∙ ദിവസം മൂന്നു ലീറ്റർ വെള്ളം കുടി ക്കണം. ശരീരത്തിലെ ജലാംശം കുറയുന്നതു കണ്ണിനടിയിലെ പഫിനസ്സിനു കാരണമാകാം.

∙ ആഹാരത്തിലെ ഉപ്പിന്റെ അളവു കുറയ്ക്കുന്നതു വഴി കണ്ണിനടിയിലെ തടിപ്പു കുറയ്ക്കാനാകും. ഉപ്പ് അമിതമായ പല തരം ചിപ്സും അച്ചാറുമൊക്കെ മെനുവിൽ നിന്നു മാറ്റിനിർത്തിക്കോളൂ.

ADVERTISEMENT

∙ എന്നും രാവിലെ കണ്ണിനു താഴ്‌വ ശം ഒന്നോ രണ്ടോ മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. വിരലിന്റെ അഗ്രഭാഗം കൊണ്ടു മൂക്കിനോടു ചേർന്നു വരുന്ന കോണില്‍ നിന്നു പുരികത്തിന്റെ അറ്റത്തേക്കു വരുന്നവിധം മ സാജ് ചെയ്യുക.

∙ ഉപയോഗശേഷം ഗ്രീൻ ടീ ബാഗ് ഫ്രിജിൽ വച്ചു തണുപ്പിക്കുക. ഇതു കണ്ണിനു മുകളിൽ 10–15 മിനിറ്റ് വച്ചു വിശ്രമിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് കണ്ണിനടിയിലെ പഫിനെസ് മാ യ്ക്കും.

ADVERTISEMENT

∙ കഫീൻ ബേസ്ഡ് ആയിട്ടുള്ള അ ണ്ടർ ഐ ക്രീം അല്ലെങ്കിൽ സീറം പുരട്ടുന്നത് അണ്ടർ ഐ പഫിനസ് കുറയ്ക്കാൻ സഹായിക്കുമെന്ന് ചി ല പഠനങ്ങൾ പറയുന്നു. ഡോക്ടറുടെ നിർദേശത്തോടെ മികച്ചവ തിരഞ്ഞെടുക്കാം.

∙ അലർജി പ്രശ്നങ്ങളുള്ളവർക്ക് കണ്ണിനു താഴെ പഫിനസ് വരാം. അലർജി ഉണ്ടാക്കുന്നവ ഒഴിവാക്കി നിർത്താൻ ശ്രദ്ധിക്കുക.

ADVERTISEMENT

∙ ഏഴ് – ഒൻപത് മണിക്കൂർ ഉറങ്ങ ണം. വേണ്ട വിശ്രമമില്ലെങ്കിൽ കണ്ണി നു താഴെ തടിപ്പും കറുപ്പും വരും.

English Summary:

Under eye puffiness can be reduced with simple home remedies. Drinking enough water, reducing salt intake, and using cold green tea bags are effective ways to minimize puffiness and dark circles.

ADVERTISEMENT