മയാസ്തീനിയ ഗ്രാവിസ് (MG) എന്നത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം നാഡീ-പേശി ബന്ധത്തെ ആക്രമിക്കുന്ന ഒരു രോഗമാണ്, ഇത് പേശീബലക്കുറവിനും ക്ഷീണത്തിനും കാരണമാകുന്നു. ഈ അവസ്ഥയിൽ, തലച്ചോറിൽ നിന്നുള്ള നാഡീ സന്ദേശങ്ങൾ പേശികളിലേക്ക് എത്താൻ തടസ്സമുണ്ടാകുന്നു. ഇതിന്റെ പ്രധാന ലക്ഷണങ്ങളിൽ കൺപോള താഴുന്നത് (ptosis), ഇരട്ടയായി കാണുന്നത് (diplopia), സംസാരത്തിനിടയിൽ ശബ്ദം ക്ഷീണിക്കുന്നത്, ഭക്ഷണം കഴിക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട് എന്നിവ ഉൾപ്പെടുന്നു. ഈ ലക്ഷണങ്ങൾ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ കൂടുകയും വിശ്രമിക്കുമ്പോൾ കുറയുകയും ചെയ്യുന്ന പ്രവണത കാണിക്കുന്നു. ശ്വസന പേശികളെ ബാധിച്ചാൽ മയാസ്തീനിക് ക്രൈസിസ് എന്ന ഗുരുതരാവസ്ഥ ഉണ്ടാകാം. രോഗനിർണയത്തിന് ലക്ഷണങ്ങളുടെ വിലയിരുത്തൽ, രക്തപരിശോധന, നാഡീ-പേശി പ്രവർത്തന പരിശോധനകൾ എന്നിവ ആവശ്യമാണ്. ഫലപ്രദമായ ചികിത്സയിലൂടെ പേശീബലം വീണ്ടെടുക്കാനും സാധാരണ ജീവിതം നയിക്കാനും സാധിക്കും.

“കൺപോള താഴുന്നു, ഇരട്ടയായി കാണുന്നു, സംസാരിക്കുമ്പോൾ ശബ്ദം ക്ഷീണിക്കുന്നു… വിശ്രമിച്ചാൽ വീണ്ടും ശരിയാകുന്നു!

ഇതിന് പിന്നിൽ മൈഗ്രെയ്ൻ അല്ലെങ്കിൽ സ്ട്രോക്ക് മാത്രമല്ല… മയാസ്തീനിയ ഗ്രാവിസ് (Myasthenia Gravis)  ആയിരിക്കാം!”

ADVERTISEMENT

“ഇനി എനിക്ക് അഭിനയിക്കാൻ കഴിയുമോ?” ഇന്ത്യയിലെ ഒരു മഹാനടനെ ഒരിക്കൽ ഈ ചോദ്യം ഭയപ്പെടുത്തി. സൂപ്പർസ്റ്റാറിന്റെ കരിയർ തന്നെ അവസാനിപ്പിച്ചേക്കുമെന്ന് തോന്നിച്ച മയാസ്തീനിയ ഗ്രാവിസ് (Myasthenia Gravis) എന്ന അപൂർവ രോഗം അദ്ദേഹത്തെയും ബാധിച്ചിരുന്നു.

മയാസ്തീനിയ ഗ്രാവിസ് (Myasthenia Gravis) എന്ന നിശ്ശബ്ദ രോഗത്തെ അറിയാം… 

ADVERTISEMENT

ശക്തിയുണ്ട്… പക്ഷേ, പേശികൾക്ക് തലച്ചോറിന്റെ സന്ദേശം കൃത്യമായി ലഭിക്കുന്നില്ല! മയാസ്തീനിയ ഗ്രാവിസ് (MG) എന്നത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം (Immune system) തെറ്റായി ബാധിക്കുന്ന ഒരു നാഡി- പേശി രോഗമാണ് (Neuromuscular disorder).

തലച്ചോറിൽ നിന്നുള്ള പ്രവർത്തിക്കാനുള്ള സന്ദേശം (nerve signal) നാഡിയിൽ നിന്ന് പേശിയിലേക്ക് എത്തുന്ന ഭാഗത്ത് തടസ്സപ്പെടുന്നു.

ADVERTISEMENT

അതുകൊണ്ട് പേശികൾ ഉപയോഗിക്കുന്തോറും ബലക്കുറവ് കൂടും… വിശ്രമിക്കുമ്പോൾ വീണ്ടും മെച്ചപ്പെടും.

ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത?

പേശികൾ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ബലക്കുറവ് കൂടുകയും വിശ്രമിക്കുമ്പോൾ കുറയുകയും ചെയ്യുന്നു. 

എങ്ങനെ തിരിച്ചറിയാം?

. ഒരു കൺപോള താഴ്ന്നുവരുക — Ptosis
. ഇരട്ടയായി കാണുക — Diplopia
. ദീർഘനേരം സംസാരിക്കുമ്പോൾ ശബ്ദം ക്ഷീണിക്കുകയോ വ്യക്തമല്ലാതാകുകയോ ചെയ്യുക
. ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്
. കഴുത്ത്, കൈകൾ, കാലുകൾ എന്നിവയിൽ ബലക്കുറവ്

രാവിലെ കുറവ്… വൈകുന്നേരത്തോടെ കൂടുതൽ!

“സംസാരിക്കുന്തോറും ശബ്ദം ക്ഷീണിക്കുന്നു… വിശ്രമിച്ചാൽ വീണ്ടും ശരിയാകുന്നു” — ഈ വ്യത്യാസം ശ്രദ്ധിക്കണം!

ഏറ്റവും അപകടകരമായ അവസ്ഥ?

ശ്വസിക്കാൻ സഹായിക്കുന്ന പേശികളെയും രോഗം ബാധിച്ചാൽ മയാസ്തീനിക് ക്രൈസിസ് ( Myasthenic Crisis)  എന്ന അവസ്ഥ  ഉണ്ടാകാം.

ശ്വാസംമുട്ടൽ, വിഴുങ്ങാൻ കഴിയാത്ത അവസ്ഥ, സംസാരിക്കാൻ പോലും ബുദ്ധിമുട്ട് എന്നിവ ഉണ്ടായാൽ ഇത് അടിയന്തര ചികിത്സ ആവശ്യപ്പെടുന്ന അവസ്ഥയാണ്.

മയാസ്തീനിയ ഗ്രാവിസ്  എങ്ങനെ സ്ഥിരീകരിക്കാം?

രോഗലക്ഷണങ്ങളും അവയുടെ പ്രത്യേക രീതിയും വിലയിരുത്തുന്നതാണ് ആദ്യപടി. തുടർന്ന് രക്തത്തിലെ പ്രത്യേക ആന്റിബോഡികൾ (Antibody tests) പരിശോധിക്കുകയും, നാഡി–പേശി പ്രവർത്തന പരിശോധനകൾ (Nerve and muscle tests) നടത്തുകയും ചെയ്യാം. ആവശ്യമായാൽ തൈമസ് ഗ്രന്ഥി (Thymus gland) പരിശോധിക്കാൻ നെഞ്ചിന്റെ സി.ടി. സ്കാൻ (CT scan) അല്ലെങ്കിൽ മറ്റ് പരിശോധനകളും നടത്താം. 

രോഗലക്ഷണങ്ങളും രോഗത്തിന്റെ സ്വഭാവവും വിലയിരുത്തിയ ശേഷം, ആവശ്യമായ പരിശോധനകൾ ഡോക്ടർ നിർദ്ദേശിക്കും.

ചികിത്സയുണ്ടോ?

ഉണ്ട്.  ചികിത്സയിലൂടെ പേശികളുടെ ശക്തി തിരിച്ചുപിടിക്കാം!

> പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന മരുന്നുകൾ 

> രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്ന ചികിത്സകൾ —  ഇമ്യൂണോസപ്രസീവ് തെറാപ്പി (Immunosuppressive therapy)

> രോഗം പെട്ടെന്ന് ഗുരുതരമാകുമ്പോൾ വേഗത്തിൽ ഫലം നൽകുന്ന ചികിത്സകൾ —  ഇൻട്രാവീനസ് ഇമ്യൂണോഗ്ലോബുലിൻ -(Intravenous Immunoglobulin) , പ്ലാസ്മ മാറ്റിവയ്ക്കൽ ചികിത്സ (Plasmapheresis — പ്ലാസ്മഫെറസിസ്)

> ചില രോഗികളിൽ നെഞ്ചിനുള്ളിലെ തൈമസ് ഗ്രന്ഥി (Thymus gland) നീക്കം ചെയ്യുന്ന ശസ്ത്രക്രിയയായ തൈമെക്ടമി (Thymectomy) പ്രയോജനകരമായേക്കാം.

അതിനാൽ മയാസ്തീനിയ ഗ്രാവിസ് ഒരു “ജീവിതം അവസാനിപ്പിക്കുന്ന” രോഗമല്ല — ശരിയായ രോഗനിർണയവും വ്യക്തിഗതമായ ചികിത്സയും ലഭിച്ചാൽ നിയന്ത്രിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കും.

അതുകൊണ്ട്… “ഇത് വെറും ക്ഷീണമല്ലേ…” എന്ന് പറഞ്ഞ് തള്ളിക്കളയരുത്!

കൺപോള തൂങ്ങുക, ഇരട്ടയായി കാണുക, സംസാരിക്കുമ്പോൾ ശബ്ദം ക്ഷീണിക്കുക, ചവയ്ക്കാനോ വിഴുങ്ങാനോ ബുദ്ധിമുട്ട് — പ്രവർത്തിക്കുന്തോറും കൂടുകയും വിശ്രമിക്കുമ്പോൾ കുറയുകയും ചെയ്യുന്നുണ്ടെങ്കിൽ മയാസ്തീനിയ ഗ്രാവിസ് (Myasthenia Gravis) പരിഗണിക്കണം.

“രാവിലെ ശക്തി… വൈകുന്നേരമാകുമ്പോൾ ക്ഷീണം!”

ശരീരം തളരുന്നതല്ല… തലച്ചോറിൽ നിന്നുള്ള സന്ദേശം പേശികളിലേക്ക് കൃത്യമായി എത്തുന്നതിലാണ് പ്രശ്നം.

നേരത്തെ തിരിച്ചറിയൂ… ശരിയായ ചികിത്സ നേടൂ… മയാസ്തീനിയ ഗ്രാവിസിനെ നിയന്ത്രിച്ച് ജീവിതത്തിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ  സാധിക്കും!

സുഹൃത്തുക്കളേ, മയാസ്തീനിയ ഗ്രാവിസ് (Myasthenia Gravis) എന്ന രോഗത്തെ അതിജീവിച്ച്, ഇന്നും ഇന്ത്യയിലെ മുൻനിര സൂപ്പർസ്റ്റാറായി തുടരുന്ന ആ ഇതിഹാസ ഇന്ത്യൻ നടൻ ആരാണെന്ന് നിങ്ങൾക്കറിയാമോ?

എഴുത്ത്: Dr. Arun Oommen, Neurosurgeon

Recognizing the Signs of Myasthenia Gravis: Beyond Simple Fatigue:

Myasthenia Gravis is a neuromuscular disorder that causes fluctuating muscle weakness. Symptoms include drooping eyelids, double vision, and voice fatigue that worsen with activity and improve with rest. The body's immune system mistakenly attacks the connection between nerves and muscles, disrupting signals. Early diagnosis through symptom assessment and tests like antibody and nerve/muscle function tests is crucial. Treatment options include medications, immunosuppressive therapy, intravenous immunoglobulin, plasmapheresis, and sometimes thymectomy. With proper diagnosis and personalized treatment, individuals with Myasthenia Gravis can manage the condition and lead fulfilling lives, proving it's not a life-ending disease.

ADVERTISEMENT