നാൽപത് വയസ്സ് പിന്നിടുമ്പോൾ സന്ധികളുടെയും പേശികളുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. മുൻകാലങ്ങളിലേതുപോലെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാതെ, ശരീരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി മാറ്റങ്ങൾ വരുത്തണം. പേശീബലക്കുറവും ശരീരഭാരം കൂടുന്നതും സന്ധികളിൽ അധിക സമ്മർദ്ദം ചെലുത്തും. ഹോർമോൺ വ്യതിയാനങ്ങൾ സ്ത്രീകളിൽ അസ്ഥിബലക്കുറവുണ്ടാക്കാൻ സാധ്യതയുണ്ട്. തിരക്കിട്ട ജീവിതശൈലി, മാനസികസമ്മർദ്ദം, തെറ്റായ ഭക്ഷണരീതികൾ, വ്യായാമക്കുറവ് എന്നിവയെല്ലാം സന്ധികളുടെ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. മുട്ടുവേദന, നടുവേദന, കഴുത്തുവേദന, ഫ്രോസൻ ഷോൾഡർ, ടെന്നീസ് എൽബോ, പ്ലാന്റാർ ഫാഷ്യറ്റിസ് തുടങ്ങിയ രോഗങ്ങൾ സാധാരണയായി കണ്ടുവരുന്നു. ഇവയെല്ലാം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നത് ഗുരുതരമാകാതെ തടയാൻ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കുക, കൃത്യമായ വ്യായാമങ്ങൾ ചെയ്യുക, ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുക എന്നിവയിലൂടെ സന്ധികളുടെ തേയ്മാനം ഒരു പരിധി വരെ പ്രതിരോധിക്കാനാകും. മുട്ടിന്റെ പേശികൾക്ക് ബലം നൽകുന്ന വ്യായാമങ്ങളും നടുവേദനയ്ക്ക് പരിഹാരമായ അബ്ഡോമിനൽ ബ്രേസിംഗ് പോലുള്ള വ്യായാമങ്ങളും ഏറെ ഗുണം ചെയ്യും.

പ്രായം നാൽപതു കടക്കുമ്പോൾ മുതലെങ്കിലും സന്ധികളുടെയും പേശികളുടെയും ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധപുലർത്തണം.  പത്തുകൊല്ലം മുൻപു  ചെയ്തിരുന്ന കാര്യം അതേപോലെതന്നെ ചെയ്യണമെന്നു വാശി പിടിക്കാതിരിക്കുക എന്നുള്ളത് ഏറ്റവും പ്രധാനമാണ്. പേശികളുടെ ബലം കുറയുകയും ശരീരഭാരം കൂടുകയും ചെയ്താൽ സന്ധികൾക്ക് ഇരട്ടി ഭാരമാവും. വൈദ്യനിർദേശം ഇല്ലാതെ ചെയ്യുന്ന വ്യായാമങ്ങളും രോഗം വഷളാക്കുന്നതായി കണ്ടുവരുന്നു. ഹോർമോൺ വ്യതിയാനത്തിനനുസരിച്ചു സ്ത്രീകൾക്ക് അസ്ഥികൾക്കും ഉപധാതുക്കൾക്കും ബലക്കുറവ് ഉണ്ടാകാം. ഇതു ക‍ൃത്യമായി മനസ്സിലാക്കുകയും പരിഹരിക്കുകയും വേണം. ജീവിതത്തിലെ ഏറ്റവും തിരക്കുള്ള കാലമാണു മധ്യവയസ്സ്.

മാനസികസമ്മർദം കൂടുക, മതിയായ വ്യായാമം ഇല്ലാതിരിക്കുക, നിയന്ത്രണം ഇല്ലാത്ത ഭക്ഷണരീതി ഇവ സ്ഥിതി കൂടുതൽ മോശമാക്കും. ശരീരത്തിന് ബലം കുറയുകയും അധ്വാനത്തിനു കുറവു വരാതിരിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്.

ADVERTISEMENT

നര മുടിക്ക് മാത്രമല്ല

മുടി നരയ്ക്കുന്നതു പോലെ സ്വാഭാവികമായി സന്ധികളിൽ സംഭവിക്കുന്ന തരുണാസ്ഥിയുടെ തേയ്മാനം, എല്ലുകളുടെ സാന്ദ്രത കുറവ് (വെയില് കൊള്ളാത്തതുകൊണ്ടും ആവശ്യത്തിന് പോഷണമുള്ള ഭക്ഷണം കഴിക്കാത്തത് കൊണ്ടും ആഗിരണം ചെയ്യപ്പെടാത്തത് കൊണ്ടും), സ്ത്രീകളിലുള്ള ഹോർമോൺ വ്യതിയാനം ഇവയൊക്കെ ശരീരബലം കുറയ്ക്കുന്ന ഘടകങ്ങളാണ്.

ADVERTISEMENT

ലോകത്താകമാനം അസ്ഥിസന്ധിഗത രോഗങ്ങളിലെ ഏറ്റവും സാധാരണയായി കണ്ടുവരുന്ന മുട്ടിന്റെ എല്ല് തേയ്മാനം 40 വയസ്സിനു മുകളിൽ 22 ശതമാനം ആണെന്ന് കണക്കുകൾ പറയുന്നു.  ആദ്യഘട്ടങ്ങളിൽ കുറച്ച് അധിക സമയം ഇരുന്നതിനു ശേഷം എഴുന്നേൽക്കുമ്പോൾ മുട്ടിനു പിടുത്തം മാത്രമായിരിക്കും അനുഭവപ്പെടുക. ദീർഘയാത്ര ചെയ്തതിനുശേഷം വണ്ടിയിൽ നിന്ന് ഇറങ്ങാനും ഇതേ പ്രയാസം അനുഭവപ്പെടാം. പടികൾ കയറാൻ ബുദ്ധിമുട്ട് അനുഭവപ്പെടും.

അടുത്തഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് രാവിലെ എഴുന്നേൽക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുകയും നിൽക്കുമ്പോഴും നടക്കുമ്പോഴും പ്രയാസമനുഭവപ്പെടുകയും ചെയ്യുക. പലപ്പോഴും മൂന്നാമത്തെ ഘട്ടത്തിൽ മുട്ട് വെട്ടുന്നത് പോലെയുള്ള ലക്ഷണം വരുമ്പോഴാണ് രോഗികൾ വൈദ്യനിർദേശം സ്വീകരിക്കാൻ തയാറാവുക. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ വൈദ്യസഹായം തേടിയാൽ പ്രശ്നം രൂക്ഷമാകുന്നതു തടയാം.

ADVERTISEMENT

കഴുത്തിനും നടുവിനും വേദന

നാൽപതുകൾക്കു ശേഷമുള്ളവരെ കൂടുതലായി അലട്ടുന്ന ചില വേദനകളെ തിരിച്ചറിയാം. ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ വൈദ്യസഹായം തേടിയാൽ ഒരുപരിധി വരെ ഇവ പരിഹരിക്കാം. കഴുത്തിനും നടുവിനും കശേരുക്കൾക്ക് ഉണ്ടാകുന്ന സ്പോണ്ടിലോസിസ് വളരെ വേദനയുണ്ടാക്കുന്ന രോഗാവസ്ഥയാണ്.  

കശേരുക്കളുടെ ഭാഗത്തു മാത്രമുള്ള വേദനയാകും തുടക്കത്തിൽ അനുഭവപ്പെടുക. പിന്നെ, കഴുത്തിൽ നിന്നു കയ്യിലേക്കും നടുവിൽ നിന്നു കാലിലേക്കും വലിച്ചുപിടിക്കുന്നതു പോലെയുള്ള തീവ്രമായ വേദനയും കട്ടുകഴപ്പും മരവിപ്പും പുകച്ചിലും അനുഭവപ്പെടും. ‌ശ്രദ്ധിക്കാതെ മുന്നോട്ടു പോയാൽ ബലക്കുറവ് അനുഭവപ്പെടുകയും കാലിൽ നിന്ന് ചെരുപ്പ് അറിയാതെ ഊരിപ്പോവുക, കൈവിരലുകൾ കൊണ്ട് സൂക്ഷ്മമായി ചെയ്യേണ്ട കാര്യങ്ങൾക്കു പ്രയാസം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും.   

ഫ്രോസൻ ഷോൾഡർ-  തോൾവേദനയോടെയാണു തുടക്കം. രോഗം കലശലാകുമ്പോൾ കൈ ഉയർത്താൻ കഴിയാത്ത സ്ഥിതിയിലേക്ക് എത്താം. ഒരു സന്ധിക്ക് ആവശ്യം വേണ്ടുന്ന ചലനം ഇല്ലാത്തതുകൊണ്ട് പ്രത്യേകിച്ചു തോളിൽ വരുന്നതാണ് ഈ രോഗാവസ്ഥ. പ്രായമേറുന്ന ആളുകളി ൽ പ്രൈമറി പാർക്കിങ്സോണിസം കൊണ്ടും ഈ അവസ്ഥ വരാം.

ടെന്നിസ് എൽബോ - കൈമുട്ടിനു പുറംഭാഗത്ത് അനുഭവപ്പെടുന്ന കഠിനമായ വേദനയാണ് ടെന്നിസ് എൽബോയുടെ (Lateral Epicondylitis) പ്രധാനലക്ഷണം. കൈത്തണ്ടയിലെ പേശികൾക്ക് അമിതമായി ആയാസം നൽകുന്ന ആവർത്തിച്ചുള്ള ജോലികൾ ചെയ്യുന്ന ആർക്കും ഈ അവസ്ഥ ഉണ്ടാകാം. കൈത്തണ്ടയിലെ പേശികളെ കൈമുട്ടിന്റെ പുറത്തെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന ടെൻഡനുകളിൽ (പേശി നാരുകൾ) ഉണ്ടാകുന്ന ചെറിയ പൊട്ടലുകളും വീക്കവുമാണ് ഈ വേദനയ്ക്കു കാരണം.

ഒരു കൈക്ക് മാത്രം ആയാസം വരുന്ന ജോലികൾ ആ വർത്തിച്ചു ചെയ്യുന്നവരിൽ ടെന്നിസ് എൽബോയ്ക്കുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങൾ പ്രകടമാകുന്ന ആദ്യഘട്ടത്തിൽ തന്നെ ചികിത്സ തേടണം.  

കൈമുട്ടു നിവർത്തി ബലം പിടിച്ച് ചെയ്യുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ ടെന്നീസ് എൽബോ ബാൻഡ് കൈ മുട്ടിൽ നിന്നു മൂന്നു വിരൽ താഴെ ധരിക്കുന്നതും വേദന കുറയ്ക്കാൻ സഹായിക്കും.

പ്ലാന്റാർ ഫാഷ്യറ്റിസ്- 40 കഴിഞ്ഞവരെ കൂടുതലായി അലട്ടുന്ന പ്രശ്നമാണ് ഉപ്പൂറ്റിയുടെ ഭാഗത്ത് വേദന അനുഭവപ്പെടുന്ന പ്ലാന്റാർ ഫാഷ്യറ്റിസ് എന്ന  അസുഖം. രാവിലെ എഴുന്നേറ്റ് നടന്നു തുടങ്ങുമ്പോൾ ഉപ്പൂറ്റിയുടെ ഭാഗത്ത് വേദന അനുഭവപ്പെടുന്ന അവസ്ഥ തുടക്കത്തിലേ ചികിത്സിച്ചാൽ വലിയ ബുദ്ധിമുട്ടില്ലാതെ പരിഹരിക്കാം.  

രാവിലെ എഴുന്നേറ്റ് നടന്നു തുടങ്ങുന്നതിനു മുന്നേ കാൽപാദം 10 വട്ടം മുന്നോട്ടും പുറകോട്ടും ചലിപ്പിച്ചതിനു ശേഷം നടക്കുന്നത് ഫലപ്രദമാണ്. 

തേയ്മാനത്തെ പ്രതിരോധിക്കാം

തേയ്മാനത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം ശരീരഭാരം നിയന്ത്രിക്കലാണ്.  വ്യായാമം കൃത്യമായി ചെയ്യണം. 40 വയസ്സിനു ശേഷം ഓരോ പത്തു വർഷം കൂടുമ്പോഴും 10% ശാരീരിക അധ്വാനം കുറച്ചു കൊണ്ടുവരുന്നതു നല്ലതാണ്.  

പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിൽ മുട്ട് തേയ്മാനം കൂടുതലായി കണ്ടുവരുന്നു എന്നുള്ളത് കൊണ്ട് തന്നെ 40 വയസ്സിൽ തന്നെ ശരീരഭാരം നിയന്ത്രിച്ചു മുന്നോട്ടു പോവുക എന്നുള്ളത് വളരെയധികം പ്രധാനപ്പെട്ട കാര്യമാണ്. മുട്ടിന്റെ പേശികൾക്കു ബലം കിട്ടിയാൽ മുട്ടിനു ബലവും, ചലനക്ഷമതയും വഴക്കവും തിരികെ ലഭിക്കും.

∙ കാല് നിവർത്തി വച്ചതിനുശേഷം മുട്ടിനു താഴെ മുഷ്ടിയുടെ അത്രയും വലുപ്പത്തിൽ ഒരു തുണി മടക്കി വെച്ച് മുട്ട് അതിലേക്ക് അഞ്ച്  സെക്കൻഡ്  അമർത്തുന്ന  quad set എന്ന വ്യായാമം ഫലപ്രദമാണ്. രാവിലെ 10 വട്ടം വൈകുന്നേരം 10 വട്ടം ചെയ്യുന്നതിന് ഒരു മിനിറ്റ് മാത്രമേ വേണ്ടൂ. മുട്ടുവേദന കുറയ്ക്കാനും ബലം വർധിക്കാനും ഇതു നല്ലതാണ്. 

∙ നടുഭാഗത്തെ നട്ടെല്ലിന്റെ പേശികളെ ബലപ്പെടുത്താൻ വയറ് ഉള്ളിലേക്കു വലിച്ചു അഞ്ച് സെക്കൻഡ് ഹോൾഡ് ചെയ്യുന്നതു നല്ലതാണ്. Abdominal bracing എന്ന ഈ വ്യായാമം ഇരുന്നും നിന്നും കിടന്നും ചെയ്യാവുന്നതാണ്.  

കടപ്പാട്: ഡോ. ജിക്കു ഏലിയാസ് ബെന്നി, ചീഫ് കൺസൽറ്റന്റ്, സികെയർ ആയുർവേദ ഹോസ്പിറ്റൽ, മൂവാറ്റുപുഴ

Protecting Joints and Muscles After 40:

Joints and muscles require attention as individuals cross the 40-year mark, emphasizing the need to adjust expectations from past physical capabilities. Reduced muscle strength and increased body weight put double the strain on joints, with self-prescribed exercises often exacerbating conditions. Hormonal changes in women can lead to bone and cartilage weakness, necessitating understanding and intervention during the demanding middle-aged years. Factors like mental stress, insufficient exercise, and uncontrolled eating habits worsen these issues, as the body weakens while physical demands may not decrease, making cartilage wear, reduced bone density, and hormonal shifts key contributors to decreased strength. Common joint issues after 40 include knee osteoarthritis affecting 22% globally, initial symptoms like stiffness after sitting, difficulty climbing stairs, and progressing to pain while standing and walking, with many seeking medical advice only in later stages. Other prevalent pains include spondylosis causing severe neck and back pain radiating to limbs, frozen shoulder limiting arm movement, tennis elbow from repetitive strain, and plantar fasciitis causing heel pain, all of which can be managed with early intervention. Preventing wear involves weight management, regular exercise, and reducing physical exertion by 10% every decade after 40, with women needing particular attention due to higher rates of knee wear. Simple exercises like the quad set for knee strength and abdominal bracing for core support can significantly improve joint health and alleviate pain.