അണ്ഡാശയത്തിൽ രൂപപ്പെടുന്ന ഡെർമോയ്ഡ് സിസ്റ്റുകൾ കാൻസർ അല്ലാത്ത മുഴകളാണെങ്കിലും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇവയ്ക്കുള്ളിൽ മുടി, പല്ല്, അസ്ഥികൾ തുടങ്ങിയ കോശങ്ങൾ കാണപ്പെടാറുണ്ട്. അഞ്ച് സെന്റിമീറ്ററിൽ താഴെയാണ് വലിപ്പമെങ്കിൽ ഉടൻ സർജറി ആവശ്യമില്ലെങ്കിലും, വർഷത്തിലൊരിക്കൽ ഫോളോ അപ് സ്കാൻ ചെയ്യേണ്ടതാണ്. ശക്തമായ വയറുവേദനയോ സിസ്റ്റിന്റെ വലിപ്പം വർദ്ധിക്കുകയോ ചെയ്താൽ ഗൈനക്കോളജിസ്റ്റിനെ കണ്ട് സർജറിയിലൂടെ നീക്കം ചെയ്യേണ്ടി വരും.

പ്രായം 37. നാല് വർഷമായി ഡെർമോയിഡ് സിസ്റ്റ് ഉണ്ട്. സർജറി ചെയ്തു നീക്കേണ്ടതില്ല, ഫോളോ അപ് മതി എന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. ആ ർത്തവം പൊതുവേ കൃത്യമാണ്. 4 x 2.8 x 3.7 cm ആണ് നിലവിലെ സൈസ്. രണ്ടുവർഷം മുൻപ് ചെയ്ത സ്കാനിൽ 3.8 x 2.8 x 3.0 cm. സിസ്റ്റ് ചുരുങ്ങിപ്പോകാൻ സാധ്യതയുണ്ടോ ? സർജറി ചെയ്യുന്നതാണോ നല്ലത് ? : ചിഞ്ചു ആൻ, മുണ്ടക്കയം

അണ്ഡാശയത്തിൽ ഉണ്ടാകുന്ന കാൻസർ അല്ലാത്ത മുഴകളാണ് ഡെർമോയ്ഡ് സിസ്റ്റുകൾ. ഇവ ജേം സെൽസിൽ നിന്ന് രൂപപ്പെടുന്നവയാണ്. ശരീരത്തിന്റെ ഏതുതരം കോശങ്ങളായും മാറാൻ ഇവയ്ക്കു കഴിയും. ഈ സിസ്റ്റുകൾക്കുള്ളിൽ മുടി, പല്ല്, അസ്ഥികൾ, തൈറോയിഡ് എന്നിവയുമായി ബന്ധപ്പെട്ട കോശങ്ങൾ കാണാം.

ADVERTISEMENT

ഡെർമോയ്ഡ് സിസ്റ്റ് കൊണ്ടുണ്ടാകാവുന്ന അപകട സാധ്യതകൾ എന്തെല്ലാമെന്നു നോക്കാം.

∙ വലുപ്പം കൂടുന്നത് വയറുവേദനയും അസ്വസ്ഥതയും ഉണ്ടാക്കാം.

ADVERTISEMENT

∙ സിസ്റ്റ് മൂലം അണ്ഡാശയം ചുറ്റിപ്പിണഞ്ഞു പോകുകയും രക്തയോട്ടം തടസ്സപ്പെട്ട് അണ്ഡാശയം നിർജീവമാകുകയും ചെയ്യാം.

∙ സിസ്റ്റ് പൊട്ടാനുള്ള സാധ്യതയുണ്ട്.

ADVERTISEMENT

∙ അപൂർവമായി കാൻസറായി മാറാനും ഇവ പുറത്തുവിടുന്ന രാസവസ്തുക്കൾ കാരണം പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

സിസ്റ്റിന്റെ വലുപ്പം അഞ്ചു സെന്റിമീറ്ററിൽ താഴെയായതുകൊണ്ടും മറ്റ് അസ്വസ്ഥതകൾ ഇല്ലാത്തതുകൊണ്ടും ഉടനെ സർജറി ചെയ്യണമെന്നില്ല.

വർഷത്തിലൊരിക്കലെങ്കിലും ഫോളോ അപ് സ്കാൻ ചെയ്യണം. അതിശക്തമായ വയറുവേദന, ഛർദി, പനി, വയറുപെരുക്കൽ എന്നിവ അനുഭവപ്പെടുകയോ സ്കാൻ ചെയ്യുമ്പോൾ സിസ്റ്റിന്റെ വലുപ്പം അഞ്ചു സെന്റിമീറ്ററിൽ കൂടുതലാവുകയോ പെട്ടെന്ന് വളരുന്നതായി കാണുകയോ ചെയ്താൽ നിർബന്ധമായും ഗൈനക്കോളജിസ്റ്റിനെ സമീപിക്കണം.

പരിശോധനയ്ക്കു ശേഷം സിസ്റ്റ് മാത്രമായോ അണ്ഡാശയം മുഴുവനായോ സർജറി വഴി നീക്കം ചെയ്യേണ്ടി വന്നേക്കാം. ഡെർമോയ്ഡ് സിസ്റ്റ് തനിയെ ചുരുങ്ങിപ്പോകാനുള്ള സാധ്യതയില്ല.

Understanding Dermoid Cysts in Ovaries:

Dermoid cysts are non-cancerous growths that develop in the ovaries from germ cells. These unique cysts can contain various tissues including hair, teeth, bones, and thyroid elements. Potential risks include abdominal pain, ovarian torsion, rupture, and rare cancerous transformations. Since the current size is under five centimeters and there are no severe symptoms, immediate surgery is typically unnecessary. Regular annual follow-up scans are strongly advised to monitor any changes in size. Warning signs like intense abdominal pain, vomiting, or rapid growth require immediate medical attention. Dermoid cysts do not naturally shrink on their own and may eventually require surgical removal.