‘ഒലിവെണ്ണ മിതമായി, വറുത്തതും പൊരിച്ചതും വേണ്ട’: പിഎംഒഎസ് നിയന്ത്രിക്കാൻ സമീകൃതമാകണം ഭക്ഷണക്രമം
പോളി എൻഡോക്രൈൻ മെറ്റബോളിക് ഓവേറിയൻ സിൻഡ്രോം (പിഎംഒഎസ്) ഉള്ളവർ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് ഹോർമോൺ വ്യതിയാനങ്ങൾ നിയന്ത്രിക്കാനും ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താനും അത്യാവശ്യമാണ്. സമീകൃതാഹാരത്തിലൂടെ ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കുകയും അമിതവിശപ്പ് ഒഴിവാക്കുകയും ചെയ്യാം. ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ മുഴുധാന്യങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, നട്സ്, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീനുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹം തടയാൻ സഹായിക്കും. അതേസമയം, സംസ്കരിച്ച ഭക്ഷണങ്ങൾ, മൈദ, ശീതളപാനീയങ്ങൾ, അമിതമായ പഞ്ചസാര, എണ്ണ എന്നിവ പരമാവധി ഒഴിവാക്കണം. അമിതവണ്ണമുള്ളവരിൽ മാത്രമല്ല വണ്ണം കുറഞ്ഞവരിലും ഈ അവസ്ഥ കാണപ്പെടാം എന്നതിനാൽ, ആരോഗ്യകരമായ ഭാരപരിപാലനവും ദിവസേനയുള്ള വ്യായാമവും ഈ രോഗാവസ്ഥയെ പ്രതിരോധിക്കാൻ വളരെ പ്രധാനമാണ്.

പോളി എൻഡോക്രൈൻ മെറ്റബോളിക് ഓവേറിയൻ സിൻഡ്രോം ( പിഎംഒഎസ്) ഉള്ളവർ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരേണ്ടതുണ്ട്. ശരീരത്തിലെ ഹോർമോൺ സംവിധാനം, ശരീരഭാരം, ഇൻസുലിൻ പ്രവർത്തനം തുടങ്ങിയവയെ ബാധിക്കുന്ന അവസ്ഥയാണിത്.
സമീകൃതമാകണം ഭക്ഷണക്രമം
∙ പ്രോട്ടീൻ, നാരുകൾ, കാർബോഹൈഡ്രേറ്റ് എന്നിവ ഉൾപ്പെട്ട സമീകൃതാഹാരം ഉറപ്പാക്കണം. സമീകൃതമായ ഭക്ഷണക്രമം ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കാനും അമിതവിശപ്പ് ഒഴിവാക്കാനും സഹായിക്കും.
∙ പിഎംഒഎസ് ഉള്ളവരിൽ ഇൻസുലിൻ അളവ് കൂടാം. ശരീരത്തിന് ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായ ഇൻസുലിൻ പ്രതിേരാധവും ചിലരിൽ കാണപ്പെടാറുണ്ട്. കാലക്രമേണ ഇതു രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ശരീരഭാരത്തെയും ബാധിക്കാം. സാവധാനം ദഹിക്കുന്ന, നാരുകൾ കൂടുതൽ അടങ്ങിയ ആഹാരം കഴിക്കുക. ഗ്ലൈസീമിക് ഇൻഡെക്സ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതു പ്രമേഹം തടയാൻ ഗുണകരമാണ്. മുഴുധാന്യങ്ങൾ, പച്ചക്കറികൾ, പയർ– കടല– പരിപ്പ് വർഗങ്ങൾ, നട്സ്, വിത്തുകൾ, പഴങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്താം.
∙ ഏതു നേരത്തെയും ഭക്ഷണം സമീകൃതമാക്കാൻ ശ്രദ്ധിക്കുക. ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും പരിപ്പ്, മീൻ, മുട്ട, ചിക്കൻ, പനീർ തുടങ്ങിയവയിൽ യോജിച്ചവ ഉൾപ്പെടുത്താം. ഇഡ്ഡലിക്കൊപ്പം സാമ്പാർ, മുട്ട, പച്ചക്കറികൾ ചേർത്ത സാലഡ്, പഴങ്ങളും നട്സും ചേർത്ത തൈര് എന്നിവ കൂടി ഉൾപ്പെടുത്താം. മുട്ട, മീൻ, ചിക്കൻ, പാൽ ഉൽപന്നങ്ങൾ, പനീർ, ടോഫു, പയർവർഗങ്ങൾ എന്നിവ പ്രോട്ടീൻ ഉറപ്പാക്കാനും പേശികളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ പേശികളുടെ ബലം നഷ്ടപ്പെടാതിരിക്കാൻ മതിയായ അളവിൽ പ്രോട്ടീൻ കഴിക്കാൻ ശ്രദ്ധിക്കണം.
∙ പച്ചക്കറികൾ, പഴങ്ങൾ, മുഴുധാന്യങ്ങൾ, പയർവർഗങ്ങ ൾ, നട്സ്, വിത്തുകൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിന് ആവശ്യമായ നാരുകളും മറ്റു പ്രധാന പോഷകങ്ങളും ഉറപ്പാക്കാം. പലതരം ഭക്ഷണ ത്തിലൂടെ പലതരം പോഷകങ്ങൾ ലഭിക്കും.
∙ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചൂര, മത്തി, അയല തുടങ്ങിയ മീനുകൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. വറുത്തും െപാരിച്ചും കഴിക്കുന്നതിനു പകരം കറിയായി കഴിക്കുന്നതാണ് ഉത്തമം.
∙ സംസ്കരിച്ച ഭക്ഷണം, മൈദ, ശീതള പാനീയങ്ങൾ, മധുര പലഹാരങ്ങൾ, പഞ്ചസാര തുടങ്ങിയവ പരമാവധി ഒഴിവാക്കുന്നതാണു നല്ലത്. ഉപ്പ്, എണ്ണ, കൊഴുപ്പ് തുടങ്ങിയവ അമിതമാകുന്നത് ഒഴിവാക്കുക. ഒലിവെണ്ണ മിതമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പലതവണ ചൂടാക്കിയ എണ്ണ, വനസ്പതി തുടങ്ങിയവ പൂർണമായും ഒഴിവാക്കണം.
∙ അമിതവണ്ണമുള്ളവരിൽ മാത്രം കാണുന്ന അവസ്ഥയല്ല പിഎംഒഎസ്. വണ്ണം കുറഞ്ഞവരിലും ഇടത്തരം വണ്ണമുള്ള സ്ത്രീകളിലും ഈ അവസ്ഥയുണ്ടാകാം. അമിതവണ്ണമുള്ളവർ ആരോഗ്യകരമായ രീതിയിൽ ഭാരം കുറയ്ക്കുന്നതു േഹാർമോൺ വ്യതിയാനങ്ങൾ മെച്ചപ്പെടുത്താൻ സ ഹായിച്ചേക്കാം.
∙ ജീവിതശൈലി ആരോഗ്യകരമാക്കേണ്ടതു വളരെ പ്രധാനമാണ്. പതിവായി മുക്കാൽ മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.