താൽക്കാലിക ഇസ്കീമിക് അറ്റാക്ക് (TIA) എന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം ഏതാനും മിനിറ്റുകളോളം തടസ്സപ്പെടുന്ന അവസ്ഥയാണ്, ഇത് പെട്ടെന്ന് കൈകാലുകൾക്ക് ബലക്കുറവ്, മുഖം കോടൽ, സംസാരത്തിലെ തടസ്സം, കാഴ്ച മങ്ങൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. ഈ ലക്ഷണങ്ങൾ തനിയെ മാഞ്ഞുപോകുമെങ്കിലും, ഇത് ഒരു വലിയ സ്ട്രോക്കിന്റെ അപകടകരമായ മുന്നറിയിപ്പായി കണക്കാക്കണം. TIAയെ 'മുന്നറിയിപ്പ് സ്ട്രോക്ക്' എന്നും വിശേഷിപ്പിക്കാറുണ്ട്, കാരണം ആദ്യ ലക്ഷണങ്ങൾ മാറിയാലും 90 ദിവസത്തിനുള്ളിൽ 5 പേരിൽ ഒരാൾക്ക് സ്ട്രോക്ക് സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ, ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, എത്രവേഗം ലക്ഷണങ്ങൾ മാറിയാലും, ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. എംആർഐ പോലുള്ള പരിശോധനകളിലൂടെ കാരണം കണ്ടെത്തി ഭാവിയിൽ സ്ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം.

“കൈ തളർന്നു… കുറച്ച് മിനിറ്റിനകം ശരിയായി. പക്ഷേ അപകടം മാറിയതാണോ?

അല്ല… ചിലപ്പോൾ വലിയൊരു സ്ട്രോക്കിന് മുമ്പുള്ള തലച്ചോറിന്റെ മുന്നറിയിപ്പായിരിക്കാം അത്!”

ADVERTISEMENT

ഒരു ദിവസം പെട്ടെന്ന് ഒരു കൈയ്ക്ക് ബലക്കുറവ്. സംസാരിക്കാൻ ബുദ്ധിമുട്ട്. മുഖം ഒരു വശത്തേക്ക് കോടൽ. കാഴ്ച മങ്ങൽ. നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടൽ…

അൽപ്പസമയത്തിനകം എല്ലാം സാധാരണയായി.

ADVERTISEMENT

“ഇപ്പോൾ കുഴപ്പമില്ലല്ലോ… ആശുപത്രിയിൽ പോകേണ്ടതില്ല.”

ഇതാണ് അപകടകരമായ തെറ്റിദ്ധാരണ.

ADVERTISEMENT

ഇത്തരം ലക്ഷണങ്ങൾ ട്രാൻസിയന്റ് ഇസ്കീമിക് അറ്റാക്ക് (Transient Ischemic Attack — TIA) ആയിരിക്കാം.

“ലക്ഷണം മാറി” എന്നത് “അപകടം മാറി” എന്നല്ല. TIA-യുടെ ഏറ്റവും അപകടകരമായ ഭാഗം… അത് പലപ്പോഴും സ്വയം മാറിപ്പോകുന്നു എന്നതാണ്.

TIA-യിൽ തലച്ചോറിൽ എന്താണ് സംഭവിക്കുന്നത്?

തലച്ചോറിലെ ഒരു രക്തക്കുഴലിലൂടെ രക്തപ്രവാഹം താൽക്കാലികമായി കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുമ്പോൾ, ആ ഭാഗത്തെ നാഡീകോശങ്ങൾക്ക് ആവശ്യമായ ഓക്സിജനും ഗ്ലൂക്കോസും ലഭിക്കാതെ വരുന്നു.

അതുകൊണ്ടാണ് പെട്ടെന്ന്—

• കൈ/കാൽ ബലക്കുറവ് അല്ലെങ്കിൽ മരവിപ്പ്
• മുഖം കോടൽ
• സംസാരിക്കാൻ ബുദ്ധിമുട്ട്
• കാഴ്ചയിലെ മാറ്റം
• ബാലൻസ് നഷ്ടപ്പെടൽ

തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നത്.

രക്തപ്രവാഹം പുനഃസ്ഥാപിക്കുമ്പോൾ ലക്ഷണങ്ങൾ പൂർണ്ണമായും മാറിയേക്കാം.

പക്ഷേ, ലക്ഷണം മാറിയത് അപകടം മാറിയെന്നർത്ഥമല്ല.

ഇന്നത്തെ ശാസ്ത്രീയ നിർവചനത്തിൽ, TIA എന്നത് തലച്ചോറ്, സുഷുമ്നാ നാഡി അല്ലെങ്കിൽ കണ്ണിലെ ഒരു പ്രത്യേക ഭാഗത്തേക്കുള്ള താൽക്കാലിക രക്തപ്രവാഹക്കുറവ് മൂലം ഉണ്ടാകുന്ന നാഡീവ്യവസ്ഥാ ലക്ഷണങ്ങൾ, എന്നാൽ സ്ഥിരമായ മസ്തിഷ്ക ഇൻഫാർക്ഷൻ (brain infarction) ഇല്ലാത്ത അവസ്ഥയാണ്. MRI പോലുള്ള പരിശോധനകളിലൂടെ ചിലപ്പോൾ ലക്ഷണം മാറിയ ശേഷവും ചെറിയ  ഇൻഫാർക്ഷൻ കണ്ടെത്താം; അപ്പോൾ അത് TIA അല്ല, ഇസ്കെമിക് സ്ട്രോക്ക് (ischemic stroke)  ആയി കണക്കാക്കും.

( Infarction / ഇൻഫാർക്ഷൻ എന്നത്: ഒരു അവയവത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതിനെ തുടർന്ന്, ആവശ്യമായ ഓക്സിജൻ ലഭിക്കാതെ ആ ഭാഗത്തെ കോശങ്ങൾ നശിക്കുന്ന അവസ്ഥയാണ്.)

ഏറ്റവും പ്രധാനപ്പെട്ട കാര്യം

TIA ഒരു  “മുന്നറിയിപ്പ് സ്ട്രോക്ക്(warning stroke) പോലെ പ്രവർത്തിക്കാം.

കൈയ്ക്ക് ബലക്കുറവ് വന്നിട്ട് 10 മിനിറ്റിനകം മാറിയാലും…

“ഇനി കുഴപ്പമില്ല” എന്ന് കരുതി വീട്ടിൽ കാത്തിരിക്കരുത്.

ചിലപ്പോൾ TIAയും സ്ട്രോക്ക്ഉം ലക്ഷണങ്ങളിലൂടെ മാത്രം വീട്ടിൽ തിരിച്ചറിയാനാവില്ല. അടിയന്തര മെഡിക്കൽ വിലയിരുത്തൽ ആവശ്യമാണ്. 

“TIA കഴിഞ്ഞുള്ള ആദ്യ ദിവസങ്ങളും ആഴ്ചകളും വളരെ പ്രധാനമാണ്. ഏകദേശം 5 പേരിൽ ഒരാൾക്ക് 90 ദിവസത്തിനുള്ളിൽ സ്ട്രോക്ക് സംഭവിക്കാമെന്ന് പുതിയ അമേരിക്കൻ സ്ട്രോക്ക് അസോസിയേഷന്റെ വിവരങ്ങൾ പറയുന്നു.

അതുകൊണ്ട് ലക്ഷണങ്ങൾ മാറിയാലും “നാളെ നോക്കാം” എന്ന് കാത്തിരിക്കരുത്.

എന്താണ് പരിശോധിക്കേണ്ടത്?

TIA സംശയിച്ചാൽ, കാരണം കണ്ടെത്താൻ ഡോക്ടർ സാധാരണയായി താഴെ പറയുന്ന പരിശോധനകൾ പരിഗണിക്കും:

- മസ്തിഷ്കത്തിന്റെ പരിശോധന — പ്രത്യേകിച്ച് രക്തയോട്ടത്തിലെ ചെറിയ മാറ്റങ്ങൾ പോലും കണ്ടെത്താൻ സഹായിക്കുന്ന എം.ആർ.ഐ.(MRI)  പരിശോധന.

- സി.ടി. സ്കാൻ / സി.ടി. ആൻജിയോഗ്രാഫി — മസ്തിഷ്കത്തിലെയും അതിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളിലെയും തടസ്സമോ സങ്കോചമോ പരിശോധിക്കാൻ.

- കഴുത്തിലെയും മസ്തിഷ്കത്തിലെയും രക്തക്കുഴലുകളുടെ ഡോപ്ലർ  പരിശോധന — രക്തക്കുഴലുകളിൽ സങ്കോചമോ തടസ്സമോ ഉണ്ടോ എന്ന് കണ്ടെത്താൻ.

- ഹൃദയത്തിന്റെ പരിശോധന — ഹൃദയമിടിപ്പിലെ ക്രമക്കേടുകൾ, പ്രത്യേകിച്ച് ഏട്രിയൽ ഫിബ്രിലേഷൻ, ഉണ്ടോ എന്ന് കണ്ടെത്താൻ ഇ.സി.ജി.യും ( ECG)  ആവശ്യമായാൽ തുടർച്ചയായ ഹൃദയമിടിപ്പ് നിരീക്ഷണവും നടത്താം.

സ്ട്രോക്കിനുള്ള അപകടസാധ്യതകൾ വിലയിരുത്തൽ — രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയ ഘടകങ്ങൾ പരിശോധിക്കും.

ലക്ഷണങ്ങൾ മാറിപ്പോയാലും, കാരണം കണ്ടെത്തി വീണ്ടും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം.

ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്

B — Balance: പെട്ടെന്നുള്ള ബാലൻസ് നഷ്ടം
E — Eyes: പെട്ടെന്നുള്ള കാഴ്ചമാറ്റം
F — Face: മുഖം കോടൽ
A — Arm: ഒരു കൈയ്ക്ക് ബലക്കുറവ്
S — Speech: സംസാരത്തിൽ തടസ്സം
T — Time: സമയം കളയാതെ അടിയന്തര ചികിത്സ തേടുക.

ലക്ഷണം അഞ്ചു മിനിറ്റിൽ മാറിയാലും…

അത് അഞ്ചു മിനിറ്റിന്റെ പ്രശ്നമെന്ന് കരുതരുത്.

TIA  തലച്ചോർ നൽകുന്ന ഒരു പ്രധാന മുന്നറിയിപ്പ് ആണ്. ആ മുന്നറിയിപ്പ് കേൾക്കുന്ന ഓരോ മിനിറ്റും ഒരു സ്ട്രോക്ക് തടയാനുള്ള അവസരമാണ്.

Time is Brain.!!

ഇപ്പോൾ ആരെങ്കിലും ഇത്തരം ലക്ഷണങ്ങൾ കാണിച്ചാൽ…

1. ലക്ഷണം തുടങ്ങിയ സമയം ശ്രദ്ധിക്കുക.
2. ലക്ഷണം മാറിയാലും അടിയന്തര ചികിത്സ തേടുക.
3. സ്വയം വാഹനം ഓടിച്ച് പോകാൻ ശ്രമിക്കരുത്.
4. ലക്ഷണം വീണ്ടും വരുമോ എന്ന് കാത്തിരിക്കരുത്.
5. “ഗ്യാസ്”, “ക്ഷീണം”, “ഷുഗർ കുറഞ്ഞത്” എന്ന് സ്വയം തീരുമാനിക്കരുത്.

ഈ ലക്ഷണം നിങ്ങൾക്കോ വീട്ടിലുള്ള ഒരാൾക്കോ ഒരിക്കൽ ഉണ്ടായിട്ടുണ്ടെങ്കിൽ—‘മാറിപ്പോയല്ലോ’ എന്ന് കരുതി അവഗണിക്കരുത്. ഈ അറിവ് ഒരാളുടെ ജീവൻ രക്ഷിച്ചേക്കാം.

വലിയൊരു സ്ട്രോക്ക് ഒഴിവാക്കാൻ സഹായിക്കുന്ന ഈ പ്രധാന വിവരം, നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാവർക്കും അറിയാമെന്ന് ഉറപ്പാക്കുക.! 

എഴുത്ത്: Dr Arun Oommen, Neurosurgeon 

Transient Ischemic Attack: A Silent Warning Sign for Stroke:

TIA, or Transient Ischemic Attack, is a temporary blockage of blood flow to the brain that causes stroke-like symptoms which disappear within minutes. These symptoms, including sudden weakness, facial drooping, speech difficulty, or vision problems, are crucial warnings of a potential major stroke. Ignoring these transient symptoms is a dangerous misconception, as TIA often acts as a 'warning stroke,' with a significant risk of a full stroke occurring within days or weeks after the initial episode. Prompt medical evaluation, even if symptoms resolve, is essential to identify the cause and implement preventive measures. Diagnostic tests like MRI and CT scans are crucial to detect subtle changes and assess blood vessel health. Recognizing the 'FAST' signs (Face, Arms, Speech, Time) and seeking immediate medical attention is paramount to prevent a life-threatening stroke.

ADVERTISEMENT