‘ദഹനശക്തി കൂട്ടാന്‍ മോരും ദശപുഷ്പവും..’; കർക്കടകത്തിൽ ആരോഗ്യത്തിന് മുക്കുടി തയാറാക്കാം Kerala's Traditional Mukkudi Drink
കർക്കടക മാസത്തിൽ ആരോഗ്യവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കാൻ ഏറെ ഉചിതമായ പാനീയമാണ് മുക്കുടി. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങളെയും അകറ്റാൻ സഹായിക്കുന്നു. മുക്കുടിക്ക് കേരളീയർക്കിടയിൽ വലിയ പ്രചാരമുണ്ടായിരുന്നു. ഇതിന്റെ ചേരുവകൾ പ്രദേശങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടാം. സാധാരണയായി പുളിയില്ലാത്ത മോര്, ദശപുഷ്പങ്ങൾ, ആര്യവേപ്പ്, കുരുമുളക്, വെളുത്തുള്ളി, ചുക്ക്, മല്ലി, ജീരകം, അയമോദകം, ഇന്തുപ്പ് എന്നിവയാണ് ഇതിൽ ചേർക്കുന്നത്. പച്ചമരുന്നുകൾ ലഭ്യമല്ലെങ്കിൽ ഇഞ്ചി, കൊത്തമല്ലി, ജീരകം തുടങ്ങിയവ വറുത്ത് അരച്ചും മോരിൽ ചേർത്ത് കഴിക്കാവുന്നതാണ്. ഇത് ശരീരത്തിന് ഉന്മേഷം നൽകുകയും ആരോഗ്യത്തെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

ദഹനശക്തി ഏറ്റവും കുറഞ്ഞിരിക്കുന്ന കർക്കടകത്തിൽ ആരോഗ്യവും സൗന്ദര്യവും പ്രതിരോധശേഷിയും വർധിക്കാൻ ഏറ്റവും ഉചിതമാണ് മുക്കുടി. ഉദരസംബന്ധമായി പ്രശ്നങ്ങൾ അലട്ടാതിരിക്കാനും നല്ലതാണ്. പണ്ടു കാലത്ത് കേരളീയർക്കിടയിൽ വളരെയേറെ പ്രചാരം ഉണ്ടായിരുന്ന ആഹാരമായിരുന്നു മുക്കുടി. മുക്കുടിയുടെ ചേരുവകളിലും ഉണ്ടാക്കുന്ന രീതിയും പ്രാദേശിക അടിസ്ഥാനത്തിൽ വ്യത്യാസം ഉണ്ടാകാറുണ്ട്.
ചേരുവകൾ
പുളിയില്ലാത്ത മോര് – രണ്ടു ഗ്ലാസ്
ദശപുഷ്പം (മുക്കുറ്റി, തിരുതാളി, ചെറൂള, ഉഴിഞ്ഞ, മുയൽച്ചെവിയൻ, പൂവാംകുരുന്നില, കറുക, നിലപ്പന, കയ്യോന്നി, വിഷ്ണുക്രാന്തി)
ആര്യവേപ്പ്- അഞ്ച്–ആറ് ഇല
കുരുമുളക് – കാൽ ചെറിയ സ്പൂണ്‍
വെളുത്തുള്ളി – 4–5 അല്ലി
ചുക്ക് – ഒരു ചെറിയ കഷണം
മല്ലി – അര ചെറിയ സ്പൂൺ
ചെറിയ ജീരകം – അര ചെറിയ സ്പൂൺ
അയമോദകം – അര ചെറിയ സ്പൂൺ
ഇന്തുപ്പ് –ആവശ്യത്തിന്
തയാറാക്കുന്ന വിധം
പച്ചമരുന്നുകളിൽ നിന്നും ലഭ്യമായവ സമൂലം (വേരും ഇലകളും ഉള്‍പ്പടെ എടുത്തു കഴുകിയെടുക്കുക). എല്ലാ ചേരുവകളും ചേർത്ത് മിക്സിയിൽ അരച്ചെടുത്ത് മോരിൽ ചേർത്ത് കലക്കുക.
പച്ചമരുന്നുകൾ ലഭ്യമല്ലെങ്കിൽ ഇഞ്ചി, കൊത്തമല്ലി, ജീരകം, ഉലുവ, കുരുമുളക്, അയമോദകം, വെളുത്തുള്ളി, കറിവേപ്പില എന്നിവ വറുത്ത് അരച്ചു മോരിൽ ചേർത്ത് കഴിക്കാം.