നിങ്ങളുടെ സോഡിയാക് സൈൻ അനുസരിച്ചുള്ള മേക്കപ് ഏതെന്നു നോക്കിയാലോ ? ബ്യൂട്ടി യൂണിവേഴ്സിലെ ട്രെൻഡിങ് താരം സോഡിയാക് മേക്കപ്
ബ്യൂട്ടി യൂണിവേഴ്സിലെ പുതിയ താരം അക്ഷരാർഥത്തിൽ നക്ഷ്രത്രങ്ങളാല്‍ എഴുതപ്പെട്ടതാണ്; സോഡിയാക് മേക്കപ്. ഓ രോരുത്തർക്കും അവരുടെ സൂര്യരാശി അനുസരിച്ചുള്ള സ്വഭാവസവിശേഷതകൾ ഉണ്ടാകും. ഉള്ളിലെ നിങ്ങളെ പുറമേയും പ്രതിഫലിക്കുക എന്നതാണ് സോഡിയാക് മേക്കപ്പിന്റെ ആധാരം. ഡെയിലി മേക്കപ് ആയല്ല ഇതിനെ കാണേണ്ടത്. പുതുമയും പരീക്ഷണങ്ങളും ഇഷ്ടപ്പെടുന്ന ‘ട്രെൻഡഹോളിക്’ തലമുറയ്ക്ക് ഉള്ളതാണിത്.
ഫ്ലവർ എന്നു തോന്നും. പക്ഷേ, ഫയറാണ്
ഏരീസ് (മാർച്ച് 21 – ഏപ്രിൽ 19)
എന്നെ അംഗീകരിക്കാൻ എനിക്കറിയാം എന്ന ആത്മവിശ്വാസവും ധൈര്യവുമുള്ളവരാണ് ഫയർ സൈൻ ആയ ഏരീസ്. ബോൾഡ് ലിപ് ഷേഡ്, വിങ്ഡ് ഐസ്, വാം ബ്രോൺസേഴ്സ് ഇവ ഏരീസ് ഗേൾസിനെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആക്കും. സ്റ്റൈലിങ്ങിൽ ചുവപ്പ്, സ്കാർലറ്റ്, കോറൽ, കോപ്പർ ഇവ തിരഞ്ഞെടുക്കാം. ഭാഗ്യനിറം ചുവപ്പാണ്.
ഉയരം കൂടുന്തോറും ലാളിത്യവും കൂടും
ടോറസ് (ഏപ്രിൽ 20 – മേയ് 20)
എത്ര ഉയരത്തിലെത്തിയാലും ലാളിത്യവും സൗമ്യമായ പെരുമാറ്റവും നിലനിർത്തും ടോറിയൻ ഗേൾസ്. മണ്ണിൽ കാലുറപ്പിച്ചു നിൽക്കുന്നവർ എന്നും വിളിക്കാം. മിനിമലിസ്റ്റിക് മേക്കപ് ഇണങ്ങും. എർതി ബ്രൗൺ ഷിമ്മറും ഗ്ലോസി ന്യൂഡ് ലിപ്സ്റ്റിക്കും ലാളിത്യത്തിനു മാറ്റു കൂട്ടും. പിങ്കും ഇളം പച്ചയുമാണ് ഭാഗ്യനിറങ്ങൾ. ടോറസ് എർത് സൈന്‍ കൂടിയാണേ. പച്ചയുടെ വിവിധ ഷേഡുകളിൽ മിന്നിക്കോളൂ.
ജന്മനാ ലേശം കൂടുതലാണ്, കൗതുകം
ജമിനി (മേയ് 21 – ജൂൺ 20)
ഏതു മൂഡ്, ഫൺ മൂഡ്... അതാണു ജമിനി ഗേൾസ്. കൗതുകം ലേശം കൂടുതലാണ് ഇവർക്ക്. എപ്പോൾ എന്തു ചെയ്യുമെന്നു പ്രവചിക്കാൻ പറ്റില്ല. ആ ക്യാരക്ടർ മേക്കപ്പിലും കൊണ്ടുവരാം. ഡ്യുവൽ ടോൺ ഐ ഷാഡോ, ഓംബ്രേ ലിപ്സ് എന്നിങ്ങനെ ഹാവ് ഫൺ വിത് മേക്കപ്. എയർ സൈൻ ആണ് ജമിനി. ഭാഗ്യനിറം മഞ്ഞ.
കരുതലാണ് എപ്പോഴും
കാൻസർ (ജൂൺ 21 – ജൂലൈ 22)
മറ്റുള്ളവരുടെ ക്ഷേമവും സന്തോഷവും എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നവരാണു കാൻസേറിയൻ ഗേൾസ്. വൈകാരികത കൂടുതലുള്ള വാട്ടർ സൈൻ ആണ്. ഭാഗ്യനിറങ്ങളായ വെളുപ്പിലും നീലയിലും തിളങ്ങാം. ഡ്യൂയി സ്കിൻ ബേസും പേളി ഹൈലൈറ്ററും മേക്കപ്പിൽ തിരഞ്ഞെടുക്കാം.
പവറാണ് ഇവരുടെ മെയിൻ
ലിയോ (ജൂലൈ 23 – ഓഗസ്റ്റ് 22)
ആത്മവിശ്വാസവും നേതൃശേഷിയുമുള്ളവരും സ്നേഹിക്കുന്നവർക്കു വേണ്ടി മുന്നിൽ നിന്നു പോരാടാന്‍ മനസ്സുള്ളവരുമാണ് ഫയർ സൈൻ ആയ ലിയോസ്. ക്യാറ്റ് ഐ മേക്കപ്പും ഗോൾഡൻ ഹൈലൈറ്ററും സൺ കിസ്ഡ് ബ്രോൺസറും മേക്കപ്പിലും പവർ ലുക് നൽകും. ചുവപ്പാണ് ഭാഗ്യനിറം. ഗോൾഡ്, ഓറഞ്ച്, ഹണി ഷേഡ് എന്നീ നിറങ്ങളും സ്റ്റൈലിങ്ങിന്റെ ഭാഗമാക്കാം.
സമാധാനം അതല്ലേ എല്ലാം
വിർഗോ (ഓഗസ്റ്റ് 23 – സെപ്റ്റംബർ 22)
പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ മിടുക്കുണ്ടു വിർഗോ ഗേൾസിന്. മിതത്വവും പാകതയുള്ള പെരുമാറ്റവുമാണ് എർത് സൈൻ ആയ വിർഗോയുടെ മുഖമുദ്ര.
ന്യൂട്രൽ ഷേഡ്സ് ചേരുന്ന ‘നോ മേക്കപ് മേക്കപ്’ ഇവർക്ക് ഇണങ്ങും. പച്ച, തവിട്ടു നിറങ്ങളും ഇവയുടെ കോംബിനേഷനും സ്റ്റൈലിങ്ങില്‍ എലഗൻസും ലക്കും നൽകും.
എല്ലാവരോടും ഒരുപോലെ
ലിബ്ര (സെപ്റ്റംബർ 23 – ഒക്ടോബർ 22)
എല്ലാവരെയും തൊട്ടുപോകുന്ന കാറ്റു പോലെയാണ് എ യർ സൈൻ ആയ ലിബ്ര. കലാപരമായ ഇഷ്ടങ്ങൾ മുന്നിൽ നിൽക്കും. മേക്കപ് ലുക്കിലും ലിബ്ര ഗേൾസിനു വേണം ആർട്ടിസ്റ്റിന്റേതായ പ്രഫഷനൽ ടച്ച്.
പേസ്റ്റൽ നിറങ്ങളിൽ മേക്കപ് അണിയാം. ഗ്ലോസി ലിപ്സ്, സോഫ്റ്റ് ബ്ലഷ് ഇവ ചേർത്ത് ഒരുങ്ങാം. പിങ്ക്, പേസ്റ്റ ൽ ബ്ലൂ നിറങ്ങളിൽ സ്വന്തമാക്കാം സ്റ്റൈൽ ലക്ക്.
ആത്മസൗന്ദര്യത്തിന്റെ രഹസ്യം
സ്കോർപിയോ (ഒക്ടോബർ 23 – നവംബർ 21)
രഹസ്യാത്മകത കൂടുതലുള്ള വാട്ടർ സൈൻ ആണ് സ്കോ ർപിയോ. മറ്റുള്ളവരെ തങ്ങളിലേക്ക് അടുപ്പിക്കാൻ മിടുക്കുള്ളവരുമാണ്. പെരുമാറ്റത്തിന്റെ ഈ സവിശേഷത ത ന്നെ മേക്കപ്പിലും റൂൾ. ബെറി ലിപ് ഷേഡും സ്മോകി പ്ലം ഐസും മെറ്റാലിക് തിളക്കങ്ങളും ചേർക്കാം. മെറൂൺ ആ ണു ലക്കി കളർ. ഈ നിറം ഉള്ളിലെ നിഗൂഢതയ്ക്കു പുറംമോടിയുമാകും.
മിന്നൽ വള കയ്യിലിട്ട പോൽ
സാജിറ്റേറിയസ് (നവംബർ 22 – ഡിസംബർ 21)
ഫ്രീ സ്പിരിറ്റഡ് വ്യക്തിത്വങ്ങളാണു സാജിറ്റേറിയൻസ്. ധൈര്യവും സത്യസന്ധതയും മിന്നൽ വള പോലെ സദാ അണിഞ്ഞവരാണ്. ബ്രോൺസ് ഐസ്, ടർക്കോയിസ് ഐ ലൈനർ, കോറൽ ബ്ലഷ് ഇവ മേക്കപ്പിൽ ഒപ്പം കൂട്ടാം. ട്രെൻഡി നിറമായ പർപ്പിളാണു ഭാഗ്യനിറം. സ്റ്റൈലിങ്ങിൽ മിന്നാൻ ഇനിയെന്തു വേണം.
പെർഫക്‌ഷൻ മുഖ്യം
കാപ്രികോൺ (ഡിസംബർ 22 – ജനുവരി 19)
ലക്ഷ്യബോധവും കഠിനശ്രമവും ഉള്ള പെർഫക്‌ഷനിസ്റ്റുകളാണ് എർത് സൈനിൽ പെടുന്ന കാപ്രിക്കോൺ രാശിക്കാർ. മേക്കപ്പിലും പെർഫക്ഷൻ കൊണ്ടുവരാം. നാച്ചുറൽ കോൺട്യൂർ, മാറ്റ് ലിപ് മാറ്റ് ലിപ് ഷേഡ്സ്, പോളിഷ്ഡ് ഐ ബ്രോസ് എന്നിവ മേക്കപ്പിനായി സ്വന്തമാക്കാം. ക്ലാസ്സി ഷേഡ്സ് ആയ ഡാർക് ബ്രൗണും കറുപ്പുമാണ് ലക്കി കളേഴ്സ്.
സ്വാതന്ത്ര്യം തന്നെ സൗന്ദര്യം
അക്വേറിയസ് (ജനുവരി 20 – ഫെബ്രുവരി 18)
പുരോഗമന ചിന്താഗതിക്കാരും സ്വതന്ത്ര ബുദ്ധികളുമാണ് എയർ സൈൻ ആയ അക്വേറിയൻസ്. ഇവരെ പ്രതിഫലിപ്പിക്കുന്ന മേക്കപ് ഹോളോഗ്രഫിക് ഹൈലൈറ്ററും ഗ്രാഫിക് ഐ ലൈനറും കൂൾ ടോൺഡ് പിങ്ക് ബ്ലഷുമാണ്.
പേസ്റ്റൽ നിറങ്ങളിൽ നിങ്ങൾ കൊതിക്കുന്ന സ്വാതന്ത്ര്യത്തോടെ പരീക്ഷണങ്ങളുമാകാം. ടർക്കോയിസ്, ഇലക്ട്രിക് ബ്ലൂ എന്നിങ്ങനെ ഭാഗ്യനിറമായ നീലയുടെ ഭാവങ്ങളിൽ സ്റ്റൈലിങ്ങിലും പരീക്ഷണവുമാകാം.
സങ്കൽപത്തിൻ ലോകത്ത്
പീസസ് (ഫെബ്രുവരി 19 – മാർച്ച് 20)
ഭാവനയും കലാപരമായ കഴിവും ചേരുന്ന പൈസിയൻസ് സങ്കൽപ ലോകത്തിൽ മുങ്ങി ജീവിക്കുന്ന വാട്ടർ സൈൻ ആണ്. ഇവർക്ക് മേക്കപ്പിലും ഡ്രീമി മൂഡ് കൊണ്ടുവരാം.
ലാവണ്ടർ, സീഫോം ഗ്രീൻ, അക്വാ ഷിമ്മർ ഐ ഷാഡോസ് കൺകോണിൽ പടർത്തിയണിയാം. ഇളം പച്ച, അക്വാ ബ്ലൂ എന്നീ ഷേഡുകളാണ് ലക്കി കളേഴ്സ്. വസ്ത്രങ്ങളിലോ ആക്സസറികളിലോ ഇവ ഒപ്പം കൂട്ടിക്കോളൂ...