നിലക്കടലയ്ക്കും പാലിനും വരെ അലര്ജി; ശരീരമറിഞ്ഞു മതി ഭക്ഷണം, ഇല്ലെങ്കില് പണികിട്ടും! Understanding Food Allergies and Their Types
ഭക്ഷണത്തിലെ പ്രോട്ടീൻ ഘടകങ്ങളെ ശരീരം ദോഷകരമെന്ന് തെറ്റിധരിച്ച് പ്രതിപ്രവർത്തിക്കുമ്പോഴാണ് ഫൂഡ് അലർജി ഉണ്ടാകുന്നത്. ഐജിഇ മീഡിയേറ്റഡ്, നോൺ ഐജിഇ മീഡിയേറ്റഡ് എന്നിങ്ങനെ ഇതിനെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു. പാൽ, ഷെൽ ഫിഷ്, നിലക്കടല, മുട്ട തുടങ്ങിയവ പലരിലും അലർജിക്ക് കാരണമാകുന്ന പ്രധാന ഭക്ഷണങ്ങളാണ്. അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഒഴിവാക്കുക എന്നതാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗം.

ഏറ്റവും അപകടകാരി ഭക്ഷണത്തോടുള്ള അലര്ജിയാണെന്ന് പറയാം. ഭക്ഷണത്തിലെ പ്രോട്ടീന് ഘടകങ്ങളെ ദോഷകരമെന്ന് തെറ്റിധരിച്ച് ശരീരം പ്രതിപ്രവര്ത്തനം നടത്തുമ്പോഴാണ് ഭക്ഷണത്തോട് അലര്ജി ഉണ്ടാകുന്നത്. നമ്മുടെ ശരീരം എപ്പോഴെങ്കിലും ഏതെങ്കിലും ഒരു ഭക്ഷണത്തോട് പ്രതിപ്രവര്ത്തിക്കുകയാണെങ്കില് പിന്നീട് അത് ഒരല്പം കഴിച്ചാല് പോലും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടേക്കാം.
ഫൂഡ് അലര്ജിയെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു. ഐജിഇ മീഡിയേറ്റഡ് ഫുഡ് അലർജി, നോൺ ഐജിഇ മീഡിയേറ്റഡ് ഫുഡ് അലർജി എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ഐജിഇ ആന്റിബോഡികളാണ് ഐജിഇ മീഡിയേറ്റഡ് ഫൂഡ് അലർജിക്കു കാരണം. ഈ അലര്ജിയില് ശരീരം മുഴുവനും ലക്ഷണങ്ങള് വളരെ പെട്ടെന്ന് പ്രകടമാകും. ചര്മ്മത്തില് ചുവന്ന പാടുകള് പ്രത്യക്ഷപ്പെടുക, ശരീരം തടിച്ചു പൊന്തുക, ഛർദ്ദി, കണ്ണിനു ചുറ്റും നീരു വരുക തുടങ്ങിയവയാണ് ഐജിഇ മീഡിയേറ്റഡ് ഫൂഡ് അലർജിയുടെ ലക്ഷണങ്ങള്.
നോൺ ഐജിഇ മീഡിയേറ്റഡ് ഫൂഡ് അലർജിക്കു കാരണം പ്രതിരോധ വ്യവസ്ഥയിലെ മറ്റു ഘടകങ്ങളാണ്. ലക്ഷണങ്ങള് സാവധാനമേ പ്രകടമാകൂ എന്നതാണ് ഈ അലര്ജിയുടെ പ്രത്യേകത. ദഹനേന്ദ്രിയ വ്യവസ്ഥയെയാണ് ഈ അലർജി ബാധിക്കുക. വയർ വീർത്തു വരുക, വയറിളക്കം, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങള്. അലർജിക്ക് കാരണമാകുന്ന ഭക്ഷ്യവസ്തുക്കളെ ക്യത്യമായി തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ് വേണ്ടത്. ഭക്ഷണത്തിന്റെ രുചിയും മണവും കൂട്ടാന് ഉപയോഗിക്കുന്ന രാസവസ്തുക്കള് മൂലവും ഫൂഡ് അലര്ജി ഉണ്ടായേക്കാം.
നിസാരമായ ചൊറിച്ചില് മുതല് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള് വരെ ഫൂഡ് അലര്ജി മൂലം ഉണ്ടാകാം. അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ് ഫൂഡ് അലർജി ഒഴിവാക്കാനുള്ള ഏകമാർഗം. അലർജിക്ക് കാരണമാകുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
. പാലോ പാലുല്പ്പന്നങ്ങളോ കഴിക്കുന്നത് ചില ആളുകളില് അലര്ജിക്ക് കാരണമാകാറുണ്ട്. പാലിലെ പ്രോട്ടീൻ ഘടകമായ കേസിൻ ആണ് അലർജിക്ക് കാരണമാകുന്നത്. കൂടാതെ പാലിലെ പഞ്ചസാര ഘടകമായ ലാക്ടോസ് അസ്വസ്ഥത ഉണ്ടാക്കാം. ഇത്തരം അലര്ജിയുളളവര് പശുവിന് പാല് ഒഴിവാക്കി പകരം ബദാം പാൽ, സോയാ പാൽ, തേങ്ങാപാൽ എന്നിവ കുടിക്കാം. കാത്സ്യത്തിന്റെയും പ്രോട്ടീനിന്റെയും പ്രധാന സ്രോതസ്സാണ് ഇവയെല്ലാം.
. കുഞ്ഞുങ്ങള്ക്ക് നല്കുന്ന സോയ അടങ്ങിയ ബേബിഫൂഡ് പലപ്പോഴും അലര്ജിക്ക് കാരണമാകാറുണ്ട്. എന്നാല് ഭൂരിഭാഗം കുട്ടികളിലും ഈ അലര്ജി വളര്ന്ന് വരുമ്പോള് കുറഞ്ഞുവരാറുണ്ട്. എന്നാല് ചിലരില് പ്രായപൂര്ത്തിയായാലും ഈ അലര്ജി കാണപ്പെട്ടേക്കാം.
. ഷെല് ഫിഷ് അലര്ജി ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ്. ചെമ്മീൻ, ഞണ്ട്, കണവ, കക്ക ഇവയെല്ലാം അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ്. വളരെ ഗുരുതരമായ റിയാക്ഷന് വരെ ചിലപ്പോള് അനുഭവപ്പെട്ടേക്കാം. എപ്പോഴെങ്കിലും ഇപ്പറഞ്ഞ കഴിക്കുമ്പോള് നേരിയ തോതില് വയറുവേദനയോ വയറിന് അസ്വസ്ഥതയോ അനുഭവപ്പെട്ടാല് കഴിവതും അവ പിന്നീട് കഴിക്കാതിരിക്കുക.
. നിലക്കടലയുടെ അമിത ഉപയോഗം കൊളസ്ട്രോൾ കൂട്ടാനിടയുണ്ട്. അതുപോലെ തന്നെ അലര്ജി ഉണ്ടാക്കാനും നിലക്കടലയ്ക്ക് കഴിവുണ്ട്. നിലക്കടലയിലെ പ്രോട്ടീൻ ഘടകങ്ങളാണ് അലർജിക്ക് കാരണമാകുന്നത്. പീനട്ട് ബട്ടര് നിരവധിയാളുകളുടെ ഇഷ്ടഭക്ഷണമാണ്. എന്നാല് അലര്ജിയുളളവരാണ് നിങ്ങളെങ്കില് പീനട്ട് ബട്ടറിന് പകരം ആൽമണ്ട് ബട്ടർ കഴിക്കാവുന്നതാണ്.
. മുട്ട കഴിക്കുന്നതിലൂടെയും അലര്ജി ഉണ്ടാകാം. കോഴിമുട്ടയിലെയും പ്രോട്ടീൻ ഘടകമാണ് അലർജി ഉണ്ടാക്കുന്നത്. ഇത്തരം അലര്ജിയുളളവര് കോഴിമുട്ടയ്ക്ക് പകരം താറാവ് മുട്ട കഴിക്കുന്നതാണ് ഉചിതം. ഭക്ഷണത്തിലെ പ്രോട്ടീന് കുറവ് പരിഹരിക്കാന് മുട്ട കഴിക്കുന്നതിന് പകരം പാൽ പയറുവർഗങ്ങൾ, മറ്റുമാംസാഹാരങ്ങൾ എന്നിവയും ശീലമാക്കാം.