കൊഴിഞ്ഞ മുടിയുടെ റൂട്ടിൽ നിന്ന് പുതിയ മുടി കിളിർക്കാൻ സഹായിക്കും; ഈ ഭക്ഷണങ്ങൾ പതിവാക്കി നോക്കൂ..
മുടിയുടെ കോശങ്ങളാണ് ശരീരത്തിൽ ഏറ്റവും പെട്ടെന്നു വളരുന്നത്. പോഷകക്കുറവ് വേഗം ബാധിക്കുന്നതും മുടിയെ തന്നെ. ഇരുമ്പ്, പ്രോട്ടീൻ ഇതു രണ്ടുമാണ് തലമുടിക്ക് ഏറ്റവും അത്യാവശ്യമായ പോഷകങ്ങൾ. കൂടാതെ, മറ്റ് വൈറ്റമിനുകളും മിനറലുകളും ഭക്ഷണത്തിലൂടെ ലഭിക്കണം. ഇനി പറയുന്നവ പതിവായി ഭക്ഷണത്തിലുൾപ്പെത്തുക. ∙ മുട്ട:

മുടിയുടെ കോശങ്ങളാണ് ശരീരത്തിൽ ഏറ്റവും പെട്ടെന്നു വളരുന്നത്. പോഷകക്കുറവ് വേഗം ബാധിക്കുന്നതും മുടിയെ തന്നെ. ഇരുമ്പ്, പ്രോട്ടീൻ ഇതു രണ്ടുമാണ് തലമുടിക്ക് ഏറ്റവും അത്യാവശ്യമായ പോഷകങ്ങൾ. കൂടാതെ, മറ്റ് വൈറ്റമിനുകളും മിനറലുകളും ഭക്ഷണത്തിലൂടെ ലഭിക്കണം. ഇനി പറയുന്നവ പതിവായി ഭക്ഷണത്തിലുൾപ്പെത്തുക.
∙ മുട്ട: (പ്രോട്ടീൻ, ബയോട്ടിൻ) മുടിക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട പോഷണമാണ് പ്രോട്ടീൻ. ഹെയർ ഫോളിക്കിളുകൾ നിർമിക്കപ്പെട്ടിരിക്കുന്നത് പ്രോട്ടീൻ കൊണ്ടാണ്. മുടിക്ക് ശക്തി നൽകുന്നത് പ്രോട്ടീൻ ആണ്. ഹെയർ പ്രോട്ടീനായ കരാറ്റിന്റെ ഉൽപാദനത്തിന് ബയോട്ടിൻ ആവശ്യമാണ്. മുട്ടയിൽ സിങ്ക്, സെലിനിയം ഇവയും അടങ്ങിയിരിക്കുന്നു.
∙ നെല്ലിക്ക, സിട്രസ് ഫ്രൂട്ട്സ്: (വൈറ്റമിൻ സി) ഇതിന്റെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ മുടിക്ക് കരുത്തു നൽകുന്നു, പൊട്ടിപ്പോകുന്നത് തടയുന്നു. മുടി വളർച്ച പോഷിപ്പിക്കുന്നു.
∙ പാലക് ചീര: (ഫോളേറ്റ്, അയൺ, വൈറ്റമിൻ എ, വൈറ്റമിൻ സി) മുടി വളർച്ചയെ സഹായിക്കുന്നു, ശിരോചർമത്തിനു മോയിസ്ചറൈസേഷൻ നൽകുന്നു.
∙ കൊഴുപ്പുള്ള മൽസ്യങ്ങൾ, കോഡ് ലിവർ ഓയിൽ സപ്ലിമെന്റ്സ്: (പ്രോട്ടീൻ, സെ ലിനിയം, വൈറ്റമിൻ ഡി, ബി വൈറ്റമിനുകൾ. ഒമേഗാ ത്രീ ഫാറ്റി ആസിഡുകൾ, ആന്റി ഓക്സിഡന്റ്സ്). മുടി കൊഴിച്ചിൽ തടയുന്നു. സീബം ഉൽപാദനം കൂട്ടി ശിരോചർമം വൃത്തിയോടെയിരിക്കാൻ സഹായിക്കുന്നു.
∙ സ്വീറ്റ് പൊട്ടറ്റോ, ക്യാരറ്റ്: (ബീറ്റാ കരോട്ടിൻ, വൈറ്റമിൻ എ). മുടിയുടെ ആരോഗ്യം കൂട്ടുന്നു, കരുത്തോടെ മുടി വളരാൻ സഹായിക്കുന്നു. ഹെയർ ഫോളിക്കിളുകളെ ഉത്തേജിപ്പിക്കുന്നു.
∙ തവിടുള്ള ധാന്യങ്ങൾ: (വൈറ്റമിൻ ഇ). ആന്റി ഓക്സിഡന്റ് ഗുണമുള്ളതിനാൽ ചർമത്തിനു സംരക്ഷണം നൽകുന്നു. മുടി വളർച്ചയെ കൂട്ടുന്നു.
∙ നട്സ്- ബദാം, കാഷ്യൂ നട്സ്, പിസ്താച്യൂ നട്സ്, നിലക്കടല. (വൈറ്റമിൻ ഇ, ബി വൈറ്റമിനുകൾ, സിങ്ക്, എസൻഷ്യൽ ഫാറ്റി ആസിഡുകൾ). മുടി െകാഴിച്ചിൽ തടയുന്നു.
∙ സീഡ്സ് - ഫ്ളവർ സീഡ്സ്, ഫ്ളാക്സ് സീഡ്സ്: (വൈ റ്റിൻ ഇ, സിങ്ക്, സെലിനിയം, ബി വൈറ്റമിനുകൾ, ഒമേഗാ ത്രീ ഫാറ്റി ആസിഡുകൾ) മുടി വളർച്ചയെ സഹായിക്കുന്നു.
∙ കക്കയിറച്ചി, കൊഞ്ച്: (പ്രോട്ടീൻ, ബി വൈറ്റമിനുകൾ, സിങ്ക്, അയൺ, വൈറ്റമിൻ ഡി) മുടി വളർച്ച കൂട്ടുന്നു. കൊഴിഞ്ഞ മുടിയുടെ റൂട്ടിൽ നിന്ന് പുതിയ മുടി കിളിർക്കാൻ സഹായിക്കുന്നു. മുടി കൊഴിച്ചിൽ തടയുന്നു.
∙ ബീൻസ്: (പ്രോട്ടീൻ, സിങ്ക്, അയൺ, ബയോട്ടിൻ, കോപ്പർ, ഫോളേറ്റ്) മുടി വളർച്ച കൂട്ടുന്നു.
∙ സോയാബീൻസ്: ഇതിലെ സ്പെർമിഡൈൻ എന്ന ഘടകം മുടി വളർച്ചയ്ക്കു സഹായിക്കുന്നു.
∙ ഇറച്ചി: (പ്രോട്ടീൻ, അയൺ). ഹെയർ ഫോളിക്കിളുകളിലെ രക്തയോട്ടം കൂട്ടുന്നു. മുടി വളരാൻ സഹായിക്കുന്നു.
∙ പരിപ്പ്, ചെറുപയർ, പാൽ, പാലുൽപന്നങ്ങൾ, ചീസ് : (പ്രോട്ടീൻ) മുടി വളർച്ച കൂട്ടുന്നു.
∙ ഈന്തപ്പഴം: (അയൺ). മുടിക്ക് വേണ്ട പോഷകഗുണം നൽകി മുടി വളർച്ചയെ പോഷിപ്പിക്കുന്നു.