സന്തോഷത്തോടെ മുന്നോട്ടു പോകാൻ ചിലപ്പോഴെങ്കിലും ഫ്രഷ് സ്റ്റാർട് നല്ലതാണ്. ഈ പുതുവർഷത്തിൽ ചർമപരിപാലനത്തിനു നൽകാം ഒരു പുതിയ തുടക്കം. പുതിയ ഉൽപന്നങ്ങള്‍ വാങ്ങാനോ, ട്രെൻഡിനൊത്ത് ഒരുങ്ങാനോ ഒന്നുമല്ല ഇത്. സ്കിൻ കെയറിനോടുള്ള കാഴ്ചപ്പാട് പുതുക്കി കൂടുതൽ സ്നേഹത്തോടെ ചർമത്തെ സമീപിക്കാനാണ്.

സന്തോഷത്തോടെ മുന്നോട്ടു പോകാൻ ചിലപ്പോഴെങ്കിലും ഫ്രഷ് സ്റ്റാർട് നല്ലതാണ്. ഈ പുതുവർഷത്തിൽ ചർമപരിപാലനത്തിനു നൽകാം ഒരു പുതിയ തുടക്കം. പുതിയ ഉൽപന്നങ്ങള്‍ വാങ്ങാനോ, ട്രെൻഡിനൊത്ത് ഒരുങ്ങാനോ ഒന്നുമല്ല ഇത്. സ്കിൻ കെയറിനോടുള്ള കാഴ്ചപ്പാട് പുതുക്കി കൂടുതൽ സ്നേഹത്തോടെ ചർമത്തെ സമീപിക്കാനാണ്.

സന്തോഷത്തോടെ മുന്നോട്ടു പോകാൻ ചിലപ്പോഴെങ്കിലും ഫ്രഷ് സ്റ്റാർട് നല്ലതാണ്. ഈ പുതുവർഷത്തിൽ ചർമപരിപാലനത്തിനു നൽകാം ഒരു പുതിയ തുടക്കം. പുതിയ ഉൽപന്നങ്ങള്‍ വാങ്ങാനോ, ട്രെൻഡിനൊത്ത് ഒരുങ്ങാനോ ഒന്നുമല്ല ഇത്. സ്കിൻ കെയറിനോടുള്ള കാഴ്ചപ്പാട് പുതുക്കി കൂടുതൽ സ്നേഹത്തോടെ ചർമത്തെ സമീപിക്കാനാണ്.

സന്തോഷത്തോടെ മുന്നോട്ടു പോകാൻ ചിലപ്പോഴെങ്കിലും ഫ്രഷ് സ്റ്റാർട് നല്ലതാണ്. ഈ പുതുവർഷത്തിൽ ചർമപരിപാലനത്തിനു നൽകാം ഒരു പുതിയ തുടക്കം.

ബ്യൂട്ടി റെസലൂഷൻ എടുക്കുന്നതിനേ കുറിച്ചല്ല കേട്ടോ പറഞ്ഞു വരുന്നത്. ബ്യൂട്ടി റീസെറ്റ് ബട്ടൻ അമർത്തുന്നതിനേ കുറിച്ചാണ്. പുതിയ ഉൽപന്നങ്ങള്‍ വാങ്ങാനോ, ട്രെൻഡിനൊത്ത് ഒരുങ്ങാനോ ഒന്നുമല്ല ഈ റീസെറ്റ്.

ADVERTISEMENT

സ്കിൻ കെയറിനോടുള്ള കാഴ്ചപ്പാട് പുതുക്കി കൂടുതൽ സ്നേഹത്തോടെ ചർമത്തെ സമീപിക്കാനാണ്. അതിനായി സൗന്ദര്യ വർധക ഉൽപന്നങ്ങളിൽ മുതൽ മനസ്സിനും ബജറ്റിനും വേണം റീസെറ്റ്.

ബ്യൂട്ടി ഷെൽഫ് എഡിറ്റ് ചെയ്തു തുടങ്ങാം

ADVERTISEMENT

ആവശ്യമില്ലാത്തവ മാറ്റാൻ എളുപ്പമാണ്. പക്ഷേ, വേണോ വേണ്ടയോ എന്നു കൺഫ്യൂഷൻ ഉള്ളവയോ?

∙‍ ബ്യൂട്ടി ഷെൽഫില്‍ നിന്നു തുടങ്ങാം. എക്സ്പയർ ആയ ബ്യൂട്ടി പ്രൊഡക്റ്റ്സ്, നിറം മങ്ങിയ സീറം, ട്രെൻഡിനു പിന്നാലെ പാഞ്ഞു വാങ്ങിയ ശേഷം പിന്നീട് ഉപയോഗിക്കാതായ ഉൽപന്നങ്ങൾ ഇവയെല്ലാം മാറ്റാം.

ADVERTISEMENT

∙ ഒരേ ഗുണം നൽകുന്ന പല ഉൽപന്നങ്ങൾ ഉണ്ടെങ്കിൽ അവയിൽ ഏറ്റവും യോജിക്കുന്നതു മാത്രം വയ്ക്കുക.

∙ ചർമത്തിനു യോജിക്കാത്ത, ഗുണം നൽകാത്ത ഉൽപന്നങ്ങൾ ഉപേക്ഷിക്കാം. നിങ്ങൾക്കു വിശ്വസമുള്ള, ചർമത്തെ സ്നേഹിക്കുന്നവ മാത്രം മതി.

∙ ബ്യൂട്ടി ഷെൽഫിൽ കുറച്ചു ഉൽപന്നങ്ങൾ കാണുമ്പോൾ തന്നെ സ്കിൻ കെയർ സിംപിളാണ് എന്ന തോന്നൽ വരും. രാവിലെയും രാത്രിയും ഏതാനും മിനിറ്റ് ചർമപരിപാലനത്തിനായി മാറ്റിവയ്ക്കാനും തോന്നും.

അടിസ്ഥാനമല്ലേ പ്രധാനം

കുറഞ്ഞ ഉൽപന്നങ്ങൾ മാത്രമുള്ള മിനിമലിസ്റ്റ് റുട്ടീനാണ് ചർമത്തിനു കൂടുതലിഷ്ടം. ഇതാണ് ഏറ്റവും അടിസ്ഥാനമായി ചർമത്തിന് ആവശ്യവും.

∙ ചർമസ്വഭാവത്തിന് ഇണങ്ങുന്ന ക്ലെൻസർ

∙ ചർമത്തിനു പോഷകം നൽകുന്ന, ജലാംശം നിലനിർത്തുന്ന മോയിസ്ചറൈസർ

∙ ദിവസവും മുടക്കരുതാത്ത സൺ പ്രൊട്ടക്‌ഷൻ

∙ മുഖക്കുരു, നിറവ്യത്യാസം എന്നിങ്ങനെയുള്ള ചർമ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള ഉൽപന്നങ്ങൾ. ഇതു ആവശ്യമാണോ അല്ലയോ, ഏതു പ്രൊഡക്ട് ഉപയോഗിക്കണം എന്നതെല്ലാം ഡോക്ടറുടെ നിർദേശത്തോടെ വേണം തീരുമാനിക്കാൻ.

മെച്ചപ്പെടുത്താം, ശേഷം പുതിയവ ചേർക്കാം

പുതിയ വർഷം, പുതിയ ലക്ഷ്യങ്ങൾ എന്ന ആശയം നല്ലതാണ്. പക്ഷേ, ഇതിനായി പുതിയ പ്രൊഡക്ട്സ് ഉപയോഗിക്കാം എന്നു ചിന്തിക്കേണ്ടതില്ല.

∙ആദ്യം ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താം. സ്കിൻ ബാരിയർ ശരിയാക്കുന്നതിനു വേണ്ടവ ചെയ്യണം. ആരോഗ്യമുള്ള ചർമമേ സൗന്ദര്യവർധക ഉൽപന്നങ്ങളോടും നന്നായി പ്രതികരിക്കൂ...

∙ ചർമം ‘ഹെൽത്തിക്കുട്ടി’ ആയാൽ പിന്നെ, അമിതമായ ട്രീറ്റ്മെന്റോ മേക്കപ്പോ വേണ്ടിവരില്ല. ക്വിക് ഫിക്സസ് മാത്രം മതിയാകും.

∙ ഒന്നിലധികം പുതിയ ഉൽപന്നങ്ങൾ ഒരേ സമയം ഉപയോഗിക്കരുത്. ഓരോന്നായി പുരട്ടി രണ്ട് ആഴ്ചയ്ക്കു ശേഷം അടുത്തത് എന്ന രീതിയിൽ മുന്നോട്ടു പോകാം.

∙ ഉൽപന്നങ്ങൾ വീണ്ടും വാങ്ങും മുൻപു സ്വയം ചോദിക്കാം ചിലത്. ഈ ഉൽപന്നം ചർമപ്രശ്നം പരിഹരിക്കുന്നുണ്ടോ?ചർമത്തെ മെച്ചപ്പെടുത്തുന്നുണ്ടോ? നിത്യജീവിതവുമായി പൊരുത്തപ്പെടുന്നതാണോ? എല്ലാത്തിനും മറുപടി ‘യെസ്’ എന്നാണെങ്കിൽ അവ വീണ്ടും വാങ്ങുക. ഇക്കാര്യത്തിൽ സ്വന്തം വിലയിരുത്തലിന് തന്നെ പ്രധാന്യം നൽകുക.

മൈൻഡ്‌സെറ്റിനും വേണം റീസെറ്റ്

ശരിയായ റീസെറ്റ് എന്നതു ബ്യൂട്ടി പ്രൊഡക്ട്സിനും മേലെയാണ്. പോസിറ്റീവ് ജീവിതത്തെ സപ്പോർട് ചെയ്യുന്നതാകണം സൗന്ദര്യപരിപാലനം. മറിച്ചു സമ്മർദം കൂട്ടുന്നതാകരുത്. സൗന്ദര്യത്തിന്റെയും വില്ലനാണു സ്ട്രെസ്.

∙ ബ്യൂട്ടി സ്റ്റാൻഡേർഡ്സ് വേണ്ടേ വേണ്ട. നിങ്ങളുടെ അഴക് മറ്റൊന്നുമായും താരതമ്യം ചെയ്യേണ്ട.

∙ ചർമപരിപാലനം ദിവസവും ചെയ്യേണ്ടതാണ്. പതിവായി ചെയ്താലാണു ഫലം ഏറെനാൾ നിലനിൽക്കുന്നതും. എന്നു കരുതി ഒന്നോ രണ്ടോ സ്കിൻ കെയർ റുട്ടീൻ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും നിരാശ വേണ്ട. ഇതു സ്വാഭാവികം മാത്രം എന്നു മനസ്സിലാക്കുക.

∙ എല്ലാ ദിവസം പെർഫക്ട് ആകണം എന്നതാകേണ്ട ബ്യൂട്ടി മോട്ടോ. ചിലപ്പോള്‍ മുഖം ഡൾ ആകാം, മേക്കപ് അണിഞ്ഞാലും അത്ര നന്നായില്ലെന്നു വരാം. എന്തിനേറെ ചില ദിവസങ്ങളിൽ തെല്ലും ഒരുങ്ങിയില്ലെന്നും വരാം. പക്ഷേ, അതൊന്നും ആത്മവിശ്വാസത്തെ തൊടാൻ അനുവദിക്കരുത്.

ലക്ഷ്യത്തോടെ മുന്നോട്ട്

∙ ജീവിതശൈലിയുമായി ചേരുന്ന സൗന്ദര്യ ഫോർമുല തിരഞ്ഞെടുത്ത് ഉപയോഗിക്കാം. ആവശ്യാനുസരണം മാത്രം ബ്യൂട്ടി പ്രൊഡക്ട്സ് വാങ്ങുക. സോഷ്യൽ മീഡിയ ട്രെൻഡിൽ വീഴാതിരിക്കാം.

∙ഇന്നത്തെ തലമുറ മൈൻഡ്ഫുൾനെസ്സിനു വളരെ പ്രാധാന്യം നൽകാറുണ്ട്. ചർമ പരിപാലനത്തിനു ശേഷം മനസ്സും നിറയണം.

∙ ചില കാര്യത്തിൽ പോസ് ബട്ടൻ ക്ലിക് ചെയ്യാം. പല തരം ആക്ടീവ് ഇൻഗ്രീഡിയന്റ്സ് ഉപയോഗിക്കുന്നത്, അമിതമായ എക്സ്ഫോളിയേഷൻ, ഇടയ്ക്കിടെ ഉൽപന്നങ്ങൾ മാറ്റുന്ന രീതി ഇവയെല്ലാം പോസ് ചെയ്യാം. ചർമം റിഫ്രഷ് ആയശേഷം ആവശ്യമായ മാത്രം റീസ്റ്റാർട് ചെയ്യാം.

ന്യൂഇയറിൽ ബജറ്റ് റീസെറ്റും

ബുദ്ധിപരമായി വേണം സൗന്ദര്യപരിപാലനത്തിൽ പണം നിക്ഷേപിക്കാൻ. മാർക്കറ്റിൽ എത്തുന്ന ഏതു പുതിയ ഉൽപന്നവും പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ചർമത്തിനും ബജറ്റിനും ഇണങ്ങുന്നവ മതി ബ്യൂട്ടി കെയറിൽ

Embrace a Fresh Start for Your Skin:

Beauty reset is essential for a fresh start in skincare. Focus on a healthy skin barrier, minimalist routines, and a positive mindset for long-term results and overall well-being.

ADVERTISEMENT