ബ്യൂട്ടി ട്രീറ്റ്മെന്റുകൾ ചെയ്യുമ്പോള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുക മുഖത്തിനും കൈകൾക്കുമാണ്. അതേസമയം പാദങ്ങള്‍ക്ക് വേണ്ട രീതിയിൽ പരിചരണം ലഭിച്ചില്ലെങ്കിൽ വിണ്ടു കീറാൻ ഇടയാകും. ദിവസത്തിൽ എട്ടു മിനിറ്റ് സമയം പാദങ്ങളുടെ പരിചരണത്തിനായി മാറ്റി വച്ചാൽ പട്ടു പോലെ മൃദുലമായ പാദങ്ങൾ സ്വന്തമാക്കാം.

പാദങ്ങൾ മൃദുലമാകാന്‍ സൂപ്പര്‍ ടിപ്സ്

ADVERTISEMENT

1. ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ നീരും അല്‍പം ഷാപൂവും ചേര്‍ത്ത് കാലുകള്‍ മുക്കിവയ്ക്കാം. ചൂടാറുന്നതിനനുസരിച്ച് കാലുകള്‍ ഉരച്ചു കഴുകി തണുത്ത വെള്ളത്തില്‍ മുക്കിവയ്ക്കുക. ഇത് പാദങ്ങളെ മൃദുവാക്കും ഒപ്പം കാലുകളിലുണ്ടാകുന്ന രോഗങ്ങളെ തടയുകയും ചെയ്യുന്നു. 

2. ഗ്ലിസറിന്‍, ചെറുനാരങ്ങ നീര് എന്നിവ പാദങ്ങളില്‍ പുരട്ടി മസാജ് ചെയ്യുന്നതും ഫലപ്രദമാണ്. വരണ്ട പാദങ്ങൾക്ക് ഇതു നല്ലതാണ്. 

ADVERTISEMENT

3. പാദങ്ങളുടെ ഭംഗി കളയുന്ന പ്രധാന പ്രശ്നമാണ് കുഴിനഖം. മൈലാഞ്ചി ഇടുക, തുളസിയിലയിട്ട വെളിച്ചെണ്ണ പുരട്ടുക എന്നിവ ഇതിനെ ഒരു പരിധിവരെ ശമിപ്പിക്കും. 

4. കൃത്യമായ ഇടവേളകളിൽ നഖം മുറിക്കുക, നെയിൽ പോളിഷ് റിമൂവർ കൊണ്ട് ഒഴിവാക്കുക, നഖങ്ങൾക്കിടയിൽ തിങ്ങി നിൽക്കുന്ന അഴുക്ക് നീക്കുക എന്നതെല്ലാം പ്രധാനമാണ്.

ADVERTISEMENT

5. നാലോ അഞ്ചോ ദിവസം കൂടുമ്പോൾ കാലുകൾക്ക് ഒരു ഫൂട്ബാത്ത് നൽകുക. ഇതിനായി ക്രിസ്റ്റൽ ഉപ്പും ഷാംപൂവും ചേർന്ന സംയുക്തം ഉപയോഗിക്കാം. 

6. കാൽപാദങ്ങൾ സ്‌ക്രബ് ചെയ്തു മോയ്ചറൈസിങ് ലോഷനുകൾ പുരട്ടുന്നതും നല്ലതാണ്. ഇത്തരം ശീലങ്ങൾ ചെറുപ്പത്തിലേ ശീലിക്കുക. 

7. ഗ്ലിസറിനും റോസ് വാട്ടറും മിക്‌സ് ചെയ്‌തു കാൽപാദങ്ങളിൽ പുരട്ടുന്നത് പാദങ്ങൾ മൃദുവാകാൻ സഹായിക്കും.

Simple Tips for Soft Feet:

Foot care is essential for healthy and soft feet. Follow these simple tips to prevent cracked heels and maintain beautiful feet with home remedies.

ADVERTISEMENT