മുഖക്കുരു പൊട്ടിക്കുന്ന സ്വഭാവം ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
നിങ്ങള്‍ക്ക് മുഖക്കുരു പൊട്ടിക്കുന്ന സ്വഭാവം ഉണ്ടോ? മുഖക്കുരു പൊട്ടിക്കുന്നത് മൂലം ചര്‍മ്മത്തില്‍ കുഴികളും കറുത്ത പാടുകളും ഉണ്ടാകും. ചിലർ തുണി കൊണ്ട് അമർത്തി തുടയ്ക്കുമ്പോഴും പാടുകള്‍ ഉണ്ടാകും. മുഖക്കുരു പൊട്ടിച്ചാലുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ചർമ്മത്തില്‍ അണുബാധ മുഖക്കുരു

നിങ്ങള്‍ക്ക് മുഖക്കുരു പൊട്ടിക്കുന്ന സ്വഭാവം ഉണ്ടോ? മുഖക്കുരു പൊട്ടിക്കുന്നത് മൂലം ചര്‍മ്മത്തില്‍ കുഴികളും കറുത്ത പാടുകളും ഉണ്ടാകും. ചിലർ തുണി കൊണ്ട് അമർത്തി തുടയ്ക്കുമ്പോഴും പാടുകള്‍ ഉണ്ടാകും. മുഖക്കുരു പൊട്ടിച്ചാലുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ചർമ്മത്തില്‍ അണുബാധ
മുഖക്കുരു പൊട്ടിക്കുന്നത് ചർമ്മത്തില്‍ അണുബാധ ഉണ്ടാകാൻ കാരണമാകും. മുഖക്കുരു അമർത്തുമ്പോൾ, കൈകളിലും നഖങ്ങളിലും ഉള്ള ബാക്ടീരിയകൾ ചർമ്മത്തിലേക്ക് പോകുകയും മറ്റ് പല പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തിൽ അണുബാധയ്ക്ക് കാരണമാകും.
കൂടുതൽ കുരുക്കൾ
ഒരു മുഖക്കുരു പൊട്ടിക്കുന്നത് വീണ്ടും മുഖക്കുരു വരാൻ കാരണമാകും. മുഖക്കുരു അമർത്തുന്നത് ചുറ്റുമുള്ള ചർമത്തിന് കേടുപാടുകൾ വരുത്തും. തൂവാലയുടെ സഹായത്തോടെ മുഖക്കുരു പൊട്ടിക്കുമ്പോൾ, ബാക്ടീരിയയും അണുബാധയും ചുറ്റുമുള്ള ചർമ സുഷിരങ്ങളിലേക്ക് വ്യാപിക്കുന്നതിനാൽ പുതിയ മുഖക്കുരു പെട്ടെന്ന് രൂപം കൊള്ളുന്നു.
കറുത്തപാടുകൾ
ഒന്നാമത് മുഖക്കുരു പൊട്ടിക്കാൻ പാടില്ല, പക്ഷെ പൊട്ടിച്ചെന്ന് കരുതുക, ആ ഭാഗത്ത് കറുത്തപാടുകളും കുഴികളും പ്രത്യക്ഷപ്പെടും. കുഴികള്‍ മാറാന്‍ ലേസര്‍ പോലുള്ള ചികിത്സകള്‍ വേണ്ടിവരും.
പഴുപ്പ് പോകില്ല
മുഖക്കുരു പൊട്ടിച്ചു കളയുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ മുഖക്കുരുവിന്റെ ഉള്ളിലുള്ള മുഴുവൻ പഴുപ്പും പുറത്തേക്ക് വരില്ല. കുറച്ച് പഴുപ്പെങ്കിലും മുറിവിൽ അവശേഷിക്കുന്നത് വീണ്ടും കൂടുതൽ വേദന വരുത്തുകയും അതേ ഭാഗത്ത് തന്നെ കൂടുതൽ വലിയ മുഖക്കുരു ഉണ്ടാക്കുന്നതിന് കാരണമായിത്തീരുകയും ചെയ്യും.