പ്രീഡയബറ്റിസ് ഘട്ടമെത്തിയവർക്കും പ്രമേഹത്തിൽ നിന്നു രക്ഷനേടാം health-issues-quick-heal-treatment
‘‘നന്നായി ഭക്ഷണം കഴിക്കുന്നു. ആവശ്യത്തിനു വിശ്രമിക്കുന്നുമുണ്ട്.. എന്നിട്ടും ക്ഷീണം വിട്ടുമാറുന്നില്ല.’’ ഇരുപത്തിയഞ്ചുകാരി നിമിഷ ഡോക്ടറോടു പറഞ്ഞു. രക്തപരിശോധനയിൽ പ്രീഡയബറ്റിസ് ആണെന്നു വ്യക്തമായി. ‘‘ഡോക്ടർ ഞാൻ അധികം മധുരം കഴിക്കാറില്ല. പിന്നെ എങ്ങനെ പ്രമേഹം വരും?’’ നിമിഷ വിയർക്കാൻ തുടങ്ങി.
‘‘നന്നായി ഭക്ഷണം കഴിക്കുന്നു. ആവശ്യത്തിനു വിശ്രമിക്കുന്നുമുണ്ട്.. എന്നിട്ടും ക്ഷീണം വിട്ടുമാറുന്നില്ല.’’ ഇരുപത്തിയഞ്ചുകാരി നിമിഷ ഡോക്ടറോടു പറഞ്ഞു. രക്തപരിശോധനയിൽ പ്രീഡയബറ്റിസ് ആണെന്നു വ്യക്തമായി. ‘‘ഡോക്ടർ ഞാൻ അധികം മധുരം കഴിക്കാറില്ല. പിന്നെ എങ്ങനെ പ്രമേഹം വരും?’’ നിമിഷ വിയർക്കാൻ തുടങ്ങി.
‘‘നന്നായി ഭക്ഷണം കഴിക്കുന്നു. ആവശ്യത്തിനു വിശ്രമിക്കുന്നുമുണ്ട്.. എന്നിട്ടും ക്ഷീണം വിട്ടുമാറുന്നില്ല.’’ ഇരുപത്തിയഞ്ചുകാരി നിമിഷ ഡോക്ടറോടു പറഞ്ഞു. രക്തപരിശോധനയിൽ പ്രീഡയബറ്റിസ് ആണെന്നു വ്യക്തമായി. ‘‘ഡോക്ടർ ഞാൻ അധികം മധുരം കഴിക്കാറില്ല. പിന്നെ എങ്ങനെ പ്രമേഹം വരും?’’ നിമിഷ വിയർക്കാൻ തുടങ്ങി.
‘‘നന്നായി ഭക്ഷണം കഴിക്കുന്നു. ആവശ്യത്തിനു വിശ്രമിക്കുന്നുമുണ്ട്.. എന്നിട്ടും ക്ഷീണം വിട്ടുമാറുന്നില്ല.’’ ഇരുപത്തിയഞ്ചുകാരി നിമിഷ ഡോക്ടറോടു പറഞ്ഞു. രക്തപരിശോധനയിൽ പ്രീഡയബറ്റിസ് ആണെന്നു വ്യക്തമായി.
‘‘ഡോക്ടർ ഞാൻ അധികം മധുരം കഴിക്കാറില്ല. പിന്നെ എങ്ങനെ പ്രമേഹം വരും?’’ നിമിഷ വിയർക്കാൻ തുടങ്ങി.
‘‘നിമിഷയ്ക്ക് പ്രമേഹമുണ്ടെന്നല്ല, ഭാവിയിൽ പ്രമേഹം വരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് പ്രീ ഡയബിറ്റിസ്. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ തോളിൽത്തട്ടി ശരീരം പറയുകയാണ്, ‘നിമിഷേ കാര്യങ്ങളൊക്കെ മാറിമറിയാൻ തുടങ്ങുകയാണ്. ഒന്നു ശ്രദ്ധിച്ചാൽ വലിയ അബദ്ധങ്ങൾ ഒഴിവാക്കാം.’ എന്ന്. നിമിഷയുടെ വീട്ടിൽ ആർക്കെ ങ്കിലും പ്രമേഹമുണ്ടോ?’’ ഡോക്ടർ വിശദമായി സംസാരിച്ചു തുടങ്ങി.
‘‘അച്ഛനും അമ്മയ്ക്കുമുണ്ട്’’ നിമിഷ പറഞ്ഞു.
‘‘പ്രീഡയബറ്റിസിൽ പാരമ്പര്യം പ്രധാന ഘടകമാണ്. മാതാപിതാക്കൾക്കു പ്രമേഹമുണ്ടെങ്കിൽ കുട്ടികൾക്കും വരാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. തുടക്കത്തിൽതന്നെ പ്രീ ഡയബറ്റിസ് തിരിച്ചറിഞ്ഞു എന്നത് വളരെ നല്ല കാര്യമാണ്. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങളും നിയന്ത്രണങ്ങളും മതി, പ്രമേഹ സാധ്യതയിൽ നിന്നു രക്ഷപ്പെടാവുന്നതേയുള്ളൂ’’ ഡോക്ടർ നിമിഷയെ ആശ്വസിപ്പിച്ചു.
∙ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥയാണ് വ്യക്തികളെ പ്രീഡയബറ്റിസിലേക്ക് എത്തിക്കുന്നത്. പ്രമേഹ രോഗികളിൽ പൊതുവേ കണ്ടുവരുന്ന ലക്ഷണങ്ങളൊന്നും പ്രീ ഡയബറ്റിസിൽ ഉണ്ടാകണമെന്നില്ല. കഴുത്ത്, കക്ഷം, കൈകാലുകളിലെ മടക്കുകൾ എന്നിവിടങ്ങളിലെ കറുപ്പ് എന്നിവ കണ്ടാൽ ഡോക്ടറെ കണ്ടു രക്തപരിശോധന നടത്താൻ മടിക്കരുത്.
∙ശരീരത്തിലെ ഇൻസുലിന്റെ അളവു കുറയാന്‍ തുടങ്ങുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു അസാധാരണമായി ഉയർന്നു നിൽക്കുകയും ചെയ്യും.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുക എന്നത് അപകടം നിറഞ്ഞ സ്ഥിതിയാണ്. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ഈ അവസ്ഥ ടൈപ് 2 ഡയബറ്റിസിലേക്ക് എത്താം.
ഭയപ്പെടുത്തുന്ന കണക്കുകൾ
പഠനങ്ങൾ പ്രകാരം ഇന്ത്യയിൽ പ്രീഡയബറ്റിസ് വളരെ നേരത്തെ എത്തുന്നു. 18 വയസ്സിനു മുകളിലുള്ളവരിൽ 36 ശതമാനമാണ് പ്രീഡയബറ്റിസ് സാധ്യത.
∙ പ്രീഡയബറ്റിസ് ഘട്ടത്തിൽ നിൽക്കുന്നവരിൽ 50 ശതമാനം പേർ അഞ്ചു വർഷത്തിനുള്ളിൽ പ്രമേഹരോഗികളാകുന്നു എന്നതും ഭീതിജനകമായ വസ്തുതയാണ്. പുരുഷന്മാരേക്കാൾ സ്ത്രീകളെയാണ് പ്രീഡയബറ്റിസ് കൂടുതലായി ബാധിക്കുന്നത്.
∙ കിഡ്നി സംബന്ധമായ അസുഖങ്ങൾ, ഹാർട്ട് അറ്റാക്, സ്ട്രോക് തുടങ്ങിയവ കാർഡിയോ മെറ്റബോളിക് റിസ്ക് വിഭാഗത്തിൽപ്പെടുന്നു. അമിതഭാരമുള്ളവരിലും ശരീരത്തിൽ കൊഴുപ്പ് ധാരാളമായുള്ളവരിലും വരുന്ന കാൻസറും ഇതിലുൾപ്പെടുന്നുണ്ട്. വളരെ വിശാലമായ കാർഡിയോ മെറ്റബോളിക് റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് പ്രീഡയബറ്റിസ് എന്നതു മറക്കരുത്. കൃത്യസമയത്ത് തിരിച്ചറിയുന്നതിലൂടെയും ശരിയായ ജീവിതശൈലീ മാറ്റങ്ങളിലൂടെയും പ്രീ ഡയബറ്റിസിൽ നിന്നു പുറത്തു കടക്കാം.
പ്രീ ഡയബറ്റിസ് വരുന്ന വഴി
∙ അമിതഭാരവും ശരീരത്തിൽ അടിയുന്ന കൊഴുപ്പും (പ്രത്യേകിച്ച് വയറിനു ചുറ്റും) ∙ ഉറക്കക്കുറവും ആരോഗ്യകരമല്ലാത്ത ജീവിതശൈലിയും ∙ പാരമ്പര്യ ഘടകങ്ങൾ ∙ അമിതമായി ജങ്ക് ഫൂഡ് കഴിക്കുന്നതും പഞ്ചസാരയടങ്ങിയ പാനീയങ്ങൾ പതിവായി കുടിക്കുന്നതും.∙ മാനസിക സമ്മർദ്ദവും ഉയർന്ന രക്തസമ്മർദ്ദവും∙ സ്‍റ്റിറോയ്ഡ് ഉപയോഗം∙ മെനോപോസ്, പിസിഒഡി, ഗർഭകാല ഡയബറ്റിസ് തുടങ്ങിയ അവസ്ഥകൾ.
പ്രീ ഡയബറ്റിസ് അളവുകളറിയാം
∙ഫാസ്റ്റിങ് ബ്ലഡ് ഷുഗർ (ഭക്ഷണത്തിനുമുൻപ്) : 100–125mg/dL∙OGTT (ഗ്ലൂകോസ് മിശ്രിതം കുടിച്ച് രണ്ടു മണിക്കൂറിനു ശേഷം): 140–199mg/dL
∙HbA1c 5.7–6.4% പരിശോധനാഫലത്തിൽ ഈ അളവുകൾ കണ്ടാൽ നിങ്ങൾ പ്രീഡയബറ്റിസ് ഘട്ടത്തിലാണെന്നു മനസ്സിലാക്കാം. പ്രീഡയബറ്റിസിൽ നിന്നു പുറത്തുകടക്കാം. എല്ലാ പ്രീ ഡയബറ്റിസും പ്രമേഹത്തിലേക്ക് എത്തണമെന്നില്ല. നേരത്തെ തിരിച്ചറിയുന്നതിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും പ്രീ ഡയബറ്റിസിൽ നിന്നു പുറത്തുകടക്കാം.
ശരീരഭാരം കൂടാതെ നോക്കുക വളരെ പ്രധാനമാണ്. വർഷങ്ങളായി പ്രീഡയബറ്റിസിൽ നിൽക്കുന്ന വ്യക്തിയെ സംബന്ധിച്ച് ഇതിൽ നിന്നു പുറത്തു വരാൻ കുറച്ചധികം സമയം ആവശ്യമായി വന്നേക്കാം. ∙ പിസിഒഡി, തൈറോയ്ഡ് മുതലായ അവസ്ഥകൾ നിയന്ത്രണത്തിൽ നിർത്തുക.
∙ വ്യായാമം പതിവാക്കുക. ആഴ്ചയിൽ കുറഞ്ഞതു രണ്ടര മണിക്കൂർ സൈക്ലിങ്, ഡാൻസിങ് മുതലായ വ്യായാമങ്ങൾ ചെയ്യാം.∙ ഭക്ഷണത്തിൽ കാലറി നിയന്ത്രിച്ചുകൊണ്ട് പ്രോട്ടീനും ഫൈബറും ധാരാളമായി ഉൾപ്പെടുത്തുക.∙ 7–8 മണിക്കൂർ വരെയുള്ള ഉറക്കം നിർബന്ധം∙ മാനസിക സമ്മർദ്ദം ഒഴിവാക്കുക. യോഗ, മെഡിറ്റേഷൻ തുടങ്ങിയവ ശീലിക്കാം.∙ ഗർഭകാല ഡയബറ്റിസ്, കുടുംബപാരമ്പര്യം, പിസിഒഡി, അമിതഭാരം, ഫാറ്റിലിവർ മുതലായ അവസ്ഥകളിലൂടെ കടന്നു പോകുന്നവർ ആറു മാസം കൂടുമ്പോൾ രക്തം പരിശോധിക്കണം.
highlights
പ്രീഡയബറ്റിസ് ഘട്ടത്തിൽ നിൽക്കുന്നവരിൽ 50 ശതമാനം പേർ അഞ്ചു വർഷത്തിനുള്ളിൽ പ്രമേഹരോഗികളാകുന്നു
ഗർഭകാല ഡയബറ്റിസ്, പാരമ്പര്യം, പിസിഒഡി, അമിതഭാരം, ഫാറ്റിലിവർ മുതലായ അവസ്ഥകളിലൂടെ കടന്നു പോകുന്നവർ ആറു മാസം കൂടുമ്പോൾ രക്തം പരിശോധിക്കണം
വിവരങ്ങൾക്കു കടപ്പാട്: ഡോ. മാത്യു ജോൺ, കൺസൽറ്റന്റ്, എൻഡോക്രൈനോളജിസ്റ്റ്, പ്രൊവിഡൻസ് എൻഡോക്രൈൻ &ഡയബറ്റിസ് സ്പെഷ്യാലിറ്റി സെന്റർ, തിരുവനന്തപുരം