‘ദിവസവും ഒരു നെല്ലിക്ക വീതം’; കർക്കടകത്തിൽ പ്രതിരോധ കോട്ട കെട്ടാം, 25 വഴികൾ 25 Ayurvedic Ways to Stay Healthy
കർക്കിടക മാസത്തിലെ കാലാവസ്ഥാ മാറ്റങ്ങൾ ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുമെന്നും ഇത് പല രോഗങ്ങൾക്കും കാരണമാകുമെന്നും ലേഖനം വിശദീകരിക്കുന്നു. ഈ കാലഘട്ടത്തിൽ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആരോഗ്യ സംരക്ഷിക്കാനുമായി 25 ആയുർവേദ നിർദ്ദേശങ്ങൾ ലേഖനം മുന്നോട്ട് വെക്കുന്നു. കർക്കിടക കഞ്ഞി, ഔഷധസസ്യങ്ങൾ, പ്രത്യേക ഭക്ഷണക്രമം, വ്യായാമം, ശുചിത്വം എന്നിവയിലൂടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വഴികൾ ഇതിൽ ഉൾപ്പെടുന്നു. കർക്കിടകത്തിലെ രോഗങ്ങളെ പ്രതിരോധിക്കാനും ഊർജ്ജസ്വലത വീണ്ടെടുക്കാനും ഈ പ്രതിവിധികൾ സഹായകമാകും.

ശക്തമായ ചൂടുകാലത്തിന്റെയും ശീതകാലത്തിന്റെയും ഇടയിലാണ് വർഷകാലം വരുന്നത്. ചൂടിൽ നിന്നു തണുപ്പിലേക്ക് വരുമ്പോൾ സ്വാഭാവികമായും ആരോഗ്യവും പ്രതിരോധശക്തിയും കുറയും.
മറ്റ് മാസങ്ങളെ അപേക്ഷിച്ച് കർക്കടകത്തിൽ പെട്ടെന്നു തന്നെ കാലാവസ്ഥയിൽ മാറ്റങ്ങളുണ്ടാക്കുന്നു. ശക്തമായ ശീതക്കാറ്റ്, അതിശക്തമായ മഴ, ചൂടുള്ള വെയിൽ എന്നിങ്ങനെ ഒരു ദിവസത്തിൽ തന്നെ പല മാറ്റങ്ങൾ. വെയിലും കാറ്റും മഴയും മാറി മാറി പ്രത്യക്ഷപ്പെടുന്നതു കൊണ്ട് ദേഹാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയും ചെയ്യും. ദഹനശക്തി ക്രമമല്ലാതെയാകും. ദേഹബലവും പ്രതിരോധശക്തിയും കുറയും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള 25 ആയുർവേദ വഴികൾ ഇതാ...
1. കർക്കടകത്തിൽ ദഹനശക്തി ക്രമപ്പെടുത്തുന്നതും വർധിപ്പിക്കുന്നതുമായ ആഹാരം കഴിക്കണം.
∙ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട ധാന്യങ്ങൾ – അരി, ഗോതമ്പ്, തിന, ചാമ, വരക്, യവം.
∙ പഴവർഗങ്ങള്‍ – വാഴപ്പഴം, മാതളം, ഞാവൽപ്പഴം, പേരയ്ക്ക, പപ്പായ, പൈനാപ്പിൾ, മാമ്പഴം, ചക്കപ്പഴം, റമ്പൂട്ടാൻ
∙ പയര്‍വർഗങ്ങൾ– പയർ, മുതിര, കടല തുടങ്ങിയ പയർവർഗങ്ങൾ. മുളപ്പിച്ച് ഉപയോഗിക്കുന്ന പയർവര്‍ഗങ്ങൾ ആരോഗ്യത്തിന് കൂടുതൽ നല്ലത്.
∙ പച്ചക്കറികൾ – വെണ്ടയ്ക്ക, കൊത്തമര, പച്ചപ്പയർ, അമരപ്പയർ, ചേന, സവാള, വെളുത്തുള്ളി, ഉള്ളി, ക പ്പ, ഉരുളക്കിഴങ്ങ്
2. വൈദ്യനിർദേശാനുസരണം ഔഷധങ്ങൾ ചേർത്ത് കാച്ചിയ സൂപ്പ് അഥവാ മാംസരസം കഴിക്കാം.
3. മഴയും കാറ്റും കൂടുതലുള്ള ദിവസങ്ങളിൽ എണ്ണമയമുള്ളതും പുളി, ഉപ്പ് എന്നിവ ചേർന്നതുമായ ആഹാരങ്ങൾ കൂടുതലായി കഴിക്കണം.
4. കുടിക്കാനും ആഹാരം പാകം ചെയ്യുന്നതിനും മഴവെള്ളവും ശുദ്ധമായ കിണർ വെള്ളവും ഉപയോഗിക്കാം. വെള്ളം തിളപ്പിച്ചശേഷം ഉപയോഗിക്കുന്നതാണ് ഈ സാഹചര്യത്തിൽ കൂടുതൽ നല്ലത്.
5. പരമ്പരാഗതമായി കേരളത്തിൽ നടപ്പിലുള്ള കർക്കടക ചര്യയിൽ പ്രധാനമാണ് കർക്കടക കഞ്ഞി. മരുന്നുകൾ ചേർത്ത് പാകപ്പെടുത്തിയ കഞ്ഞിയാണ് കർക്കടകത്തിൽ കുടിക്കേണ്ടത്. ഇത് ശരീരത്തിലെ വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളെ സമാവസ്ഥയിൽ നിലനിർത്താനും രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും സഹായിക്കും.
6. പത്തില കർക്കടക കഞ്ഞിക്കൂട്ട്, ദശപുഷ്പ കഞ്ഞിക്കൂട്ട്, നവധാന്യ കഞ്ഞിക്കൂട്ട് തുടങ്ങി പല കർക്കട കഞ്ഞിക്കൂട്ടുകൾ പ്രചാരത്തിലുണ്ടെങ്കിലും എളുപ്പത്തിൽ വീട്ടിലുണ്ടാക്കാവുന്ന ഒരു കൂട്ട് ഇനി പറയാം.
ജീരകം, കരിംജീരകം, അയമോദകം, ചുക്ക്, കുരുമുളക്, തിപ്പലി ഇവ സമം അളവിൽ എടുത്ത് നല്ലതുപോലെ ഉണക്കിപ്പൊടിച്ച് ശീല പൊടിയാക്കി (ഒട്ടു തരിയില്ലാതെ) എടുക്കുക. അതിൽ നിന്നും 10 ഗ്രാം പൊടിയെടുത്ത് ഒരു ലീറ്റർ വെള്ളത്തിൽ കലക്കി 50 ഗ്രാം അരി, 500 മില്ലി പശുവിൻ പാൽ അതല്ലെങ്കിൽ നാളികേരപ്പാൽ ചേർത്ത് തിളപ്പിച്ച് കഞ്ഞിപ്പാകത്തിൽ വാങ്ങി വയ്ക്കുക. അൽപം ജീരകവും ചുവന്നുള്ളി അരിഞ്ഞതും പശുവിൻ നെയ്യിലോ വെളിച്ചെണ്ണയിലോ മൂപ്പിച്ച് കഞ്ഞിയിൽ ചേർത്ത് ചെറു ചൂടോടെ കഴിക്കാം. നവര അരി, പുഴുങ്ങലരി, തവിട് കളയാത്ത അരി, പച്ചരി, യവം, തിന, ചാമ, വരക് എന്നീ ധാന്യങ്ങളെല്ലാം ആരോഗ്യസ്ഥിതി അനുസരിച്ച് കർക്കടക കഞ്ഞി ഉണ്ടാക്കുന്നതിനായി ഉപയോഗിക്കാം.
7. പശുവിൻ പാലും നാളികേര പാലും ചേർക്കാതെയും കർക്കടക കഞ്ഞി ഉണ്ടാക്കാം.
8. കർക്കടകത്തിലെ പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആര്യവേപ്പിന്റെ ഇളം തണ്ടുകളെടുത്ത് ചതച്ച് നീരെടുത്ത് ഒരു ചെറിയ സ്പൂൺ വീതം തുടർച്ചയായി 14 ദിവസം കുടിക്കുക.
9. കർക്കടകം തുടങ്ങുന്നതിന് 15 ദിവസം മുൻപു മുതൽ എല്ലാ ദിവസവും ഒരു പിടി കിരിയാത്ത ഇലകളിട്ട് തിളപ്പിച്ച വെള്ളം ഒരു ഗ്ലാസ് വീതം കുടിക്കുക.
10. ദഹനക്കുറവ് ഉണ്ടായാൽ തിപ്പലി, തിപ്പലിവേര്, കാട്ട് മുകളിൻവേര്, ചുക്ക് അഞ്ച് ഗ്രാം വീതം ചേർത്ത് രണ്ട് ലീറ്റർ വെള്ളത്തിൽ തിളപ്പിച്ചാറ്റിയ ദിവസവും പല പ്രാവശ്യമായി കുടിക്കുക.
11. കർക്കടകത്തിൽ തൊണ്ടവേദന മിക്കവർക്കും പതിവാണ്. അഞ്ചോ ആറോ തുളസി ഇലകൾ രണ്ട് കുരുമുളകും ചേർത്ത് വായിലിട്ടു ചവയ്ക്കാം.
12. എളുപ്പത്തിൽ ദഹിക്കുന്ന ആഹാരങ്ങൾ കഴിക്കുക. പ്രത്യേകിച്ച് കഞ്ഞി ഒരു നേരമെങ്കിലും ശീലമാക്കുക.
13. വൈറ്റമിൻ സി കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
14. കിരിയാത്ത, തുളസി, കറുവാപ്പട്ട, വെളുത്തുള്ളി, ചുക്ക് എന്നിവ നാലോ അഞ്ചോ വീതം ചേർത്ത് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുക.
15. ഭക്ഷണത്തോടൊപ്പം തന്നെ കുരുമുളക് ചേർത്ത് രസം കുടിക്കുന്നത് ശീലമാക്കുക.
16. വൈദ്യ നിർദേശം അനുസരിച്ച് അശ്വഗന്ധാരിഷ്ടം, ദശമൂലാരിഷ്ടം, ദിവസവും 30 മില്ലി വീതം ഭക്ഷണശേഷം കഴിക്കുക.
17. അശ്വഗന്ധചൂർണം ഒരു ചെറിയ സ്പൂൺ വീതം ആവശ്യത്തിന് അനുസരിച്ച് ചൂട് വെള്ളത്തിൽ ചേർത്തോ ഒരു ഗ്ലാസ് പാലിൽ തിളപ്പിച്ചോ തേനിൽ ചേർത്തോ ദിവസവും ഒരു നേരം കഴിക്കുക.
18. മഞ്ഞൾപ്പൊടി അര ചെറിയ സ്പൂൺ, കുരുമുളകുപൊടി ഒരു നുള്ള് എന്നിവ ചേർത്ത ഒരു ഗ്ലാസ് പാലോ തേനോ ചേർത്ത് ദിവസവും ഒരു നേരം കഴിക്കുക.
19. ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുക.
20. ജ്യൂസുകൾ, സൂപ്പുകൾ എന്നിവ കഴിക്കാം.
21. മഴയുള്ള ദിവസമായാലും രോഗങ്ങളില്ലാത്തവർക്ക് വെളിച്ചെണ്ണയോ നല്ലെണ്ണയോ, ഒലീവ് ഓയിലോ തേച്ചു കുളിക്കാം.
22. നനവുള്ള വസ്ത്രങ്ങൾ ധരിക്കരുത്. വസ്ത്രങ്ങൾ സുഗന്ധമുള്ളതും അണുവിമുക്തവുമായിരിക്കണം.
23. ശരീരത്തിന് ക്ഷീണമുണ്ടാകുന്ന വ്യായാമങ്ങൾ ചെയ്യരുത്. പകലുറക്കം ഒഴിവാക്കണം.
24. അണുവിമുക്തമാക്കുന്നതിനായി വീടും പരിസരവും പതിവായി പുകയ്ക്കാം. ചെഞ്ചല്യം, സാമ്പ്രാണി, കുന്തിരിക്കം, കർപ്പൂരം, കടുക്, ഉണക്കിയ ആര്യവേപ്പില, പ്ലാശിൻ പൂവിന്റെ പൊടി, തവിട് എന്നിവ ചേർത്ത് പുകയ്ക്കാം.
25. കർക്കടകത്തിൽ ഉഴിച്ചിൽ, പിഴിച്ചിൽ തുടങ്ങിയ പ്രത്യേക ആയുർവേദ ചികിത്സകളും ശോധന ചികിത്സകളും ചെയ്യാം. ഇത് ആരോഗ്യ സംരക്ഷണത്തിന് നല്ലതാണ്.