‘ലിഫ്റ്റിന്റെ വാതിൽ അടഞ്ഞു, ശ്വാസം മുട്ടുന്നതുപോലെ ഭയം തോന്നുന്നു!’: ക്ലോസ്ട്രോഫോബിയ മാനസിക വൈകല്യമാണോ? Understanding Claustrophobia
ക്ലോസ്ട്രോഫോബിയ എന്നത് ലിഫ്റ്റുകൾ, എം.ആർ.ഐ. സ്കാനറുകൾ, ജനത്തിരക്കുള്ള മുറികൾ തുടങ്ങിയ അടഞ്ഞ സ്ഥലങ്ങളോടുള്ള അമിതമായ ഭയമാണ്. യഥാർത്ഥ അപകടമില്ലെങ്കിലും, തലച്ചോറിലെ ഭയ mécanisme അതിനെ വലിയ ഭീഷണിയായി കണക്കാക്കുകയും ഹൃദയമിടിപ്പ് കൂടുക, വിയർക്കുക, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ഹൈപ്പർവെന്റിലേഷന് കാരണമാകാം, ഇത് ശ്വാസം കിട്ടുന്നില്ലെന്ന പ്രതീതിയുണ്ടാക്കും. ഈ ഭയം ജീവിതത്തെ ചുരുക്കുകയും അവസരങ്ങളെ നഷ്ടപ്പെടുത്തുകയും ചെയ്യാം, എന്നാൽ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, എക്സ്പോഷർ തെറാപ്പി തുടങ്ങിയ ചികിത്സകളിലൂടെ ഈ അവസ്ഥയെ മറികടന്ന് ജീവിതം വിപുലമാക്കാൻ സാധിക്കും.

വാതിൽ അടഞ്ഞു… മുറി ചെറുതായി തോന്നുന്നു… ശ്വാസം മുട്ടുന്നതുപോലെ തോന്നുന്നു!ക്ലോസ്ട്രോഫോബിയ (Claustrophobia) ഒരു മാനസിക വൈകല്യമാണോ?
“എനിക്ക് ഇവിടെ നിന്ന് പുറത്തുപോകണം!”
- ലിഫ്റ്റിൽ കയറുമ്പോൾ…
- എം.ആർ.ഐ. സ്കാനറിനുള്ളിൽ കിടക്കുമ്പോൾ…
- ജനത്തിരക്കുള്ള മുറിയിൽ ഇരിക്കുമ്പോൾ…
- കാറിലോ വിമാനത്തിലോ യാത്ര ചെയ്യുമ്പോൾ…
ചിലർക്ക് പെട്ടെന്ന് ഹൃദയമിടിപ്പ് കൂടാം, വിയർക്കാം, ശ്വാസംമുട്ടുന്നതുപോലെ തോന്നാം, തലകറങ്ങാം… ശക്തമായ ഭയം അനുഭവപ്പെടാം.
ഇത് വെറും പേടിയല്ല.
“ക്ലോസ്ട്രോഫോബിയ (Claustrophobia) എന്നത് അടഞ്ഞതോ എളുപ്പത്തിൽ പുറത്തുകടക്കാൻ കഴിയാത്തതോ ആയ സാഹചര്യങ്ങളോടുള്ള അമിതമായ ഭയമാണ്.”
സ്ഥലം ചെറുതല്ല… ഭയം വലുതാണ്!
ക്ലോസ്ട്രോഫോബിയയിൽ യഥാർത്ഥ അപകടം പലപ്പോഴും വളരെ കുറവായിരിക്കും. പക്ഷേ, തലച്ചോറിലെ ഭയപ്രതികരണ സംവിധാനം (Fear Response) അതിനെ വലിയൊരു ഭീഷണിയായി തിരിച്ചറിയുന്നു.
അമിഗ്ഡല (Amygdala) ഉൾപ്പെടെയുള്ള തലച്ചോറിലെ സംവിധാനങ്ങൾ സജീവമാകുമ്പോൾ ശരീരം “പോരാടുക അല്ലെങ്കിൽ രക്ഷപ്പെടുക” (Fight-or-Flight) എന്ന അടിയന്തര പ്രതികരണത്തിലേക്ക് കടക്കുന്നു.
അങ്ങനെ ചെറിയൊരു മുറിയിലും തലച്ചോറിലെ “അപകട അലാറം” വലിയ ശബ്ദത്തിൽ മുഴങ്ങാം!
ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ലിഫ്റ്റിന്റെ വാതിൽ അടയുന്നതോടെ തലച്ചോർ:
“ഇവിടെ എന്തോ കുഴപ്പമുണ്ട്… ഉടൻ പുറത്തുകടക്കണം!”
തുടർന്ന് ശരീരം സ്വന്തം 'എമർജൻസി മോഡ്' ഓൺ ചെയ്യും:
• ശക്തമായ ഭയം അല്ലെങ്കിൽ പരിഭ്രാന്തി
• ഹൃദയമിടിപ്പ് കൂടുക — “ഹൃദയം ലിഫ്റ്റിനേക്കാൾ വേഗത്തിൽ മുകളിലേക്ക് പോകുന്നു!”
• വിയർപ്പ്
• ശ്വാസം മുട്ടുന്നതുപോലെ തോന്നൽ
• തലകറക്കം
• വിറയൽ
• നെഞ്ചിൽ അസ്വസ്ഥത
• “വാതിൽ തുറക്കൂ… ഇപ്പോൾ തന്നെ!” എന്ന ശക്തമായ തോന്നൽ
പിന്നെ ലിഫ്റ്റിനോട് തന്നെ അകലം!
പത്താം നിലയിലേക്കാണെങ്കിലും… “പടികൾ മതി!”
എം.ആർ.ഐ ( MRI Scan)., വിമാനയാത്ര, ടണൽ, ജനത്തിരക്കുള്ള അടഞ്ഞ മുറികൾ തുടങ്ങിയവയും ചിലർ ഒഴിവാക്കാൻ തുടങ്ങാം.
"എനിക്ക് ശ്വാസം കിട്ടുന്നില്ല!” - ശരിക്കും വായു തീർന്നോ?
പലപ്പോഴും പ്രശ്നം മുറിയിലെ വായുവിനല്ല…
തലച്ചോറിലെ ഭയത്തിന്റെ അലാറത്തിനാണ്!
ഭയം കൂടുമ്പോൾ ശ്വാസോച്ഛ്വാസം വേഗത്തിലാകാം. ഇതാണ് ഹൈപ്പർവെന്റിലേഷൻ (Hyperventilation).
ശ്വാസം വേഗത്തിലാകുന്നതോടെ രക്തത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ അളവിൽ മാറ്റമുണ്ടാകുകയും അതിന്റെ ഫലമായി തലകറക്കം, കൈകാലുകളിൽ തരിപ്പ്, നെഞ്ചിൽ മുറുക്കം, ശ്വാസം കിട്ടാത്തതുപോലുള്ള അനുഭവം എന്നിവ ഉണ്ടാകുകയും ചെയ്യാം.
അങ്ങനെ തലച്ചോർ പറയുന്നു:
“വായു കിട്ടുന്നില്ല!”
പക്ഷേ യഥാർത്ഥത്തിൽ മുറിയിലെ ഓക്സിജൻ കുറവായിരിക്കണമെന്നില്ല.
ഭയം → വേഗത്തിലുള്ള ശ്വാസം → ശരീരത്തിലെ മാറ്റങ്ങൾ → കൂടുതൽ ഭയം.
ഇതാണ് ആ ഭയചക്രം (Fear Cycle).
ഭയം വാതിലുകൾ അടയ്ക്കുമ്പോൾ... ജീവിതവും ചുരുങ്ങുന്നു!
ക്ലോസ്ട്രോഫോബിയ പതുക്കെ ജീവിതത്തിന്റെ പരിധി ചുരുക്കാം.
ലിഫ്റ്റ് ഒഴിവാക്കാം.
വിമാനയാത്ര ഒഴിവാക്കാം.
യാത്രകൾ ഒഴിവാക്കാം.
ജനത്തിരക്കുള്ള ഇടങ്ങളിൽ പോകാതിരിക്കാം.
ആവശ്യമായ എം.ആർ.ഐ. പരിശോധന പോലും ഭയക്കാം.
അങ്ങനെ ഭയം ചിലപ്പോൾ അവസരങ്ങളെയും സ്വാതന്ത്ര്യത്തെയും ആത്മവിശ്വാസത്തെയും ചുരുക്കുന്നു.
ഏറ്റവും അപകടകരമായ ചിന്ത:
“എനിക്ക് ഇത് ചെയ്യാൻ കഴിയില്ല.”
ചികിത്സയുണ്ട് - പേടിയോടൊപ്പം ജീവിക്കേണ്ടതില്ല!
ക്ലോസ്ട്രോഫോബിയ ചികിത്സിക്കാവുന്ന ഒരു പ്രത്യേക ഭയാവസ്ഥയാണ് (Specific Phobia).
ചികിത്സയുടെ ലക്ഷ്യം ഭയം ഒറ്റയടിക്ക് ഇല്ലാതാക്കുക എന്നതല്ല. ഭയം വന്നാലും അതിനെ നിയന്ത്രിക്കാനും, ഭയപ്പെടുന്ന സാഹചര്യങ്ങളെ സുരക്ഷിതമായി നേരിടാനും തലച്ചോറിനെ പരിശീലിപ്പിക്കുകയാണ്.
കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (Cognitive Behavioural Therapy – CBT) പ്രധാന ചികിത്സകളിലൊന്നാണ്.
എക്സ്പോഷർ തെറാപ്പി (Exposure Therapy) വഴി ഭയപ്പെടുത്തുന്ന സാഹചര്യങ്ങളെ ക്രമേണയും നിയന്ത്രിതമായും നേരിടാൻ പരിശീലിപ്പിക്കുന്നു.
തലച്ചോർ പതുക്കെ പഠിക്കുന്നു:
“ഞാൻ ഭയപ്പെടുന്നു… പക്ഷേ ഞാൻ അപകടത്തിലല്ല.”
ആവശ്യമായ ചില സാഹചര്യങ്ങളിൽ ഡോക്ടറുടെ വിലയിരുത്തലിനെ തുടർന്ന് മരുന്നുകളും ഉപയോഗിക്കാം.
ഒരു കാര്യം പ്രത്യേകം ഓർക്കുക:
ഭയപ്പെടുന്ന സാഹചര്യം ഒഴിവാക്കുമ്പോൾ തൽക്ഷണം ആശ്വാസം കിട്ടും. പക്ഷേ തലച്ചോർ പഠിച്ചേക്കാം-“ഒഴിവാക്കുന്നതാണ് സുരക്ഷിതം!”
അങ്ങനെ ഒഴിവാക്കൽ ഭയത്തെ കൂടുതൽ ശക്തമാക്കാം.
ഓർക്കുക…
ക്ലോസ്ട്രോഫോബിയയിൽ തടസ്സം പലപ്പോഴും മതിലുകളല്ല… തലച്ചോറിലെ “അപകട അലാറമാണ്.”
ആ അലാറം നിയന്ത്രിക്കാൻ പഠിച്ചാൽ…
- ലിഫ്റ്റ് വീണ്ടും ഒരു ലിഫ്റ്റ് മാത്രമാകും.
- എം.ആർ.ഐ. വീണ്ടും ഒരു പരിശോധന മാത്രമാകും.
- അടഞ്ഞ വാതിൽ വീണ്ടും ഒരു വാതിൽ മാത്രമാകും.
ക്ലോസ്ട്രോഫോബിയ നിങ്ങളുടെ ലോകത്തെ ചെറുതാക്കേണ്ടതില്ല.
ശരിയായ ചികിത്സയിലൂടെ ആ ലോകം വീണ്ടും വലുതാക്കാം.
എഴുത്ത്: Dr Arun Oommen, Neurosurgeon