സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിനായി റേഡിയേഷൻ രഹിതമായ പുതിയ മൈക്രോവേവ് ഇമേജിങ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിലാണ് ഐഐഐടി പുണെയിലെ ഗവേഷകസംഘം. കുറഞ്ഞ ശക്തിയുള്ള വൈദ്യുതകാന്തിക തരംഗങ്ങൾ ഉപയോഗിച്ച് സ്തനകലകളിലെ അസാധാരണമായ മാറ്റങ്ങളും ട്യൂമറിന്റെ സാന്നിധ്യവും തിരിച്ചറിയാൻ കഴിയുന്ന രീതിയാണിത്. കൃത്രിമ മാതൃകകളിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമാണെങ്കിലും മനുഷ്യരിലെ പരീക്ഷണങ്ങൾ കൂടി പൂർത്തിയായാൽ മാത്രമേ ഇത് ആരോഗ്യരംഗത്ത് ഉപയോഗപ്പെടുത്താനാകൂ. ഭാവിയിൽ എളുപ്പത്തിൽ ധരിക്കാവുന്ന 'സ്മാർട് ബ്രാ' രൂപത്തിലേക്ക് ഈ സാങ്കേതികവിദ്യ മാറ്റാൻ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിനായി റേഡിയേഷൻ രഹിതമായ പുതിയ മൈക്രോവേവ് ഇമേജിങ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിലാണ് ഐഐഐടി പുണെയിലെ ഗവേഷകസംഘം. കുറഞ്ഞ ശക്തിയുള്ള വൈദ്യുതകാന്തിക തരംഗങ്ങൾ ഉപയോഗിച്ച് സ്തനകലകളിലെ അസാധാരണമായ മാറ്റങ്ങളും ട്യൂമറിന്റെ സാന്നിധ്യവും തിരിച്ചറിയാൻ കഴിയുന്ന രീതിയാണിത്. കൃത്രിമ മാതൃകകളിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമാണെങ്കിലും മനുഷ്യരിലെ പരീക്ഷണങ്ങൾ കൂടി പൂർത്തിയായാൽ മാത്രമേ ഇത് ആരോഗ്യരംഗത്ത് ഉപയോഗപ്പെടുത്താനാകൂ. ഭാവിയിൽ എളുപ്പത്തിൽ ധരിക്കാവുന്ന 'സ്മാർട് ബ്രാ' രൂപത്തിലേക്ക് ഈ സാങ്കേതികവിദ്യ മാറ്റാൻ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിനായി റേഡിയേഷൻ രഹിതമായ പുതിയ മൈക്രോവേവ് ഇമേജിങ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിലാണ് ഐഐഐടി പുണെയിലെ ഗവേഷകസംഘം. കുറഞ്ഞ ശക്തിയുള്ള വൈദ്യുതകാന്തിക തരംഗങ്ങൾ ഉപയോഗിച്ച് സ്തനകലകളിലെ അസാധാരണമായ മാറ്റങ്ങളും ട്യൂമറിന്റെ സാന്നിധ്യവും തിരിച്ചറിയാൻ കഴിയുന്ന രീതിയാണിത്. കൃത്രിമ മാതൃകകളിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമാണെങ്കിലും മനുഷ്യരിലെ പരീക്ഷണങ്ങൾ കൂടി പൂർത്തിയായാൽ മാത്രമേ ഇത് ആരോഗ്യരംഗത്ത് ഉപയോഗപ്പെടുത്താനാകൂ. ഭാവിയിൽ എളുപ്പത്തിൽ ധരിക്കാവുന്ന 'സ്മാർട് ബ്രാ' രൂപത്തിലേക്ക് ഈ സാങ്കേതികവിദ്യ മാറ്റാൻ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

സ്തനാർബുദ സാധ്യത കണ്ടെത്താനുള്ള പുതിയ സാങ്കേതികവിദ്യ 

കയ്യിൽ സ്മാർട് വാച്ച് കെട്ടിയാൽ ഹൃദയമിടിപ്പും ശരീരത്തിലെ ഓക്സിജന്റെ അളവും ഉറക്കത്തിന്റെ പാറ്റേണും വരെ അറിയാം. ഇതിലെ വ്യതിയാനങ്ങൾ തിരിച്ചറിഞ്ഞാൽ നേരത്തെ തന്നെ ആരോഗ്യത്തിൽ ജാഗ്രത പുലർത്താനും സങ്കീർണതകളിലേക്കെത്താതെ സ്വയം കരുതലെടുക്കാനുമാകും എന്നതാണ് സ്മാർട് ഹെൽത് ഡിവൈസുകളെ ഇത്രയും ജനപ്രിയമാക്കിയത്.

ADVERTISEMENT

പക്ഷേ, രണ്ടു പതിറ്റാണ്ട് മുൻപ് ഇക്കാര്യം പറഞ്ഞാൽ പലരും ചിരിച്ചു തള്ളുമായിരുന്നു. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകുന്ന ഹെൽത് ബാൻഡുകളും സ്മാർട് വെയറബിൾ ഡിവൈസുകളും ഇന്നു പക്ഷേ, സാധാരണ കാര്യമാണ്. ആ നിരയിലേക്കു ഭാവി യിൽ രോഗനിർണയത്തിനു സഹായിക്കുന്ന സ്മാർട് ബ്രായും എത്തിയേക്കാം. ഒരു ബ്രാ ധരിക്കുന്നതിലൂടെ സ്തനത്തിലെ അസാധാരണ മാറ്റങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന കാലം അത്ര വിദൂരമല്ലെന്ന പ്രതീക്ഷയാണ് ഈ മേഖലയിലെ ഗവേഷണങ്ങൾ നൽകുന്നത്.

എന്താണു പുതിയ സാങ്കേതിക വിദ്യ?

ADVERTISEMENT

സ്തനാർബുദം നേരത്തെ ക ണ്ടെത്താൻ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിലാണ് ഇ ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി പുണെയിലെ ഗവേഷകസംഘം. ബ്രായുടെ രൂപത്തിൽ ധരിക്കാവുന്ന സംവിധാനത്തിലേക്കു ഭാവിയിൽ വികസിപ്പിക്കാനാകുന്ന സാങ്കേതികവിദ്യയാണ് ഇവർ പരീക്ഷിക്കുന്നത്.

മൈക്രോവേവ് ഇമേജിങ് എന്ന സാങ്കേതികവിദ്യയാണ് ഈ ഗവേഷണത്തിന്റെ അടിസ്ഥാനം. അയണൈസിങ് റേഡിയേഷൻ ഉപയോഗിക്കാതെ കുറഞ്ഞ ശക്തിയുള്ള വൈദ്യുതകാന്തിക തരംഗങ്ങൾ ഉപയോഗിച്ചാണ് ശരീരത്തിലെ കോശകലകളെ പരിശോധിക്കുന്നത്. സാധാരണ സ്തനകലകളിലും അസാധാരണമായ ടിഷ്യൂകളിലും കാണപ്പെടുന്ന വൈദ്യുതകാന്തിക സവിശേഷതകളിലെ വ്യത്യാസം കണ്ടെത്തുകയാണ് ലക്ഷ്യം. ഐഐഐടി പുണെയിലെ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം അസി. പ്രഫസർ ഡോ. കെ.എം. ദിവ്യചതുർവേദി ഉൾപ്പെടുന്ന ഗവേഷകസംഘമാണ് പഠനം നടത്തുന്നത്.

ADVERTISEMENT

സ്തനകലകളുടെ കൃത്രിമ മാതൃകയ്ക്കു ചുറ്റുമായി വിവാൾഡി ആന്റിനകൾ സ്ഥാപിച്ചാണു പരീക്ഷണങ്ങൾ നടത്തിയത്. ആന്റിനകൾ മൈക്രോവേവ് സിഗ്‌നലുകൾ ടിഷ്യൂകളിലേക്ക് അയയ്ക്കുകയും അവിടെ നിന്നു തിരിച്ചെത്തുന്ന സിഗ്‌നലുകൾ സ്വീകരിക്കുകയും ചെയ്യുന്നു. സാധാരണ ടിഷ്യൂകളും കാൻസർ ബാധിത ടിഷ്യൂകളും വൈദ്യുതകാന്തിക തരംഗങ്ങളോടു വ്യത്യസ്തമായി പ്രതികരിക്കുന്നതിനാൽ, ഈ വ്യത്യാസം ഉപയോഗിച്ച് ട്യൂമറിന്റെ സാന്നിധ്യവും സ്ഥാനവും കണ്ടെത്താൻ കഴിയുമോ എന്നാണ് പരിശോധിച്ചത്. ലഭിക്കുന്ന സിഗ്‌നലുകൾ കോൺഫോക്കൽ മൈക്രോവേവ് ഇമേജിങ് രീതിയിലൂടെ വിശകലനം ചെയ്തു. ട്യൂമർ ഉൾപ്പെടുത്തിയ സ്തനകലകളുടെ കൃത്രിമ മാതൃകകളിൽ നടത്തിയ പരീക്ഷണങ്ങളിൽ അസാധാരണമായ ഭാഗം കണ്ടെത്താനും അതിന്റെ സ്ഥാനം തിരിച്ചറിയാനും കഴിഞ്ഞതായി ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, ഇവ ലബോറട്ടറി/ഫാന്റം മോഡൽ പരീക്ഷണങ്ങളാണ്. മനുഷ്യരിലെ പരീക്ഷണ ഘട്ടം കൂടി വിജയകരമായി പിന്നിട്ടാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് ആരോഗ്യരംഗത്തെ പ്രധാന ഹെൽത് ഡിവൈസ് ആയി മാറാം. സ മാനമായ ഗവേഷണങ്ങൾ ഇന്ത്യയിലടക്കം ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നടക്കുന്നുണ്ട്.

ധരിക്കാവുന്ന ഉപകരണം

നിലവിൽ സ്തനാർബുദം കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനുമായി മാമോഗ്രഫി, അൾട്രാസൗണ്ട്, എംആർ ഐ തുടങ്ങിയ സാങ്കേതികവിദ്യകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഓരോ രീതിക്കും അതിന്റേതായ ഗുണങ്ങളും പരിമിതികളുമുണ്ട്. മാമോഗ്രഫിയിൽ അയണൈസിങ് റേഡിയേഷൻ ഉപയോഗിക്കുന്നു. അൾട്രാസൗണ്ട് പരിശോധന റേഡിയേഷൻ മുക്തമാണെങ്കിലും എല്ലാ സാഹചര്യങ്ങളിലും മാമോഗ്രഫിക്ക് പകരമാകില്ല. എംആർഐയ്ക്ക് കൂടുതൽ വിശദമായ പരിശോധന സാധ്യമാകുമെങ്കിലും ചെലവും ആവശ്യമായ സൗകര്യങ്ങളും വേണ്ടിവരും.

അയണൈസിങ് റേഡിയേഷൻ ഉപയോഗിക്കുന്നില്ല എ ന്നതാണ് മൈക്രോവേവ് ഇമേജിങ്ങിന്റെ പ്രധാന സാധ്യതകളിലൊന്ന്. കൂടാതെ, സാങ്കേതികവിദ്യ കൂടുതൽ വികസിക്കുന്ന ഘട്ടത്തിൽ സ്തനകലകളിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന ‘സ്മാർട് ബ്രാ’ പോലുള്ള ധരിക്കാവുന്ന ഉപകരണമായി ഇതിനെ മാറ്റാൻ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

സാധ്യതകളും വെല്ലുവിളികളും

സ്തനാർബുദപരിചരണത്തിൽ മൈക്രോവേവ് സാങ്കേതികവിദ്യയുടെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് ഈ മേഖലയിൽ ഗവേഷണം നടത്തുന്ന അമൃതപുരി അമൃത കോളജ് ഓഫ് എൻജിനീയറിങ്ങിലെ പ്രഫ. ശ്രീദേവി കെ. മേനോൻ പറയുന്നു.

‘‘സ്തനാർബുദം നേരത്തെ കണ്ടെത്താനും ചികിത്സ കൂടുതൽ കൃത്യമാക്കാനും ശാസ്ത്രലോകം പരിശോധിച്ചു കൊണ്ടിരിക്കുന്ന പുതിയ വഴികളിൽ ഒന്നാണ് മൈക്രോവേവ് സാങ്കേതികവിദ്യ.  

മാമോഗ്രാം, അൾട്രാസൗണ്ട്, എംആർഐ എന്നിവയ്ക്കു പകരമായല്ല, ഭാവിയിൽ അവയ്‌ക്കൊപ്പം ഉപയോഗിക്കാവുന്ന പരിശോധനയായാണ് ഗവേഷകർ ഈ രീതിയെ കാണുന്നത്. ചെറിയ മുഴകൾ കണ്ടെത്തുന്നതിലെ കൃത്യത, കാൻസർ ഇല്ലാത്ത ഭാഗങ്ങളെ തെറ്റായി സംശയിക്കാനുള്ള സാധ്യത, വ്യത്യസ്ത സ്തനഘടനകളിൽ ലഭിക്കുന്ന ഫലങ്ങളുടെ സ്ഥിരത തുടങ്ങിയ കാര്യങ്ങൾ പരിശോധനാ വിധേയമാക്കേണ്ടതുണ്ട്.

കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന മറ്റൊരു സാധ്യതയാണ് മൈക്രോവേവ് ഹൈപ്പർതെർമിയ. കാ ൻസർ മുഴയുള്ള ഭാഗത്തേക്ക് സൂക്ഷ്മമായി ചൂട് എത്തിക്കുന്ന രീതിയാണിത്. നിയന്ത്രിതമായ ചൂട് കാൻസർ കോശങ്ങളെ ദുർബലപ്പെടുത്തുകയും റേഡിയേഷൻ തെറപി, കീമോതെറപി തുടങ്ങിയ ചികിത്സകളുടെ ഫലം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, മുഴയുടെ എല്ലാ ഭാഗങ്ങളിലും ആവശ്യമായ അളവിൽ ചൂട് എത്തിക്കുക എന്നത് ഇപ്പോഴും പ്രധാന വെല്ലുവിളിയാണ്. മുഴയുടെ സ്ഥാനവും ആഴവും വലുപ്പവും അനുസരിച്ചു ലഭിക്കുന്ന ചൂടിൽ വ്യത്യാസമുണ്ടാകാം. അതോടൊപ്പം, സമീപത്തെ ആരോഗ്യകരമായ കോശങ്ങൾക്ക് അമിതമായി ചൂടേൽക്കാതിരിക്കുകയും വേണം. 

രോഗികളിൽ ഈ ചികിത്സാ സംവിധാനങ്ങൾ എത്രത്തോളം കൃത്യമായി പ്രവർത്തിക്കുന്നു എന്നും ചികിത്സയുടെ ഗുണം ദീർഘകാലം നിലനിൽക്കുന്നുണ്ടോ എന്നും ഉറപ്പാക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.’’ പ്രഫ. ശ്രീദേവി പറയുന്നു. ഡോ. ബാലകൃഷ്ണൻ ശങ്കർ , പ്രഫ. ശ്രീദേവി, അനുദേവ്.ജെ എന്നിവരടങ്ങുന്നതായിരുന്നു റിസർച് ടീം. ‘‘

Smart Bra Technology for Early Breast Cancer Detection:

Breast cancer detection could soon be revolutionized by a wearable smart bra currently being researched by scientists at IIIT Pune. Utilizing advanced microwave imaging technology, the proposed device avoids harmful ionizing radiation by employing low-power electromagnetic waves to examine breast tissues. Researchers successfully tested the method using artificial breast tissue models and Vivaldi antennas to accurately locate abnormal masses. While currently restricted to laboratory phases, human trials could eventually establish this as a primary health wearable. Traditional methods like mammograms and MRIs often involve radiation or high costs, making non-invasive alternatives highly desirable. Experts emphasize that while microwave technology offers immense potential for early diagnosis, further clinical validation remains essential. Ultimately, wearable diagnostic tools represent a promising future in preventive healthcare and personalized medicine.