഴെയുള്ള സന്ധിയെ ആണ് ആദ്യം ബാധിക്കുന്നത്.

സന്ധികളിൽ യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നതാണ് വേദനയ്ക്കും നീരിനും കാരണമാകുന്നത്. ഭക്ഷണത്തിൽ അടങ്ങിയ പ്യൂരിൻസ് (purines) ആണ് യൂറിക് ആസിഡ് ഉണ്ടാക്കുന്നത്. ബീഫ് പോലുള്ള റെഡ് മീറ്റ് ഇനങ്ങൾ, കടൽവിഭവങ്ങൾ, ബിയർ തുടങ്ങിയവയെല്ലാം യൂറിക് ആസിഡിന്റെ അളവു കൂട്ടും.

ADVERTISEMENT

സാധാരണ ഗതിയിൽ ശരീരത്തിലുണ്ടാകുന്ന യൂറിക് ആസിഡിനെ കിഡ്നി മൂത്രം വഴി പുറന്തള്ളാറുണ്ട്. എന്നാൽ അമിതമായി യൂറിക് ആസിഡ് ഉണ്ടാവുമ്പോൾ ചെറിയ കൂർത്ത അറ്റമുള്ള ക്രിസ്റ്റൽ പരുവത്തിൽ യൂറിക് ആസിഡ് സന്ധികളിൽ അടിഞ്ഞു കൂടി വേദനയുണ്ടാക്കുന്നു.

ഗൗട്ട് വരാതിരിക്കാൻ ഭക്ഷണത്തിൽ അൽപം ക്രമീകരണം നടത്തണം. മദ്യം, മധുരമുള്ള ഭക്ഷണം, പ്യൂരിൻ അധികമുള്ള ഇറച്ചി, മുട്ട, കടൽവിഭവങ്ങൾ, പയർവർഗങ്ങൾ എന്നിവ കഴിക്കുന്നതിന്റെ അളവുകൾ ഗണ്യമായി കുറയ്ക്കണം. കോളിഫ്ളവർ, കൂൺ, ചീര, പീസ്, ആസ്പരാഗസ് തുടങ്ങിയവയിലും ധാരാളം പ്യൂരിൻ അടങ്ങിയിട്ടുണ്ട്.

ADVERTISEMENT

ചില ഭക്ഷണങ്ങൾ ഗൗട്ട് വരാതിരിക്കാനും ഗൗട്ടിന്റെ വേദന കുറയ്ക്കാനും സഹായിക്കും

വെള്ളം: ദിവസേന 10–12 ഗ്ലാസ് വെള്ളം കുടിക്കുക. ശരീരത്തിലുള്ള വിഷാംശങ്ങൾ, യൂറിക് ആ സിഡ് ഉൾപ്പെടെയുള്ളവ മൂത്രത്തിലൂടെയാണ് പുറന്തള്ളപ്പെടുന്നത്.

ADVERTISEMENT

ചെറി: ഇവയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ എന്ന ഘടകം യൂറിക് ആസിഡിന്റെ അളവു കുറയ്ക്കും. യൂറിക് ആസിഡ് പരൽരൂപത്തിലായി അടിയാതിരിക്കാനും ചെറി സഹായിക്കും. ശരീരത്തിലെ ആസിഡിന്റെ അളവു കുറച്ച് വേദനയും നീരും കുറയ്ക്കുകയും ചെയ്യും. ദിവസേന 200 ഗ്രാം എന്ന തോതിൽ ചെറി കഴിക്കുന്നതു യൂറിക് ആസിഡിന്റെ അളവു കുറയ്ക്കും.

പഴങ്ങൾ: സ്ട്രോബെറി, ബ്ലൂബെറി പോലെ ബെ റി ഇനത്തിൽ പെട്ട പഴങ്ങൾ നീരു കുറയ്ക്കും. ആപ്പിളിൽ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് യൂറിക് ആസിഡിനെ നിർവീര്യമാക്കാനും സഹായിക്കും. An apple a day keep the symptoms of gout away.

നാരങ്ങാനീര്: നാരങ്ങയിലുള്ള സിട്രിക് ആസിഡ് യൂറിക് ആസിഡിനെ അലിയിച്ചു കളയും. ഒരു ഗ്ലാസ് വെള്ളത്തിൽ പകുതി നാരങ്ങയുടെ നീരു പിഴിഞ്ഞൊഴിച്ചതു ദിവസേന രണ്ടു നേരം കഴിക്കുന്നത് ഉത്തമം. നെല്ലിക്ക, പേരയ്ക്ക, കിവി, മുസംബി, ഓറഞ്ച്, കാപ്സിക്കം എന്നിവയും ഗു ണം ചെയ്യും.

ആപ്പിൾ സിഡർ വിനിഗർ: എട്ട് ഔൺസ് െവള്ളത്തി ൽ മൂന്നു ചെറിയ സ്പൂൺ ആപ്പിൾ സിഡർ വിനിഗർ ചേർത്തു ദിവസം രണ്ടോ മൂന്നോ തവണ കഴിക്കുന്നതും യൂറിക് ആസിഡ് അകറ്റാൻ സ ഹായിക്കും.

നാരു കൂടിയ ഭക്ഷണം: ഓട്സ്, ബ്രോക്ക്‌ലി, ആ പ്പിൾ, ഓറഞ്ച്, ബാർലി തുടങ്ങി നാര് കൂടുതൽ അടങ്ങിയ ഭക്ഷണം രക്തത്തിൽ നിന്ന് അധികമുള്ള യൂറിക് ആസിഡ് വലിച്ചെടുക്കാൻ സഹായിക്കും.

ഗ്രീൻ ടീ: ദിവസേന ഗ്രീൻടീ കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവു കുറയ്ക്കാൻ സഹായിക്കും.

ഒമേഗാ ത്രീ: ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഫ്ലാക്സ്‌സീഡ്, വോൾനട്ട് തുടങ്ങിയവ യൂറിക് ആസിഡ് അളവു കുറയ്ക്കും.

ഒലിവ് ഓയിൽ: ഭക്ഷണം പാകം ചെയ്യാനും ബേക്കിങ്ങിനും മറ്റും ഒലിവ് ഓയിൽ ഉപയോഗിക്കുക. ആന്റിഓക്സിഡന്റ് സ്വഭാവമുണ്ടെന്നു മാത്രമല്ല, നീരു കുറയ്ക്കാനും സഹായിക്കും.

എല്ലാറ്റിനും ഉപരി ശരീരഭാരം നിയന്ത്രിക്കുകയും വേണം. വണ്ണം കുറയ്ക്കുന്നതു യൂറിക് ആസിഡ് നില കുറയ്ക്കും. പക്ഷേ, പെട്ടെന്നു വണ്ണം കുറയുമ്പോൾ യൂറിക് ആസിഡ് അൽപം കൂടാനും ഇടയാകും.

വ്യത്യസ്തമായ നാടൻ ഭക്ഷണവിഭവങ്ങൾ തയാറാക്കാൻ അറിയുന്നവരാണോ നിങ്ങള്‍? എങ്കിൽ ‘ഈസ്‌റ്റേൺ- വനിത ഷെഫ് ഓഫ് കേരള 2026’ൽ പങ്കാളിയാകൂ... നിങ്ങളുടെ രുചിക്കൂട്ട് നാടറിയട്ടേ... വിശദവിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക;

https://vanitha.in/chefofkerala

Understanding Gout: Causes, Symptoms, and Diet:

Gout is a type of arthritis that affects joints, characterized by sudden, severe pain, swelling, and redness. It occurs when uric acid crystals deposit in the joints, primarily starting in the big toe. High purine foods like red meat, seafood, and beer increase uric acid levels. While kidneys usually excrete uric acid, excess amounts form crystals causing pain. Dietary adjustments are crucial to prevent gout, including reducing alcohol, sweets, and high-purine foods such as certain meats, seafood, eggs, legumes, cauliflower, mushrooms, spinach, peas, and asparagus. Staying hydrated by drinking 10-12 glasses of water daily helps flush out toxins, including uric acid. Cherries, with their anthocyanin content, can lower uric acid and reduce inflammation. Berries and apples, due to malic acid, also aid in neutralizing uric acid. Lemon juice's citric acid dissolves uric acid, and consuming it in water twice daily is beneficial, as are amla, guava, kiwi, musk melon, orange, and capsicum. Apple cider vinegar mixed with water can also help reduce uric acid. Fiber-rich foods like oats, broccoli, apples, oranges, and barley absorb excess uric acid. Green tea and omega-3 fatty acids from flaxseed and walnuts are also beneficial. Olive oil, with its antioxidant properties, helps reduce swelling. Managing body weight is essential, as weight loss can lower uric acid levels, though rapid loss might temporarily increase them.

ADVERTISEMENT