അമ്പരപ്പിക്കുന്ന മാറ്റമുണ്ടാകും, ഉറപ്പ്!ചർമം തിളങ്ങാൻ ഇതാ കലക്കൻ ഡെയ്‌ലി മീൽ Daily Meal Plan for Glowing Skin
ആഴ്ചയിൽ ഒരു ദിവസം ചർമം തിളങ്ങാനുള്ള ഡെയ്‌ലി മീൽ തയാറാക്കിയാലോ ? ∙ അവക്കാഡോ ഷേക് കുടിച്ചു ദി വസം തുടങ്ങാം. വൈറ്റമിൻ ഇ സമ്പുഷ്ടമായ അവക്കാഡോ ചർമത്തിന്റെ ജലാംശം നിലനിർത്താൻ സഹായിക്കും. വരണ്ട ചർമമുള്ളവർക്കു ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ വളരെ നല്ലതാണിത്. ∙ ഉച്ചയ്ക്ക് പച്ച, മഞ്ഞ, ചുവന്ന

ആഴ്ചയിൽ ഒരു ദിവസം ചർമം തിളങ്ങാനുള്ള ഡെയ്‌ലി മീൽ തയാറാക്കിയാലോ ?
∙ അവക്കാഡോ ഷേക് കുടിച്ചു ദി വസം തുടങ്ങാം. വൈറ്റമിൻ ഇ സമ്പുഷ്ടമായ അവക്കാഡോ ചർമത്തിന്റെ ജലാംശം നിലനിർത്താൻ സഹായിക്കും. വരണ്ട ചർമമുള്ളവർക്കു ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ വളരെ നല്ലതാണിത്.
∙ ഉച്ചയ്ക്ക് പച്ച, മഞ്ഞ, ചുവന്ന നിറങ്ങളിലുള്ള കാപ്സിക്കം ചേർത്തു റൈസ് തയാറാക്കിക്കോളൂ. വൈറ്റ മിൻ എ, സി, കാപ്സെൻതിൻ എന്ന ആന്റി ഓക്സിഡന്റ് എന്നിവ നിറഞ്ഞ കാപ്സിക്കം ചർമം സുന്ദരമാക്കും.
∙ ഊണു കഴിഞ്ഞാൽ മധുരം നു ണയാൻ ഡാർക് ചോക്‌ലെറ്റ് മതി. ആന്റി ഓക്സിഡന്റ്സ് അലിഞ്ഞുചേർന്ന ഡാർക് ചോക്‌ലെറ്റ് ചർമത്തിനും ഇഷ്ടമാണ്.
∙ ഇടനേരങ്ങളിൽ വാൾനട്ട് കൊറിക്കാം. എസൻഷല്‍ ഫാറ്റി ആസിഡ്സ്, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിങ്ങനെ നല്ല ചർമത്തിനു വേണ്ടതെല്ലാം ഇതിലുണ്ട്.
∙ചർമത്തിന്റെ ആരോഗ്യം കാക്കുന്ന ബീറ്റ കരോട്ടിൻ നിറഞ്ഞതാണു മധുരക്കിഴങ്ങ്. ഇതൊരു ‘ഓറൽ സൺസ്ക്രീൻ’ കൂടിയാണ്. സൂര്യരശ്മികളുടെ ആഘാതത്തിൽ നി ന്നു സംരക്ഷിച്ചു ചർമത്തിനു തെളിച്ചവും തിളക്കവും നൽകും. വൈകുന്നേരങ്ങളിൽ മധുരക്കിഴങ്ങ് പുഴുങ്ങിക്കഴിക്കാം.
∙ ബ്ലൂ ബെറിയിൽ അടങ്ങിയിട്ടുള്ള ആൻതോസൈനിൻ ഒരു ആ ന്റി എയ്ജിങ് ആന്റി ഓക്സിഡന്റ് ആ ണ്. അത്താഴത്തിനു ബ്ലൂ ബെറി സ്മൂത്തി തന്നെയായിക്കോട്ടെ.