‘പുറത്തിറങ്ങുമ്പോള്‍ മിനിമം 15 മിനിറ്റ് മുന്‍പെങ്കിലും സൺസ്ക്രീൻ പുരട്ടണം’; 10 വേനൽക്കാല സ്കിൻ കെയർ ടിപ്സ്
വേനല്‍കാലത്ത് ഏറ്റവും പ്രാധാന്യത്തോടെ ചെയ്യേണ്ട ഒന്നാണ് ചര്‍മസംരംക്ഷണം. കാലാവസ്ഥയ്ക്കനുസരിച്ച് ദിനചര്യയിൽ അൽപ്പം മാറ്റം വരുത്തിയാണ് ചര്‍മസംരംക്ഷണം നടപ്പാക്കേണ്ടത്. വേനൽക്കാലത്ത് ചര്‍മം എണ്ണമയമുള്ളതോ, വരണ്ടതോ ആയി തീരുകയോ, തൊലിപ്പുറത്ത് ഇരുണ്ടപാടുകൾ കാണുകയോ ചെയ്താല്‍ നിങ്ങൾ ഭയപ്പെടണം. വേനല്‍ക്കാല ചർമ
വേനല്‍കാലത്ത് ഏറ്റവും പ്രാധാന്യത്തോടെ ചെയ്യേണ്ട ഒന്നാണ് ചര്‍മസംരംക്ഷണം. കാലാവസ്ഥയ്ക്കനുസരിച്ച് ദിനചര്യയിൽ അൽപ്പം മാറ്റം വരുത്തിയാണ് ചര്‍മസംരംക്ഷണം നടപ്പാക്കേണ്ടത്. വേനൽക്കാലത്ത് ചര്‍മം എണ്ണമയമുള്ളതോ, വരണ്ടതോ ആയി തീരുകയോ, തൊലിപ്പുറത്ത് ഇരുണ്ടപാടുകൾ കാണുകയോ ചെയ്താല്‍ നിങ്ങൾ ഭയപ്പെടണം. വേനല്‍ക്കാല ചർമ
വേനല്‍കാലത്ത് ഏറ്റവും പ്രാധാന്യത്തോടെ ചെയ്യേണ്ട ഒന്നാണ് ചര്‍മസംരംക്ഷണം. കാലാവസ്ഥയ്ക്കനുസരിച്ച് ദിനചര്യയിൽ അൽപ്പം മാറ്റം വരുത്തിയാണ് ചര്‍മസംരംക്ഷണം നടപ്പാക്കേണ്ടത്. വേനൽക്കാലത്ത് ചര്‍മം എണ്ണമയമുള്ളതോ, വരണ്ടതോ ആയി തീരുകയോ, തൊലിപ്പുറത്ത് ഇരുണ്ടപാടുകൾ കാണുകയോ ചെയ്താല്‍ നിങ്ങൾ ഭയപ്പെടണം. വേനല്‍ക്കാല ചർമ
വേനല്‍കാലത്ത് ഏറ്റവും പ്രാധാന്യത്തോടെ ചെയ്യേണ്ട ഒന്നാണ് ചര്‍മസംരംക്ഷണം. കാലാവസ്ഥയ്ക്കനുസരിച്ച് ദിനചര്യയിൽ അൽപ്പം മാറ്റം വരുത്തിയാണ് ചര്‍മസംരംക്ഷണം നടപ്പാക്കേണ്ടത്. വേനൽക്കാലത്ത് ചര്‍മം എണ്ണമയമുള്ളതോ, വരണ്ടതോ ആയി തീരുകയോ, തൊലിപ്പുറത്ത് ഇരുണ്ടപാടുകൾ കാണുകയോ ചെയ്താല്‍ നിങ്ങൾ ഭയപ്പെടണം. വേനല്‍ക്കാല ചർമ ആരോഗ്യ സംരക്ഷണത്തില്‍ വിദഗ്ധര്‍ പറയുന്നത് ഒന്ന് കേട്ടുനോക്കൂ...
1. പെട്ടെന്നുണ്ടാകുന്ന മറുകുകൾ ശ്രദ്ധിക്കുക
നിങ്ങള്‍ നന്നായി വെയില്‍ കൊള്ളുന്നവരാണെങ്കില്‍ ചര്‍മത്തിലെ മറുകുകളും അടയാളങ്ങളും പരിശോധിക്കുകയും കാലക്രമേണ അവയില്‍ വരുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുകയും വേണം. പെട്ടെന്ന് മറുകിന്റെ രൂപം മാറുകയോ വലുതാവുകയോ ചെയ്താൽ ഉടന്‍തന്നെ ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കുക. മെലനോമ രോഗികള്‍ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം.
2. എസ്പിഎഫ് കൂടുതല്‍
വേനൽക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ സൺസ്ക്രീൻ പുരട്ടുന്ന ശീലമില്ലാത്തവരാണെങ്കില്‍ വേഗം തുടങ്ങിക്കോളൂ... ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നിര്‍ദേശം അനുസരിച്ച്, സ്കിന്‍ കാൻസർ തടയുന്നതിനു എസ്പിഎഫ് 15 ല്‍ കുറയാത്ത സൺസ്ക്രീൻ ഉപയോഗിക്കണം. നേരിട്ട് വെയില്‍ കൊള്ളുന്ന സന്ദര്‍ഭങ്ങളില്‍ എസ്പിഎഫ് 50 പ്ലസ് ഉപയോഗിക്കാനും ശുപാര്‍ശ ചെയ്യുന്നു.
3. മിനിമം 15 മിനിറ്റ് മുന്‍പെങ്കിലും സൺസ്ക്രീൻ പുരട്ടണം
നിങ്ങളുടെ ചര്‍മ്മത്തിനു ചുറ്റും അദൃശ്യമായ കവചം സൃഷ്ടിക്കാന്‍ സൺസ്ക്രീനിന് കഴിയും. സൂര്യപ്രകാശത്തിലേക്കു ഇറങ്ങുന്നതിന് 15 അല്ലെങ്കില്‍ 30 മിനിറ്റ് മുന്‍പെങ്കിലും സൺസ്ക്രീൻ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഓരോ രണ്ടു മണിക്കൂറിലും മുഖം കഴുകി സൺസ്ക്രീൻ വീണ്ടും പുരട്ടാന്‍ ശ്രദ്ധിക്കുക. മിക്ക സൺസ്ക്രീനുകളും വെള്ളത്തെ പ്രതിരോധിക്കുന്നവയാണ്, എന്നിരുന്നാലും, കുറച്ച് ക്രീം കഴുകിപ്പോയാൽ വീണ്ടും പുരട്ടുന്നതാണ് നല്ലത്.
4. തണലില്‍ അഭയം തേടുക
വെയിലത്ത് ഇറങ്ങുമ്പോള്‍ കയ്യില്‍ ഒരു കുട കരുതുന്നത് വളരെ നല്ലതാണ്. മണിക്കൂറുകൾ ചര്‍മ്മത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് അപകടമാണ്. കടൽത്തീരത്ത് ദീർഘനേരം ചെലവഴിക്കുകയാണെങ്കിൽ, ഒരു കുട കൊണ്ടുവരുകയോ, മരത്തിനടിയിലോ അഭയം തേടുക. ഇവിടെ സൂര്യതാപത്തെക്കുറിച്ച് മാത്രമല്ല ആശങ്കപ്പെടുന്നത്; സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചുളിവുകളും ഇരുണ്ടപാടുകളും തടയണമെങ്കിൽ അധിക പരിചരണം ആവശ്യമാണ്.
5. ബീച്ചില്‍ പോകുന്നവര്‍ ശ്രദ്ധിക്കൂ..
വേനല്‍ക്കാലത്ത് ബീച്ചില്‍ പോകുന്നവര്‍ ചില കാര്യങ്ങളില്‍ മുന്‍കരുതല്‍ എടുക്കണം. സൂര്യപ്രകാശം, മണൽ, ഉപ്പുവെള്ളം എന്നിവ നിങ്ങളുടെ ചർമ്മത്തില്‍ നിർജ്ജലീകരണം ഉണ്ടാക്കും. ഈ അവസരത്തില്‍ ചർമ്മത്തിന് സന്തുലിതാവസ്ഥ നൽകുന്നതിന് കുളി കഴിഞ്ഞശേഷം ഉയർന്ന മോയ്സ്ചറൈസിങ് ബോഡി ലോഷനും ഫെയ്സ് മോയ്സ്ചറൈസറും നിര്‍ബന്ധമായും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
6. തണുത്ത വെള്ളത്തില്‍ കുളിക്കുക
വേനല്‍ക്കാലത്ത് ചൂടുവെള്ളത്തിൽ കുളിക്കുന്നത് നിങ്ങളുടെ ചർമ്മത്തെ കൂടുതൽ വരണ്ടതാക്കും. അതിനാൽ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതാണ് എല്ലായ്പ്പോഴും നല്ലത്. കൂടാതെ, രക്തപ്രവാഹത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും തണുത്ത വെള്ളം നല്ലതാണ്. ചൂടുവെള്ളത്തില്‍ കുളിച്ച് ശീലമുള്ളവര്‍ ഇളം തണുപ്പുള്ള വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിനും ചർമ്മത്തിനും വലിയ ഗുണങ്ങൾ ചെയ്യും.
7. വ്യായാമത്തിന് ശേഷം വസ്ത്രങ്ങൾ മാറ്റണം
വിയർപ്പുള്ളതോ നനഞ്ഞതോ ആയ വസ്ത്രങ്ങളിൽ ദീർഘനേരം നിൽക്കുന്നത് ശരീരത്തില്‍ ബാക്ടീരിയ ഇന്‍ഫെക്ഷന് കാരണമാകും. ഇത് ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കുകയോ ഫോളികുലൈറ്റിസ് എന്ന ചർമ്മ അവസ്ഥയിലേക്ക് നയിക്കുകയോ ചെയ്യും. ചർമ്മത്തിലെ ഫോളിക്കിളുകൾ രോഗബാധിതമാവുകയും ഫോളിക്കിളിന് ചുറ്റും വീക്കം, ചുവന്ന മുഖക്കുരു എന്നിവ ഉണ്ടാക്കുകയും ചെയ്യും. വ്യായാമത്തിന് ശേഷം മേല്‍വസ്ത്രങ്ങളും അടിവസ്ത്രങ്ങളും മാറ്റുന്നതും കഴുകുന്നതും ശുചിത്വത്തിന്റെ ഭാഗമാണ്.
8. ആഴ്ചയിൽ ഒരിക്കൽ ചർമ സംരക്ഷണം
ചർമ്മത്തിന്റെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും അധിക ഈർപ്പം നിലനിര്‍ത്തുന്നതിനും, ഇലാസ്തികത വർധിപ്പിക്കുന്നതിനുമുള്ള മികച്ച ഉപകരണങ്ങളാണ് മാസ്കുകൾ. ചർമം അണുവിമുക്തമാക്കാന്‍ സഹായിക്കുന്ന മികച്ച ഫെയ്സ്മാസ്ക്കുകള്‍ തിരഞ്ഞെടുക്കുക. അമിതമായ സൂര്യപ്രകാശം കാരണം ചർമ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ ആയൂര്‍വേദ- നാടന്‍ ഫെയ്സ് മാസ്ക്കുകള്‍ക്ക് കഴിയും.
9. ആന്റിഓക്സിഡന്റുകൾ ഉപയോഗിക്കുക
അൾട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തിലെ കോശങ്ങളെ നശിപ്പിക്കുകയും അകാല വാർധക്യത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് പരിഹരിക്കാന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ആന്റിഓക്സിഡന്റുകൾ ഉള്‍പ്പെടുത്തണം. വിറ്റാമിൻ സി അടങ്ങിയ എല്ലാ ഭക്ഷണങ്ങളും ശരീരത്തിനു ആന്റിഓക്സിഡന്റുകൾ നൽകും. ആന്റിഓക്സിഡന്റുകൾ ഉപയോഗിക്കുന്നത് അകാല വാർധക്യത്തെ ഗണ്യമായി മന്ദീഭവിപ്പിക്കും. ആന്റിഓക്‌സിഡന്റുകൾ കൊളാജന്റെ ഉത്പാദനം വർധിപ്പിക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
10. സമ്മർ സ്കിൻകെയർ ചികിത്സകൾ
വേനൽക്കാല ചർമ്മ ആരോഗ്യം നിലനിർത്താൻ പ്രൊഫഷണൽ സഹായം തേടുന്നവർക്ക് നിരവധി ചികിത്സകളും ലഭ്യമാണ്.
ഹൈഡ്രഫേഷ്യൽ: ചർമ്മത്തെ ശുദ്ധീകരിക്കുകയും, എക്സ്ഫോളിയേറ്റ് ചെയ്യുകയും, ജലാംശം നിലനിര്‍ത്തുകയും തിളക്കമുള്ളതുമാക്കുകയും ചെയ്യും.
കെമിക്കൽ പീൽസ്: ഹൈപ്പർപിഗ്മെന്റേഷൻ പോലുള്ള വേനൽക്കാല ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പീൽസ് സഹായിക്കും.
ലേസർ ചികിത്സകൾ: കരിമംഗല്യം കുറയ്ക്കുന്നതിനും ചർമ്മത്തിന്റെ മൊത്തത്തിലുള്ള നിറം മെച്ചപ്പെടുത്തുന്നതിനും ലേസർ ചികിത്സകൾ അനുയോജ്യമാണ്.